Search
  • Follow NativePlanet
Share
» »പ്രളയത്തെ അതിജീവിക്കുന്ന ഇടങ്ങളിലൂടെ- ശ്രദ്ധിക്കാം ഈ യാത്രകൾ

പ്രളയത്തെ അതിജീവിക്കുന്ന ഇടങ്ങളിലൂടെ- ശ്രദ്ധിക്കാം ഈ യാത്രകൾ

മഹാപ്രളയത്തിന്റെ ബാക്കിയായി ഒരു വർഷത്തിനു ശേഷം വീണ്ടുമെത്തിയ പ്രളയത്തിന്റെ കെടുതികളിലൂടെയാണ് ഇപ്പോൾ കേരളം കടന്നു പോകുന്നത്. ചില നാടുകളെ തന്നെ ഇല്ലാതാക്കിയും റോഡുകളെ നടുവെ മുറിച്ചും കുഴിയും വഴിയും ഒന്നായുമെല്ലാം മിക്ക വഴികളും ജനങ്ങളെ പരീക്ഷിക്കുകയാണ്. ഒന്നു നേരെ നടക്കുവാൻ പേലുമാവാത്ത വിധത്തിൽ തകർന്ന റോഡുകളുമുണ്ട്. അതുകൊണ്ടു തന്നെ ഇനുയുള്ള യാത്രകൾക്ക് കരുതലേറെ വേണം. ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെങ്കിലും ഇവിടേക്കുള്ള പ്രധാന പാതകൾ ഗതാഗതയോഗ്യമല്ല എന്നതാണ് വാസ്തവം. മിക്ക വഴികളും ഇല്ലാതായെങ്കിലും അത് മാറ്റി പകരം വഴികൾ തിരഞ്ഞെടുത്താൽ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്താം. ഇതാ പ്രധാനപ്പെട്ട ചില ഇടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴികൾ

വയനാട്ടിലേക്ക്

വയനാട്ടിലേക്ക്

ആർത്തലച്ചെത്തിയ പ്രളയവും ഉരുളും വയനാട്ടിലെ വിവിധ ഭാഗങ്ങളെ ഒറ്റപ്പെടുത്തിയെങ്കിലും വയനാട് തിരിച്ചു വരവിനൊരുങ്ങുകയാണ്. അഞ്ച് ചുരം റോഡുകളാണ് ഇവിടെയുള്ളത്. അടിവാരത്തേക്കുള്ള താമരശ്ശേരി ചുരം, കുറ്റിയാടിയിലേക്കുള്ള ചുരം, കണ്ണൂർ നെടുമ്പൊയിലേക്കുള്ല പേരിയ ചുരം, കൊട്ടിയൂരെത്തുന്ന പാൽച്ചുരം, മലപ്പുറത്തെത്തുന്ന നാടുകാണിച്ചുരം എന്നിവയാണ് ഇവിടുത്തെ ചുരം പാതകൾ. ഇതിൽ നാടുകാണി ചുരം ഒഴികെയുള്ള നാലു ചുരങ്ങളിലൂടെയും തടസ്സമില്ലാതെ യാത്ര ചെയ്യാം. നാടുകാണി ചുരത്തിൽ മാത്രം ഗതാഗതം ഇനിയും പുനസ്ഥാപിക്കേണ്ടതുണ്ട്.

കൊട്ടിയൂർ ബോയ്സ് ടൗണിലൂടെ ബസ് സർവ്വീസ് തുടങ്ങിയിട്ടുണ്ട്.

PC:Sreeraj PS

പ്രളയത്തെ അതിജീവിക്കുന്ന ഇടങ്ങളിലൂടെ- ശ്രദ്ധിക്കാം ഈ യാത്രകൾ

കോട്ടയം-കുമരകം റോഡിൽ ബസുകൾ സർവ്വീസ് നടത്തുന്നില്ല. ചേർത്തലയ്ക്കു പോകുവാൻ കെഎസ്ആർടിസിയുടെ കല്ലറ വഴിയുള്ള സർവ്വീസുണ്ട്. കുമരകം റോഡിസ്‍ ചെറിയ വാഹനങ്ങൾക്കും കടന്നു പോകുവാൻ ബുദ്ധിമുട്ടാണ്. കോട്ടയം-മെഡിക്കൽ കോളേജ്, കല്ലറ, ഇടയാഴം, തണ്ണീർമുക്കം ബണ്ട് വഴി ചേർത്തലയ്ക്കും ആലപ്പുഴയ്ക്കും പോകാം...

തടസ്സം മാറി ഇടുക്കി

തടസ്സം മാറി ഇടുക്കി

മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിപ്പെടുവാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും തടസ്സങ്ങളെല്ലാം ഒരുപരിധി വരെ മാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡുകളുടെ ഒരു വശം അടർന്നു പോയതിനാൽ കൂടുതൽ ഇതുവഴി പോകുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. പ്രധാന റോഡുകളിലൊന്നും തടസ്സമില്ലാത്തതിനാൽ വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നുണ്ട്. മൂന്നാർ-മറയൂര്‍ റോഡിലെ പെരിയവരൈ പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ ഇപ്പോൾ കടത്തി വിടുന്നു. റോഡുകളുടെ ഒരു ഭാഗം തന്നെ പോയതിനാൽ മിക്കയിടങ്ങളിലും ചെറിയ വാഹനങ്ങൾക്കാണ് കടന്നു പോകുവാൻ കഴിയുന്നത്.

തൃശൂരിൽ

തൃശൂരിൽ

തൃശൂരിൽ ചിലയിടങ്ങളിൽ ഗതാഗത തടസ്സം നിലനിൽക്കുന്നു. കേച്ചേരി-പാറവട്ടി റോഡിലും കേച്ചേരി-അക്കിക്കാവ്-പെരുമ്പിലാവ് ബൈപ്പാസ് റൂട്ടിലും തടസ്സങ്ങളുണ്ട്. പുതുക്കാട്-ഊരകം റോഡ് അടഞ്ഞുകിടക്കുകയാണ്. ചിറ്റാട്ടുകര - താമരപ്പിള്ളി റോഡ്, തൃശൂർ - പാവറട്ടി റോഡ് വഴി ഭാഗിക ഗതാഗതം സാധ്യമാണ്.

തടസ്സങ്ങള്‍ നീങ്ങി എംസി റോഡ്

തടസ്സങ്ങള്‍ നീങ്ങി എംസി റോഡ്

കേരളത്തിലെ പ്രധാന പാതകളിലൊന്നായ എംസി റോഡിലെയും ച്ചി-ധനുഷ്കോടി പാതയിലെയും തടസ്സങ്ങൾ നീങ്ങിയതിനാൽ ഇതുവഴിയുള്ള ഗതാഗതം സാധ്യമാണ്.

എസി റോഡ് വെള്ളത്തിൽ

എസി റോഡ് വെള്ളത്തിൽ

ആലപ്പുഴയെ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുന്ന എസി റോഡിന്റെ പകുതിയോളം ഭാഹഗം ഇപ്പോഴും വെള്ളത്തിലാണ്. അതുകൊണ്ടു തന്നെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമല്ല. ആലപ്പുഴയിൽ നിന്നും സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ മാമ്പുഴക്കരിയിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ്.

അട്ടപ്പാടിയും കുറ്റ്യാടിയും

അട്ടപ്പാടിയും കുറ്റ്യാടിയും

കുറ്റ്യാടി പക്രംതളം ചുരത്തിലെ തടസ്സങ്ങൾ മാറ്റി വാഹനങ്ങൾ ഓടിത്തുടങ്ങി. അട്ടപ്പാടിയിലേക്കും വാഹനങ്ങൾക്കു പോകുവാൻ കഴിയുന്ന സാഹചര്യം ഇപ്പോഴുണ്ട്.

ബാംഗ്ലൂരില്‍ നിന്നും

ബാംഗ്ലൂരില്‍ നിന്നും

മൈസൂർ വഴി ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിച്ചു. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ഭാഗങ്ങളിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം- നിസാമുദ്ധീൻ ,തുരന്തോ എക്സ്പ്രസ് ,∙ നിസാമുദ്ധീൻ -എറണാകുളം ,മില്ലേനിയം സൂപ്പർ ഫാസ്റ്റ്, ∙ശ്രീ ഗംഗനഗർ- -കൊച്ചുവേളി ∙ പട്ന - എറണാകുളം ∙ എറണാകുളം - പുണെ ∙ ഷാലിമാർ - തിരുവനന്തപുരം തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

56381 എറണാകുളം-കായംകുളം ,∙ 56382 കായംകുളം - എറണാകുളം, 66302 കൊല്ലം -എറണാകുളം, 66303 എറണാകുളം- കൊല്ലം, 56387 എറണാകുളം- കായംകുളം, 56388 കായംകുളം - എറണാകുളം, 66307 എറണാകുളം - കൊല്ലം, 66308 കൊല്ലം- എറണാകുളം, 66309 എറണാകുളം-കൊല്ലം, 56664 കോഴിക്കോട്- തൃശൂർ എന്നിവയാണ് ചൊവ്വാഴ്ച റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ.

 ഈ സ്ഥലങ്ങളിലേക്കുള്ള വിനോദ യാത്ര പിന്നീടാവാം

ഈ സ്ഥലങ്ങളിലേക്കുള്ള വിനോദ യാത്ര പിന്നീടാവാം

കർശന നിയന്ത്രണങ്ങൾക്കു വിധേയമായി അതിരപ്പിള്ളി- വാഴച്ചാൽ അടക്കമുള്ള ഇടങ്ങൾ സഞ്ചാരികൾക്കു തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ഇവിടങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും വേണ്ട എന്നു വയ്ക്കുന്നതായിരിക്കും നല്ലത്. മഴയുടെ കെടുതികൾ മാറി വരുന്നതുവരെ വിനോദ സ‍ഞ്ചാരങ്ങൾ നിയന്ത്രണത്തിലാക്കാം.

ഗവിയിലേക്കുള്ള സ‍ഞ്ചാരത്തിനു താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിരപ്പിള്ളി - മലക്കപ്പാറ റോഡിലും പുതുക്കാട് - ചിമ്മിനി റോഡിലും നിയന്ത്രണങ്ങളുണ്ട്. മഴക്കെടുതികളെത്തുടര്‌‍ന്ന് സൈലന്റ് വാലിയിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. സൈഡ് ഭിത്തി തകർന്നതിനാൽ കാസര്‍കോഡ് ജില്ലയിലെ ബേക്കൽ കോട്ടയിലും സഞ്ചാരികൾക്ക് നിയന്ത്രണങ്ങളുണ്ട്.

മഴയിലിറങ്ങും മുന്‍പ്

മഴയിലെ ഈ യാത്രകൾ മാറ്റിവയ്ക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more