ലോകം കോവിഡ് ഭീതിയില്‍ നിന്നും ഒഴിഞ്ഞില്ലെങ്കിലും മിക്കയിടങ്ങളിലും ജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. കര്‍ശനമായ നിയന്ത്രണങ്ങളോടെ ഓഫീസുകളും വ്യവസായങ്ങളും ഒക്കെ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരം മുഖ്യവരുമാനമാര്‍ഗ്ഗമാക്കിയ രാജ്യങ്ങളും ഇതേ വഴിയിലൂടെയാണ് ചിന്തിക്കുന്നത്. ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം കര്‍ശനമായ നിയന്ത്രണങ്ങളോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുവാന്‍ തുടങ്ങി. ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് ഐസ്‌ലാന്‍ഡ് ആണ്. വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായ ഐസ്ലന്‍ഡ് ജൂണ്‍ പതിനഞ്ചോടെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

എയര്‍പോര്‍ട്ടിലെത്തിയാല്‍
യുഎസ് അടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യഘട്ടത്തില്‍ ഐസ്‌ലാന്‍ഡ് സ്വാഗതം ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാലും കൃത്യമായ നിബന്ധനകളോടെയും മുന്‍കരുതലുകളോടെയും ആയിരിക്കും രാജ്യത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കുക.
യുഎസ് അടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യഘട്ടത്തില്‍ ഐസ്‌ലാന്‍ഡ് സ്വാഗതം ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാലും കൃത്യമായ നിബന്ധനകളോടെയും മുന്‍കരുതലുകളോടെയും ആയിരിക്കും രാജ്യത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കുക.

ഫലം പോസിറ്റീവ് ആയാല്‍
കോറോണ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ സഞ്ചാരികള്‍ക്ക് ഐസ്‌ലാന്‍ഡിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കൂ. പോസിറ്റീവാണ് ഫലമെങ്കില്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന 14 ദിവസത്തെ ക്വാറന്‍റെയിനില്‍ കഴിയേണ്ടി വരും. എന്നാല്‍ കോവിഡ് 19 വൈറസ് ബാധ ഇല്ലെന്നുള്ള വൈദ്യപരിശേധനാ റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്നും പറഞ്ഞിട്ടുണ്ട്.

ആപ്പ് ഉണ്ടായിരിക്കണം
ഐസ്‌ലാന്‍ഡ് സന്ദര്‍ശിക്കാനെത്തുന്നവര്‍ തങ്ങളുടെ ഫോണില്‍ റാങ്കിങ് സി-19 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം, അധികൃതര്‍ക്ക് പുറമേ നിന്നെത്തിയിരിക്കുന്ന സന്ദര്‍ശകരുമായി ബന്ധപ്പെടുവാനും അവരുടെ യാത്രാ പഥവും രോഗം പിടിപെട്ടാല്‍ അത് കണ്ടുപിടിക്കുവാനും എല്ലാം ഈ ആപ്പ് ഉപയോഗിക്കുന്നതു വഴി കണ്ടെത്തുവാന്‍ സാധിക്കും എന്നാണ് അധികൃതര്‍ കരുതുന്നത്. ഓരോ സന്ദര്‍ശകരെയുംകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ ആപ്പ് അവര്‍ ഉപയോഗിക്കുക വഴി അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്യും.

ജൂണ്‍ 15ന് മുന്‍പേ
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണവും രോഗവ്യാപനത്തിന്റെ തോതും കുറഞ്ഞതാണ് വിനോദ സഞ്ചാരം വീണ്ടും തുടങ്ങപവാന്‍ അധികൃതരെ തയ്യാറാക്കിയത്. ജൂണ്‍ 15ന് മുന്‍പ് തന്നെ രാജ്യം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുവാന്‍ സാധിക്കും എന്നു കരുതുന്നുവെന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
മരം കയറ്റം മുതല്‍ കടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍
തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം