» »ഭാര്യമാര്‍ പണിത സ്‌നേഹസ്മാരകങ്ങള്‍

ഭാര്യമാര്‍ പണിത സ്‌നേഹസ്മാരകങ്ങള്‍

Written By: Elizabath

നിത്യസ്‌നേഹത്തിന്റെ സ്മാരകമായി ഷാജഹാന്‍ ചക്രവര്‍ത്തി ഭാര്യ മുംതാസിനു പണിതു നല്കിയ താജ്മഹല്‍ എന്ന ലോകാത്ഭുതത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഇങ്ങനെ അതുല്യമായ സമ്മാനങ്ങള്‍ എന്തെങ്കിലും നല്കിയത് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാകും ഉത്തരം. ചരിത്രം പലപ്പോഴും വിചിത്രമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും മുന്നില്‍കൊണ്ടുവന്ന് ഇടുന്നത്. എന്നാല്‍ തെറ്റാണ്. ഇന്ത്യയിലെ പ്രശസ്തമായ ചില സ്മാരകങ്ങളുടെ ചരിത്രം അന്വേഷിച്ചാല്‍ അറിയുന്നത് തികച്ചും പുതുമയുള്ള കാര്യങ്ങളാണ്. ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വേണ്ടി സ്‌നേഹപൂര്‍വ്വം പണിതുയര്‍ത്തിയ സ്മാരകങ്ങളുടെ കഥ.

വിരൂപാക്ഷ ക്ഷേത്രം,പട്ടടക്കല്‍,കര്‍ണ്ണാടക

വിരൂപാക്ഷ ക്ഷേത്രം,പട്ടടക്കല്‍,കര്‍ണ്ണാടക

പല്ലവ രാജാക്കന്‍മാരെ തോല്പ്പിച്ച തന്റെ ഭര്‍ത്താവായ വിക്രമാധിത്യ രണ്ടാമനു വേണ്ടി റാണിയായ ലോകമഹാദേവി പണിതതാണ് പട്ടടക്കലിലെ പ്രശസ്തമായ വിരൂപാക്ഷ ക്ഷേത്രം.
എ.ഡി. 740 ല്‍ പണിതീര്‍ത്ത ഈ ക്ഷേത്രം ലോകേശ്വര എന്നും ലോകപാലേശ്വര എന്നും അറിയപ്പെടുന്നു.
കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രത്തില്‍ ആകര്‍ഷകവും അപൂര്‍വ്വവുമായ നിരവധി കൊത്തുപണികള്‍ കാണാന്‍ സാധിക്കും.
എല്ലോറ ഗുഹകളിലെ കൈലാസ ക്ഷേത്രം വിരൂപാക്ഷ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിരൂപാക്ഷ ക്ഷേത്രം- ചരിത്രനഗരത്തിലെ പുണ്യക്ഷേത്രം

PC:Arian Zwegers

ഇത്തിമാദ് ഉദ് ദൗള

ഇത്തിമാദ് ഉദ് ദൗള

ഇന്ത്യയിലാദ്യമായി ഉയര്‍ന്ന വെണ്ണക്കല്‍ സൗധമെന്ന്
അറിയപ്പെടുന്ന ഇത്തിമാദ് ഉദ് ദൗളയുടെ പിന്നിലും ഒരു സ്ത്രീയാണുള്ളത്. എന്തിനധികം, താജ്മഹല്‍
നിര്‍മ്മിക്കാനുള്ള ആശയം പോലും ഇത്തിമാദ് ഉദ് ദൗളയില്‍ നിന്നായിരുന്നു.
മുഗള്‍ രാജാവായിരുന്ന ജഹാംഗീറിന്റെ ഭാര്യ തന്റെ പിതാവായ മിര്‍സ ഘിയാസ് ബെഗിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ശവകുടീരമാണ് ഇത്തിമാദ് ഉദ് ദൗള. ജഹാംഗീറിന്റെ രാജധാനിയിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഘിയാസ് ബെഗിന് ലഭിച്ച വിശേഷണമായിരുന്നു ഇത്തിമാദ് ഉദ് ദൗള അഥവാ 'ദേശത്തിന്റെ നെടുംതൂണ്‍' എന്ന വാക്ക്. അപ്പോഴേക്കും ജഹാംഗീറിന്റെ ഭാര്യയായിക്കഴിഞ്ഞിരുന്ന നൂര്‍ജഹാനാണ് തന്റെ പിതാവിനായി യമുനാ നദിക്കരയില്‍ മാര്‍ബിള്‍ ഉപയോഗിച്ച് ഇത്തിമാദ് ഉദ് ദൗള പണിതത്.

ആഗ്രയിലെ ആഭരണപ്പെട്ടിയെന്നുംമ ബേബി താജ്മഹല്‍ എന്നും ഇത്തിമാദ് ഉദ് ദൗള അറിയപ്പെടുന്നു.

PC:Jon Connell

ഹുമയൂണിന്റെ ശവകൂടിരം

ഹുമയൂണിന്റെ ശവകൂടിരം

ഡല്‍ഹിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഹുമയൂണിന്റെ ശവകുടീരം. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളില്‍ ഒന്നായാ ഈ ശവകുടീരത്തിന്റെ നിര്‍മ്മിതിയില്‍ പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ നിന്നും കടംകൊണ്ട രൂപകല്പനയാണ് ഉപയോഗിച്ചിരിക്കുന്നത്.ഒരു വലിയ പൂന്തോട്ടത്തിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായിരുന്ന ഹമീദ ബാനു ബേദത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത് പണിയുന്നത്. അദ്ദേഹത്തിന്റെ കല്ലറക്കു പുറമേ സമീപത്തുള്‌ല അനുബന്ധ കെട്ടിടങ്ങളിലായി കല്ലറകളും നമസ്‌കാരപ്പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ ഇതിനെ മുഗളരുടെ കിടപ്പാടം എന്നും വിശേഷിപ്പിക്കാറുണ്ട്.

PC: Adeel Anwer

റാണി കി വാവ്

റാണി കി വാവ്


ഗുജറാത്തിലെ സോലങ്കി രാജവംശ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മരണയ്ക്കായി ഭാര്യ ഉദയമതി റാണി പണികഴിപ്പിച്ചതാണ് റാണി കി വാവ് എന്നാണ് കരുതുന്നത്. 1063 ലാണ് ഉദയമതി പടവുകളില്‍ വിസ്മയം തീര്‍ത്ത ഈ പടവു കിണര്‍ നിര്‍മ്മിക്കുന്നത്.
പഠാനില്‍ സരസ്വതി നദിക്കു സമീപം സ്ഥിതി ചെയ്യുന്ന റാണി കി വാവിന്
64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമുണ്ട്. യുനസ്‌കോയുടെ ലോകപൈതൃ കേന്ദ്രം കൂടിയാണിത്.

ഭര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ ഭാര്യ പണിത പടവ് കിണര്‍ അഥവാ റാണി കി വാവ്

PC: Bethany Ciullo

മിര്‍ജാന്‍ കോട്ട

മിര്‍ജാന്‍ കോട്ട

ഉത്തരകര്‍ണ്ണാടക ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മിര്‍ജാന്‍ കോട്ട നിര്‍മ്മാണത്തിലെ ശ്രേഷ്ഠത കൊണ്ട് പണ്ടുകാലം മുതലേ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
കേലാടി രാജ്ഞിയായിരുന്ന ചെന്നമ്മ എന്ന ചെന്നഭൈരദേവിയാണ് ഈ കോട്ട പണിതതെന്നാണ് വിശ്വാസം. പത്ത് ഏക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുന്ന മിര്‍ജാന്‍ ഫോര്‍ട്ടില്‍ മതിലുകളും തുരങ്കങ്ങളും ഉള്‍മതിലുകളുമൊക്കെ കാണാന്‍ സാധിക്കും.

ഒന്‍പതോളം കിണറുകളും കനാലുകളും ഇവിടെയുണ്ട്.
കയറ്റുമതിക്ക് പ്രശസ്തമായ മിര്‍ജാന്‍ പണ്ട് പേരുകേട്ട ഒരു കുരുമുളക് കയറ്റുമതി കേന്ദ്രം കൂടിയായിരുന്നു.

PC:Sydzo

 ലാല്‍ ദര്‍വ്വാസ മസ്ജിദ് , ജുനാപൂര്‍

ലാല്‍ ദര്‍വ്വാസ മസ്ജിദ് , ജുനാപൂര്‍

സയ്യിദ് അലി ദാവൂദ് കുത്തബുദ്ദീന്‍ എന്നയാള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന ജുനാപൂരിലെ ലാല്‍ ദര്‍വ്വാസ മസ്ജിദ് 1447 ലാണ് നിര്‍മ്മിച്ചത്.
ജുനാപൂരിലെ സുല്‍ത്താനായിരുന്ന മഹമ്മൂദ് ഷര്‍കിയുടെ ഭാര്യയായിരുന്ന രാജി ബീബിയാണ് ഇത് നിര്‍മ്മിച്ചത്.

PC: Beglar, Joseph David

മോഹിനീശ്വര ശിവാലയ ക്ഷേത്രം

മോഹിനീശ്വര ശിവാലയ ക്ഷേത്രം

ദുല്‍മാര്‍ഗിലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന മോഹിനീശ്വര ശിവാലയ ക്ഷേത്രം ഇത് നിര്‍മ്മിച്ച റാണിയുടെ പേരിലാണ് അറിയപ്പെടുന്നത്. കാശ്മീര്‍ രാജാവായിരുന്ന രാജാ ഹരിസിങിന്റെ ഭാര്യയായ മഹാറാണി മോഹിനി ഭായി സിസോഡിയയാണ് 1915 ല്‍ ഈ ക്ഷേത്രം പണിതത്.
ഗുല്‍മാര്‍ഗ് പട്ടണത്തില്‍ എവിടെ നിന്നാലും കാണുന്ന ഈ ക്ഷേത്രം അതിമനോഹരമായ സ്ഥലത്താണ് പണികഴിപ്പിച്ചിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ള മേല്‍ക്കൂരയ്ക്കു പിറകില്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മലനിരകളാണ് ഇവിടുത്തെ ആകര്‍ഷണം.

PC: You Tube

ഖായിര്‍ അല്‍ മനാസില്‍ ഡെല്‍ഹി

ഖായിര്‍ അല്‍ മനാസില്‍ ഡെല്‍ഹി

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ വളര്‍ത്തമ്മയായിരുന്ന മഹം അങ്ക 1561 ല്‍ പണികഴിപ്പിച്ചതാണ് ഖായിര്‍ അല്‍ മനാസില്‍. അക്ബറിന്റെ സഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന മഹം അങ്ക അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് രാജ്യഭരണവും നടത്തിയിരുന്നു.
മുസ്ലീം ദേവാലയമായിരുന്ന ഖായിര്‍ അല്‍ മനാസില്‍ കുറച്ചുകാലം ഒരു മദ്രസയായും ഉപയോഗിച്ചിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
PC: You Tube

Read more about: monuments, forts, delhi, temples