Search
  • Follow NativePlanet
Share
» »ഇന്ത്യയിലുണ്ട് എന്നു നിങ്ങൾ ഒരിക്കലും വിശ്വസിക്കാത്ത 10 കാര്യങ്ങൾ!!

ഇന്ത്യയിലുണ്ട് എന്നു നിങ്ങൾ ഒരിക്കലും വിശ്വസിക്കാത്ത 10 കാര്യങ്ങൾ!!

കല്ലിൽ കൊത്തിയെടുത്ത ഹംപിയെന്ന അത്ഭുത നഗരവും ദൂത്സാഗർ വെള്ളച്ചാട്ടവും പ്രണയ സ്മാരകമായ താജ്മലും കാശ്മീരും വടക്കു കിഴക്കൻ ഇന്ത്യയും ഒക്കെ കണ്ടാൽ ഇന്ത്യ കണ്ടുകഴിഞ്ഞു എന്നാണ് പലരുടേയും വിചാരം...കണ്ടതിലുമധികം കണ്ടുതീർക്കുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. അതില്‍ത്തന്നെ ഒരിക്കലും നമ്മുടെ രാജ്യത്തു നിന്നും കാണുവാൻ കഴിയില്ലെന്ന് കരുതിയ കാഴ്ചകളും ഉൾപ്പെടും. നക്ഷത്രങ്ങൾക്കു താഴെയുള്ള ക്യാംപിങ്ങും കുമ്പളങ്ങിയിലെയും ലക്ഷദ്വീപിലെയും ഒക്കെ കവരുകളും ചുട്ടുപൊള്ളുന്ന വെയിലിലും തണുത്തുമരവിക്കുന്ന ഗ്രാമവും ഒക്കെ ഇവിടുത്തെ അത്ഭുത കാഴ്ചകളാണ്. വിശ്വസിക്കുവാൻ പ്രയാസമുള്ള ഇവിടുത്തെ 10 കാര്യങ്ങൾ പരിചയപ്പെടാം....

നക്ഷത്രങ്ങൾക്കു കീഴിലെ ക്യാംപിങ്ങ്

നക്ഷത്രങ്ങൾക്കു കീഴിലെ ക്യാംപിങ്ങ്

ആകാശത്തിനു കീഴിൽ നക്ഷത്രങ്ങളെ കൊതിതീരെ കണ്ട് കിടക്കണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. അതിനൊരു വഴിയുണ്ട്. ലഡാക്ക്. ലഡാക്ക് സന്ദർശിച്ചവർക്കറിയാം ഇവിടുത്തെ ഈ അത്ഭുത കാഴ്ചയെക്കുറിച്ച്. ആകാശത്തിലെ നക്ഷത്രങ്ങലെ ഇത്രയും തെളിമയോടെയും കൃത്യമായും കാണുന്ന വളരെ അപൂർവ്വം ഇടങ്ങളില്‍ ഒന്നാണ് ലഡാക്ക്. ഇതിനു കീഴിൽ ടെന്റടിച്ചു താമസിക്കുക എന്നത് വളരെ വ്യത്യസ്തമായ ഒരനുഭവമാണ് സ‍ഞ്ചാരികൾക്ക് നല്കുന്നത്.

ചന്ദ്രന്റെ ഉപരിതലം കാണാൻ ലാമയാരു

ചന്ദ്രന്റെ ഉപരിതലം കാണാൻ ലാമയാരു

ചന്ദ്രനില് പോവുക എന്നത് അപ്രാപ്യമായ ഒരു കാര്യമാണെങ്കിലും ചന്ദ്രന്‍റെ ഉപരിതലം കാണുവാൻ അത്ര വലിയ പണിയില്ല. ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപം സ്ഥിതി ചെയ്യുന്ന ലാമയാരുവാണ് കഥയിലെ നായകൻ. മൂണ്‍സ്കേപ്പ് എന്നാണിവിടം അറിയപ്പെടുന്നത്.

ലാമയാരുവിന് ചന്ദ്രന്റെ ഭൂപ്രകൃതിയോട് തോന്നുന്ന സാദൃശ്യമാണ് മൂണ്‍സ്‌കേപ്പ് എന്ന പേരു കിട്ടാന്‍ കാരണം. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. അപൂര്‍വ്വമായ ഈ ദൃശ്യം കാണാനാണ് യാത്രക്കാര്‍ ഈ സ്ഥലം കൂടുതലും തിരഞ്ഞെടുക്കുന്നത്. പൗര്‍ണ്ണമി നാളില്‍ ലാമയാരുവിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാനാവില്ല. എത്രകണ്ടാലും മതിവരാത്ത ഒകു പ്രത്യേക കാഴ്ചയാണ് ലാമയാരു സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

PC: Fulvio Spada

കുമ്പളങ്ങിയിലെ കവര്

കുമ്പളങ്ങിയിലെ കവര്

കുമ്പളങ്ങി നൈറ്റ്സിലൂടെയും ലൈഫ് ഓഫ് പൈയിലൂടെയും ഒക്കെ വെള്ളിത്തിരയിലെത്തിയ താരമാണ് കവര് എന്നറിയപ്പെടുന്ന ഒരുതരം നീലവെളിച്ചം. കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിക്ക്''; എന്ന് ബോണിയോട് ബോബി പറയുമ്പോൾ കാഴ്ചക്കാരിൽ മിക്കവർക്കും അത് പരിചയമുണ്ടായിരുന്നില്ല. ബയോലൂമിനസെന്‍സ് എന്ന ഒരു ശാസ്ത്ര പ്രതിഭാസത്തെയാണ് കവര് എന്നു വിളിക്കുന്നത്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് കവര് എന്ന പേരിൽ അറിയപ്പെടുന്നത്.

കുമ്പളങ്ങി, ആൻഡമാനിലെയും ലക്ഷദ്വീപിലെയും ചില ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇത് കാണാൻ കഴിയുക.

PC:Sander van der Wel

ചുട്ടുപൊള്ളുന്ന നാട്ടിലെ ഫ്രീസർ

ചുട്ടുപൊള്ളുന്ന നാട്ടിലെ ഫ്രീസർ

ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം കഠിനമായ ചൂടിൽ വെന്തുരുകുമ്പോഴും അതിലൊന്നും പെടാതെ മാറിയിരിക്കുന്ന ഒരിടമുണ്ട്. ആന്ധ്രയുടെ കൊടുംചൂട് ഒരിക്കലും ബാധിക്കാത്ത ഒരിടം...ആന്ധ്രയുടെ കശ്മീർ എന്ന് അറിയപ്പെടുന്ന ലംബസിംഗിയാണ് ആ തണുപ്പൻ സ്ഥലം.

ആന്ധ്രപ്രദേശിൽ വിശാഖപട്ടണം ജില്ലയിൽ സമുദ്രനി‌ര‌പ്പി‌ന് 1025 മീറ്റർ ഉയരത്തിലായാണ് ലംബസിംഗി സ്ഥിതി ചെയ്യുന്നത്. ശീതകാലത്ത് യാത്ര ചെയ്യു‌‌വരെ മഞ്ഞണിയിച്ച് വര‌വേൽക്കുന്ന സൗത്ത് ഇന്ത്യയിലെ അ‌പൂർവ സ്ഥലങ്ങളിൽ ഒന്നാണ് ഈ സ്ഥലം.മഞ്ഞുവീഴുന്ന കാഴ്ച മാത്രമല്ല ലംബാസിംഗിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. വിസ്മ‌യിപ്പിക്കുന്ന മലനിരകളും, നിബിഢവനങ്ങളും നിറഞ്ഞ ഈ ഗ്രാമം ‌സഞ്ചാരികൾക്ക് ശരിക്കും കശ്മീർ അനുഭവം പകർന്ന് ലഭിക്കും.പൂജ്യം ഡിഗ്രി സെ‌ൽഷ്യസ് അന്തരീക്ഷ താപനിലയും പു‌ലകാലങ്ങളിലെ മഞ്ഞു വീ‌ഴ്‌ചയുമാണ് ആന്ധ്രയുടെ കശ്മീർ എന്ന പേര് ഈ സ്ഥലത്തിന് നേടിക്കൊടുത്തത്.

PC:IM3847

ലഡാക്കിലെ മാഗ്നറ്റിക് ഹിൽ

ലഡാക്കിലെ മാഗ്നറ്റിക് ഹിൽ

നിർത്തിയിട്ട വണ്ടി തനിയെ ഉരുണ്ട് പോകുന്ന അനുഭവം...ഏതൊക്കെയോ ശക്തികൾ ചേർന്ന് വലിച്ചുകൊണ്ടുപോകുന്നതു പോലെയുള്ള തോന്നൽ...

ലേ - കാർ‌ഗിൽ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ, ലേ നഗരം കഴിഞ്ഞ് 30 കിലോമീറ്റർ പിന്നിട്ട് കഴിയുമ്പോൾ റോഡിന് ഒരു ഗുരുത്വാകർഷണം ശക്തിയുള്ളതായി നിങ്ങൾക്ക് അനു‌ഭവപ്പെടാം. റോഡിൽ നിങ്ങളുടെ വാഹനം നിർത്തിയിട്ടാൽ അത് തനിയെ കുന്നുള്ള ഭാഗത്തേക്ക് മുന്നോട്ടേക്ക് നീങ്ങുന്നതായി കാണാം. ഈ കുന്നുകൾക്ക് കാന്തശക്തി ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാഗ്നറ്റിക് ഹിൽ എന്നറിയപ്പെടുന്ന ഈ ഇടം ലേ സഞ്ചാരികളെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ്. പണ്ട് കാലത്ത് ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു എന്നാണ് ലഡാക്കിലെ ആളുകൾ വിശ്വസിക്കുന്നത്. സ്വർഗത്തിലേക്കുള്ള റോഡായിരുന്നു അതെന്നാണ് അവരുടെ വിശ്വാസം. സ്വർഗത്തിലേക്ക് യാത്ര ചെയ്യാൻ യോഗ്യതയുള്ളവർക്ക് മാത്രമെ ഇതിലെ സഞ്ച‌രിക്കാൻ കഴിയുകയുള്ളുവെന്നാണ് അവർ പറയുന്നത്. എന്നാൽ ഈ കുന്നുകൾക്ക് കാന്തിക ശക്തി ഉണ്ടെന്നാണ് വ്യാപകമായി ആളുകൾ വിശ്വസിക്കുന്നത്. ഈ കാന്തിക ശക്തിയാണ് വാഹനങ്ങളെ മുന്നോട്ടേക്ക് നീക്കുന്നതെന്നാണ് പറയപ്പെടുന്നത്.

PC: Ashwin Kumar

ഗുരുഡോങ്മാർ തടാകം

ഗുരുഡോങ്മാർ തടാകം

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നാണ് ഗുരുഡോങ്മാർ തടാകം. ബുദ്ധമതത്തിന്റെ വിശുദ്ധമായ സ്ഥലം എന്നാണ് ഇവിടം അറിയപ്പെടുന്നത് എങ്കിലും മറ്റു രണ്ടു മതങ്ങള്‍ക്കു കൂടി വിശുദ്ധ സ്ഥമാണ് ഗുരുഡോങ്കമാർ തടാകം. സിക്കു മതത്തിനും ഹിന്ദു മതത്തിനും കൂടിയാണ് ഇവിടം പുണ്യസ്ഥലമായിരിക്കുന്നത്. ഇവിടുത്തെ പ്രത്യേകത എന്നു പറയുന്നത് എത്ര തണുപ്പാണെങ്കിലും തടാകത്തിന്റെ ഒരു ഭാഗം മാത്രം കട്ടിയാവാതെ നിൽക്കും എന്നതാണ്. ഇതിനു പിന്നിലെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നോർത്ത് സിക്കിമിൽ ലാച്ചനു സമീപമാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

PC:Vickeylepcha

ചൂടുനീറുറവകൾ

ചൂടുനീറുറവകൾ

ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം തണുത്തിരിക്കുമ്പോഴും ഒരുറവയിൽ നിന്നു മാത്രം ചൂടുനീര് വരുന്ന കാഴ്ചയറിയില്ലേ..മമികരണിലെ ചൂടുനീരുറവകളും അവിടുത്തെ കുളിയും ഒക്കെ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. മണികരൺ, ബദ്രിനാഥ്, ആസാമിലെ ഗരംപാനി വന്യജീവി സങ്കേതം, കർണ്ണാടകയിലെ പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചൂടുനീരുറവകൾ കാണാം. ഇവിടുത്തെ ജലം ഔഷധഗുണം ഉള്ളവയാണെന്നാണ് വിശ്വാസം.

ചന്ദിപ്പൂരിലെ ഒളിച്ചുകളിക്കുന്ന ബീച്ച്

ചന്ദിപ്പൂരിലെ ഒളിച്ചുകളിക്കുന്ന ബീച്ച്

കടലിലെ തിരകൾ

സാറ്റ് കളിക്കുന്ന കടൽത്തീരം എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ചന്ദിപ്പൂർ. ഒരു നിമിഷത്തില്‍ അപ്രത്യക്ഷമാകുന്ന തിരകള്‍ അടുത്ത നിമിഷം തീരത്തെ പൂര്‍ണമായി മൂടികൊണ്ട്‌ തിരിച്ചുവരുന്ന പ്രകൃതിയുടെ മനോഹരമായ പ്രതിഭാസം ഇവിടെ എത്തുന്നവര്‍ക്ക്‌ ആസ്വദിക്കാം.

 ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ

ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ

നിശ്ചലമായി കിടക്കുന്ന വെള്ളത്തിലൂടെ ഭൂമിയുടെ കുറേ കഷ്ണങ്ങൾ അല്ലെങ്കിൽ കുറച്ചു ഭാഗങ്ങൾ ഒഴുകി നടക്കുന്നത് കണ്ടിട്ടുണ്ടോ? കാണണമെങ്കിൽ പോകാം...മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ലോകത്തിലെ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്. മാന്ത്രികക്കരകൾ എന്നാണ് ഇതിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. പേരുകേട്ടിട്ട് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. കാഴ്ചയിൽ ദ്വീപുകൾ എന്നു തോന്നിപ്പിക്കുമെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. ഫുംഡിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഈ ജൈവാവശിഷ്ടങ്ങൾ ഒവുരിനടന്ന് തടാകത്തിനകത്തെ ചെടികളുടെ വേരുകളാൽ ചുറ്റപ്പെട്ടാണ് ഇത്തരം കരകളായി തീരുന്നത്. ഇതിനെയാണ് മാന്ത്രികക്കരകൾ എന്നു ആളുകൾ വിശേഷിപ്പിക്കുന്നത്. ഏകദേശം 400ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഇതിനുള്ളത്.

PC:Sharada Prasad CS

 തണുത്തുറഞ്ഞ നദിയിലെ ട്രക്കിങ്ങ്

തണുത്തുറഞ്ഞ നദിയിലെ ട്രക്കിങ്ങ്

സാഹസികപ്രിയരായ സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന യാത്രയാണ് സാൻസ്കാറിലെ തണുത്തുറഞ്ഞ നദിയിലൂടെയുള്ള യാത്ര. ജമ്മു‌കാശ്മീരിലെ ലേയിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. കനത്ത തണുപ്പിൽ ഈ നദി തണുത്തുറഞ്ഞ് ഒഴുകാതെയാകും. ഈ സമയത്താണ് നദിയിലെ മഞ്ഞുപാളികളിലൂടെ സഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്.

ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്

ഒരിക്കലും സന്ദർശിക്കരുത് ആസാമിലെ ഈ ഇടങ്ങൾ

PC:Pradeep Kumbhashi

Read more about: india adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more