Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിനം: ഇന്ത്യന്‍ പോരാ‌ട്ട ചരിത്രത്തിലെ മറക്കാനാവാത്ത പത്തിടങ്ങള്‍

സ്വാതന്ത്ര്യ ദിനം: ഇന്ത്യന്‍ പോരാ‌ട്ട ചരിത്രത്തിലെ മറക്കാനാവാത്ത പത്തിടങ്ങള്‍

ഇതാ ചരിത്രത്തില്‍ അത്രയൊന്നും അറിയപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇ‌ടങ്ങള്‍ പരിചയപ്പെടാം...

1857 ല്‍ ആരംഭിച്ച ശിപായി ലഹള മുതല്‍ 1947 ലെ സ്വാതന്ത്ര്യം വരെ നീണ്ടു കിടക്കുന്ന സംഭവ ബഹുലമായ കഥകളാണ് നമ്മുടെ സ്വാതന്ത്ര്യ ചരിത്രം. 90 വര്‍ഷങ്ങളുടെ അടിമത്വത്തില്‍ നിന്നും പൊരുതി നേടിയെ‌‌ടുത്ത സ്വാതന്ത്ര്യത്തിന് നമ്മുടെ ജീവനോളം തന്നെ വിലയുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മറക്കാനാവാത്ത നിരവധി സംഭവങ്ങള്‍ സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ ഉണ്ടായിട്ടുണ്ട്. ജാലിയന്‍ വാലാബാഗും മുംബൈയും അഹമ്മദാബാദുമൊക്കെയാണ് മിക്കപ്പോഴും സ്വാതന്ത്ര്യ സമരചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇടങ്ങള്‍. ഇതാ ചരിത്രത്തില്‍ അത്രയൊന്നും അറിയപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇ‌ടങ്ങള്‍ പരിചയപ്പെടാം...

ബരാക്പൂര്‍

ബരാക്പൂര്‍

സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച ശിപായി ലഹളയെക്കുറിച്ച് അറിയാമെങ്കിലും ബരാക്പൂര്‍ എന്ന സ്ഥലം മിക്കവര്‍ക്കും അപരിചിതമായിരിക്കും. ബരാക്പൂരില്‍ വെച്ചാണ് ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ക്കെതിരെ മംഗള്‍ പാണ്ഡെ എന്ന ശിപായി പ്രതികരിച്ചതും ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതും.

ബ്രിട്ടീഷ് സൈന്യത്തിൽ അക്കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകിച്ച് മാ 1953 എൻഫീൽഡ് റൈഫിൾസിൽ ഉപയോഗിക്കുവാന്‍ പേപ്പര്‍ കാര്‍ട്ട്റിഡ്ജ് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശത്തിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. റൈഫിൾ കയറ്റാൻ സൈനികർക്ക് വെടിയുണ്ട കടിക്കേണ്ടിവന്നു, ഈ വെടിയുണ്ടകളിൽ ഉപയോഗിക്കുന്ന ഗ്രീസ് ഗോമാംസത്തിൽ നിന്നാണ് ഉണ്ടായതെന്നും ഇത് ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അഭ്യൂഹമുണ്ടായിരുന്നു. സൈന്യത്തിലെന്താണ് സംഭവിക്കുന്നതെന്ന അറിയുവാന്‍ വന്ന ബ്രിട്ടീഷ് ലഫ്റ്റനന്റ് ഹെൻ‌റി ബാഗിനു നേരെ വെടിയുതിർത്തു. പിന്നീട് 1857 ഏപ്രിൽ 8 ന് മംഗൽ പാണ്ഡെയെ പിടികൂടി കോടതിയിൽ നിന്ന് തൂക്കിലേറ്റി. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കന്റോൺമെന്റ് കൂടിയാണ് ബാരക്പൂർ.
PC:Biswarup Ganguly

ഝാന്‍സി

ഝാന്‍സി

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊരാളായ റാണി ലക്ഷ്മി ഭായിയെന്ന പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശമാണ് ഝാന്‍സി. ശിപായി ലഹളയുടെ അലയൊലികള്‍ എത്തിച്ചേര്‍ന്ന് ഒടുവില്‍ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കപ്പെട്ട പ്രദേശമാണിത്.
ഝാന്‍സിലെ രാജാവായിരുന്ന ദാമോദര്‍ റാവുവിന്റെ ഭാര്യയായിരുന്നു ഝാന്‍സി. ഇവരുടെ പുത്രന്
ചെറുപ്പത്തിലേ തന്നെ മരിച്ചിരുന്നു. പിന്നീ‌ട് പിന്തുടര്‍ച്ചാവകാശി ഇല്ലാതിരുന്ന ഇവര്‍ ഒരു കുട്ടിയെ ദത്തെടുക്കുകയുണ്ടായി. ആദ്യ പുത്രന്റെ മരണം ഗംഗാധർ റാവുവിനെ തളർത്തിക്കളഞ്ഞു. .1853-ൽ ഗംഗാധർ റാവു അന്തരിച്ചു. പുത്രനെ ദത്തെടുത്ത വിവരം ഔദ്യോഗികമായി ബ്രിട്ടീഷ് സർക്കാരിനെ ഗംഗാധർ റാവു അറിയിച്ചിരുന്നു. എന്നാല്‍ ദത്തെടുത്ത പുത്രനെ പിന്തുടര്‍ച്ചാവകാശിയായി അംഗീകരിക്കാതിരുന്ന ബ്രിട്ടീഷുകാര്‍ ഒടുവില്‍ രാജ്ഞിക്കെതിരെ തന്നെ യുദ്ധം പുറപ്പെടുവിച്ചു. അവരെ രാജ്യത്തില്‍ നിന്നും പുറത്താക്കി. ഈ സമയത്താണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതും റാണി യുദ്ധത്തില്‍ പങ്കുചേരുന്നതും. ശിപായി ലഹളക്കുശേഷം ഏതാണ്ട് പത്തുമാസത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. പിന്നീ്ട് നടന്ന വലിയ ഏറ്റുമുട്ടലില്‍ റാണി മരണപ്പെട്ടു. ജോവാന്‍ ഓഫ് ആര്‍ക് എന്ന് ഝാന്‍സി റാണിയെ വിശേഷിപ്പിക്കാറുണ്ട്.
PC:Jhansi Fort

ബോംബെ

ബോംബെ

സ്വാതന്ത്ര്യസമരകാലത്ത് പ്രധാന തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടിരുന്ന ഇടമായിരുന്നു ബോംബെ.
കോൺഗ്രസ് (ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ബോംബെയിൽ സ്ഥാപിച്ചത് അലൻ ഒക്ടാവിയൻ ഹ്യൂം ആണ്. കോൺഗ്രസിന്റെ ആദ്യ സെഷൻ 1885 ഡിസംബർ 28 മുതൽ 31 വരെ ബോംബെയിലാണ് നടന്നത്.

കല്‍ക്കട്ട

കല്‍ക്കട്ട

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയതയുടെ നെ‌‌ടുംതൂണായി നിലനിന്നിരുന്ന പ്രദേശമാണ് കല്‍ക്കത്ത. സുരേന്ദ്രനാഥ് ബാനർജെ കൊൽക്കത്തയിലാണ് ആദ്യത്തെ ദേശീയ സംഘടനയാണ് ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിച്ചത്. ഇവിടെ വളര്‍ന്നു വന്ന ദേശീതയെ ഭയന്നാണ് ഇന്ത്യയു‌ടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ബ്രിട്ടീഷുകാര്‍ മാറ്റുന്നത്. രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചട്ടോപാധ്യായ, അരവിന്ദ് ഗോഷെ, റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി നിരവധി ധീരന്മാരായ സ്വാതന്ത്ര്യ സമര പോരാളികളെ കൊല്‍ക്കത്ത സമ്മാനിച്ചിട്ടുണ്ട്.
PC:Francis Hayman

ചമ്പാരന്‍

ചമ്പാരന്‍

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്നും മഹാത്മാ ഗാന്ധിയിലേക്കുള്ള മാറ്റം നടന്ന സ്ഥലമാണ് ചമ്പാരന്‍. ഇവിടെ വെച്ചാണ് ഗാന്ധിജി ചമ്പാരന്‍ സത്യാഗ്രഹം നടത്തി വിജയിക്കുന്നതും അദ്ദേഹത്തിന് ജനങ്ങള‌ു‌ടെ പിന്തുണ ലഭിക്കുന്നതും.
അക്കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യൻ കർഷകരെ ഇൻഡിഗോ അഥവാ നീലം കൃഷി ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു, , അവരുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷ്യവിളകള്‍ക്കു പകരമുള്ല ഈ കൃഷി പാവപ്പെട്ട കർഷകരുടെ അവസ്ഥയെ കൂടുതൽ വഷളാക്കി, അവരിൽ പലരും പിന്നീട് പട്ടിണി മൂലം മരിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഗാന്ധിജി ചമ്പാരന്‍ സന്ദര്‍ശിക്കുന്നതും പ്രക്ഷോഭം ആരംഭിക്കുന്നതും. അദ്ദേഹത്തിന്റെ പ്രക്ഷോഭ ഫലമായി ചമ്പാരൻ കാർഷിക നിയമം പാസാക്കുകയും ചെയ്തു. ഇന്ത്യൻ മണ്ണിലെ ആദ്യത്തെ വിജയഗ്രഹമായിരുന്നു ചമ്പാരൻ സത്യാഗ്രഹം.
PC:commons.wikimedia

ജാലിയന്‍ വാലാബാഗ്

ജാലിയന്‍ വാലാബാഗ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ സ്‌മരണയിലേക്ക്‌ കൊണ്ടുപോകുന്ന ഇടമാണ് ജാലിയന്‍വാലാബാഗ്‌ . ഇവിടെ വച്ചാണ്‌ ജനറല്‍ ഡെയറിന്റെ നേതൃത്വത്തില്‍ വന്ന ബ്രിട്ടീഷ്‌ സൈന്യം സമാധാനപരമായി നടന്നിരുന്ന ഒരു പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന നിരായുധരായ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ത്തത്‌ . 1919 ഏപ്രില്‍ 13 നടന്ന ഈ സംഭവത്തില്‍ ഇന്ത്യയിലെ നിഷ്‌കളങ്കരായ നൂറ്‌ കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ കണക്കുകളനുസരിച്ച് ആയിരത്തോളം ആളുകള്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു.

PC:Shagil Kannur

ചൗരിചൗരാ

ചൗരിചൗരാ

ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ ജില്ലയിലാണ് ചൗരിചൗരാ സ്ഥിതി ചെയ്യുന്നത്. ചൗരി ചൗരാ സംഭവം സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ഒരുകൂട്ടം ആളുകളെ പോലീസ് കൊലപ്പെടുത്തുകയും അതിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ പിന്നീട് പ്രകോപിതരായ ഒരു ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷന് തീയിട്ടു, തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. ജാലിയൻ വാല ബാഗ് സംഭവത്തിന് ശേഷം മഹാത്മാഗാന്ധി രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരുന്നു. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ചെറുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. എന്നിരുന്നാലും, ചൗരി ചൗര സംഭവത്തിനുശേഷം പ്രസ്ഥാനത്തിന് അതിന്റെ അഹിംസാ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് കരുതി ഗാന്ധി ഇത് പിന്‍വലിച്ചിരുന്നു.

കകോരി

കകോരി

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കകോരി, 1925 ഓഗസ്റ്റ് 9 ന് നടന്ന കകോരി ഗൂഢാലോചനയ്ക്ക് ഈ സ്ഥലം പ്രസിദ്ധമാണ്. ഇന്ത്യൻ വിപ്ലവകാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നടത്താനും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന് ജനങ്ങളുടെ പിന്തുണ നേടാനും പണം ആവശ്യമായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് ട്രഷറിയുടെ പണ ബാഗുകളുമായി അവർ ട്രെയിൻ കൊള്ളയടിച്ചു. അവർ ഏകദേശം 8,000 രൂപ കൊള്ളയടിച്ചുവെങ്കിലും ആകസ്മികമായി ഒരു യാത്രക്കാരനെ കൊന്നു. ചരിത്രത്തിൽ ബ്രിട്ടീഷ് സ്വത്ത് കൊള്ളയടിക്കപ്പെട്ട ആദ്യത്തെ സംഭവമായതിനാൽ ഈ സംഭവം ബ്രിട്ടീഷ് സർക്കാരിനെ പിടിച്ചുകുലുക്കി. അവര്‍ ഒരു വലിയ അന്വേഷണത്തിന് ഉത്തരവിട്ടു, കാലക്രമേണ 40 ഓളം വിപ്ലവകാരികളെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം പ്രധാന പ്രതികളായ പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ, താക്കൂർ റോഷൻ സിംഗ്, രാജേന്ദ്ര നാഥ് ലാഹിരി, അഷ്ഫാക്കുല്ല ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു. ശേഷിക്കുന്ന
ഗൂഢാലോചനക്കാർക്ക് വ്യത്യസ്ത കാലയളവുകൾക്ക് ജീവപര്യന്തം തടവ് നൽകി.

 ലാഹോര്‍

ലാഹോര്‍

സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടമാണ് ലാഹോര്‍. സ്വാതന്ത്ര്യാനന്തരം ലാഹോര്‍ പാകിസ്ഥാന്റെ ഭാഗമായി മാറിയെങ്കിലും അതിനുമുന്‍പുള്ള കാലഘട്ടത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങളും സംഭവങ്ങളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
1929 ലെ കോൺഗ്രസിന്റെ സമ്മേളനം ലാഹോറിൽ നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ന‌‌‌ടത്തിയത് 1929 ഡിസംബർ 31 ന് ലാഹോറില്‍ വെച്ചാണ്. ലാഹോര്‍ സെഷനിലാണ് ത്രിവർണ്ണ പതാക ദേശീയ പതാകയായി അംഗീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ നിരവധി സുപ്രധാന സെഷനുകൾക്കും ലാഹോർ ആതിഥേയത്വം വഹിച്ചു.
PC:The Rajaji Story by Raj Mohan Gandhi

ദണ്ഡി

ദണ്ഡി

ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു ഗ്രാമമാണ്ദണ്ഡി. മഹാത്മാഗാന്ധി ആരംഭിച്ച 'ഉപ്പ് സത്യാഗ്രഹം' എന്നറിയപ്പെടുന്ന ദണ്ഡി മാർച്ചിന്റെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യക്കാർക്കുള്ള നികുതി വർദ്ധിച്ചതിനെത്തുടർന്ന് ഗാന്ധി ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിനായി 'സത്യാഗ്രഹം' ആരംഭിച്ചു. ഉപ്പ് ഒരു മാധ്യമമായാണ് അദ്ദേഹം ഉപയോഗിച്ചത്.

Read more about: travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X