» »ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

Written By: Elizabath

ഇന്ത്യയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രം പോകാവുന്ന സ്ഥലങ്ങള്‍ മുതല്‍ സൈനിക ആവശ്യങ്ങള്‍ക്കുമാത്രം പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങള്‍ വരെയുള്ള ഈ ലിസ്റ്റ് നോക്കാം...

നവംബറിലെ യാത്രയ്‌ക്കൊരുങ്ങാം ഇപ്പോഴേ...

മേളകളുടെയും മേളങ്ങളുടെയും നാട്ടില്‍ കാണാന്‍

നോര്‍ത്ത് സെന്റിനല്‍

നോര്‍ത്ത് സെന്റിനല്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നോര്‍ത്ത് സെന്റിനല്‍ എന്നറിയപ്പെടുന്നത്. പുറംലോകവുമായി യാതൊരു വിധ ബന്ധവും പുലര്‍ത്താത്ത ഒരുവിഭാഗം ആളുകളാണ് ഇവിടെ താമസിക്കുന്നത്. അതിനാല്‍ത്തന്നെ ഇവിടേക്ക് പുറത്തുനിന്നും ആളുകള്‍ക്ക് പ്രവേശനമില്ല.

PC:Wikipedia

സെന്‍ടിനെലുകള്‍

സെന്‍ടിനെലുകള്‍

ഒരു രീതിയിലും മറ്റുള്ളവരോടെ പൊരുത്തപ്പെടാത്ത, ആധുനികതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഭാഗം ആളുകളാണ് സെന്‍ടിനെലുകള്‍ എന്നറിയപ്പെടുന്നത്. നോര്‍ത്ത് സെന്റിനെല്‍ ദ്വീപില്‍ താമസിക്കുന്ന ഇവര്‍ തീരെ അപരിഷ്‌കൃതര്‍ ആയ ജനവിഭാഗമാണ്.

PC:Youtube

യു.എന്‍എ ഇന്‍ ബെംഗളുരു

യു.എന്‍എ ഇന്‍ ബെംഗളുരു

നിറത്തിന്റെ പേരില്‍ ഇന്ത്യക്കാരെ മാറ്റി നിര്‍ത്തിയിരിക്കുന്ന ഒരിടമാണ് ബെംഗളുരു സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന യു.എന്‍എ ഇന്‍.തുടര്‍ച്ചയായ പരാതികളെത്തുടര്‍ന്ന് ഇവിടം ഇപ്പോല്‍ അടച്ചിട്ടിരിക്കുകയാണ്.

PC:Youtube

സിയാച്ചിന്‍ ഗ്ലേസിയര്‍

സിയാച്ചിന്‍ ഗ്ലേസിയര്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ഗ്ലേസിയര്‍ അഥവാ സിയാച്ചിന്‍ ഹിമാനി.
യുദ്ധഭൂമിയും പ്രത്യേക സംരക്ഷിത പ്രദേശവുമായതുകാരണം ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.


PC:Sadia17301

ചമ്പല്‍ നദി

ചമ്പല്‍ നദി

ഇന്ത്യയുടെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന ചമ്പല്‍ നദിയും പരിസര പ്രദേശങ്ങളും.

ഒട്ടേറെ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുള്ള ഇവിടം ഇന്ന് സഞ്ചാരികള്‍ പൂര്‍ണ്ണമായും അവഗണിക്കുന്ന ഒരിടമാണ്. കവര്‍ച്ചകളും കൊള്ളയടികളും ധാരാളമായി നടക്കുന്നതിനാലാണിത്.

pc:Yann Forget

ബസ്തര്‍ ഛത്തീസ്ഗഡ്

ബസ്തര്‍ ഛത്തീസ്ഗഡ്

നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഛത്തീസ്ഗഡിലെ ബസ്തര്‍ എന്ന സ്ഥലം സഞ്ചാരികളുടെ പേടിസ്വപ്നമാണ്.
ഏറെ മനോഹരമായ ഇവിടം പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണെങ്കിലും നക്‌സലുകളുടെ സാന്നിധ്യം സഞ്ചാരികളെ ഇവിടെ നിന്നും അകറ്റുന്നു.

PC:Fanendra kumar chandrakar

ചോലാമു ലേക്ക്

ചോലാമു ലേക്ക്

പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള മറ്റൊരിടമാണ് ചോലാമു ലേക്ക്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേക്കുകളില്‍ ഒന്നായ ഇവിടെ എത്തണമെങ്കില്‍ പ്രത്യേക അനുമതികള്‍ ആവശ്യമാണ്. സെനിക ആവശ്യങ്ങള്‍ക്കു മാത്രമാണ് സാധാരണയായി ഇവിടെ അമുമതി ലഭിക്കുന്നത്. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണിത് ഉള്ളത്.

PC:Youtube

ബാരന് ഐലന്‍ഡ് ആന്‍ഡമാന്‍

ബാരന് ഐലന്‍ഡ് ആന്‍ഡമാന്‍

തെക്കന്‍ ഏഷ്യയിലെ ഏക സജീവ അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ബാരന് ഐലന്‍ഡ്.
പോര്‍ട്ട് ബ്ലെയറില്‍ നിന്നും അഞ്ച്-ആറ് മണിക്കൂര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നാവികസേനയ്ക്കും തീരരക്ഷാ സേനയ്ക്കുമല്ലാതെ മറ്റാര്‍ക്കും കടക്കാന്‍ അനുമതി നല്കാറില്ല.

PC:Wikipedia

അക്‌സായ് ചിന്‍ കാശ്മീര്‍

അക്‌സായ് ചിന്‍ കാശ്മീര്‍

കാശ്മീരില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ പ്രദേശമാണ് അക്‌സായ് ചിന്‍. ചൈനയുമായി അതിര്‍ത്തി പ്രശ്‌നം നടക്കുന്ന ഇവിടമാണ് ലോകത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും വലിയ തര്‍ക്ക പ്രദേശം.

PC:Kmusser