Search
  • Follow NativePlanet
Share
» »സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

കാലത്തെ അതിജീവിച്ച് ഇന്നലകളുടെ അപൂര്‍വ്വ സമ്പത്തുമായി തലയുയര്‍ത്തി നില്‍ക്കുന്ന ചെന്ന കേശവ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്!!

കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളും അവിടുത്തെ വാസ്തുവിദ്യകളും അന്വേഷിച്ചിറങ്ങിയാല്‍ അത്ര പെട്ടന്നു തിരികെ വരുവാന്‍ സാധിക്കില്ല. ഓരോ നോക്കിലും വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രങ്ങളും അവയുടെ നിര്‍മ്മാണ രഹസ്യങ്ങളും അറിയുവാന്‍ തന്നെ നാളുകളെടുക്കും. ഐഹോളയും ഹമ്പിയും ബദാമിയും പട്ടടക്കലും ശൃംഗേരി മഠവും പിന്നെ അത്ര പ്രശസ്തമല്ലാത്ത നൂറുകണക്കിന് ക്ഷേത്രങ്ങളും കര്‍ണ്ണാടകയുടെ ഇന്നലകളിലേക്ക് വെളിച്ചം വീശുന്നവയാണ്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് ബേളൂരിലെ ചെന്ന കേശവ ക്ഷേത്രം. അമ്പരപ്പിക്കുന്ന രീതിയില്‍ കൊത്തുപണികളാല്‍ സമ്പന്നമായ ചെന്ന കേശവ ക്ഷേത്രം വിശ്വാസിയോ ചരിത്രകാരനോ അല്ലെങ്കില്‍ പോലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. കാലത്തെ അതിജീവിച്ച് ഇന്നലകളുടെ അപൂര്‍വ്വ സമ്പത്തുമായി തലയുയര്‍ത്തി നില്‍ക്കുന്ന ചെന്ന കേശവ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്!!

ബേളൂര്‍ ചെന്ന കേശവ ക്ഷേത്രം

ബേളൂര്‍ ചെന്ന കേശവ ക്ഷേത്രം


കര്‍ണ്ണാടകയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മഹത്തരമായ നിര്‍മ്മിതികളില്‍ ഒന്നായാണ് ബേളൂരിലെ ചെന്നകേശവ ക്ഷേത്രത്തെ കണക്കാക്കുന്നത്. കര്‍ണ്ണാടകയിലെ അതിപുരാതന നിര്‍മ്മിതി എന്നു മാത്രമല്ല, ഹൊയ്സാല വാസ്തുവിദ്യയുടെ പകരം വയ്ക്കുവാനില്ലാത്ത പ്രത്യേകതകളും ഇതിനു കാണാം. ചെന്ന കേശവ ക്ഷേത്രം എന്ന പേരു കൂടാതെ ബേലൂരിലെ കേശവ, കേസവ, വിജയനാരായണ ക്ഷേത്രം, എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. യഗാച്ചി നദിയുടെ തീരത്ത് 12-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

PC:Bikashrd

ചെന്ന കേശവനെന്നാല്‍

ചെന്ന കേശവനെന്നാല്‍


ചെന്ന എന്നാല്‍ കന്നഡ ഭാഷയില്‍ സുന്ദരമായത്, അതിമനോഹരം, ഭംഗിയുള്ളത് എന്നാണ് അര്‍ത്ഥം. കന്നഡയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്ന വാക്കാണിത്. ഭംഗിയുള്ളതിനെയും അതിമനോഹരമാതിനെയും ഒക്കെ ഈ വാക്കുകൊണ്ട് വിശേഷിപ്പിക്കാറുണ്ട്. ഇവിടുത്തെ അതിമനോഹരമായ വിഷ്ണു പ്രതിമയില്‍ നിന്നാണ് ക്ഷേത്രത്തിന് ചെന്ന കേശവ ക്ഷേത്രം എന്ന പേരു ലഭിക്കുന്നത്.
PC:Akshatha Inamdar

വിവാഹം വേണ്ടേവേണ്ടയെന്നു പറഞ്ഞ വിഷ്ണുവര്‍ദ്ധന്‍

വിവാഹം വേണ്ടേവേണ്ടയെന്നു പറഞ്ഞ വിഷ്ണുവര്‍ദ്ധന്‍

ഹൊയ്സാല ചക്രവർത്തിയായ വിഷ്ണുവർദ്ധൻ ആണ് 12-ാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 1117ലുണ്ടായ തലക്കാട് യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിന്‍റെ ആഹ്ലാദമായി നിര്‍മ്മിച്ച ഈ ക്ഷേത്രം ഹൊയ്സാലയുടെ ചരിത്രത്തില്‍ നിന്നും ഒരിക്കലും മാറ്റിവയ്ക്കുവാന്‍ സാധിക്കാത്ത ഒന്നാണ്.
ജീവിതത്തില്‍ ഒരിക്കലും വിവാഹമേ കഴിക്കില്ല എന്നു പറഞ്ഞ രാജാവായിരുന്നു വിഷ്ണുവര്‍ദ്ധന്‍.
താൻ യുദ്ധത്തിൽ മരിച്ചു പോയാൽ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയായി കഴിയേണ്ടി വരുമെന്നായിരുന്നു അദ്ദേഹ്തിന്റെ ന്യായം. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ അതിനെതിരായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ അമ്മ അതീവ സുന്ദരിയും നർത്തകിയുമായ ശന്തളാദേവിയെ കണ്ടു ഇഷ്ടപ്പെട്ട് , വിഷ്ണുവര്‍ദ്ധന് വധുവായി നിശ്ചയിച്ചു. അതിന്‍റെ ഭാഗമായി ശന്തളാദേവി കൊട്ടാരത്തിൽ നൃത്തം ചെയ്യാനുള്ള അവസരം കൊടുത്തു. നൃത്തം കണ്ടു മോഹിച്ച വിഷ്ണു വർദ്ധൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണു കഥകള്‍ പറയുന്നത് . ശന്തളാദേവിയാണ് ചെന്ന കേശവ ക്ഷേത്രത്തിനു സമീപത്തെ കപ്പേ ചെന്നിഗരായ ക്ഷേത്രം സൗമ്യനായകി, രംഗനായകി, ശ്രീദേവി, ഭൂദേവി എന്നീ ക്ഷേത്രങ്ങൾ പണിയിച്ചത്‌ എന്നാണ് ചരിത്രം.
PC:Shailesh.patil

 103 വര്‍ഷം...3 തലമുറ

103 വര്‍ഷം...3 തലമുറ

ചെന്നകേശവ ക്ഷേത്രം ഇന്നുകാണുന്ന രീതിയിലാകുവാന്‍ ഒരു നൂറ്റാണ്ടിലധികം സമയമെടുത്തു. കൃത്യമായി പറഞ്ഞാല്‍ 103 വര്‍ഷങ്ങളാണ് ചെന്ന കേശവ ക്ഷേത്രനിര്‍മ്മാണത്തിനായി ചിലവഴിച്ചത്. മൂന്നു തലമുറകളാണ് ക്ഷേത്രനിര്‍മ്മാണ കാലഘട്ടത്തില്‍ കടന്നു പോയത്. ക്ഷേത്ര നിര്‍മ്മാണത്തിനിടെ ക്ഷേത്രം പലതവണ അക്രമങ്ങള്‍ക്കും കൊള്ളയടികള്‍ക്കും വിധേയമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഓരോ തവണയും കൃത്യായി ക്ഷേത്രം പുനര്‍നിര്‍മ്മാണം നടത്തിയിട്ടുണ്ട്. വിഷ്ണുവിനായാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.
PC:Bikashrd

നക്ഷത്രം പോലെ

നക്ഷത്രം പോലെ

ഹൊയ്സാല രാജവംശത്തിന്റെ കലയും സംസ്കാരവും കൃത്യമായി അടയാളപ്പ‌െടുത്തിയിരിക്കുന്ന മഹത്തായ നിര്‍മ്മിതിയാണ് ചെന്ന കേശവ ക്ഷേത്രം. മുകളില്‍ നിന്നും നോക്കുമ്പോള്‍ ഒരു നക്ഷത്രത്തിന്‍റെ ആകൃതിയിലാണ് ക്ഷേത്രം കാണുക. അക്കാലത്തെ ജൈന മതത്തിന്റെ സ്വാധീനം ക്ഷേത്രനിര്‍മ്മാണത്തില്‍ പലയിടത്തും കാണുവാന്‍ സാധിക്കും. ഇവിടെ ക്ഷേത്രത്തില്‍ നിറയെ കാണുന്ന തൂണുകള്‍ തന്നെയാണ് ഇതിനു വലിയ ഉദാഹരണം. 64 മൂലകളും 4 പ്രവേശനകവാടങ്ങളും 48 തൂണുകളുമായാണ് ക്ഷേത്രം നിലകൊള്ളുന്നത്.
PC:Mashalti

കവാടത്തിലെ ആനകളുടെ രൂപം

കവാടത്തിലെ ആനകളുടെ രൂപം

ഓരോ കോണിലും എന്തെങ്കിലും ഒക്കെ വിസ്മയം ചെന്ന കേശവ ക്ഷേത്രത്തില്‍ കാണാം. അതില്‍ തന്നെ ഏറ്റവും ആകര്‍ഷണം ക്ഷേത്ര കവാടത്തില്‍ തന്നെ കൊത്തിയിരിക്കുന്ന വലിയ രണ്ട് ആനകളുടെ രൂപമാണ്. വലിയ ക്ഷേത്രത്തിനു ചുറ്റുമായി ചെറിയ കുറേയധികം ക്ഷേത്രങ്ങളും കാണാം പ്രവേശന കവാടത്തിനു സമീപമാണ് പുഷ്കര്‍ണി അഥവാ ക്ഷേത്രക്കുളത്തിലേക്കുള്ള കാവാടം സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

ഗ്രാവിറ്റിപില്ലർ

ഗ്രാവിറ്റിപില്ലർ

നിര്‍മ്മാണത്തിലെ പലതരം അത്ഭുതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നമുക്കു കാണാമെങ്കിലും അതിലേറ്റവും വ്യത്യസ്തമായി നില്‍ക്കുന്നത് ഇവിടുത്തെ ഗ്രാവിറ്റി പില്ലര്‍ എന്ന തൂണാണ്. ‌ 42 അടിയും 15 ടൺ ഭാരവുമുള്ള‍ ഒറ്റക്കല്ലിലുള്ള സ്തംഭാകൃതിയിലുള്ള തൂണിന്റെ നടുഭാഗം മാത്രമേ നിലത്ത് സ്പര്‍ശിക്കുന്നുള്ളൂ. ബാക്കിയുള്ള ഒരു ഭാഗം നിലത്ത് സ്പര്‍ശിക്കാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണം ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല, പ്രത്യേകതയുള്ള ഒരു ഘടനയാണ് ഇതിന്‍റെ നിര്‍മ്മാണത്തിന് സ്വീകരിച്ചിരിക്കുന്നത്. . ഏറ്റവും താഴെ ശക്തരായ ആനകൾ, അതിന് തൊട്ടുമുകളില്‍ സൂചിപ്പിക്കുന്നതിനായി സിംഹങ്ങൾ, അതു കഴിഞ്ഞ് വേഗതയുടെ പര്യായമായി കുതിരകൾ, വള്ളിപ്പടർപ്പുകൾ, പൂക്കൾ എന്നിങ്ങനെയാണ് ഗ്രാവിറ്റി പില്ലറില്‍ ചിത്രപ്പണികള്‍ നടത്തിയിരിക്കുന്നത്.
PC:chetan

ലക്ഷണമൊത്ത സുന്ദരികള്‍

ലക്ഷണമൊത്ത സുന്ദരികള്‍

അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കലാവിദ്യകളുടെും രൂപങ്ങളുടെയും എല്ലാം മാതൃക ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാം. അതില്‍തന്നെ ഏറ്റവും ശ്രദ്ധേയമായത് 12-ാം നൂറ്റാണ്ടിലെ നൃത്തങ്ങളും നൃത്തരൂപങ്ങളും അവയുടെ വിവിധ മാതൃകകളുമാണ്.
ശ്രീകോവിലിനുള്ളിൽ അഞ്ചു തൂണുകളാണ് ഉള്ളത്. അതിലൊന്നിൽ വിഷ്ണുവര്‍ദ്ധനന്‍റെ രാജപത്നിയായ ശാന്തളാദേവിയുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. കണ്ണുകൾ മീൻപോലെ, വദനം ചന്ദ്രബിംബം, അരക്കെട്ട് സിംഹത്തെപ്പോലെ, താമരയിതൾ കാൽപാദം, പാദത്തിലെ നീളം കൂടിയ രണ്ടാംവിരൽ എനിങ്ങനെ എല്ലാ ലക്ഷണങ്ങളോടുകൂടിയ സുന്ദരിയായാണ് അവരെ വരച്ചിരിക്കുന്നത്.

ശിലാബാലികമാർ

ശിലാബാലികമാർ

അതിസുന്ദരികളായ സ്ത്രീകളുടെ രൂപങ്ങള്‍ ക്ഷേത്രത്തിനകത്തും പുറത്തും ധാരാളമായി കാണുവാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് ശിലാബാലികമാര്‍. ഇവിടുത്തെ ഒട്ടുമിക്ക സ്ത്രീശില്പങ്ങള്‍ക്കും വിഷ്ണുവര്‍ദ്ധന്‍റെ പത്നിയായ ശന്തളാദേവിയുടെ സൗന്ദര്യമാണ് എന്നാണ് പറയപ്പെടുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തൊട്ടുതാഴെയായി ഉള്ള കണ്ണാടിയുമായി നില്‍ക്കുന്ന ഒരു സുന്ദരിയുടെ രൂപമാണ്. നൃത്തം ചെയ്തും ഗാനമാലപിച്ചും നില്‍ക്കുന്ന സുന്ദരിമാരുടെ ശില്പങ്ങള്‍ ക്ഷേത്രത്തിലെമ്പാടും കാണാം.

 42 ശിലാബാലികമാര്‍

42 ശിലാബാലികമാര്‍

ദർപ്പണസുന്ദരി, ശുകഭാഷിണി, ബസന്ദക്രീഡ, കീരാവാണി,കേശശൃഗാരം, മയൂരശിഖ, കുറവഞ്ചി നർത്തകി, അശ്വകേശി, പാദാംഗുലി, ഗാനമജ്ഞിറ, തില്ലാന, തൃഭംഗിനർത്തന, കാപാലഭൈരവി, വേണുഗോപാല, ഗായകി, നാട്യസുന്ദരി,രുദ്രവീണ, കുടിലകുന്തള, വനറാണി, വികടനർത്തന,ചന്ദ്രിക, രുന്ദ്രിക, മോഹിക, രേണുക, ജയനിഷാദ, ഭസ്മമോഹിനി, വിഷകന്യക, അദ്ധ്യാപിക, ശകുനശാരദ, നർത്തകി, നാഗവീണസുന്ദരി, ഗർവ്വിഷ്ട, നാട്യശാന്തള, സമദുരഭാഷിണി, കേശശൃംഗാരം, ഗന്ധർവ്വ കന്യക എന്നീ 38 ശിലാബാലികമാരാണ് ക്ഷേത്രത്തിനു പുറത്തുള്ളത്. 4 ശിലാബാലികമാരുടെ രൂപം ക്ഷേത്രത്തിനകത്തും കാണാം.

കറങ്ങുന്ന ദശാവതാര തൂണുകള്‍

കറങ്ങുന്ന ദശാവതാര തൂണുകള്‍

നിര്‍മ്ണാണത്തിനായി സ്വീകരിച്ചിരിക്കുന്ന ശൈലികളില്‍ പകരം വയ്ക്കുവാനില്ലാത്തതാണ് ഹൊയ്ലാലയുടേത്. കല്ലില്‍ തീര്‍ത്ത ബെയറിംഗുകളുള്ള കറങ്ങുന്ന ദശാവതാര തൂണുകള്‍ ഇവിടെ കാണാം. ദശാവതാരം പൂര്‍ണ്ണമായും കല്ലില്‍ കൊത്തിയിരിക്കുന്ന തൂണുകള്‍ ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്.

PC:Deepak2885

 ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍

ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍

ഒറ്റക്കല്ലില്‍ കൊത്തിയിരിക്കുന്ന ജീവന്‍ തുടിക്കുന്ന ശില്പങ്ങളാണ് ഇവിടുത്തെ എടുത്തുപറയേണ്ട പ്രത്യേകത. കല്ലില്‍ കടഞ്ഞ ഈ ശില്പങ്ങള്‍ക്ക് ഈ 21-ാം നൂറ്റാണ്ടിനെയും അതിശയിപ്പിക്കുന്ന ഫാശന്‍ കാണാം. ഇവിടുത്തെ സ്ത്രീ ശില്പങ്ങളെലെല്ലാമായി മുന്നൂറിലധികം വ്യത്യസ്തങ്ങളാണ മുടിക്കെട്ടുകള്‍ കാണുവാന്‍ സാധിക്കുമത്രെ. ഇന്നും ഇവ തേടി നിരവധി ആളുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നത്. വീണമീട്ടുന്ന സ്ത്രീയുടെ കയ്യിലുള്ല വീണയുടെ കമ്പി പോലും അതിസൂക്ഷ്മമായി കല്ലില്‍ കൊത്തിയതാണ് എന്നു അറിയുമ്പോഴാണ് ഇവിടുത്തെ പ്രത്യേകത മനസ്സിലാവുക.
ക്ഷേത്രത്തിന്റെ അടിത്തറയില്‍ ജീവന്‍തുടിക്കുന്ന 640 ആനകളുടെ ശില്പങ്ങള്‍ കൊത്തിയിട്ടുണ്ട്.
PC:Pradeep Umbarkar

ജഗന്നാചാരി

ജഗന്നാചാരി

ചെന്ന കേശവ ക്ഷേത്രത്തിന്റെ മുഖ്യ ശില്പി ജഗന്നാചാരി എന്നയാളായിരുന്നു. കര്‍ണ്ണാടകക്കാരുടെ പെരുന്തച്ചനെന്ന് വേണമെങ്കില്‍ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കാം.
PC:Bikashrd

ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

ലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശിലലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശില

Read more about: temple karnataka history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X