Search
  • Follow NativePlanet
Share
» »ഒഡീഷയിലെ ഭുവനേശ്വർ പട്ടണത്തെക്കുറിച്ചുള്ള വിശിഷ്ടമായ വസ്തുതകൾ

ഒഡീഷയിലെ ഭുവനേശ്വർ പട്ടണത്തെക്കുറിച്ചുള്ള വിശിഷ്ടമായ വസ്തുതകൾ

പുരി, കൊണാർക്ക് എന്നവയുൾപ്പെടുന്ന ഇന്ത്യയുടെ ഗോൾഡൻ ടൂറിസ്റ്റ് ട്രയാങ്കിളിലെ മൂന്നാമനാണ് ഭുവനേശ്വർ നഗരം. ഭുവനേശ്വർ നഗരത്തെ പറ്റി കൂടുതലായി എന്തൊക്കെ നിങ്ങൾക്കറിയാം ?

ഇന്ത്യയിലെ ഓരോ നഗരത്തിനും സമാനതകളില്ലാത്ത ഓരോരോ പ്രത്യേകതകളുണ്ട്.. ചിലതൊക്കെ ചരിത്ര ഇതിഹാസങ്ങളുടെ പേരിൽ വേറിട്ടുനിൽക്കുന്നതായിരിക്കാം. തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ മനുഷ്യഹൃദയങ്ങളെ ഉദ്ദീപിപ്പിക്കുന്നതായിരിക്കാം മറ്റു ചിലതൊക്കെ....! വേറെ ചിലതൊക്കെ പ്രകൃതി മനോഹാരിതയുടെയും അതിവിശിഷ്ടമായ കാഴ്ചാ വൈഭവങ്ങളുടേയും സാന്നിധ്യത്താൽ സഞ്ചാരികളെ ചേർത്തുപിടിക്കുന്നതായിരിക്കാം....! എന്നാൽ ഇവയെല്ലാം കൂടി ഒത്തുചേർന്നു നിൽക്കുന്ന സ്ഥലങ്ങൾ ഇന്ത്യയിലുണ്ടോ എന്ന് ചോദിച്ചാൽ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമേ ഉള്ളൂ നമുക്ക് ചൂണ്ടിക്കാണിക്കാൻ. അത്തരത്തിലുള്ള അതിവിശിഷ്ടമായ സ്ഥലങ്ങളിലൊന്നാണ് ഭുവനേശ്വർ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏതൊരു വിനോദസഞ്ചാരിയും തന്റെ യാത്രകളിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട സ്ഥലമായിത് മാറിയിരിക്കുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന ഒഡീഷ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ് ഈ പട്ടണം. പുരി, കൊണാർക്ക് എന്നവയുൾപ്പെടുന്ന ഇന്ത്യയുടെ ഗോൾഡൻ ടൂറിസ്റ്റ് ട്രയാങ്കിളിലെ മൂന്നാമനാണ് ഭുവനേശ്വർ നഗരം. ഭുവനേശ്വർ നഗരത്തെ പറ്റി കൂടുതലായി എന്തൊക്കെ നിങ്ങൾക്കറിയാം ?

ഭുവനേശ്വർ നഗരത്തിനെപ്പറ്റിയുള്ള ഏറ്റവും ആകർഷകമായ വസ്തുതകളുടെ പട്ടിക ചുവടെ ചേർക്കുന്നു. ഇവയൊക്കെ വായിച്ചു കഴിയുമ്പോൾ നിങ്ങൾ തീർച്ചയായും ഭുവനേശ്വർ നഗരത്തിൻറെ മഹത്വത്തെയും സൗന്ദര്യത്തെയും നേരിട്ട് കണ്ട് ആസ്വദിക്കാനുമായി മുന്നിട്ടിറങ്ങുമെന്ന കാര്യമുറപ്പാണ്.

ആസൂത്രിത നഗരങ്ങളിലൊന്ന്

ആസൂത്രിത നഗരങ്ങളിലൊന്ന്

വളരെയധികം ആസൂത്രണം ചെയ്തു കൊണ്ട് പണികഴിപ്പിച്ച സ്ഥലങ്ങളെ പറ്റി ആലോചിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമേ കടന്നുവരിക തീർച്ചയായും ജംഷഡ്പൂരോ ഛത്തീസ്ഘഡോ ആയിരിക്കും. ഭുവനേശ്വർ അത്തരത്തിലൊരു സ്ഥലമാണെന്ന് കാര്യം നിങ്ങൾക്കറിയാമോ.. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ കാലഘട്ടങ്ങളിൽ തന്നെ അന്നത്തെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് ഇതിന് തറക്കല്ലിട്ടത്. അന്നു മുതൽക്കേ, ഈ നഗരം അതിവേഗത്തിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു.

PC:Arjun Sarup

ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം

ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം

അതെ...ഭുവനേശ്വർ പട്ടണത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും പഴക്കമുണ്ട്. കലിംഗ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഈ സ്ഥലത്തിന്റെ പരിസരങ്ങളിൽ നിങ്ങൾക്ക് ബിസി മൂന്നാം നൂറ്റാണ്ടിലേതെന്ന് കണക്കാക്കപ്പെടുന്ന പല കാര്യങ്ങളെയും കണ്ടെത്താൻ കഴിയും..
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന കലിംഗ ഗോത്രവർഗ്ഗക്കാരുടെ ചരിത്രത്തെക്കുറിച്ചുള്ള പല പരാമർശങ്ങളും നിങ്ങൾക്കിവിടുത്തെ പരിസരങ്ങളിൽ കണ്ടെത്താനാവും. ഭാരത ഇതിഹാസമായ "മഹാഭാരത" യുടെ കാലഘട്ടത്തിലാണ് ഇവർ ജീവിച്ചിരുന്നതെന്ന് കണക്കാക്കിയിരിക്കുന്നു. അതിനാൽ തന്നെ ഭുവനേശ്വരിലേക്ക് നടത്തുന്ന നിങ്ങളുടെ സന്ദർശനം ഒരിക്കലും വിഫലമായിരിക്കില്ല. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്ഥലങ്ങളിലൊന്നായ ഇത് നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും.

PC:Thamizhpparithi Maari

തുടക്കക്കാർക്ക് പറ്റിയ ഇടം

തുടക്കക്കാർക്ക് പറ്റിയ ഇടം

എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഭുവനേശ്വർ പട്ടണം കുറെനാളുകളായി മികച്ച ഒരു സ്റ്റാർട്ടപ്പ് ഹബ്ബ് കൂടിയായി മാറിയിരിക്കുകയാണെന്ന കാര്യം നിങ്ങൾക്കറിയാമോ...! ഏറ്റവുമധികം സ്റ്റാർട്ട്അപ്പ് കമ്പനികളുള്ള ബാംഗ്ലൂർ നഗരത്തിന്റെ പിൻഗാമിയായി ഭുവനേശ്വർ നഗരത്തെ കണക്കാക്കിയിരിക്കുന്നു. ഫാഷനിൽ തുടങ്ങി ഭക്ഷണങ്ങളിൽ വരെ, നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ ഇന്നിവിടെ ദിനംപ്രതി ഉത്ഭവം കൊള്ളുന്നു. വരുംനാളുകളിൽ ബാംഗ്ലൂർ നഗരത്തെ കടത്തിവെട്ടാൻ പോന്ന ഏറ്റവും മികച്ച ഒരു എതിരാളിയായിരിക്കും ഈ നഗരം എന്ന കാര്യത്തിൽ സംശയം വേണ്ട...

PC:Hellohappy

അശോകചക്രവർത്തിയെ എന്നന്നേക്കുമായി മാറ്റിയെടുത്ത സ്ഥലം

അശോകചക്രവർത്തിയെ എന്നന്നേക്കുമായി മാറ്റിയെടുത്ത സ്ഥലം

നിങ്ങൾ ഒരു ചരിത്ര വിദ്യാർഥിയാണെങ്കിൽ തീർച്ചയായും നിങ്ങൾ പ്രസിദ്ധമായ കലിങ്ക യുദ്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ബി.സീ മൂന്നാം മാറ്റിയെടുത്ത് നൂറ്റാണ്ടിൽ മൗര്യ രാജാവായിരുന്ന അശോക ചക്രവർത്തിയും സ്വതന്ത്ര സംസ്ഥാനമായ കലിംഗ രാജ്യവും തമ്മിലായിരുന്നു യുദ്ധം നടന്നത്. ഭുവനേശ്വർ പട്ടണത്തിന്റെ പരിസരങ്ങളിൽ വച്ചാണ് യുദ്ധം നടന്നതെന്ന് ചരിത്രത്തിൽ കണക്കാക്കിയിരിക്കുന്നു? യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടതായി വന്നതിനാൽ അശോക ചക്രവർത്തി സ്വയമൊരു സന്യാസിയായി പരിവർത്തനം ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഭുവനേശ്വർ പട്ടണം അശോകചക്രവർത്തിയെ മാറ്റിയെടുത്ത നഗരമായി എങ്ങുമെന്നും അറിയപ്പെടുന്നു

PC:wikipedia

ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന കേന്ദ്ര സ്ഥാനങ്ങളിലൊന്ന്

ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന കേന്ദ്ര സ്ഥാനങ്ങളിലൊന്ന്

പെട്ടെന്ന് തന്നെ പുരോഗതി കൈവരിച്ച സ്ഥലങ്ങളുടെ പട്ടികയിൽ നിങ്ങൾ ഡൽഹി-മുംബൈ-ബംഗളൂരു എന്നിവ മാത്രമേ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇങ്ങോട്ടേക്ക് ഒരു യാത്ര ചെയ്യേണ്ട സമയമായി. ഇന്ന് ഈ മനോഹരമായ നഗരം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഐടി ഹബാണ് ഇവിടെയുള്ളത്. ബാംഗ്ലൂർ, പുനെ തുടങ്ങിയ വൻകിട ഐടി ഹബുകളോട് ഒപ്പം ചേർത്തുനിർത്താൻ കഴിയുന്ന ഈ സ്ഥലം വരുംനാളുകളിൽ രാജ്യമെമ്പാടും നിന്നുള്ള നിരവധിയാളുകളുടെ തൊഴിൽ മേഖലയായി മാറുമെന്ന കാര്യം തീർച്ചയാണ്. ഭുവനേശ്വർ പരിപൂർണമായി വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി മാറുന്നതിന് മുൻപ് ഈ സ്ഥലം സന്ദർശിക്കാനുള്ള മികച്ച സമയമാണിത്.

PC:wikipedia

നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഭവനസ്ഥാനം

നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഭവനസ്ഥാനം

ഭുവനേശ്വർ പട്ടണം ഇന്ത്യയുടെ ക്ഷേത്രനഗരം എന്നാണ് അറിയപ്പെടുന്നത്. അതിന്റെ പ്രധാന കാരണം ഇന്നിവിടെ നിലകൊള്ളുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളുടെ സാന്നിധ്യമാണ്.
ചരിത്രരേഖകൾ പ്രകാരം ഈ സ്ഥലത്തിന്റെ പരിസരങ്ങളിൽ ആയിരത്തോളം ക്ഷേത്രങ്ങൾ നിലകൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. ദശലക്ഷക്കണക്കിനാളുകൾ വർഷത്തിലുടനീളം ഇവിടെ തീർത്ഥാടനത്തിനായി വന്നെത്തിയിരുന്നു. ഇന്നും ഇവിടുത്തെ പരിസരങ്ങളിൽ നിങ്ങൾക്ക് നൂറുകണക്കിന് ക്ഷേത്രങ്ങളെ കാണാനാവും. അവയിൽ ചിലത് നൂറ്റാണ്ടുകൾ പഴക്കമേറിയവയും മറ്റുചിലത് അടുത്തകാലങ്ങളിലായി പണികഴിപ്പിച്ചവയാണ്. അതുകൊണ്ടുതന്നെ ഹിന്ദു ഭക്തജനങ്ങൾക്കും മറ്റ് സീസണൽ ടൂറിസ്റ്റുകൾക്കുമൊക്കെയിടയിൽ ഈ സ്ഥലത്തിന് വളരെയധികം പ്രസിദ്ധിയാർജ്ജിച്ചു വരികയാണ്. ലിംഗരാജ ക്ഷേത്രം, രാജറാണി ക്ഷേത്രം എന്നീ രണ്ടു ക്ഷേത്രങ്ങളും ഇവിടെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കിയിരിക്കുന്നവയാണ്.

PC:G-u-t

രുചിഭേദങ്ങളുടെ കലവറ

രുചിഭേദങ്ങളുടെ കലവറ

ഭുവനേശ്വർ നഗരത്തിൻറെ പരിസരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി രുചിയേറിയ അനവധി ഭക്ഷ്യവിഭവങ്ങളാണ് ഉത്ഭവം കൊണ്ടിട്ടുള്ളത്. പഹാല രസഗുളയും ചെന്ന ഗജ ഭുവനേശ്വറുമൊക്കെ ഇവിടെ ലഭ്യമാകുന്ന പ്രാദേശികമായ രുചിഭേദങ്ങളാണ്. ഓരോരുത്തരുടെയും നാവിൽ ആസ്വാദനം തീർക്കാൻ ശേഷിയുള്ള ഈ രണ്ടു വിഭവങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്നത് ചെന്ന എന്ന് വിളിക്കുന്ന ഇവിടത്തെ പ്രത്യേകതരം പശുവിൻപാലാണ്.

PC:Flickr

Read more about: travel odisha bhubaneswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X