Search
  • Follow NativePlanet
Share
» »ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മംഗലാപുരം

ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മംഗലാപുരം

എത്ര പറഞ്ഞാലും മടുക്കാത്ത വിശേഷങ്ങളാണ് മലയാളികൾ മംഗലാപുരം എന്നു വിളിക്കുന്ന മാംഗ്ലൂരിനുള്ളത്. കറങ്ങുവാനും നേരം കളയുവാനും ഒരുപാട് ഇടങ്ങൾ മാത്രമല്ല ഇവിടെയുള്ളത്...

കടലിനും കാടിനും ഇടയിൽ കിടക്കുന്ന ഇടം ..മംഗളാ ദേവിയുടെ അനുഗ്രഹമുള്ള നാട് എന്ന നിലയിൽ വിശ്വാസികളുടെ പ്രിയപ്പെട്ട ഇടം...കേരളത്തിന്‍റെ മാത്രമല്ല, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ കോണുകളിൽ നിന്നും ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മഹത്വം കേട്ടറിഞ്ഞെത്തുന്ന നാട്...എത്ര പറഞ്ഞാലും മടുക്കാത്ത വിശേഷങ്ങളാണ് മലയാളികൾ മംഗലാപുരം എന്നു വിളിക്കുന്ന മാംഗ്ലൂരിനുള്ളത്. കറങ്ങുവാനും നേരം കളയുവാനും ഒരുപാട് ഇടങ്ങൾ മാത്രമല്ല ഇവിടെയുള്ളത്...അതിനു പിന്നിലെ ഒരായിരം കഥകൾ കൂടിയാണ്. മംഗലാപുരത്തെക്കുറിച്ച് കേൾക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന കുറച്ച് കാര്യങ്ങൾ വായിക്കാം....

മംഗളാദേവിയുടെ നാട്

മംഗളാദേവിയുടെ നാട്

മംഗളാദേവിയുടെ നാട് എന്നാണ് മാംഗ്ലൂരിന്റെ അർഥം. മംഗളാദേവി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മംഗളാദേവിയിൽ നിന്നുമാണ് നാടിന് ഈ പേര് ലഭിക്കുന്നത്. അതല്ല, വജ്രയാന ബുദ്ധവിഭാഗത്തിലെ താരാഭഗവതിയുടെ പര്യായം എന്ന രീതിയിൽ മംഗാളാദേവിയിൽ നിന്നു മംഗലാപുരം ആയതാണെന്നും പറയപ്പെടുന്നു
മലബാറിൽ നിന്നുള്ള പരിമള ദേവിയിൽ നിന്നും മംഗലാപുരം ഉണ്ടായ കഥയും ഇവിടുത്തുകാർക്ക് പറയുവാനുണ്ട്. നാഥ വിഭാഗത്തിൽ ആകൃഷ്ടയായ പരിമള ദേവി ഇതിന്റെ സ്ഥാപകനായ മത്സ്യേന്ദ്രനാഥിന്റെ ശിഷ്യയായിതീരുകയുണ്ടായി. ഒരിക്കൽ അദ്ദേഹവുമൊത്ത് ഇവിടേക്കുള്ള യാത്രയിൽ ബോലാറിൽ എത്തിയപ്പോൾ പരിമളാദേവി അസുഖബാധിതയായി വീഴുകയും പിന്നീട് അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു. പിന്നീട് അവരോടുള്ള ബഹുമാന സൂചകമായി ഇവിടെ ബോളാറിൽ ഒരു ക്ഷേത്രം ഉയരുകയും നാടിന് മംഗളാദേവിയുടെ പേര് ലഭിക്കുകയും ചെയ്തു എന്നാണ്.

PC:Dr. Rushikesh joshi

തുളുനാട്

തുളുനാട്

മംഗലാപുരം തുളുനാട് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. തുളു വിഭാഗത്തിലെ രാജാക്കന്മാർ ഈ നാട് കാലങ്ങളോളം ഭരിച്ചിരുന്നു. ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തുളുവിന്റെ നാട് എന്ന നിലയിലാണ് ഇവിടം തുളുനാട് എന്നറിയപ്പെടുന്നത്.

നദീസംഗമത്തിലെ നഗരം

ഒട്ടേറെ വിഭാഗത്തിലുള്ള ആളുകൾ ഒരേ മനസ്സോടോടെ ജീവിക്കുന്ന നാടാണ് മാംഗ്ലൂർ. ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങളനുസരിച്ച് ഓരോ പേരാണ് നാടിനുള്ളത്. തുളു വിഭാഗക്കാർ നാടിനെ കുട്ല എന്നാണ് വിളിക്കുന്നത്. കവല അല്ലെങ്കിൽ സംഗമസ്ഥാനം എന്നാണ് അതിനർഥം. നേത്രാവദി നദിയും ഗുരുപുര നദിയും സംഗമിക്കുന്ന ഇടം ഇതാണത്രെ. കൊങ്കണി വിഭാഗക്കാർക്ക് കൊടിയൽ ആണിവിടം. മലയാളികൾ മാംഗ്ലൂരിനെ മംഗലാപുരം എന്നാണ് വിളിക്കുന്നത്.

ബാങ്കുകളുടെ കളിത്തൊട്ടിൽ

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കാര്യത്തിൽ മംഗലാപുരത്തിനെ തോൽപ്പിക്കുവാൻ അധികം നഗരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ബാങ്കുകളായ സിൻഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, വിജയ ബാങ്ക്, കർണ്ണാടക ബാങ്ക് എന്നിവ ആദ്യം ആരംഭിച്ചത് മംഗലാപുരത്താണ്.

പാർക്കുകളുടെയും ബീച്ചുകളുടെയും നാട്

മാംഗ്ലൂരിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പാർക്കുകളും ബീച്ചുകളുമാണ്. നഗരത്തിൽ എവിടെ തിരിഞ്ഞാലും കുറഞ്ഞത് ഒരു പാർക്ക് എങ്കിലും കാണാം. അത് പോലെ തന്നെയാണ് ഇവിടെ ബീച്ചുകളുടെ കാര്യവും. അറബിക്കടലിനോട് ചേർന്നു കിടക്കുന്നതിനാല്‍ ബീച്ചുകളാണ് ഇവിടെ സമയം പോകുവാനുള്ള മറ്റൊരു വഴി.

കാദ്രി ഹിൽ പാർക്ക്, ലൈറ്റ് ഹൗസ് ഹിൽ ഗാർഡൻ, സമ്മിലൻ ഷെട്ടീസ് ബട്ടർഫ്ലൈ പാർക്ക്, തുടങ്ങിയവയാണ് ഇവിടുക്കെ പ്രധാന പാർക്കുകൾ.

ടിപ്പു സുൽത്താന്റെ ബാറ്ററി

ടിപ്പു സുൽത്താന്റെ ബാറ്ററി

കേരളത്തിന് വയനാട്ടില്‍ ഒരു സുൽത്താൻ ബത്തേരിയുള്ളതുപോലെ മാംഗ്ലൂരിനും ഉണ്ട് ഒരു സുൽത്താൻ ബത്തേരി. മംഗലാപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് സുൽത്താൻ ബത്തേരി എന്നറിയപ്പെടുന്നത്. ബ്രട്ടീഷുകാരുടെ യുദ്ധക്കപ്പലുകളടുക്കുന്നത് തടയുവാനായി ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണ് സുല്‍ത്താന്‍ ബത്തേരി എന്നറിയപ്പെടുന്ന ഈ കോട്ട. മരണത്തിന് പതിനഞ്ചു വര്‍ഷം മുന്‍പ് 1784 ലാണ് ടിപ്പു സുല്‍ത്താന്‍ ഈ കോട്ട നിര്‍മിച്ചത്. ഗുരുപുര നദിയിലേക്ക് ഇംഗ്ലീഷുകാരുടെ യുദ്ധക്കപ്പലുകള്‍ അടുക്കുന്നത് തടയാനായിരുന്നു കോട്ടയുടെ നിര്‍മാണം. കോട്ട എന്നതിലുപരിയായി ഒരു വാച്ച് ടവര്‍ എന്നുവേണമെങ്കിലും ഇതിനെ വിളിക്കാം. സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് സുല്‍ത്താന്‍സ് ബാറ്ററി എന്നായിരുന്നത്രേ.

PC:Premnath Kudva

തന്ത്രപ്രധാനമായ സ്ഥലം

തന്ത്രപ്രധാനമായ സ്ഥലം

വാച്ച് ടവറില്‍ വെടിമരുന്നുകള്‍ സൂക്ഷിക്കുന്നതിനായി ഒരു ഭൂഗര്‍ഭ അറയുണ്ട്. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് കപ്പലുകള്‍ നിര്‍മിക്കാനും പടക്കോപ്പുകള്‍ സൂക്ഷിക്കാനും മറ്റും ഉപയോഗിച്ചിരുന്ന തന്ത്രപ്രധാനമായ സ്ഥലമായിരുന്നു സുല്‍ത്താന്‍ ബത്തേരി എന്ന സൂചനയാണ് നമുക്കിത് തരുന്നത്. പ്രധാനപ്പെട്ട ഒരു നാവിക ആസ്ഥാനം കൂടിയായിരുന്നു സുല്‍ത്താന്‍ ബത്തേരി. പടികള്‍ കയറി വാച്ച് ടവറിന്റെ മുകളിലെത്തിയാല്‍ അറബിക്കടലിന്റെ മനോഹാരിതയും പശ്ചിമഘട്ടത്തിന്റെ വിദൂരദൃശ്യവും ചേര്‍ന്ന സുന്ദരദൃശ്യം ആസ്വദിക്കാന്‍ കഴിയും. നിര്‍മാണ കൗശലത്തിന്റെയും പ്രകൃതിസൗന്ദര്യത്തിന്റെയും മിശ്രണമാണ് ഈ കോട്ട. വാച്ച് ടവര്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെങ്കിലും പ്രകൃതിദത്തമായ സൗന്ദര്യാസ്വദകകര്‍ക്ക് പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി.

PC:Nymishanandini

കർണ്ണാടകയുടെ പ്രവേശന കവാടം

കർണ്ണാടകയുടെ പ്രവേശന കവാടം

കർണ്ണാടകയുടെ പ്രവേശന കവാടം എന്നും മാംഗ്ലൂർ അറിയപ്പെടുന്നു. പഴയകാലം മുതൽ തന്നെയുള്ള പ്രധാനപ്പെട്ട !ഒരു തുറമുഖകേന്ദ്രം കൂടയാണിത്. കാസർകോഡു നിന്നും കർണ്ണാടകയിലേക്ക് പോകുമ്പോൾ ആദ്യത്തെ പ്രധാന പട്ടണം മംഗലാപുരമാണ്.

PC:Premnath Kudva

മംഗലാപുരം ദസറ

മംഗലാപുരം ദസറ

ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താത്ത നാടാണ് മംഗലാപുരം. ശ്രീകൃഷ്ണ ജന്മാഷ്ടമിയും ദസറയും ഒക്കെ ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്. യക്ഷഗാനമാണ് ഇവിടുത്തെ മറ്റൊരു ആഘോഷം. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡഎന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാര‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്.

PC:Tanuja R Y

മംഗളാദേവി ക്ഷേത്രം

മംഗളാദേവി ക്ഷേത്രം

മംഗലാപുരത്തിനു പേരുവന്നതിന്റെ പിന്നിലെ മംഗളാദേവി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. പാർവ്വതി ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ബോളാർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗലാപുരം ദസറ സമയത്താണ് ഇവിടെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ നടക്കുക. ഇവിടെ എത്തി പ്രാർഥിച്ചാൽ നല്ല ഭർത്താക്കന്മാരെ ലഭിക്കും എന്നൊരു വിശ്വാസമുണ്ട്.

കടലാമകളുടെ ഉത്സവം കൂടാൻ പോകാം വെലാസിലേക്ക് കടലാമകളുടെ ഉത്സവം കൂടാൻ പോകാം വെലാസിലേക്ക്

കാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻകാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻ

PC:Vinay bhat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X