Search
  • Follow NativePlanet
Share
» »ഖുത്ത‌ബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാം

ഖുത്ത‌ബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാം

By Maneesh

സാമൂഹ്യപാഠം എന്ന പേരിൽ പ്രൈമറി ക്ലാസ് മുതലെ ഒരു ചരിത്രം പഠിപ്പിക്കലുണ്ടല്ലോ നമ്മുടെ സ്കൂളുകളിൽ. അപ്പോഴെ നമ്മൾ പഠിച്ച് വച്ചതാണ് ഖുത്തബ് മിനാർ എന്ന പേര്. പാഠപുസ്തകത്തിൽ കൊടുത്തിട്ടുള്ള അതിന്റെ ബഹുവർണ്ണ ചിത്രങ്ങൾ ഇപ്പോഴും മനസിൽ ഉണ്ടാകും. അതുകൊണ്ടാണ് ഡൽഹിയിലെത്തുമ്പോൾ നമ്മൾ ഖുത്ത‌ബ് മീനാർ പരതുന്നത്. അതിന്റെ മുന്നിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ ഇടുന്നതോടെ സംഗതി വീണ്ടും പോപ്പുലർ ആകുകയാണ്. ഇത് കാണുന്നവർ അപ്പോൾ ഓർക്കും സാമുഹ്യപാഠമെന്ന പാഠവും ഖുത്തബ് മീനാർ എന്ന പേരും.

എല്ലാവർക്കും അറിയാവുന്ന ഖുത്തബ് മീനാറിനേക്കുറിച്ച് അറിയാത്തകാര്യങ്ങൾ കുറവാണ്. എന്നാലും പണ്ട് മാഷിന്റെ ചൂരലിനെ പേടിച്ച് കുത്തിയിരുന്ന് ബൈഹാർട്ട് പഠിച്ച കാര്യങ്ങൾ ഒന്ന് കൂടെ ഓർത്തെടുത്താലോ?

ഇന്ത്യയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ഖുത്തബ് മിനാർ. ചരിത്രപരമായി ഏറേ പ്രാധാന്യമുള്ള ഈ നിർമ്മാണ വിസ്മയത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതും, ഒരു പക്ഷെ അറിഞ്ഞിട്ടില്ലാത്തതുമായ ചിലകാര്യങ്ങൾ നമുക്ക് നോക്കാം. പഴയ ആ സാമൂഹ്യപാഠ പുസ്തകം തപ്പിയെടുക്കാം.

യുനെസ്കോ പൈതൃക കേന്ദ്രം

യുനെസ്കോ പൈതൃക കേന്ദ്രം

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിർമ്മിതികളിൽ ഒന്നാണ് കുത്ത‌ബ് മിനാർ. ഡൽഹി സു‌ൽത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് ഈ മിനാരത്തിന്റെ ആദ്യനില പണിതത്. 1199ല്‍ ആയിരുന്നു അത്. പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി.

ഉയരത്തിൽ നിൽക്കുന്ന ഇഷ്ടിക മിനാരം

ഉയരത്തിൽ നിൽക്കുന്ന ഇഷ്ടിക മിനാരം

ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. 72.5 മീറ്റർ ആണ് ഈ ഗോപുരത്തിന്റെ നീളം. മുകളിലേക്ക് പോകുംതോറും ഉയരം വിസ്തീർണം കുറഞ്ഞ് വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഇൻഡോ - മുഗൾ വാസ്തുശൈലി

ഇൻഡോ - മുഗൾ വാസ്തുശൈലി

ഇന്തോ - ഇസ്ലാമിക് വാസ്തുശൈലിയിലാണ് കുത്തബ് മിനാർ നിർമ്മിച്ചിരിക്കുന്നത്. മുഗൾ വാസ്തു ശൈലിയിൽ നിർമ്മിക്കപ്പെട്ട സുന്ദരമായ താഴികക്കുടമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഇരുമ്പ് സ്തൂപം

ഇരുമ്പ് സ്തൂപം

തുരുമ്പെടുക്കാത്ത ഇരുമ്പു സ്തൂപമാണിത്, ഇതും ഖുത്തബ് കോംപ്ലക്‌സിലാണുള്ളത്. ഏഴ് മീറ്റര്‍ ഉയരമുള്ള ഈ തൂണ്‍ എഡി 400ല്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ രണ്ടാമന്റെ കാലത്താണത്രേ പണിതീര്‍ത്തത്. തുരുമ്പെടുക്കാത്ത ലോഹസങ്കരത്തില്‍ അക്കാലത്ത് തീര്‍ത്ത ഈ തൂണ്‍ ഇന്നും ലോകത്തിന് അത്ഭുതമാണ്. ദില്ലിയിലെ തീവ്രമായ കാലാവസ്ഥയ്ക്ക് ഇന്നേവരെ ഈ തൂണില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

379 പടികൾ

379 പടികൾ

ഖുത്തബ് മിനാറിന്റെ ഉള്ളിലുള്ള 379 പടികൾ കയറിയാൽ ഈ ഗോപുരത്തിന്റെ നെറുകയിൽ എത്താം. അഞ്ച് നിലകളുള്ള ഗോപുരത്തിന്റെ താഴേത്തട്ടിന് 14.3 മീറ്റര്‍ വ്യാസവും മുകള്‍ത്തട്ടിന് 2.75 മീറ്റര്‍ വ്യാസവുമാണുള്ളത്

ചുവന്ന കല്ലിലെ വിസ്മയം

ചുവന്ന കല്ലിലെ വിസ്മയം

ഖുത്തബുദ്ദീന്‍ നിര്‍മ്മിച്ച ആദ്യ നിലയുടെ ചുവരില്‍ അറബിയിലുള്ള ലിഖിതങ്ങള്‍ കാണാം. ഏറ്റവും മുകളിലെ രണ്ട് നിലകള്‍ ഒഴികെ മറ്റു നിലകളെല്ലാം ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകള്‍ ഫിറോസ് ഷാ തുഗ്ലക് മാര്‍ബിളിലാണ് പണിയിപ്പിച്ചത്.

ചെരിവ്

ചെരിവ്

ഒരുവശത്തേക്ക് ചെറുതായി ചെരിഞ്ഞ രീതിയിലാണ് ഖുത്തബ് മിനാർ കാണപ്പെടുന്നത്. വർഷങ്ങളായി ഈ ഗോപുരത്തിന്റെ മേലെ നടത്തിയ കൂട്ടിച്ചേർക്കലുകളും നവീകരണ ജോലികളുമാണ് ഈ ചെരിവിന് കാരണം.

ഓരോ തട്ടിലും ബാൽക്കണികൾ

ഓരോ തട്ടിലും ബാൽക്കണികൾ

അഞ്ച് തട്ടുകളായി നിർമ്മിച്ച ഖുത്തബ് മിനാറിന്റെ ഓരോ തട്ടുകളിലും ബാൽക്കണികൾ നിർമ്മിച്ചിട്ടുണ്ട്.

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ

പ്രാചീനകാലത്ത് ഇവിടെ ഉണ്ടായിരുന്ന ഏകദേശം ഇരുപത്തേഴോളം ക്ഷേത്രങ്ങ‌ൾ തകർത്തിട്ടാണ് ഖുത്ത‌ബ് മിനാർ നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

മുകളിലേക്ക് കയറരുത്

മുകളിലേക്ക് കയറരുത്

ഖുത്ത‌ബ് മിനാറിന്റെ മുകളിലേക്ക് കയറിപ്പോകാൻ പടികൾ ഉണ്ടെങ്കിലും, മുകളിലേക്ക് ആരേയും കടത്തിവിടാറില്ല. 1981ൽ ഇവിടെ നടന്ന ഒരു അപകടത്തെത്തുടർന്ന് നിരവധി ജീവനുകളാ‌ണ് പൊലിഞ്ഞത്. ഇതേത്തുടർന്നാണ് മുകളിലേക്ക് സഞ്ചാരികളെ കടത്തിവിടാതിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X