നമ്മുടെ സഞ്ചാരികള്‍ അധികമായി പരീക്ഷിക്കാത്ത യാത്രാ മേഖലകളില്‍ ഒന്നാണ് ക്രൂസ് യാത്രകള്‍. നമ്മുടെ നാട്ടില്‍ ക്രൂസ് യാത്രകള്‍ക്ക് പല കാരണങ്ങളാലും അത്രയധികം സ്വീകാര്യത ലഭിച്ചിട്ടുമില്ല. എന്നാല്‍, മികച്ച നിലവാരത്തില്‍ സമ്പൂർണ സേവനവും ആതിഥ്യമര്യാദയും ഉറപ്പു വരുത്തുന്ന ഐആര്‍സിടിസി അന്തർദേശീയ, ആഭ്യന്തര ക്രൂയിസ് യാത്രകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
റിവര്‍ ക്രൂസ് എന്നും സീ ക്രൂസ് എന്നും രണ്ടു വിഭാഗങ്ങളിലായാണ് ഐആര്‍സിടിസി സര്‍വ്വീസ് നടത്തുന്നത്. കൊൽക്കത്ത, ഗംഗ, ബ്രഹ്മപുത്ര, ചിൽക്ക, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ നദികളിലൂടെ നിങ്ങൾക്ക് ഏറ്റവും ആകർഷകമായ യാത്ര ഐആര്‍സിടിസി റിവര്‍ ക്രൂസ് ഉറപ്പു വരുത്തും.
സമുദ്രത്തിലെ യാത്രാനുഭവങ്ങളും ആഢംബരയാത്രയുമാണ് സീ ക്രൂസിന്റെ പ്രത്യേകത. ലോകോത്തര ഭക്ഷണവും, സമൃദ്ധമായ അനുഭവങ്ങൾ നിറഞ്ഞ സമാനതകളില്ലാത്ത ഒരു യാത്രയാണ് ഇതുവഴി സഞ്ചാരികള്‍ക്ക് ലഭിക്കുക. ഐആര്‍സിടിസിയുടെ കൊച്ചിയില്‍ നിന്നും ഈ വര്‍ഷം ചാര്‍ട്ട് ചെയ്തിരിക്കുന്ന ക്രൂസ് ഷിപ്പ് യാത്രകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
ക്രൂസ് ഫ്രം കൊച്ചി-കോര്‍ഡേലിയ ക്രൂസ്
യാത്ര ഇങ്ങനെ
മാര്‍ച്ച് 23 നും
ടിക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
ഞങ്ങളുടെ ഫിറ്റ്നസ് സെന്ററിലേക്കുള്ള ആക്സസ്
എല്ലാ പൊതു ഇടങ്ങളിലേക്കും ലോഞ്ചുകളിലേക്കും പ്രവേശനം,വിനോദ പരിപാടികൾ,
കാസിനോയിലേക്കുള്ള പ്രവേശനം,
കുട്ടികൾക്കുള്ള കോർഡെലിയ അക്കാദമിയിലേക്കുള്ള പ്രവേശനം,
ഇൻഷുറൻസ്,ഡിജെയും പൂൾ പാർട്ടിയും,ബല്ലേ ബല്ലേ,
സിനിമകളിലൂടെ ഇന്ത്യ എന്നിവയാണ് അടിസ്ഥാന സൗകര്യങ്ങള്‍. ടിക്കറ്റ് നിരക്കിലെ വ്യത്യാസമനുസരിച്ച് മറ്റുള്ളവയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. കാര്യങ്ങള്‍ അടിസ്ഥാന ടിക്കറ്റില്‍ ലഭിക്കും
ലക്ഷദ്വീപ് ആന്‍ഡ് ഗോവ ക്രൂസ്- കോര്‍ഡേലിയ ക്രൂസ്
നാല് രാത്രിയും അഞ്ച് പകലുമുള്ള ലക്ഷദ്വീപ് ആന്‍ഡ് ഗോവ ക്രൂസ് മാര്‍ച്ച് 9ന് കൊച്ചിയില്‍ നിന്നാരംഭിക്കും. ഇതില്‍ ഇന്‍റീരിയര്‍ താമസം തിരഞ്ഞെടുക്കുന്നവര്‍ക്ക് 39797 രൂപയും ഓഷ്യന്‍ വ്യൂവിന് 50,502 രൂപയും ബാല്‍ക്കണിക്ക് 70,892 രൂപയും സ്വീറ്റിന് 1,32,573 രൂപയും ചെയര്‍മാന്‍സ് സ്യൂട്ടിന് 193744 രൂപയുമായിരിക്കും.
യാത്ര ഇങ്ങനെ
മാര്‍ച്ച് 23 നും
ടിക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
ഞങ്ങളുടെ ഫിറ്റ്നസ് സെന്ററിലേക്കുള്ള ആക്സസ്
എല്ലാ പൊതു ഇടങ്ങളിലേക്കും ലോഞ്ചുകളിലേക്കും പ്രവേശനം,വിനോദ പരിപാടികൾ,
കാസിനോയിലേക്കുള്ള പ്രവേശനം,
കുട്ടികൾക്കുള്ള കോർഡെലിയ അക്കാദമിയിലേക്കുള്ള പ്രവേശനം,
ഇൻഷുറൻസ്,ഡിജെയും പൂൾ പാർട്ടിയും,ബല്ലേ ബല്ലേ,സിനിമകള്‍ എന്നിവയാണ് അടിസ്ഥാന സൗകര്യങ്ങള്‍. ടിക്കറ്റ് നിരക്കിലെ വ്യത്യാസമനുസരിച്ച് മറ്റുള്ളവയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.



Click it and Unblock the Notifications















