Search
  • Follow NativePlanet
Share
» »ദുബായിയുടെ അത്ഭുതക്കാഴ്ചകളിലേക്ക് പോകാം..ആഹ്ളാദിക്കുവാന്‍ അഞ്ച് പകലുകൾ

ദുബായിയുടെ അത്ഭുതക്കാഴ്ചകളിലേക്ക് പോകാം..ആഹ്ളാദിക്കുവാന്‍ അഞ്ച് പകലുകൾ

പറഞ്ഞുകേട്ടും ചിത്രങ്ങള്‍ കണ്ടും മാത്രം പരിചയമുള്ള ദുബായും അബുദാബിയും ഇനിയും ആഗ്രഹങ്ങളായി മാറ്റിവയ്ക്കേണ്ട! ഇതാ ഐആർസിടിയുടെ ഡാഷിങ് ദുബായ് അബുദാബി പാക്കേജ് വഴി ഈ ഇടങ്ങൾ കണ്ട് മടങ്ങിവരാം.

സഞ്ചാരികളുടെ സ്വപ്ന ലോകമാണ് ദുബായ്. മരുഭൂമിയിൽ പണിതുയർത്തിയ ലോകാത്ഭുതം! ചിലവ് കുറഞ്ഞ, അധികം ദൂരത്തിലല്ലാതെ, അന്താരാഷ്ട്ര യാത്രകൾ നടത്തുവാൻ പ്ലാൻ ചെയ്യുന്നൊരാളുടെ മനസ്സിൽ ഏറ്റവുമാദ്യം കയറിവരുന്ന ഇടവും ഈ ദുബായ് തന്നെയാണ്. പറഞ്ഞുകേട്ടും ചിത്രങ്ങള്‍ കണ്ടും മാത്രം പരിചയമുള്ള ദുബായും അബുദാബിയും ഇനിയും ആഗ്രഹങ്ങളായി മാറ്റിവയ്ക്കേണ്ട! ഇതാ ഐആർസിടിയുടെ ഡാഷിങ് ദുബായ് അബുദാബി പാക്കേജ് വഴി ഈ ഇടങ്ങൾ കണ്ട് മടങ്ങിവരാം. പാക്കേജിനെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും വിശദമായി വായിക്കാം...

ഡാഷിങ് ദുബായ് അബുദാബി പാക്കേജ്

ഡാഷിങ് ദുബായ് അബുദാബി പാക്കേജ്

ദുബായുടെയും അബുദാബിയുടെയും പ്രധാന കാഴ്ചകളിലേക്ക് സഞ്ചാരികളെ തൊണ്ടു പോകുന്ന പാക്കേജാണ് ഡാഷിങ് ദുബായ് അബുദാബി പാക്കേജ്. 2023 ൽ ഒരു അന്താരാഷ്ട്ര യാത്രാ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ടും മികച്ച യാത്രകളിലൊന്നായിരിക്കുമിത്. രണ്ടിടങ്ങളിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങൾ മാത്രമാണ് യാത്രയിൽ സന്ദർശിക്കുന്നത്. നാലു രാത്രിയും അഞ്ച് പകലുമാണ് യാത്രയുടെ ദൈർഘ്യം.

പ്രധാന കാഴ്ചകൾ

പ്രധാന കാഴ്ചകൾ

ബുർജ് ഖലീഫ, മിറക്കിൾ ഗാർഡൻ, ദൗ ക്രൂയിസ് റൈഡ്, ബെല്ലി ഡാൻസോടുകൂടിയ ഗാല ഡിന്നർ, ലോകപ്രശസ്തമായ മസ്ജിദ് ഉൾപ്പെടെ അബുദാബിയുടെ കാഴ്ചകൾ എന്നിവയാണ് ഈ യാത്രാ പാക്കേജ് വഴി സന്ദർശിക്കുന്നത്. ലോകമെമ്പാടുമുള്ള ഷോപ്പിംഗ് പ്രേമികളുടെ പറുദീസ കൂടിയാണ് ദുബായ്.

ഒന്നാം ദിവസം

ഒന്നാം ദിവസം

ഐആർസിടിസിയുടെ ഡാഷിങ് ദുബായ് അബുദാബി പാക്കേജ് ലക്നൗവിൽ നിന്നാണ് ആരംഭിക്കുന്നത്. ഇവിടെ നിന്നും ഉച്ചകഴിഞ്ഞ് 1:20 നാണ് ദുബായിലേക്കുള്ള വിമാനം. അത് 4: 15 ആകുമ്പോൾ ദുബായിൽ എത്തിച്ചേരും. തുടർന്ന് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം നേരേ ഹോട്ടലിലേക്ക് മാറും. സന്ധ്യയോടു കൂടി ദൗ ക്രൂസ് റൈജിനു പോകും. ബുഫെ ഡിന്നറാണ് ഇതില്‌ ഒരുക്കിയിരിക്കുന്നത്. ശേഷം തിരികെ ഹോട്ടലിലേക്ക് മടങ്ങും. രാത്രി താമസം ഹോട്ടലിൽ

രണ്ടാം ദിവസം

രണ്ടാം ദിവസം

ദുബായുടെ നഗരത്തിലേക്ക് ഇറങ്ങിയുള്ള യാത്രയാണ് രണ്ടാം ദിവസത്തെ യാത്ര. രാവിലെ ഭക്ഷണത്തിനു ശേഷം ബസ്തകിയ ഏരിയ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന അര ദിവസത്തെ സിറ്റ ടൂറിനായി പുറപ്പെടാം. ക്രീക്കിലേക്കുള്ള എഎൽ ഷിൻഡ്ഗഡ ടണൽ, ക്ലോക്ക് ടവർ, ഫ്ലോട്ടിംഗ് ബ്രിഡ്ജ് ജുമൈറ മോസ്‌ക്, ജുമൈറ ബീച്ച്, അറ്റ്ലാന്റിസ് ഹോട്ടൽ തുടങ്ങിയ സ്ഥലങ്ങളാണ് അര ദിവസത്തെ കാഴ്ചകൾ. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തോടെ യാത്രയിലെ ഏറ്റവും രസകരമായ അനുഭവത്തിനായി തയ്യാറെടുക്കാം. മരുഭൂമിയിലെ ക്യാംപിൽ ഒരുക്കിയിരിക്കുന്ന ബെല്ലി ഡാൻസ് വളരരെ രസകരമായ ഒരു അനുഭവമായിരിക്കും, ക്യാമ്പിലെ ബെല്ലി ഡാൻസ്, തനൂര ഷോ മുതലായവയ്ക്ക് ശേഷം ബാർബിക്യു ഡിന്നറുൾപ്പെടെയുള്ള കാര്യങ്ങള്‌ ഒരുക്കിയിട്ടുണ്ട്. ശേഷം, രാത്രി ഹോട്ടലിലേക്ക് മടങ്ങും.

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയിലെ മൂന്നാമത്തെ ദിവസം വൈകുന്നേരം വരെ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം, ഈ സമയം താല്പര്യമുള്ളവർക്ക് ഷോപ്പിങ്ങിനായി പ്രയോജനപ്പെടുത്താം.വാൾ ഓഫ് ഫെയിം, മിറാക്കിൾ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹമുള്ളവർക്ക് ഈ സമയം അതിനായി പ്രയോജനപ്പെടുത്താം. അല്ലാത്തവർക്ക് നഗരത്തിലേക്കിറങ്ങി വസ്ത്രങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും ഉൾപ്പെടെയുള്ളവയുടെ വമ്പൻ ഷോപ്പിങ് ഇവിടെ നടത്താം. ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തോടെ ബുർജ് ഖലീഫ സന്ദർശിക്കുവാനായി പോകാം.

 ബുർജ് ഖലീഫ

ബുർജ് ഖലീഫ

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. 828 മീറ്റർ അഥവാ 2716.5 അടി ഉയരമാണ് ഇതിനുള്ളത്. 2004 ല്‍ ആരംഭിച്ച ഇതിന്റെ നിര്‍മ്മാണം പൂർത്തിയാകുവാൻ കൃത്യം ആറുവര്‍ഷമെടുത്തു. 160 ല്‍ അധികം നിലകളാണ് ഇതിനുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർവീസ് എലിവേറ്റർ, ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക് ,ഏറ്റവും കൂടുതൽ യാത്രാ ദൂരമുള്ള എലിവേറ്റർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് സ്ട്രക്ച്ചര്‍ എന്നിങ്ങനെ പപല പ്രത്യേകതകളും ബുർജ് ഖലീഫയ്ക്കുണ്ട്.

ഈ യാത്രയിൽ ഒബ്സർവേഷൻ ഡെക്ക് ആണ് നമ്മൾ സന്ദർശിക്കുന്നത്. 124-ാം നിലയിൽ ആണ് ഇതുള്ളത്. ദുബായ് മാൾ, മ്യൂസിക്കൽ ഫൗണ്ടൻ, തുടങ്ങിയവയും ഇതേ ദിവസം സന്ദർശിക്കും, തുടർന്ന് അത്താഴം. ദുബായിലെ ഹോട്ടലിൽ രാത്രി താമസം.

PC:Anshuman Shaji

നാലും അഞ്ചും ദിവസങ്ങൾ

നാലും അഞ്ചും ദിവസങ്ങൾ

നാലാമത്തെ ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം റോഡ് മാർഗം അബുദാബിയിലേക്ക് പോകും. അബുദാബി & ഫെരാരി വേൾഡിന്റെ അർദ്ധ ദിവസത്തെ നഗര പര്യടനം. ആണ് ഈ ദിവസത്തെ കാഴ്ചകൾ. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കും ഈ ദിവസം തന്നെ സന്ദർശിക്കും,
അഞ്ചാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം, ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പായ്ക്ക് ചെയ്ത ഉച്ചഭക്ഷണവുമായി ദുബായ് എയർപോർട്ടിലേക്ക് പോകും. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 1:10 ന് ലക്‌നൗവിലേക്കുള്ള വിമാനത്തിൽ കയറി 6:05 ന് ലക്‌നൗവിൽ എത്തും

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും

നിലവിൽ 2 യാത്രകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 15.01.2023, 14.02.2023 എന്നീ തിയതികളിലാണിത്. യാത്രയിൽ സിംഗിൾ ഷെയറിങ്ങിന് ഒരാൾക്ക് 101800/- രൂപയും ഡബിൾ ഷെയറിങ്ങിനും ട്രിപ്പിൾ ഷെയറിങ്ങിനും ഒരാൾക്ക് 85100/- രൂപയും കുട്ടികളിൽ 5-11 പ്രായക്കാരിൽ ബെഡ് ആവശ്യമുള്ളവര്‌ക്ക് 84400/-രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 73300/- രൂപയുമാണ് നിരക്ക്.

സ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെസ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെ

സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍

Read more about: world travel travel packages irctc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X