Search
  • Follow NativePlanet
Share
» »ഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതി

ഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതി

വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനില്‍ യാത്ര ഒരുക്കിയിരിക്കുന്നത്. വിശദമായി വായിക്കാം

നവരാത്രി ദിവസങ്ങള്‍ അടുത്തുവരികയാണ്. പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേക തീര്‍ത്ഥാടന യാത്രകള്‍ക്കുമായി വിശ്വാസികള്‍ ഒരുങ്ങുന്ന സമയം കൂടിയാണിത്. ദുര്‍ഗ്ഗാ ദേവിക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ് ഇതില്‍ പ്രധാനം. ഇപ്പോഴിതാ നവരാത്രി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുവാനായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ പോക്കറ്റിനിണങ്ങുന്ന ഒരു തീര്‍ത്ഥാടന പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മുവിലെ കത്രയില്‍ സ്ഥിതി ചെയ്യുന്ന, വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനില്‍ യാത്ര ഒരുക്കിയിരിക്കുന്നത്. വിശദമായി വായിക്കാം

മാതാ വൈഷ്ണോ ദേവി ക്ഷേത്രം

മാതാ വൈഷ്ണോ ദേവി ക്ഷേത്രം

ഉത്തരേന്ത്യയില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന വിശുദ്ധ സന്നിധികളില്‍ ഒന്നാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രം. ജമ്മു ആന്‍ഡ് കാശ്മീര്‍ കേന്ദ്രഭരണ പ്രദേശത്ത് കത്രയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ നവരാത്രിക്കാലത്തും വര്‍ഷാരംഭത്തിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ത്രികുട കുന്നുകള്‍ക്കു മുകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നവരാത്രിക്കാലത്തു മാത്രം ഒരു കോടിയിലധികം തീര്‍ത്ഥാടകരെത്തുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.
കുരുക്ഷേത്ര യുദ്ധത്തിന്റെ സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായും വിശ്വാസങ്ങളുണ്ട്.

PC:Raju hardoi

നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി യാത്ര

നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി യാത്ര

ഐആര്‍സിടിസി നടത്തുന്ന 'നവരാത്രി സ്‌പെഷ്യൽ മാതാ വൈഷ്ണോ ദേവി യാത്രാ ടൂർ' പാക്കേജ് നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്നതാണ്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് ടൂർ നൽകുന്നത്. ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2022 സെപ്തംബർ 30-ന് യാത്ര ആരംഭിക്കും. ഡൽഹി, ഗാസിയാബാദ്, മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, അംബാല, സിർഹിന്ദ്, ലുധിയാന എന്നീ സ്റ്റേഷനുകളില്‍ നിന്നും ആളുകള്‍ക്ക് ബോര്‍ഡിങ്ങിനും ഡീബോര്‍ഡിങ്ങിനും സാധിക്കും.

PC:Mattes

ഒന്നാം ദിവസവും രണ്ടാം ദിവസവും

ഒന്നാം ദിവസവും രണ്ടാം ദിവസവും

യാത്രയുടെ ഒന്നാം ദിവസം ഡല്‍ഹിയിലെ സഫ്ദര്‍ജുങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സന്ധ്യയ്ക്ക് 7.00 മണിക്ക് ട്രെയിന്‍ യാത്ര ആരംഭിക്കും. രാത്രി ഭക്ഷണം ട്രെയിനില്‍ ലഭ്യമാണ്.
രണ്ടാം ദിവസം രാവിലെ ഏകദേശം പത്തു മണിയോടെ ട്രെയിന്‍ കത്ര റെയില്‍വേ സ്റ്റേഷനില്‍ എത്തും. നേരെ ഹോട്ടലുകളിലേക്ക് സഞ്ചാപിരളെ മാറ്റും. പാക്ക് ചെയ്ത ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്നും ലഭിക്കും. ഭക്ഷണത്തിനു ശേഷം മാതാ വൈഷ്ണോ ദേവിയിലേക്ക് യാത്രക്കാര്‍ക്ക് ട്രക്കിങ് ആരംഭിക്കാം. രാത്രി കത്രയിലായിരിക്കും താമസം.

മൂന്നും നാലും ദിവസം അഞ്ചും ദിവസം

മൂന്നും നാലും ദിവസം അഞ്ചും ദിവസം

യാത്രയിലെ മൂന്നാമത്തെ ദിവസം മാതാ വൈഷ്ണോ ദേവി ദര്‍ശനത്തിനുള്ള സമയമാണ്. അന്നു രാത്രിയും താമസം കത്രയില്‍ തന്നെയാണ്. നാലാമത്തെ ദിവസം മടക്ക യാത്രയാണ്. ഹോട്ടലില്‍ നിന്നും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും പാക്ക് ചെയ്തു തരും. ഇവിടുന്ന് ചെക്ക്ഔട്ട് ചെയ്തു നേരെ കത്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകും. ഡല്‍ഹിയിലേക്കുള്ള മടക്ക ട്രെയിന്‍ വൈകിട്ട് 4.00 മണിക്കാണ്. രാത്രി ഭക്ഷണവും വിശ്രമവും ട്രെയിനില്‍ തന്നെ.
അഞ്ചാം ദിവസം രാവിലെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തും. ചായയും ഭക്ഷണവും ട്രെയിനില്‍ നിന്നു നല്കും.

കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!കോഴിക്കോട് നിന്നും കാശ്മീര്‍ കറങ്ങാന്‍ പോകാം..ഐആര്‍സി‌ടിസിയു‌‌‌ടെ ഏഴു ദിവസ പാക്കേജ്!

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫര്‍ട്ട് കാറ്റഗറിയിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. സിംഗിള്‍ ഷെയറിന് 13,790/- രൂപയും ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ഷെയറിന് 11,990/- രൂപയും 5-11 വയസ് പ്രായത്തിലുള്ള കുട്ടികള്‍ക്ക് 10,795/- രൂപയുമാണ് ടിക്കറ്റ് നിരക്ക്.

യാത്രയില്‍ കരുതേണ്ട കാര്യങ്ങള്‍

യാത്രയില്‍ കരുതേണ്ട കാര്യങ്ങള്‍

വോട്ടർ ഐഡി/ആധാർ കാർഡ്
കൊവിഡ്-19 ഫൈനൽ ഡോസ് സർട്ടിഫിക്കറ്റ് (ഹാർഡ് കോപ്പി അല്ലെങ്കിൽ ഫോണിൽ)
ആരോഗ്യ സേതു ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം
മാസ്ക് ഗ്ലൗസ്, സാനിറ്റൈസറുകൾ
ഒരു എമർജൻസി കോൺടാക്റ്റ് നമ്പർ എന്നിവ നിര്‍ബന്ധമായും കരുതണം.

രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹരഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹ

ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍

Read more about: irctc pilgrimage jammu kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X