Search
  • Follow NativePlanet
Share
» »രാജസ്ഥാന്‍റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!

രാജസ്ഥാന്‍റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!

ഐആർസിടിസിയുടെ രാജസ്ഥാൻ റെഗേലിയ പാക്കേജ് നിങ്ങൾക്കുള്ളതാണ്. വിശദമായി വായിക്കാം

രാജസ്ഥാന്‍റെ രാജകീയതും പ്രൗഢിയും എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടേയുള്ളൂ! ഒരു നാടിന്‍റെ മുഴുവൻ സംരക്ഷണം ഏറ്റെടുത്തു തലയുയർത്തി നിന്ന കോട്ടകളും ആഢംബരത്തിന്‍റെയും നിർമ്മാണ വൈദഗ്ധ്യത്തിന്റെയും അടയാളമായ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും എല്ലാം രാജസ്ഥാന്‍റെ കാഴ്ചാഭംഗി വർധിപ്പിക്കുന്നവയാണ്. ഇതൊക്കെ നേരിട്ട് കാണണമെന്നാഗ്രഹിക്കാത്തവർ കുറവാണെങ്കിലും യാത്രയിലെ ബുദ്ധിമുട്ടുകൾ പലരെയും പിന്തിരിപ്പിക്കാറുണ്ട്. എന്നാൽ, കൊച്ചിയിൽ നിന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ , അജ്മീർ, ജോധ്പൂർ, ജയ്സാൽമീർ, ബിക്കാനീർ, ജയ്പർ തുടങ്ങിയ സ്ഥലങ്ങളെല്ലാം കണ്ടാലോ?? ഐആർസിടിസിയുടെ രാജസ്ഥാൻ റെഗേലിയ പാക്കേജ് നിങ്ങൾക്കുള്ളതാണ്. വിശദമായി വായിക്കാം

രാജസ്ഥാൻ റെഗേലിയ

രാജസ്ഥാൻ റെഗേലിയ

രാജസ്ഥാനിൽ ഓരോ സഞ്ചാരിയും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് ഐആർസിടിസി സംഘടിപ്പിക്കുന്ന രാജസ്ഥാൻ റെഗേലിയ. കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്രിൽ അജ്മീർ, ജോധ്പൂർ, ജയ്സാൽമീർ, ബിക്കാനീർ, ജയ്പർ എന്നിവിടങ്ങളാണ് യാത്രയിൽ പ്രധാനമായും കടന്നുപോകുന്ന സ്ഥലങ്ങൾ. മരുഭൂമിയിലെ ക്യാംപിങ്ങും ക്ഷേത്രദർശനങ്ങളും സാഹസിക വിനോദങ്ങളുമെല്ലാം ഉൾപ്പെടുത്തിയ യാത്ര ഏഴ് രാത്രിയും എട്ട് പകലുമാണ് നീണ്ടുനിൽക്കുന്നത്.

PC:Gaurav Sharma

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ആദ്യ ദിവസമായ നവംബർ 19ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും രാവിലെ 7.55ന് യാത്ര ആരംഭിക്കും. ഉച്ച കഴിഞ്ഞ് 1.50ന് ജയ്പൂരിൽ വിമാനമെത്തും. ജയ്പൂർ വിമാനത്താവളത്തിൽ നിന്നും നേരെ അജ്മീറിലേക്കാണ് പോകുന്നത്. പുഷ്കറിലെ ഹോട്ടലിൽ ചെക്ക് ഇന് ചെയ്ത് അന്ന് രാത്രിയിലെ താമസം പുഷ്കറിൽ ആയിരിക്കും.

PC:Abhinav Srivastava

രണ്ടാം ദിവസം

രണ്ടാം ദിവസം

പാക്കേജിനനുസരിച്ചുള്ള യാത്രകളും കാഴ്ചകളും തുടങ്ങുകയാണ് ഈ ദിവസം. രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നും ചെക്-ഔട്ട് ചെയ്ത് നേരെ അജിമീറിലേക്കാണ് പോകുന്നത്. യാത്രയിലെ ആദ്യത്തെ ലക്ഷ്യം പ്രസിദ്ധമായ ദര്‍ഗാ ഷരീഫ് ആണ്. താരാഗഡ് കുന്നിന്‍റെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ദർഗ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ്. സുഫിസത്തിന്റെ ചിസ്തി ക്രമത്തിന്റെ സ്ഥാപകനായ മൊയ്‌നുദ്ദീൻ ചിസ്‌തി എന്നറിയപ്പെടുന്ന ഗരീബ് നവാസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദർഗയാണ് ഇവിടെയുള്ളത്. നാനാജാതി മതവിശ്വാസികൾ ഇവിടെ പ്രാര്‍ത്ഥനയ്ക്കും സന്ദര്‍ശനത്തിനുമായി എത്തുന്നു.

PC:Nadeem Choudhary

ബ്രഹ്മ ക്ഷേത്രം

ബ്രഹ്മ ക്ഷേത്രം

ദർഗാ സന്ദർശനം കഴിഞ്ഞുള്ള ലക്ഷ്യസ്ഥാനം പുഷ്കറിലെ ബ്രഹ്മ ക്ഷേത്രമാണ്. ബ്രഹ്മാവിനെ ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ബ്രഹ്മാവിന്റെ ചതുർമുഖി വിഗ്രഹമുണ്ട്.
ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞാൽ ഉച്ചഭക്ഷണം കഴിച്ച് നേരെ ജോധ്പൂരിന് തിരിക്കും. രാത്രി താമസവും ഭക്ഷണവും ജോധ്പൂരിലാണ് തയ്യാറാക്കിയിരിക്കുന്നത്.

PC:Alexander Schimmeck

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയിലെ മൂന്നാമത്തെ ദിവസം സ്ഥലങ്ങള്‍ കാണുന്നതിനേക്കാൾ നീണ്ട കുറേ യാത്രകൾക്കായുള്ള ദിവസമാണ്. ജോധ്പൂരിൽ നിന്നും രാവിലെ ഭക്ഷണത്തിനു ശേഷം യാത്ര മേഹ്റാൻഡഡ് കോട്ടയും ഉമൈദ് ഭവന് പാലസും മ്യൂസിയവും ലക്ഷ്യമാക്കി ആരംഭിക്കും. ഈ രണ്ടിടങ്ങളും സന്ദർശിച്ച ശേഷം ജയ്സാൽമീറിലേക്ക് പോകും. അന്നു രാത്രിയിലെ ഭക്ഷണവും താമസവും ജയ്സാൽമീറിൽ ആയിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്‌ ഉമൈദ് ഭവൻ പാലസ്. ജോധ്പൂരിൽ സ്ഥിതിചെയ്യുന്ന ഇതിന്‍റെ ഒരു ഭാഗം ഇന്ന് താജ് ഹോട്ടൽസ് ആണ് നടത്തുന്നത്. പാലസിൻറെ ഒരു ഭാഗം മ്യൂസിയം കൂടിയാണ്. ജോധ്പൂർ രാജകുടുംബത്തിൻറെ വസതിയായ ഉമൈദ് ഭവൻ പാലസിൽ 347 മുറികളുണ്ട്.

PC:ShubhamPaul&9

നാലാം ദിവസം

നാലാം ദിവസം

യാത്രയിലെ ഏറ്റവും ആകർഷകമായ ദിവസമാണിത്. വ്യത്യസ്തമായ കുറേയധികം കാഴ്ചകളും പ്രവര്‍ത്തികളുമാണ് ഈ ദിവസം പ്ലാൻ ചെയ്തിരിക്കുന്നത്.
പ്രഭാതഭക്ഷണത്തിനു ശേഷം ആദ്യം പോകുന്നത് ജയ്സാൽമീർ കോട്ടയിലേക്കാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നായി അറിയപ്പെടുന്ന ഇതിന് സുവർണ്ണ കോട്ട എന്നും പേരുണ്ട്. താർ മരുഭൂമിയിലെ ത്രികൂട കുന്നിന്‍ മുകളില്‍ ആണ് കോട്ട സ്ഥിതി ചെയ്യുന്നത്. ജീവിക്കുന്ന കോട്ട എന്നുമിത് അറിയപ്പെടുന്നു. ഹവേലികള്‍ കാണുവാനും ഈ യാത്രയിൽ സാധിക്കും. അതിനുശേഷം ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് കി ഹവേലി. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് സാം ഡ്യൂൺസിലേക്ക് പോകും. പോകുന്ന വഴി പ്രസിദ്ധമായ കുല്‍ധാര ഗ്രാമം സന്ദര്‍ശിക്കും. ക്യാംപിലെത്തിയ ശേഷം സൂര്യാസ്തമയം ആസ്വദിക്കാം.
അന്ന് രാത്രിയിലെ താമസം മരുഭൂമിയിലെ ടെന്‍റിൽ ആയിരിക്കും.

PC:Adrian Sulc

കുൽധാര

കുൽധാര

രാജസ്ഥാനിലെ കുപ്രസിദ്ധമായ സ്ഥലങ്ങളിൽ ഒന്നാണ് കുൽധാര. നേരം ഇരുട്ടിവെളുത്തപ്പോൾ ഒരു ഗ്രാമമൊന്നാകെ അപ്രത്യക്ഷമായ കഥയാണ് ഈ ഗ്രാമത്തിനു പറയുവാനുള്ളത്. ആർക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിത ഇടമായി പരിപാലിക്കുന്ന പ്രദേശം 1825 -ൽ ആളുകള്‍ ഉപേക്ഷിക്കുകയായിരുന്നു.

PC: Chandra

അഞ്ചാം ദിവസവും ആറാം ദിവസവും

അഞ്ചാം ദിവസവും ആറാം ദിവസവും

യാത്രയുടെ അഞ്ചാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ജയ്സാൽമീറിൽ നിന്നും ബിക്കനേറിലേക്ക് യാത്ര തിരിക്കും. വഴിയിൽ ഗഡ്‌സിസർ തടാകം സന്ദർശിക്കും. ബിക്കാനീറിൽ എത്തുമ്പോൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. തുടർന്ന് ജുനഗർ കോട്ട, ദേശ്‌നോക് ക്ഷേത്രം, ഒട്ടക വളർത്തൽ കേന്ദ്രം എന്നിവ സന്ദർശിച്ച് ബിക്കാനീറിലെ ഹോട്ടലിൽ രാത്രി ചിലവഴിക്കും.
ആറാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ‌ജയ്പൂരിലേക്കുള്ള യാത്ര ആരംഭിക്കും. എത്തിച്ചേരുമ്പോൾ നേരെ ഹോട്ടലിലേക്ക് പോകും, വൈകുന്നേരം ഷോപ്പിംഗിനുള്ള സമയമാണ്. ജയ്പൂരിലെ ഹോട്ടലിൽ തന്നെയാണ് അത്താഴവും രാത്രി താമസവും ഏർപ്പെടുത്തിയിരിക്കുന്നത്.

PC:Salil

നാല് ദിവസത്തെ കൂര്‍ഗ് യാത്ര..11,100 രൂപയില്‍ പോയി വരാം.. ഐആര്‍സിടിസിയുടെ കൂര്‍ഗ് പാക്കേജ്നാല് ദിവസത്തെ കൂര്‍ഗ് യാത്ര..11,100 രൂപയില്‍ പോയി വരാം.. ഐആര്‍സിടിസിയുടെ കൂര്‍ഗ് പാക്കേജ്

ഏഴാം ദിവസം

ഏഴാം ദിവസം

അതിമനോഹരമായ കുറേ കാഴ്ചകളാണ് ഏഴാമത്തെ ദിവസം കാണുവാനുള്ളത്. പ്രഭാതഭക്ഷണത്തിന് ശേഷം ആംബർ ഫോർട്ട് സന്ദർശിക്കും. അതിനു ശേഷ ജൽ മഹൽ ആണ് പട്ടികയിലുള്ളത്. സിറ്റി പാലസ്, ആൽബർട്ട് ഹാൾ, ഹവ മഹൽ, ജന്തർ മന്തർ തുടങ്ങിയ ഇടങ്ങളും യാത്രയിൽ സന്ദർശിക്കും. അന്നി രാത്രി താമസം ജയ്പൂരിലെ ഹോട്ടലിൽ

PC:Shashank Sahay

 എട്ടാം ദിവസം

എട്ടാം ദിവസം

യാത്രയുടെ അവസാന ദിവസമാണിത്. പ്രത്യേകിച്ച് സ്ഥലങ്ങളൊന്നും ഈ ദിവസം സന്ദര്‍ശിക്കുന്നില്ല. നേരത്തെ പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് ജയ്പൂർ എയർപോർട്ടിൽ വരും, 10.35-ന് കൊച്ചിയിലേക്ക് വിമാനം കയറും. 17.30-ന് കൊച്ചിയിലെത്തും.

PC:Jerry Zhang

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക് കംഫര്‍ട്ട് നിലവാരത്തിലാണ് യാത്രയിലെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. യാത്രയില്‍ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങള്‍ അനുസരിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസപ്പെടും.

സിംഗിള്‍ ഒക്യുപന്‍സിക്ക് 55,750 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 45,250 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 43,800 രൂപയും ആണ്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ളവര്‍ക്ക് ബെഡ് ആവശ്യമുള്ളവര്‍ക്ക് 40,200 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 35,850 രൂപയും ആയിരിക്കും. ബെഡ് ആവശ്യമില്ലാത്ത 2-4 പ്രായക്കാര്‍ക്ക് 29,850രൂപയാണ് നിരക്ക്.

PC:ema Kallianpur

കോഴിക്കോട് നിന്നും ഗോള്‍ഡന്‍ ‌ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാംകോഴിക്കോട് നിന്നും ഗോള്‍ഡന്‍ ‌ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാം

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X