പുണ്യം പകരുന്ന നാടുകള്‍.. ജീവിതത്തിലൊരിക്കലെങ്കിലും പോയിരിക്കണെന്ന് ആഗ്രഹിക്കുന്ന വിശുദ്ധഭൂമികള്‍... അയോധ്യയും വാരണാസിയും അലഹബാദും... വിശ്വാസങ്ങളും ചരിത്രവും കഥകളും പരസ്പരം തിരിച്ചറിയാനാവാത്ത വിധത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന മൂന്ന് നഗരങ്ങള്‍... ഇന്ത്യയിലെ ഏറ്റവും പുരാതന നഗരമായ വാരണാസിയും രാമജന്മഭൂമിയായ അയോധ്യയും ത്രിവേണി സംഗമമുള്ള പ്രയാഗ്രാജ് എന്ന അലഹബാദും കണ്ടുതീര്‍ക്കുക എന്നത് അത്ര എളുപ്പമുള്ല കാര്യമല്ല, പ്രത്യേകിച്ച് ഒറ്റയാത്രയില്‍ മൂന്നു നഗരങ്ങളും കണ്ടുവരികയെന്നത്. ഇവിടെയാണ് ഐആര്‍സിടിസിയുടെ കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന ഹോളി കാശി വിത്ത് അയോധ്യ ദര്‍ശന്‍ പാക്കേജ് വരുന്നത്. ഇതാ ഐആര്‍സിടിസിയുടെ പുതിയ പാക്കേജിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം...

ഹോളി കാശി വിത്ത് അയോധ്യ ദര്‍ശന്‍ പാക്കേജ്
കേരളത്തില്‍ നിന്നും അയോധ്യയിലേക്കും കാശിയിലെക്കും അലഹബാദിലേക്കും പോകുവാന്‍ താല്പര്യമുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്ന എയര്‍ പാക്കേജാണ് ഹോളി കാശി വിത്ത് അയോധ്യ ദര്‍ശന്‍ പാക്കേജ്. ഈ മൂന്നു നഗരങ്ങളിലെയും കാഴ്ചകളെല്ലാം കണ്ടുള്ള യാത്ര സെപ്റ്റംബറില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടുന് വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെ 30 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
PC:Arka Dutta

അഞ്ചു പകലില്‍ കണ്ടുതീര്‍ക്കാം
നാലു രാത്രിയും അഞ്ച് പകലും ആണ് യാത്ര നീണ്ടുനില്ക്കുന്നത്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന യാത്ര23ന് അവസാനിക്കും. ഇതിനിടയില്‍ വാരണാസി, കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ്, ഗംഗാ ആരതി, അലഹബാദ്, സംഗം, കോട്ട, പാതാള്‍പുരി കോട്ട, രാമജന്മഭൂമി, ലക്ഷ്മണ്‍ ഘാട്ട്, കാലാറാം ക്ഷേത്രം, കനകഭവന്‍ തുടങ്ങിയ ഇടങ്ങളും സന്ദര്‍ശിക്കും.
PC:Artturi Jalli

ഒന്നാം ദിവസം
യാത്രയുടെ ആദ്യ ദിവസം സെപ്റ്റംബര്‍ 19 ആണ്. വൈകിട്ട് 7.45നാണ് വാരണാസിയില്‍ എത്തുന്ന വിധത്തിലാണ് യാത്ര. യാത്ര ആരംഭിക്കുന്നത് കൊച്ചി വിമാനത്താവളത്തില്‍ നിന്നും 12.25 നാണ്. വാരണാസിയിലെത്തിയ ശേഷം അന്നു രാത്രി ഭക്ഷണവും താമസവും വാരണാസിയില്‍ ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ ആയിരിക്കും.

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസം അതായത് സെപ്റ്റംബര്‍ 20-ാം തിയ്യതി വാരണാസി കാഴ്ചകള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. അതിരാവിലെ വാരണാസി കാശി വിശ്വനാഥ ക്ഷേദ്രദര്‍ശനവും അന്നപൂര്‍ണ്ണ ക്ഷേത്രദര്‍ശനവും നടത്താം. അതിനു ശേഷം തിരികെ ഹോട്ടലില്‍ എത്തി പ്രഭാതഭക്ഷണത്തിനു ശേഷം സാരാനാഥ സന്ദര്‍ശിക്കുവാനായി പുറപ്പെടും. വൈകിട്ട് ഗംഗാ ആരതിയുടെ സമയമാകുമ്പോള്‍ വാരണാസിയില്‍ തിരിച്ചെത്തും. രാത്രി ഭക്ഷണവും താമസവും വാരണാസിയില്‍ തന്നെ.

വാരണാസി
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന വാരണാസി ഉത്തര്‍ പ്രദേശില്‍ ഗംഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. സപ്തപുരികളിലൊന്നായി ഹൈന്ദവവിശ്വാസത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടം , 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളില്‍ ഒന്നായും ശിവന്റെ വാസസ്ഥലമായും മോക്ഷം നല്കുന്ന ഇടമായും അറിയപ്പെടുന്നു.

കാശി വിശ്വനാഥ ക്ഷേത്രം
കാശിയിലെ ഏറ്റവും വലിയ തീര്‍ത്ഥാടക ആകര്‍ഷണമാണ് കാശി വിശ്വനാഥ ക്ഷേത്രം. പടിഞ്ഞാറന്‍ ഗംഗായുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം മോക്ഷ കവാടം എന്നാണ് അറിയപ്പെടുന്നത്. വിശ്വനാഥന്‍ അഥവാ വിശ്വേശ്വരനായി ശിവന്‍ വാഴുന്ന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം. കാശിയുടെ ഗുരുവും നാഥനും രാജാവും ഇവിടെ ശിവനാണ്. അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തി കാശിക്കയർ ധരിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതിനും വളരെ പ്രാധാന്യമുണ്ടത്രെ.
മുഖം മാറി മോക്ഷകവാടം... കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്

മൂന്നാംദിവസം
യാത്രയുടെ മൂന്നാം ദിവസം രാവിലെ അലഹബാദിന് പോകും. കാശിയില്‍ നിന്നും ഏകദേശം മൂന്ന് മണിക്കൂര്‍ ഡ്രൈവിങ് സമയമുണ്ട് അലഹബാദിലേക്ക്. ഇവിടെ എത്തിയാല്‍ സംഗം, അലഹബാദ് കോട്ട, പാതാള്‍പുരി ക്ഷേത്രം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് അയോധ്യയിലേക്ക് പോകും. അന്ന് രാത്രി താമസം അയോധ്യയിലാണ്.
PC:Anil Xavier

അലഹബാദ് കോട്ട
അലഹബാദ് നഗരത്തിന്റെ ചരിത്രത്തോട് ഏറെ ബന്ധപ്പെട്ടു കിടക്കുന്ന നിര്‍മ്മിതിയാണ് അലഹബാദ് കോട്ട. 1853 ൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ആണ് കോട്ട നിര്‍മ്മിക്കുന്നത്. ദൈവം അനുഗ്രഹിച്ചത് എന്ന അർഥത്തിൽ ഇലാഹാബാസ് എന്നായിരുന്നു ഈ കോട്ടയുടെ ആദ്യ പേര്.
PC:Vyomtripathi

നാലാം ദിവസം
നാലാം ദിവസം അയോധ്യയിലെ കാഴ്ചകള്‍ കാണുവാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുവാനുമുള്ള സമ.മാണ്. പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക്-ഔട്ട് ചെയ്ത് രാം ജന്മഭൂമി, ലക്ഷ്മണ്‍ ഘാട്ട്, കാലാ രാം ക്ഷേത്രം, കനക് ഭവന്‍ ക്ഷേത്രം, തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കും. അതിനു ശേഷം തിരികെ വാരണാസിയിലേക്ക് വരും. രാത്രി ഭക്ഷണവും താമസലും ഹോട്ടലില്‍ നിന്നും ആയിരിക്കും.
PC:Shivam Tiwari
https://unsplash.com/photos/nJSrCrD3QPw

അയോദ്ധ്യ
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള നഗരങ്ങളില്‍ ഒന്നാണ് അയോധ്യ. കോസല രാജ്യത്തിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്ന ഇവിടം രാമന്‍റെ ജന്മഭൂമിയായാണ് വിശ്വസിക്കപ്പെടുന്നത്. അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇടങ്ങള്‍ ഇവിടെ കാണാം
PC: Roohi

അഞ്ചാം ദിവസം
യാത്രയുടെ അഞ്ചാം ദിവസം തിരികെ മടങ്ങുകയാണ്. വാരണാസിയിലെ ഹോട്ടലില്‍ നിന്നും അതിരാവിലെ പ്രഭാതഭക്ഷണം കഴിച്ച് വിമാനത്താവളത്തിലേക്ക് പോകും. പാവിലെ 8.25 നാണ് വാരണാസില്‍ നിന്നും മടക്കവിമാനം. ഉച്ചകളിഞ്ഞ് 2.15 ന് കൊച്ചിയിലെത്തും.
PC:Pratish Srivastava

ടിക്കറ്റ് നിരക്ക്
യാത്രയില്‍ നിങ്ങള്‍ ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്ന താമസസൗകര്യം അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസങ്ങള്‍ വരും, സിംഗിള്‍ ഒക്യുപന്‍സിക്ക് 42,500/-രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 37,200/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 36,050/-രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 3,250/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 28,150 /- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 28,150/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.
PC:Jacky Lo

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
ഇക്കണോമി ക്ലാസിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വിമാന ടിക്കറ്റുകൾ (കൊച്ചി-വാരണാസി-കൊച്ചി), മൂന്ന് ദിവസം വാരണാസിയില്‍ എസി മുറിയില്‍ താമസവും പ്രഭാത ഭക്ഷണവും അത്താഴവും, ഒരു രാത്രി അയോദ്ധയില്‍ എസി മുറിയില്‍ താമസവും പ്രഭാത ഭക്ഷണവും, IRCTC ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ, ടെമ്പോ ട്രാവലറില്‍ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര, യാത്രാ ഇൻഷ്വറൻസ് ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ് എന്നിവയും യാത്രാ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയതാണ്.
അയ്യായിരം രൂപയ്ക്ക് വാരണാസി കാണാം... ചിലവ് വരുന്ന വഴികളും കാണേണ്ട കാഴ്ചകളും