Search
  • Follow NativePlanet
Share
» »ആൻഡമാൻ കാണാം അഞ്ചു ദിവസത്തിൽ.. കാഴ്ചകളുടെ അത്ഭുത ലോകത്തേയ്ക്ക് വിളിക്കുന്നത് ഐആർസിടിസി

ആൻഡമാൻ കാണാം അഞ്ചു ദിവസത്തിൽ.. കാഴ്ചകളുടെ അത്ഭുത ലോകത്തേയ്ക്ക് വിളിക്കുന്നത് ഐആർസിടിസി

ആൻമാനിലേക്കുള്ള യാത്ര സ്വപ്നം കാണുന്നവർക്ക് ഒരു അവസരം വന്നിരിക്കുകയാണ്. ചെന്നൈയിൽ നിന്നും സീനിക് ആന്‍ഡമാന്‍ (Scenic Andaman ex. Chennai) പാക്കേജുമായി ഐആർസിടിസി എത്തിയിട്ടുണ്ട്.

കടലിലെയും കരയിലെയും അത്ഭുതലോകത്തേക്കു തുറക്കുന്ന വാതിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന്‍റേത്. കടലിന്‍റെ നീലിമയ്ക്കും കാടുകളുടെ പച്ചപ്പിനും എത്രമാത്രം സന്തോഷവും കൗതുകവും നല്കുവാൻ സാധിക്കുമോ, അതത്രയും ഇവിടെ കാണാം. ഓരോ സൂര്യോദയവും സൂര്യാസ്തമയും ഇവിടെ വരച്ചിടുന്നത് വർണ്ണങ്ങളിൽ തീര്‍ത്ത കാഴ്ചകളാണ്. ചരിത്രത്തിന്റെ അവശേഷിപ്പുകളും വെള്ളത്തിനടിയിലെ മറ്റൊരു ലോകവുമെല്ലാം ഇവിടെ കാണാം. ഇത്രയും വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നല്കുന്ന ആൻഡമാൻ ഏതൊരു സഞ്ചാരിയുടെയും പ്രിയപ്പെട്ട ഇടമായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആൻമാനിലേക്കുള്ള യാത്ര സ്വപ്നം കാണുന്നവർക്ക് ഒരു അവസരം വന്നിരിക്കുകയാണ്. ചെന്നൈയിൽ നിന്നും സീനിക് ആന്‍ഡമാന്‍ (Scenic Andaman ex. Chennai) പാക്കേജുമായി ഐആർസിടിസി എത്തിയിട്ടുണ്ട്. ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം

 ആൻഡമാൻ

ആൻഡമാൻ

ഓരോ കാഴ്ചയിലും പുതിയതെന്തെങ്കിലും കരുതുന്ന ഇടമാണ് ആന്‍ഡമാൻ. കൂട്ടിച്ചേർക്കുവാൻ അല്പം പശിശ്രമിക്കേണ്ടി വരുന്ന ജിഗ്സോ പസിലുകൾ പോലെ നാലുപാടും ചിതറിക്കിടക്കുന്ന ദ്വീപുകളുടെ കൂട്ടമാണിത്. ചരിത്രവും സംസ്കാരവും ഒരുപോലെ അനുഭവിച്ചറിയുവാൻ സാധിക്കുന്ന ഈ ഇടം പല സിനിമകളിലൂടെ നമ്മുടെ മനസ്സിൽ എന്നേ കയറിപ്പറ്റിയിരിക്കുന്നു. ആ കാഴ്ചകളുടെ ലോകം നേരിട്ട് കാണുവാന്‍, അവരുടെ ചരിത്രവും പാരമ്പര്യവും പരിചയപ്പെടുവാൻ ഇവിടേക്ക് ചെല്ലുക എന്നത് കാലങ്ങളായി കാണുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമാക്കുന്ന സന്തോഷം നല്കും.

PC:tatonomusic

ആകാശക്കാഴ്ച മുതൽ മഴക്കാട് വരെ

ആകാശക്കാഴ്ച മുതൽ മഴക്കാട് വരെ

തലസ്ഥാനമായ പോർട് ബ്ലെയറിലേക്ക് വിമാനത്തിൽ വന്നിറങ്ങുമ്പോളുള്ള ആകാശ കാഴ്ച മുതൽ മഴക്കാടുകളും ബീച്ചുകളും കടലിലെ സാഹസികതകളും എന്തിനധികം അലഞ്ഞു തിരിഞ്ഞു വെറുതേ നടക്കൽ വരെ ആന്‍ഡമാൻ ഇവിടെ എത്തിച്ചേരുന്ന ഓരോ ആൾക്കും വാഗ്ദാനം ചെയ്യുന്നു. ബീച്ചുകളിൽ നിന്നും ബീച്ചുകളിലേക്കുള്ള യാത്രയും കടലിലൂടെയുള്ള പോക്കും പവിഴപ്പുറ്റുകളും ഫോട്ടോയെടുപ്പുകളുമെല്ലാമായി ഒരു യാത്രയിൽ നിങ്ങളാഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ ഈ നാട് നിങ്ങൾക്കു തരും എന്നതിൽ സംശയം വേണ്ട.

PC:Nabil Naidu

സീനിക് ആന്‍ഡമാന്‍

സീനിക് ആന്‍ഡമാന്‍

ചെന്നൈയിൽ നിന്നും ഐആർസിടിസി നടത്തുന്ന ആൻഡമാൻ യാത്രാ പാക്കേജാണ് സീനിക് ആന്‍ഡമാന്‍. ആൻഡമാന്‍റെ അത്ഭുത കാഴ്ചകളിലേക്ക് നിങ്ങളെ എത്തിക്കുന്ന ഈ യാത്ര നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന ഒന്നാണ്. നിലവിലെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 2022 നവംബർ 20ന് തുടങ്ങുന്ന രീതിയിലാണ്.
സീനിക് ആൻഡമാൻ പാക്കേജിനെക്കുറിച്ച് വിശദമായി നോക്കാം

PC:Nabil Naidu

ഒന്നാം ദിവസം

ഒന്നാം ദിവസം

ചെന്നൈ വിമാനത്താവളത്തിൽ നിന്നും രാവിലെ 8.30 നാണ് പോർട്ട് ബ്ലെയറിലേക്കുള്ള വിമാനം. യാത്രക്കാർ യാത്രയ്ക്ക് രണ്ടു മണിക്കൂർ മുൻപായി വിമാനത്താവളത്തിൽ എത്തിച്ചേരണം. രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയ്ക്കു ശേഷം 10.45ന് വിമാനം പോർട് ബ്ലെയറിലെത്തും. അവിടെ ഐആർസിടിയുടെ പ്രാദേശിക പ്രതിനിധി നിങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകും. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം യാത്രകൾ അന്നുതന്നെ തുടങ്ങും. . യാത്രയുടെ ആലസ്യത്തിൽ നിന്നും ആൻഡമാന്റെ കാഴ്ചകളിലേക്ക് ബീച്ചിൽ നിന്നു തന്നെ തുടങ്ങാം.

PC:Ahmed Siddiqui

ആൻഡമാൻ അല്ലേ, ബീച്ചില്‍ നിന്നു തുടങ്ങാം

ആൻഡമാൻ അല്ലേ, ബീച്ചില്‍ നിന്നു തുടങ്ങാം

പോർട്ട് ബ്ലെയർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ, അതിമനോഹരമായ കാഴ്ചകൾക്കു പേരുകേട്ട കടൽത്തീരങ്ങളിലൊന്നായ കോർബിൻസ് കോവ് ബീച്ച് ആണ് ആദ്യ ലക്ഷ്യസ്ഥാനം. ഇവിടെ നിങ്ങൾക്ക് കുറച്ചു സമയം ചിലവഴിക്കാം. ഇതിനു ശേഷം നേരെ പോകുന്നത് സെല്ലുലാര്‍ ജലിയിലേക്കാണ്. സ്വാതന്ത്ര്യ സമരകാലത്ത് പോരാളികളെ തടവിലാക്കിയ ഇവിടം ചരിത്രാന്വേഷികൾക്കു നിരവധി ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഇടമാണ്. ഇതിന്റെ ചരിത്രം എന്തെന്ന് മനസ്സിലാക്കുവാൻ സെല്ലുലാർ ജയിലിലെ ലൈറ്റ് & സൗണ്ട് ഷോ സഹായിക്കും.ഇതു കഴിഞ്ഞ് തിരികെ ഹോട്ടലിലേക്ക് വരും. രാത്രി താമസം പോർട് ബ്ലെയറിലെ ഹോട്ടലിൽ ആണ്.

PC:Nabil Naidu

രണ്ടാം ദിവസം

രണ്ടാം ദിവസം

ഹാവ്ലോക്ക് ബീച്ചിന്‍റെ മനോഹാരതിയിലേക്കുള്ള യാത്രയാണ് രണ്ടാം ദിവസം നല്കുന്നത്. പ്രഭാത ഭക്ഷണത്തിനു ശേഷം ഹാവ്ലോക്ക് ദ്വീപിലേക്ക് ഫെറി വഴി യാത്ര ചെയ്യാം.പോർട് ബ്ലെയറിൽ നിന്നും ഹാവ്ലോക്കിലേക്ക് കടൽമാർഗ്ഗം 54 കിലോമീറ്ററാണ് ദൂരം. രണ്ടു മണിക്കൂർ സമയത്തിൽ ഇത് പിന്നിടാ. പത്ത് മണിക്ക് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് വിശ്രമിക്കാം. ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അന്നത്തെ യാത്രകൾ തുടരുന്നത്. ലോകപ്രസിദ്ധമായ രാധാ നഗർ ബീച്ച് ആണ് സന്ദർശിക്കുവാൻ പോകുന്നത്. രാത്രി താമസം ഹാവ്‌ലോക്ക് ഐലൻഡിലെ ഹോട്ടൽ / റിസോർട്ടിൽ ആണ്.

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം രാവിലെ മുഴുവൻ യാത്രാ പ്ലാൻ അനുസരിച്ച് ഒഴിവു സമയമാണ്. നിങ്ങൾക്ക് സമീപത്തെ കാഴ്ചകൾ കാണുവാനോ റൂമിലിരുന്ന് വിശ്രമിക്കുവാനോ ഒക്കെ ഈ സമയം വിനിയോഗിക്കാം. മണിക്കൂറിനുള്ളിൽ റിസോർട്ടിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം റോഡ് മാർഗം കാലാ പത്തർ ബീച്ചിലേക്ക് പോകും. ഹാവ്ലോക്ക് ദ്വീപ് ഒരുക്കുന്ന മറ്റൊരു ദൃശ്യവിസ്മയമാണ് കാലാപത്തർ. ദ്വീപിലങ്ങോളമിങ്ങോളം കാണപ്പെടുന്ന കറുത്ത പാറക്കല്ലുകളിൽ നിന്നുമാണ് കാലാ പത്തര്‍ എനന് പേരു വന്നത്. വൃത്തിയും മനോഹരമായ കാഴ്ചാനുഭവവും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. അതിനു ശേഷം നേരേ പോർട് ബ്ലെയറിലേക്ക് കടൽമാർഗ്ഗം മടക്കയാത്ര. രാത്രി താമസം പോർട് ബ്ലെയറിലെ ഹോട്ടലിൽ ആണ്.

PC:Siddhesh Rao

നാലാം ദിവസം

നാലാം ദിവസം


ഈ യാത്രയിലെ ഏറ്റവും കൂടുതൽ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ദിവസമാണ് നാലാമത്തേത്. പ്രഭാതഭക്ഷണത്തിന് ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്റെ പഴയ തലസ്ഥാനമായ റോസ് ഐലൻഡിലേക്ക് പോകും. പഴയകാല കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. അതിൽ ചീഫ് കമ്മീഷണർ ഹൗസ്, ഗവൺമെന്റ് ഹൗസ്, ചർച്ച്, ബേക്കറി, പ്രസ്സ്, നീന്തൽക്കുളം, സെമിത്തേരി എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇവയുടെ അവശിഷ്ടങ്ങളാണ് റോസ് ഐലൻഡിനെ പ്രസിദ്ധമാക്കുന്നത്.

PC:Ahmed Siddiqui

കടൽക്കാഴ്ചകളിലേക്ക്

കടൽക്കാഴ്ചകളിലേക്ക്

നോർത്ത് ബേ ഐലൻഡ് ആണ് അടുത്ത ലക്ഷ്യസ്ഥാനം. ആന്‍ഡമാന്റെ പ്രത്യേകതയായ വാട്ടർ സ്പോർട്സിൽ നിങ്ങൾക്ക് പങ്കെടുക്കാം. സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ്, അന്തർവാഹിനി സവാരി (submarine ride) തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാം. ഇത് നിങ്ങളുടെ പാക്കേജിൽ ഉൾപ്പെടുന്നതല്ല. അതിനാൽ സ്വന്തം ചിലവിൽ വേണം ഈ കാര്യങ്ങളിൽ പങ്കെടുക്കുവാൻ. പിന്നീട് പോർട്ട് ബ്ലെയറിലേക്ക് മടങ്ങുക. വൈകുന്നേനം പ്രത്യേകിച്ച് പ്ലാനുകളില്ലാത്തതിനാൽ ഷോപ്പിങ്ങിനായും കറങ്ങി നടക്കുന്നതിനായും ചിലവഴിക്കാം. രാത്രി താമസം പോർട് ബ്ലെയറിലെ ഹോട്ടലിൽ ആണ്.

PC:Sebastian

കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയുടെ അവസാന ദിവസമാണിത്. പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നും പോർട്ട് ബ്ലെയർ വിമാനത്താവളത്തിലേത്ത് പോകും. ഉച്ചയ്ക്ക് 1.20 നാണ് ചെന്നൈയിലേക്കുള്ള മടക്ക വിമാനം. 3.40ന് ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതോടെ യാത്ര അവസാനിക്കും.
PC:Dileesh Kumar

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കംഫർട്ട് ക്ലാസിലാണ് യാത്ര. സിംഗിൾ ഒക്യുപൻസിക്ക് 48600/- രൂപയും ഡബിൾ ഒക്യുപൻസിക്ക് 41500/- രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് 40500/- രൂപയുമാണ് നിരക്ക്. 5-11 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 37900/- രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 32000/- രൂപയും ടിക്കറ്റായി ഈടാക്കും.

16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി16600 രൂപയ്ക്ക് അഞ്ച് ദിവസത്തെ ബീച്ച് വെക്കേഷന്‍... കിടിലന്‍ ആന്‍ഡമാന്‍ യാത്രയുമായി ഐആര്‍സിടിസി

കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

Read more about: andaman irctc travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X