Search
  • Follow NativePlanet
Share
» »ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാ

ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാ

ഐആർസിടിസി ഒരുക്കുന്ന ആൻഡമാൻ നിക്കോബാർ യാത്രാ പാക്കേജ് നിങ്ങളുടെ യാത്രാമോഹങ്ങളെ പൂവണിയിക്കുന്ന ഒന്നായിരിക്കും. പങ്കാളിക്കൊപ്പം ആന്‍ഡമാൻ കാഴ്ചകൾ കാണുവാൻ തയ്യാറാകാം..

ഈ പ്രണയദിനം എങ്ങനെ ആഘോഷിക്കണം എന്നു തീരുമാനിച്ചോ? ഏറ്റവും പ്രിയപ്പെട്ട ആ ആൾക്കൊപ്പം ഒരു യാത്ര പോയാലോ? ഒരുപക്ഷേ, നിങ്ങൾ വളരെ കാലമായി പോകണം എന്നാഗ്രഹിക്കുന്ന ഒരിടത്തേയ്ക്ക്.. ഈ വാലന്‍റൈൻസ് ദിനം ആഘോഷിക്കുവാൻ നിങ്ങളുടെ കൂടെയുള്ളത് ഇന്ത്യൻ റെയിൽവേയാണ്.
ഐആർസിടിസി ഒരുക്കുന്ന ആൻഡമാൻ നിക്കോബാർ യാത്രാ പാക്കേജ് നിങ്ങളുടെ യാത്രാമോഹങ്ങളെ പൂവണിയിക്കുന്ന ഒന്നായിരിക്കും. പങ്കാളിക്കൊപ്പം ആന്‍ഡമാൻ കാഴ്ചകൾ കാണുവാൻ തയ്യാറാകാം..

PC:Nathan Dumlao

ആന്‍ഡമാൻ പാക്കേജ്

ആന്‍ഡമാൻ പാക്കേജ്

എന്നും കൊതിപ്പിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ആൻഡമാനിലെ വിവിധ ദ്വീപുകളും പ്രസിദ്ധമായ കാഴ്ചകളും ഉൾപ്പെടുത്തിയുള്ള യാത്രയാണിത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ ഹാവ്ലോക്ക്, പോർട്ട് ബ്ലെയർ, ബരാതാങ്.തുടങ്ങിയ ഇടങ്ങളിലൂടെയാണ് പ്രധാനമായും കടന്നു പോകുന്നത്. ചരിത്രമുറങ്ങുന്ന മണ്ണിലൂടെ, ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹണിമൂൺ ഡെസ്റ്റിനേഷനിലൂടെ, നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ആ യാത്ര സ്വപ്നം നമുക്ക് പൂർത്തീകരിക്കാം.

PC:Smit Shah/Unsplash

ഒന്നാം ദിവസവും രണ്ടാം ദിവസവും

ഒന്നാം ദിവസവും രണ്ടാം ദിവസവും


യാത്ര ആരംഭിക്കുന്നത് ലക്നൗവിൽ നിന്നുമാണ്. ഇതിനായി വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം. ഇവിടുന്ന് നേരെ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് പോകും. കൊൽക്കത്തയിലെത്തിയ ശേഷം ഹോട്ടലിലേക്ക് മാറും. ഈ ദിവസം കൊൽക്കത്തയിലെ പ്രധാന കാഴ്ചകളായ കാളിഘട്ട് ക്ഷേത്രം, വികോടറിമ ഹൽ തുടങ്ങിയ കാഴ്ചകൾ കാണാം.
രണ്ടാമത്തെ ദിവസം പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടലിൽ നിന്നു കൊൽക്കത്ത വിമാനത്താവളത്തിലേക്ക് പോകും. രാവിലെ 8.10 മണിക്ക് പോർട്ട് ബ്ലെയറിലെത്തും. അവിടുന്ന് ഹോട്ടലിലേയ്ക്ക് പോകും. അല്പം വിശ്രമിച്ച് ശേഷം നേരെ കോർബിൻസ് കേവ് കാണുവാൻ പോകും, വൈകുന്നം ചരിത്രപ്രസിദ്ധമായ സെല്ലുലാർ ജയിലും അവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കാണും.

PC:Steve Douglas/Unsplash

മൂന്നാം ദിവസവും നാലാം ദിവസവും

മൂന്നാം ദിവസവും നാലാം ദിവസവും

ഈ ദിവസം രാവിലെ പോർട്ട് ബ്ലെയറിൽ നിന്നും ഹാവ്ലോക്കിലേക്ക് പോകും. ഫെറിയിലായിരിക്കും യാത്ര. നആദ്യം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ഉച്ചഭക്ഷണം സ്വന്തം ചിലവിൽ വേണം കഴിക്കുവാൻ. അല്പനേരത്തെ വിശ്രമത്തിനു ശേഷം ഏഷ്യയിലെ ഏറ്റവും ഭംഗിയാർന്ന ബീച്ചുകളിലൊന്നാ യ രാധാനഗർ ബീച്ച്, തുടർന്ന് കാലാപത്തർ ബീച്ച് എന്നിവിടങ്ങള്‍ സന്ദർശിക്കും. തുടര്‌ന്ന് രാത്രിയോടെ ഹോട്ടലിലേക്ക് വരും.

നാലാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ഹാവ്ലോക്ക് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്യും. തുടർന്ന് നേരെ പോര്‍ട്ട് ബ്ലെയറിലേക്ക് പോകും, ഉച്ചഭക്ഷണം നിങ്ങൾ സ്വന്തം ചിലവിലാണ് കഴിക്കേണ്ടത്. തുടർന്ന് ഈ ദിവസം മുഴുവനും നിങ്ങള്‍ക്ക് വിശ്രമിക്കുകയോ അടുത്തുളള സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകൾ നടത്തുകയോ ചെയ്യാം.

PC:Ahmed Siddiqui/Unsplash

അഞ്ചാം ദിവസവും ആറാം ദിവസവും

അഞ്ചാം ദിവസവും ആറാം ദിവസവും

ആൻഡമാൻ യാത്രയുടെ അഞ്ചാം ദിവസം ബരാതാങ് ദ്വീപ് കാണുവാന്‍ പോകും. അഞ്ചാം ദിവസം മുഴുവനും ഈ ദ്വീപ് കാഴ്ചകൾക്കു വേണ്ടി മാത്രമായാണ് മാറ്റിവെച്ചിരിക്കുന്നത്. വൈകിട്ട് തിരികെ പോർട്ട് ബ്ലെയറിൽ വരും. ആറാം ദിവസം മടക്കയാത്രയ്ക്കുള്ള സമയമാണ്. പോർട്ട് ബ്ലെയറിൽ നിന്നും ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് രാവിലെ ഇറങ്ങും. നേരെ ലക്നൗവിലേക്കാണ് മടക്കവിമാനം ഉള്ളത്.

PC:michael schaffler/Unsplash

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫർട്ട് ക്ലാസിലാണ് യാത്ര. 2023 ഫെബ്രുവരി 10ന് പോയി 15ന് മടങ്ങി വരുന്ന രീതിയിലാണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സിംഗിൾ ഒക്യുപൻസിക്ക് 73,330/- രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 58,560/-
രൂപയും ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 57,180/-രൂപയും ആണ് നിരക്ക്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ള, ബെഡ് ആവശ്യമുള്ളവർക്ക് 51,450/- രൂപയും ബെഡ് ആവശ്യമില്ലാത്ത നാല് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് 48,740/- രൂപയും തുക ഈടാക്കും. ഒരു യാത്രയിൽ പരമാവധി 30 പേർക്കാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്.
കൂടുതല്‍ വിവരങ്ങൾക്ക്:

https://www.irctctourism.com/pacakage_description?packageCode=NLA67

PC:Ravigopal Kesari/Unsplash

അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാംഅസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം

മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾമറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X