» »ഒറ്റനോട്ടത്തില്‍ എണ്ണിത്തീര്‍ക്കാനാവില്ല ഈ ക്ഷേത്രങ്ങള്‍...!

ഒറ്റനോട്ടത്തില്‍ എണ്ണിത്തീര്‍ക്കാനാവില്ല ഈ ക്ഷേത്രങ്ങള്‍...!

Written By: Elizabath

ചുറ്റോടുചുറ്റും ക്ഷേത്രങ്ങള്‍, ആ ക്ഷേത്രങ്ങളെ ചുറ്റിപറ്റി ഒഴുകുന്ന നദി, ദേവദാരു മരങ്ങളാല്‍ നിറഞ്ഞ പരിസരം. കാണാനും അറിയാനും പ്രത്യേകതകള്‍ ഏറെയുള്ള ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ജാഗേശ്വര്‍ ക്ഷേത്ര സമുച്ചയം.  

       ഒറ്റനോട്ടത്തില്‍ എണ്ണിത്തീര്‍ക്കാവുന്നതിലധികം ചെറുതും വലുതുമായി കുറേ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അതിനാലാണത്രെ ഇതിനെ ജാഗേശ്വര്‍ ക്ഷേത്ര സമുച്ചയം എന്നു പറയുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1870 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ജാഗേശ്വര്‍

PC: Varun Shiv Kapur

ജ്യോതിര്‍ലിംഗ ശിവക്ഷേത്രം

ശിവഭഗവാനെ ജ്യോതിര്‍ലിംഗ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉത്തരാഖണ്ഡിലെ ജാഗേശ്വര്‍ ക്ഷേത്ര സമുച്ചയം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ചെറുതും വലുതുമായി 124 ക്ഷേത്രങ്ങളാണുള്ളത്. അല്‍മോറയില്‍ കുമയൂണിനു സമീപമായാണ് ക്ഷേത്രസമുച്ചയം നിലകൊള്ളുന്നത്. ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള കാലത്തായി നിര്‍മ്മിച്ച ഇവിടുത്തെ ക്ഷേത്രങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്.നദി വറ്റിയ‌പ്പോൾ കണ്ടത് ആയിരക്കണക്കിന് ശിവലിംഗങ്ങൾ; നാട്ടുകാർ ഞെട്ടി!

ദണ്ഡേശ്വര്‍ ക്ഷേത്രം, ജാഗേശ്വര്‍ ക്ഷേത്രം, നന്ദ ദേവി, വനഗ്രഹ, മൃത്യുജ്ഞയ ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. ലകുലിശ് ശൈവിസത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇവിടം.

ജാഗേശ്വര്‍

PC: Varun Shiv Kapur

ആദിശങ്കരന്‍ സന്ദര്‍ശിച്ചയിടം
ആദി ശങ്കരാചാര്യര്‍ എത്തിയതായി വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ അദ്ദേഹം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കേദര്‍നാഥിലേക്കു പോകുന്നതിന് മുന്‍പ് അദ്ദേഹം ഇവിടുത്തെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചു.
ഇവിടുത്തെ മിക്ക ക്ഷേത്രങ്ങളിലും കല്ലുകൊണ്ടുണ്ടാക്കിയ ശിവലിംഗം കാണാന്‍ സാധിക്കും. വിവിധ ദൈവങ്ങളുടെ കല്‍പ്രതിമകളാല്‍ ചുറ്റപ്പെട്ട നിലയിലായിരിക്കും ശിവലിംഗം സ്ഥിതി ചെയ്യുന്നത്. നഗര രീതിയിലുള്ള വാസ്തുവിദ്യയിലാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുത്തനെ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ക്കു മുകളില്‍ മകുപടം പോലെയൊരു സൃഷ്ടിയുമുണ്ട്. ചന്ദ് രാജാക്കന്‍മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സംസന്‍ഘട്ട് ജാഗേശ്വരിലായിരുന്നു.

 ജാഗേശ്വര്‍

PC: Varun Shiv Kapur

കൈലാസത്തിലേക്കുള്ള വഴി
മുന്‍പ് കൈലാസത്തിലേക്കും മാനസരോവറിലേക്കും പോകുന്ന വഴിയായിരുന്നുവത്രെ ജാഗേശ്വര്‍. മിക്ക ടൂര്‍ ഓപ്പറേറ്റേഴ്‌സും കൈലാസത്തില്‍ നിന്നുള്ള മടക്ക യാത്രയ്ക്ക് ജാഗേശ്വറില്‍ കൂടിയുള്ള വഴിയാണ് തിരഞ്ഞെടുക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി ശിവന്‍ തുരന്ന ഗുഹ!

PC: Varun Shiv Kapur

ഉത്സവങ്ങള്‍

ശ്രാവണ മാസത്തില്‍ നടക്കുന്ന ജേഗേശ്വര്‍ മണ്‍സൂണ്‍ ഫെസ്റ്റിവലാണ് ഇവിടുത്തെ പ്രധാന ആഘോഷം. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നടക്കുന്ന ഉത്സവത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കാനെത്തുന്നത്. ശിവരാത്രി ആഘോഷങ്ങളും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...