» »നദി വറ്റിയ‌പ്പോൾ കണ്ടത് ആയിരക്കണക്കിന് ശിവലിംഗങ്ങൾ; നാട്ടുകാർ ഞെട്ടി!

നദി വറ്റിയ‌പ്പോൾ കണ്ടത് ആയിരക്കണക്കിന് ശിവലിംഗങ്ങൾ; നാട്ടുകാർ ഞെട്ടി!

Posted By: Staff

സിർസിയിൽ നിന്ന് പത്ത് കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരുന്നത് ഷൽമല നദിയുടെ കരയിലാണ്. ഗംഗവല്ലി നദി എന്ന് അറിയപ്പെടുന്ന ബെഡ്തി നദിയുടെ പോഷകനദിയായ ഷൽമല നദി പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവവിക്കുന്ന ചെറു നദികളിൽ ഒന്നാണ്.

നദിക്കരയിൽ ചെന്നാൽ സഞ്ചാരികളെ അതിശയിപ്പിക്കുന്നത്, ഈ നദിയിൽ ഒരു ക്ഷേത്രം ഉണ്ടെന്ന കാര്യമാണ്. നദിയുടെ അടിത്തട്ടിലെ കല്ലുകളിൽ ആയിരക്കണക്കിന് ശിവലിംഗങ്ങളും നന്ദി പ്രതിമകളുമൊക്കെയാണ് കൊ‌ത്തിവച്ചിരിക്കുന്നത്.

സഹസ്ര ലിംഗം

സഹസ്ര ലിംഗം

ആയിരം ലിംഗങ്ങൾ എന്ന അർത്ഥ‌ത്തിലാണ് ഈ സ്ഥലത്തിന് സഹ‌സ്ര ലിംഗം എന്ന പേരുണ്ടായത്. കർണ്ണാടകയിലെ ഉത്തരകന്നഡ ജില്ലയിൽ സിർസി താലുക്കിലാണ് ഈ അത്ഭുത സ്ഥലം സ്ഥിതി ചെയ്യുന്നത്. സിർസി ടൗണിൽ നിന്ന് 10 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Unique.creator

ച‌രിത്രം

ച‌രിത്രം

സിർസി ഭരിച്ചിരുന്ന രാജാവായ സദാശിവരായ രാജാവിന്റെ കാലത്താണ് ഈ നദിയിൽ ശിവ ലിംഗങ്ങൾ കൊത്തി‌വച്ചതെന്നാണ് ചരിത്രം പറയുന്നത്.
Photo Courtesy: Unique.creator

നന്ദി വിഗ്രഹങ്ങൾ

നന്ദി വിഗ്രഹങ്ങൾ

ഇവിടുത്തെ എല്ലാ ശിവലിംഗത്തിന്റേയും മുന്നിലായി നന്ദിയുടെ വിഗ്രഹങ്ങളും കൊ‌ത്തിവച്ചിരിക്കുന്നത് കാണാം.
Photo Courtesy: Unique.creator

മതപരമായ പ്രാധാന്യം

മതപരമായ പ്രാധാന്യം

മതപരാമായി ഏറേ പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. മഹാശിവരാത്രി നാളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്.
Photo Courtesy: Unique.creator

മരികാംബ ക്ഷേത്രം

മരികാംബ ക്ഷേത്രം

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മരികാംബ ക്ഷേത്രമാണ് സിര്‍സിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് കൊല്ലം തോറും എത്തിച്ചേരുക.
Photo Courtesy: Raghu Naik NC

എത്തി‌ച്ചേരാൻ

എത്തി‌ച്ചേരാൻ

സിർസിയിൽ നിന്ന് ജീപ്പ് മാർഗം ഇവിടെ എത്തിച്ചേരാം. പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത് കുടികൊള്ളുന്ന സിര്‍സിയിലേക്ക് തലസ്ഥാന നഗരമായ ബാംഗ്ലൂരില്‍ നിന്നും 407 കിലോമീറ്റര്‍ ദൂരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Unique.creator

സിർസിയിലെ മറ്റു കാഴ്ചകൾ

സിർസിയിലെ മറ്റു കാഴ്ചകൾ

ബനാവാസി, ഉഞ്ചള്ളി ഫാള്‍സ് എന്നിവയാണ് സിര്‍സിക്ക് അരികിലായുള്ള മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വളരെ മുമ്പ് കര്‍ണാടകത്തിന്റെ തലസ്ഥാനമായിരുന്നു ബനവാസി. വിശദമായി വായിക്കാം

Photo Courtesy: Shashidhara halady