Search
  • Follow NativePlanet
Share
» »കുറ്റം ചെയ്തില്ലെങ്കിലും ഈ ജയിലുകളിൽ പോകാം..അല്പം കാശുമുടക്കണമെന്നു മാത്രം!

കുറ്റം ചെയ്തില്ലെങ്കിലും ഈ ജയിലുകളിൽ പോകാം..അല്പം കാശുമുടക്കണമെന്നു മാത്രം!

ഇപ്പോൾ വിനോദ സഞ്ചാരികൾക്കു താമസത്തിനു തുറന്നു കൊടുക്കുന്ന ഇടങ്ങൾ വരെയായി ജയിലറകൾ മാറിയിട്ടുണ്ട്

By Elizabath Joseph

കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർബന്ധമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് ജയലുകൾ എന്നു പറയുന്നത്. ജയിലുകൾ കുറ്റവാളികൾക്കു മാത്രമുള്ളതാണ് എന്നാണ് പണ്ടുകാലം മുതലേ ഉള്ള വിശ്വാസം. എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ ജയിലുകളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. ഇപ്പോൾ വിനോദ സഞ്ചാരികൾക്കു താമസത്തിനു തുറന്നു കൊടുക്കുന്ന ഇടങ്ങൾ വരെയായി ജയിലറകൾ മാറിയിട്ടുണ്ട്. കുറ്റം ഒന്നും ചെയ്യാതെ. കയ്യിലെ കാശ് അല്പം മാത്രം മുടക്കി, ജയിലിൽ കഴിയുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ... സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്ന ഇന്ത്യയിലെ ജയിലുകളെ പരിചയപ്പെടാം...

തീഹാർ ജയിൽ, ഡൽഹി

തീഹാർ ജയിൽ, ഡൽഹി

പേടിപ്പിക്കുന്ന കഥകൾ കൊണ്ടും അന്തേവാസികളായ പ്രമുഖരുടെ പേരുകൊണ്ടും എല്ലാവർക്കും അറിയുന്ന ജയിലുകളിൽ ഒന്നാണ് തീഹാർ ജയിൽ. സൗത്ത് ഏഷ്യയിലെ തന്ന ഏറ്റവും വലിയ ജയിൽ കോംപ്ലക്സുകളിൽ ഒന്നായാണ് തീഹാർ ജയിൽ അറിയപ്പെടുന്നത്. തീഹാർ പ്രിസൺസ് എന്നും തീഹാർ ആശ്രമം എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഈ ജയിൽ ഒരു ശിക്ഷാ കേന്ദ്രം എന്നതിലുപരി ഒരു തിരുത്തൽ സ്താപനം ആയാണ് അറിയപ്പെടുന്നത്.
1957 ൽ പഞ്ചാബ് സർക്കാരിന്‌റെ കീഴിലാണ് തീഹാർ ജയിൽ നിലവിൽ വരുന്നത് എങ്കിലും പിന്നീട് ഇതിനെ ഡെൽഹിയുടെ കീഴിലേക്ക് മാറ്റുകയായിരുന്നു.
ഡെൽഹിയിലെ ചാണക്യപുരിയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹരി നർ എന്നും ഈ പ്രദേശം അറിയപ്പെടുന്നു.

സെല്ലുലാർ ജയിൽ, ആൻഡമാൻ നിക്കോബാർ ദ്വീപ്

സെല്ലുലാർ ജയിൽ, ആൻഡമാൻ നിക്കോബാർ ദ്വീപ്

ഒരു കാലത്ത് മരണത്തിന്റെ കറുത്ത കാലൊച്ചകൾ മാത്രം കേട്ടിരുന്ന ആന്‍ഡമാനിലെ സെല്ലുലാർ ജയിൽ ഇന്ന് ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രിയ സ്ഥലമാണ്. കാലാ പാനി എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാരാണ് ഈ ജയിൽ 1906 ൽ നിർമ്മിക്കുന്നത്. ആൻഡമാനിലെ പോർട് ബ്ലെയറിലാണ് ഇതുള്ളത്. തടവു പുള്ളികളെ പാർപ്പിക്കുന്നതിനായി 698 ജയിലറകളാണ് ഇതിനുള്ളിലുള്ളത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഒരു സ്മാരകമായാണ് ഇതിനെ നിലനിർത്തിയിരിക്കുന്നത്.

PC:Jomesh

വൈപ്പർ ദ്വീപിലെ ജയിൽ

വൈപ്പർ ദ്വീപിലെ ജയിൽ

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ദ്വീപായ വൈപ്പർ ഐലൻഡിലാണ് സെൽസ് ഓഫ് വൈപ്പർ ഐലൻഡ് സ്ഥിതി ചെയ്യുന്നത്. സെല്ലുലാർ ജയിലിൻറെ അത്രയും പ്രശസ്തി ഒന്നും ഇതിനില്ലെങ്കിലും രണ്ടു ജയിലുകളുടെയും ധർമ്മം ഒന്നു തന്നെയായിരുന്നു എന്നു പറയാം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായിരുന്നവർ തന്നെയായിരുന്നു ഇവിടുത്തെയും തടവുകാർ. സെല്ലൂലാർ ജയിൽ നിർമ്മിക്കുന്നതിനു മുന്നേ തന്നെ ഈ ജയിൽ നിർമ്മിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരെ തിരിയുന്ന ആൾ ആരായാലും അവരെ ഇവിടെ കൊണ്ടുവന്ന് കടുത്ത ശിക്ഷകർക്ക് വിധേയമാക്കിയിരുന്നുവത്രെ.

PC:Sanyam Bahga

ഹിജ്ലി ജയിൽ, പശ്ചിമ ബംഗാൾ

ഹിജ്ലി ജയിൽ, പശ്ചിമ ബംഗാൾ

ഹിജ്ലി ഡിറ്റെൻഷൻ ക്യാംപ് എന്നറിയപ്പെട്ടിരുന്ന ഹിജ്ലി ജയിൽ സ്വാതന്ത്ര്യ സമര കാലത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ്. നിസഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത ആളുകളെയാണ് ഇവിടെ പ്രധാനമായും തടവിൽ പാർപ്പിച്ചിരുന്നത്. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവെ ഉടനടി കൊലപ്പെടുത്തുന്ന രീതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. പിന്നീട് വിവാദങ്ങളെ തുടർന്ന് ഇവിടം അടച്ചു പൂട്ടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് അമേരിക്കൻ എയർഫോഴ്സായിരുന്നു ഇവിടം നിയന്ത്രിച്ചിരുന്നത്. ഇന്ന് ഖരഖ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഭാഗം കൂടിയാണിത്.പശ്ചിമ ബംഗാളിലാണിത് സ്ഥിതി ചെയ്യുന്നത്.

PC:Bhim Chandra Mondal

500 രൂപ കൊടുത്താൽ

500 രൂപ കൊടുത്താൽ

ഇനി വളരെ കുറഞ്ഞ ചെലവിൽ ഒരു ദിവസം വസിക്കണമെന്നു തോന്നുന്നുണ്ടോ? വഴിയുണ്ട്. തെലുങ്രാനയിലെ മേഡക്കിന് സമീപം സങ്കാറെഡി പട്ടണത്തിലെ സെൻട്രൽ ജയിലാണ് സഞ്ചാരികൾക്കായി തുറന്നു നല്കിയിരിക്കുന്നത്. 500 രൂപ ചിലവിൽ ജയിൽ വസ്ത്രങ്ങൾ ധരിച്ച്, അവിടുത്തെ ഭക്ഷണം കഴിച്ച് ജയിലിനുള്ളിൽ തന്നെ കഴിയാൻ സാധിക്കുന്ന പാക്കേജാണിത്. ഇതിനെല്ലാം സമ്മതമാണെങ്കിൽ മാത്രം ഇവിടേക്ക് വന്നാൽ മതി. ജയിൽ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

കുറ്റം ചെയ്താലും പേടിക്കേണ്ട, ജഡ്ജിയമ്മാൻ രക്ഷിക്കും

കുറ്റം ചെയ്താലും പേടിക്കേണ്ട, ജഡ്ജിയമ്മാൻ രക്ഷിക്കും

കോടയിയുടെ വ്യവഹാരങ്ങളിൽ വിജിക്കുവാനും വിധി അനുകൂമാക്കുവാനും ഒക്കെ നിരവധി പേർ പ്രാർഥിക്കാനെത്തുന്ന ഒരു ക്ഷേത്രമുണ്ട്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തിനു സമീപം ചിറക്കടവ് മണിമല റൂട്ടിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജഡ്ജിയമ്മാൻ കോവിൽ എന്നാണിതിന്റെ പേര്. നീതി തേടിയെത്തുന്നവർ സമീപിക്കുന്ന ക്ഷേത്രമാണിത്. ജഡ്ജിയമ്മാവൻ എന്നു പേരുള്ള ഒരു രക്ഷസിനെയാണ് ഇവിടെ ആരാധിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം.

PC: Praveenp

ജഡ്ജിയമ്മവന്റെ കഥ

ജഡ്ജിയമ്മവന്റെ കഥ

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് ജഡ്ജിയമ്മാവന്റെ തുടക്കം. തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ളയാണ് വിധി പറയുന്നതിൽ തനിക്കു വന്ന തെറ്റു മൂലം ജഡ്ജിയമ്മാവനായി മാറിയത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു അദ്ദേഹം. സത്യ സന്ധതയ്ക്കും നീതി നിർവ്വഹണത്തിനും പേരു കേട്ട അദ്ദേഹത്തിന് വിധി നിർണ്ണയത്തിൽ തിരുത്താന്‍ പറ്റാത്ത ഒരു തെറ്റു പറ്റി. സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കി കഴിഞ്ഞപ്പോളാണ് വിധി തെറ്റായെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്. തന്റെ നടപടിയില്‍ വിഷമിച്ച ഗോവിന്ദപ്പിള്ള രാജാവിനോട് തനിക്കു തക്കതായ ശിക്ഷ നല്കണമെന്ന് അപേക്ഷിച്ചു. സ്വയം ശിക്ഷിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ തന്റെ ഉപ്പൂറ്റി മുറിച്ച ശേഷം മരണംവരെ തൂക്കിലിടണമെന്ന് പിള്ള പറഞ്ഞു. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചുവത്രെ. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അനന്തരാവകാശികളുടെയും ആഗ്രഹ പ്രകാരമാണ് പ്രതിഷ്ഠയ്ക്കു പകരം 1978 ല്‍ ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ പണിയുന്നത്.

വെറുതേ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കണോ?ഇന്ത്യയിലെ പ്രേതബാധയുള്ള ഹോട്ടലുകൾ!വെറുതേ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കണോ?ഇന്ത്യയിലെ പ്രേതബാധയുള്ള ഹോട്ടലുകൾ!

ഇവിടെ എത്തിയാല്‍ മരിക്കുവാൻ സമയം രണ്ടാഴ്ച മാത്രം! ഇവിടെ എത്തിയാല്‍ മരിക്കുവാൻ സമയം രണ്ടാഴ്ച മാത്രം!

PC:Official Site

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X