Search
  • Follow NativePlanet
Share
» »ദേവദാസികൾ ഭരിച്ചിരുന്ന കേരളത്തിലെ ഏറ്റവും പുരാതന ശിവക്ഷേത്രം

ദേവദാസികൾ ഭരിച്ചിരുന്ന കേരളത്തിലെ ഏറ്റവും പുരാതന ശിവക്ഷേത്രം

ചരിത്രത്തിന്റെ ഏടുകൾ വിശ്വാസം തിരഞ്ഞെത്തുന്നവർക്കു മുന്നിൽ തുറക്കുന്ന അത്യപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കണ്ടിയൂർ മഹാദേവ ക്ഷേത്രം. ചരിത്രത്തിന്റെ പല ഏടുകളും ഇവിടെ മറിച്ചു നോക്കുവാൻ സാധിക്കുമെങ്കിലും

പഴയ കാലത്തിന്റെ വിസ്മയിപ്പിക്കുന്ന കഥകൾ കൊണ്ട് കെട്ടിയുയർത്തിയിരിക്കുന്ന ക്ഷേത്രമാണിത്. കേരളത്തിലെ ഏറ്റവും പുരാതന ശിവ ക്ഷേത്രമെന്ന വിശേഷണവുമായി അച്ചൻ കോവിലാറിന്റെ തീരത്തത് തലയുയർത്തി നിൽക്കുന്ന കണ്ടിയൂർ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...

ദക്ഷിണ കാശി

ദക്ഷിണ കാശി

കേരളത്തിലെ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞ ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവ ക്ഷേത്രം. വിശ്വാസപരമായി ഒട്ടേറെ പ്രത്യേകതകളുള്ളതിനാൽ ഇവിടം ദക്ഷിണ കാശി എന്നാണ് അറിയപ്പെടുന്നത്.

PC:RajeshUnuppally

പേരുവന്ന വഴി

പേരുവന്ന വഴി

കണ്ടിയൂർ എന്ന പേരുവന്നതിനു പിന്നിൽ പല കഥകളുമുണ്ട്. അതിലെല്ലാം തന്നെ പുരാണവും ഹിന്ദു വിശ്വാസങ്ങളുമായ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരിക്കൽ മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാത മൂർത്തിയുടെ ഒരു വിഗ്രഹം ലഭിക്കുകയുണ്ടായി. ഒരു തേവാര ബിംബമായിരുന്നു അത്. അത് പ്രതിഷ്ഠിക്കുവാൻ മുനിയ്ക്ക് വേണ്ടിയിരുന്നത് ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ഇടമായിരുന്നു. അങ്ഹനെ നിത്യപൂജ നടത്തുവാൻ അദ്ദേഹം ആ വിഗ്രഹം പ്രതിഷ്ഠ നടത്തിയ ഇടമാണ് കണ്ടിയൂർ. 'കണ്ടതിൽ നല്ല ഊർ' എന്ന വാക്കിൽ നിന്നുമാണ് കണ്ടിയൂർ രൂപപ്പെടുന്നത് എന്നാണ് ഒരു വിശ്വാസം.

ബ്രഹ്മാവിന്റെ തല ശിവൻ അറുത്ത ഇടം

ബ്രഹ്മാവിന്റെ തല ശിവൻ അറുത്ത ഇടം

ഒരു മത്സരത്തിൽ ജയിക്കുവാൻ കള്ളം പറഞ്ഞ ബ്രഹ്മാവിന്റെ തല ശിവൻ തന്റെ ചെറുവിരലുപയോഗിച്ച് അറുത്തെടുത്ത സ്ഥലമായും കണ്ടിയിരൂരിനെ പറയുന്നു, ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു സമീപം വെച്ചാണത്രെ ശിവൻ തലയറുത്ത്. അങ്ങനെ ഇവിടം ശ്രീകണ്ഠിയൂരും അത് പിന്നീട് കണ്ടിയൂരും ആയി മാറുകയായിരുന്നു.

PC:RajeshUnuppally

ബുദ്ധമതവും കണ്ടിയൂർ ക്ഷേത്രവും

ബുദ്ധമതവും കണ്ടിയൂർ ക്ഷേത്രവും

കണ്ടിയൂർ ക്ഷേത്രത്തിൻറെ ചരിത്രം തിരഞ്ഞാൽ എത്തിച്ചേരുക ക്ഷേത്രത്തിന്റെ ബുദ്ധ ചരിത്രത്തിലേക്കാണ്. ആദ്യ കാലങ്ങളിൽ ഇത് ഒരു ബുദ്ധ ക്ഷേത്രമായിരുന്നു. മാവേലിയുടെ കാലത്ത് അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ബുദ്ധക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് ബുദ്ധമതത്തിൻറെ സ്വാധീനം കേരളത്തിൽ കുറഞ്ഞു വന്നപ്പോൾ ഒരു ശിവക്ഷേത്രമായി ഇത് പരിണമിക്കുകയായിരുന്നു. എന്നാൽ 15-ാം നൂറ്റാണ്ടിൽ മാത്രമാണ് ഇതൊരു ശിവക്ഷേത്രമായി മാറുന്നത്.

ദേവദാസികൾ

ദേവദാസികൾ

ദേവദാസികൾ ഭരണം നടത്തിയിരുന്ന ക്ഷേത്രം എന്നൊരു അപൂർവ്വ വിശേഷം കൂടി കണ്ടിയൂരിനുണ്ട്. ക്ഷേത്രത്തിലെ ദേവദാസിയായ ചെറുകര കുട്ടത്തിയെ അന്നത്തെ കണ്ടിയൂർ മറ്റം രാജാവ് വിവാഹം കഴിച്ചതിനു ശേഷമാണ് ദേവദാസികളിലേക്ക് ക്ഷേത്രമെത്തുന്നത്. ചെറുകര ഉണ്ണീയാടി, മുത്തൂറ്റ് ഇളയച്ചി, ഉണ്ണിച്ചക്കി, കരുങ്ങാട്ടെ ഉണ്ണൂലികൾ എന്നിവരായിരുന്നു പിന്നീട് ക്ഷേത്ര അവകാശികൾ എന്നും പറയപ്പെടുന്നു, 14-ാം നൂറ്റാണ്ടിൽ രചിച്ച ശിവവിലാസം എന്ന സംസ്കൃതകൃതിയിലാണ് ഇതിനെക്കുറിച്ച് പരാമർശമുള്ളത്. ദാമോദക ചാക്യാരായിരുന്നു ശിവവിലാസം രചിച്ചത്.

PC:wikipedia

കേരള ചരിത്രത്തിന്റെ ശിലാരേഖകൾ

കേരള ചരിത്രത്തിന്റെ ശിലാരേഖകൾ

കേരളത്തിന്റെ അറിയപ്പെടാത്ത പല ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ധാരാളം ശിലാ രേഖകൾ ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പല ശിലാസനങ്ങളിലും മണിപ്രവാളം ഉൾപ്പെടെയുള്ള കൃതികളിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. കൊല്ലവർഷം 393 ലെ ഇരവി വർമ്മന്റെ ശാസനം, രാമൻ കോതവർമ്മന്റെ ശാസനം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

PC:RajeshUnuppally

മഹാക്ഷേത്രങ്ങളിലൊന്ന്

മഹാക്ഷേത്രങ്ങളിലൊന്ന്

നിർമ്മിതിയിലെ പ്രത്യേകതകൾ കൊണ്ടും ചരിത്രം കൊണ്ടും കേരളത്തിലെ മഹാ ക്ഷേത്രങ്ങളിലൊന്നായാണ് ഇതിനെ പരിഗണിക്കുന്നത്,. ഏഴര ഏക്കര്‍ മതിൽക്കെട്ടിനുള്ളിലായാണ് ഇത് നിലനിൽക്കുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠകളുള്ള ഒരു ക്ഷേത്രം കൂടിയാണിത്. ശങ്കരൻ, ശ്രീകണ്ഠൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, വടക്കുന്നാഥൻ എന്നിവയാണവ. ഇവയ്ക്കുപുറമേ വിഷ്ണു, നാഗദൈവങ്ങൾ, ഗോപാലകൃഷ്ണൻ, ശാസ്താവ്, അന്നപൂർണേശ്വരി, സുബ്രമണ്യൻ, ഗണപതി, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ഉപ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. പന്ത്രണ്ട് ഉപദേവാല ക്ഷേത്രങ്ങൾ മതിൽക്കെട്ടിനുള്ളിലുണ്ട്. ഗജേന്ദ്ര മോക്ഷം, കൃഷ്ണാവതാരം തുടങ്ങിയവ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്.

PC:RajeshUnuppally

ഇരുനിലയുള്ള ശ്രീകോവിൽ

ഇരുനിലയുള്ള ശ്രീകോവിൽ

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരുനിലിലാണ് ഇവിടുത്തെ ശ്രീകോവിലുള്ളത്. താഴത്തെ നില വർത്തുളാകൃതിയിലും മുകളിലത്തെ നില ചതുരാകൃതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. കിരാത മൂർത്തിയായാണ് പരമേശ്വരനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് ഉമാ മഹേശ്വരനായും വൈകിട്ട് കിരാത മൂർത്തിയുമായി മൂന്നു ഭാവത്തിലാണ് ഇവിടെ ദർശനം നല്കുന്നത്.

PC:RajeshUnuppally

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കരയിൽ നിന്നും ഹരിപ്പാട് പോകുന്ന വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

നിലവറ തുറക്കാൻ നവസ്വരങ്ങൾ കൊണ്ടു പൂട്ടിയ വാതിലും തുറന്നാൽ വെള്ളത്തിലാവുന്ന നഗരവും...

മാറാരോഗങ്ങൾക്കു പരിഹാരമായി കടൽക്കരയിലെ ശുദ്ധജല ഉറവയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയും.... ആഴിമല ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ തീരുന്നില്ല!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more