» »കല്ലുമലകളിലെ അത്ഭുതപാത

കല്ലുമലകളിലെ അത്ഭുതപാത

Written By: Elizabath

15,500 അടി ഉയരം, തൊട്ടുമുന്നിലുള്ള സ്ഥലം പോലും കാണാന്‍ കഴിയാത്ത വിധത്തിലുള്ള കൊടും വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും.. എട്ടാമത്തെ അത്ഭുതം എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും മനോഹര മൗണ്ടന്‍ ഹൈവേയായ കാരക്കോറം ഹൈവോയുടെ വിശേഷങ്ങളാണിത്. വാക്കുകളില്‍ ഒരിക്കലും വര്‍ണ്ണിക്കാന്‍ കഴിയാത്തത്ര ഭീകരതയാണ് ഈ ഹൈവേയിലുള്ളത്.
പാക് അധീനതയിലുള്ള പഞ്ചാബ് മുതല്‍ ചൈനയുടെ ചില ഭാഗങ്ങള്‍ വരെ ബന്ധിപ്പിക്കുന്ന ചരക്കു പാതയാണിത്.

ലേ - മണാലി ട്രി‌പ്പിൽ നിങ്ങളെ അതിശയിപ്പിക്കുന്ന 7 സ്ഥലങ്ങൾ

കാരക്കോറം

കാരക്കോറം


ടര്‍ക്കിഷ് ഭാഷയില്‍ കരിങ്കല്ല് എന്നാണ് കാരക്കോറം എന്ന വാക്കിനര്‍ഥം. പാക്കിസ്ഥാന്‍, ചൈന, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലായി കാരക്കോറം പര്‍വ്വത നിര വ്യാപിച്ചു കിടക്കുന്നു.

PC: Dmitry P

അറുപതിലധികം കൊടുമുടികള്‍

അറുപതിലധികം കൊടുമുടികള്‍

ഏഷ്യയിലെ ഏറ്റവും വലിയ പര്‍വ്വത നിരകളിലൊന്നാണ് കാരക്കോറം. അറുപതിലധികം വന്‍ കൊടുമുടികളാണ് ഈ പര്‍വ്വത നിരിയില്‍ വ്യാപിച്ചു കിടക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ.ടു ഉള്‍പ്പെടെയാണിത്.

PC: Ashir siddiqui

ഏറ്റവും ഉയരത്തിലെ അന്താരാഷ്ട്ര റോഡ്

ഏറ്റവും ഉയരത്തിലെ അന്താരാഷ്ട്ര റോഡ്


കൊടും വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഉള്ള ഒരു റോഡില്‍ മനോഹരമായ പാത നിര്‍മ്മിക്കുക എന്നത് ഒട്ടും എളുപ്പമല്ല. ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട അന്താരാഷ്ട്ര റോഡായാണ് ഇതിനെ കണക്കാക്കുന്നത്.

PC:taylorandayumi

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല


എന്നാല്‍ ഇവിടെ ഒന്നു പോകാം എന്ന് പ്ലാനുണ്ടെങ്കില്‍ തെറ്റി. പാക്കിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ഈ ഹൈവേയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല. 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ റോഡ് ഒരു ചരക്കു പാതയാണ്.

PC: Black Zero

ഓക്‌സിജന്റെ അസാന്നിധ്യം

ഓക്‌സിജന്റെ അസാന്നിധ്യം


ഇത്രയും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു റോഡില്‍ഓക്‌സിഡന്‍ തീരെയില്ല. മാത്രമല്ല തണുത്തുറഞ്ഞ മരുഭൂമി പോലെയുള്ള ഇവിടെ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവിക്കാനാവില്ല. വലിയ അളവില്‍ മഞ്ഞുമൂടിയ നിലയിലാണിവിടം.

PC :Allan Grey

Please Wait while comments are loading...