Search
  • Follow NativePlanet
Share
» »കാർവാറിലെ ഹിൽ‌ഫോർട്ട്!

കാർവാറിലെ ഹിൽ‌ഫോർട്ട്!

കാ‌ളി ‌നദിയുടെ തീര‌ത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്

By Maneesh

കർണാടകയി‌ലെ കാർവാർ ടൗണിൽ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്യണം സദാശിവഗഡ് ഹില്‍ ഫോര്‍ട്ടില്‍ എത്തിച്ചേരാൻ. കാർവാറിലൂടെ ഒഴുകി അറബിക്കടലിൽ ചെന്ന് പതിക്കുന്ന കാ‌ളി ‌നദിയുടെ തീര‌ത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

കോട്ടയിൽ എത്തി കഴിഞ്ഞാലുള്ള പ്രധാന ആകർഷണം അവിടുത്തെ ദുര്‍ഗാ ക്ഷേത്രമാണ്. മതേതരത്തിന്റെ പ്രതീകം എന്നോണം തൊട്ടപ്പുറത്തായി കരമുദ്ദീന്‍ ഗൗസ് ജിലാനിയുടെ ദര്‍ഗയുമുണ്ട്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ ദര്‍ഗ ഇവിടെ നിർമ്മിച്ചത്.

കാർവാറിലേക്ക് യാത്ര പോകാം

കാർവാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ൾ

ക്ഷേത്രത്തേക്കുറിച്ച്

അറുനൂറ് വര്‍ഷം പഴക്കമുള്ള ഈ ദുര്‍ഗാക്ഷേത്രം കാര്‍വാറിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ശാന്തദുര്‍ഗ ക്ഷേത്രമെന്നുകൂടി പേരുള്ള ഈ ക്ഷേത്രം രാജാ ശിവ് ഛത്രപതി സ്ഥാപിച്ചതാണെന്നും അദ്ദേഹം പ്രദേശവാസികളായ ഭണ്ഡാരികള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കുകയായിരുന്നുവെന്നുമാണ് വിശ്വാസം.

ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ സോന്‍ഡ രാജാക്കന്മാരുടെ പഴയ കോട്ടയുടെ അവശിഷ്ടങ്ങളും കാണാം.

കാർവാറിലെ ഹിൽ‌ഫോർട്ട്!

Photo Courtesy: Vivo78

ചരിത്രത്തിലൂടെ

1698ല്‍ രാജ സൊണ്ടേയാണ് 200 അടി ഉയരമുള്ള ഈ കോട്ട നിര്‍മ്മിച്ചത്. 1715ല്‍ ബസവലിംഗരാജാണ് സ്വന്തം പിതാവായ സദാശിവലിംഗരാജിന്റെ സ്മരണയ്ക്കായി സദാശിവഗഡ് എന്ന് ഇതിന് പേര് നല്‍കിയത്.

പലകാലങ്ങളിലായി പോര്‍ച്ചുഗീസുകാരും, ബ്രിട്ടീഷുകാരും മറാത്ത ഭരണാധികാരികളുമെല്ലാം ഈ കോട്ട പിടിച്ചടക്കുകയും പ്രതിരോധ കേന്ദ്രങ്ങളായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമിക്കപ്പെട്ട കോട്ട

1783ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ജനറല്‍ മാത്യൂസ് ഈ കോട്ട ആക്രമിയ്ക്കുകയും ഏതാണ്ട് നശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.

കാർവാറിലെ ഹിൽ‌ഫോർട്ട്!

Photo Courtesy: Sankara Subramanian

കാഴ്ചകൾ

കുന്നിന് മുകളിലെത്തിയാല്‍ ഗ്രാമത്തിന്റെ കാഴ്ചകളാണ്. കാളി നദി കടലില്‍ച്ചേരുന്നതും നദിക്കു കുറുകെയുള്ള പാലവുമെല്ലാം അസ്തമനത്തിന്റെ പശ്ചാത്തലത്തില്‍ കാണുക അപൂര്‍വ്വമായ ഒരനുഭവമാണ്.

താമസ സൗകര്യം

സദാശിവഗഡ് കുന്നിന്റെ മുകളില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച യാത്രനിവാസ് ലോഡ്ജില്‍ താമസസൗകര്യമുണ്ട്.

എത്തിച്ചേരാൻ

കാര്‍വാര്‍ നഗരത്തില്‍ നിന്നും ബസുകളിലും ടാക്‌സി പിടിച്ചുമെല്ലാം ഇവിടെയെത്താം. ബാംഗ്ലൂരിൽ നിന്ന് 535 കിലോമീറ്റർ അകലെയായാണ് കാർവാർ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 12 മണിക്കൂർ ‌ബസ് യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ.

Read more about: uttara kannada karnataka forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X