» »വിവേകാനന്ദന്‍ മുതല്‍ ബോബ് ഡിലന്‍ വരെ ധ്യാനിച്ചിരുന്ന കാസര്‍ദേവി ഗ്രാമം

വിവേകാനന്ദന്‍ മുതല്‍ ബോബ് ഡിലന്‍ വരെ ധ്യാനിച്ചിരുന്ന കാസര്‍ദേവി ഗ്രാമം

Written By: Elizabath

          ചില സ്ഥലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ അവിടെയെത്തി കുറച്ച് ദിവസം താമസിച്ചാല്‍ തിരിച്ചു പോകുമ്പോള്‍ തീര്‍ത്തും പുതിയൊരു ആളായി മാറുമത്രെ. അപാരമായ മനശാന്തതയും യൗവ്വനവും സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ പോയി ചെറുപ്പമായി വരാം എന്നാഗ്രഹിക്കാത്തവര്‍ ആരുംതന്നെ കാണില്ല. അത്തരത്തിലൊരു ഇടമായാണ് ഉത്തരാഖണ്ഡിലെ അല്‍മോറയിലുള്ള കാസര്‍ ദേവി എന്ന ഗ്രാമ പ്രദേശം അറിയപ്പെടുന്നത്.

കാസര്‍ ദേവി

PC: Travelling Slacker

സ്വാമി വിവേകനാന്ദന്‍ ധ്യാനിച്ചിരുന്ന മലനിരകളെന്ന നിലയിലാണ് ഇവിടെ പ്രശസ്തമെങ്കിലും ബാക്ക് പാക്കേഴ്‌സിന്റെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണിത്.

            ഉത്തരാഖണ്ഡിന്റെ കിരീടത്തിലെ ആരും കാണാത്ത ആഭരണമാണ് കാസര്‍ ദേവി. ബാക്ക് പാക്കേഴ്‌സെന്ന ഓമനപ്പേരിലറിയപ്പെടുന്ന സഞ്ചാരകളെ സംബന്ധിച്ച് ഇതിലും മികച്ച ഒരു സ്ഥലം യാത്രയ്ക്കായി തിരഞ്ഞെടുക്കാന്‍ ഇല്ല എന്നുതന്നെ പറയാം. ഇന്ത്യയിലെ 10 ദീർഘദൂര ട്രെക്കിംഗ് പാതകൾ

                എല്ലാ തരത്തിലും യാത്രക്കാരെ സഹായിക്കുന്ന ഒരിടമാണിത്. കുറഞ്ഞ ചെലവിലുള്ള താമസവും സൗഹൃദ സമ്പന്നരായ നാട്ടുകാരും ഹിമാലയന്‍ പര്‍വ്വത നിരകളുടെ കിടിലന്‍ കാഴ്ചകളുമൊക്കെ ഒരുക്കിയിരിക്കുന്ന ഇവിടെ എങ്ങനെ വേണ്ടന്നു വയ്ക്കാനാണ്. മാത്രമല്ല പ്രായം കൂടി കുറയുമെങ്കില്‍ എന്തിനാ വേണ്ടന്നു വയ്ക്കുന്നത്.

കാസര്‍ ദേവി.

PC: Travelling Slacker


ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ അല്‍മോറ-ബാഗേശ്വര്‍ ഹൈവേയില്‍ കശ്യപ് മലനിരകളുടെ അറ്റത്തായാണ് കാസര്‍ ദേവി സ്ഥിതി ചെയ്യുന്നത്.

1890 കളില്‍ സ്വാമി വിവേകാനന്ദന്‍ ഈ മലനിരകളില്‍ ധ്യാനിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ആത്മീയതയിലൂന്നിയുള്ള സഞ്ചാരികള്‍ നിരവധി പേര്‍ ഇവിടെ സന്ദര്‍ശിക്കുകയും ചിലരൊക്കെ ഇവിടെ താമസമാക്കുകയും ചെയ്തു.

സന്ദര്‍ശകരും താമസക്കാരും

            ഡാനിഷ് ആചാര്യനായ സുന്യതാ ബാബ, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആയിരുന്ന ലാമ അംഗാരിക ഗോവിന്ദ, അരേിക്കന്‍ കവി അലന്‍ ഗിന്‍സ്‌ബെര്‍ഗ്, നോബെല്‍ പുരസ്‌കാര ജേതാവ് ബോബ് ഡിലന്‍ എന്നിവര്‍ ഇവിടുത്തെ പ്രശസ്തരായ താമസക്കാരില്‍ ചിലര്‍ മാത്രമാണ്.

                ലേഡി ഷാര്‍ലെറ്റ്‌സ് ലവര്‍ എന്ന കൃതിയുടെ കര്‍ത്താവായ പ്രശസ്ത സാഹിത്യകാരനായ ഡി.എച്ച്. ലോറന്‍സ് അദ്ദേഹത്തിന്റെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി ഇവിടെ വരികയും കാസര്‍ദേവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

കാസര്‍ ദേവി.

PC: Evenmadderjon

ഹിപ്പി ഹില്‍

         ഗ്രാമത്തിനു വെളിയിലായുള്ള കുന്നിന്‍പ്രദേശം മുഴുവനും പൈന്‍ മരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഹിപ്പി ഹില്‍ എന്നാണിവിടം അറിയപ്പെടുന്നത്. അമേരിക്കന്‍ മനശാസ്ത്രജ്ഞനായിരുന്ന തിമോത്തി ലിയറി ഹിപ്പി മൂവ്‌മെന്റ് സംസ്‌കാരം അതിന്റെ ഉച്ചസ്ഥായിലിലായിരുന്ന സമയത്ത് ഇവിടുന്ന് നഗ്നനായി ഓടിയത്രെ. അതിനുശേഷം ക്രാങ്ക്‌സ് റിഡ്ജ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 

          ഹിപ്പി കാലഘട്ടത്തില്‍ ധ്യാനങ്ങള്‍ക്കും അതീന്ദ്രിയ പരീക്ഷണങ്ങള്‍ക്കും ഇവിടം പേരുകേട്ടതായിരുന്നു.

കാസര്‍ ദേവി

PC: Florian Wißmann

          ശാസ്ത്രീയ നൃത്തത്തില്‍ കുലപതിയായിരുന്ന ഉദയ് ശങ്കര്‍ 1983 ല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് അക്കാദമി സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം കാസര്‍ ദേവിയായിരുന്നു. ഉദയ് ശങ്കര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപിച്ച അക്കാദമി വളരെ പ്രശസ്തമായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം പുതിയൊരു നൃത്തരൂപം കണ്ടെത്തിയത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെയും അവിടുത്തെ പ്രാദേശികമായ കുമയോണി രാംലീലയുടെയും ഒരു മിശ്രിത രൂപമായിരുന്നു അത്.
ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ അവധിക്കാലം ഇവിടെ ചെലവഴിച്ചിരുന്നു. സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ഖാലി എസ്റ്റേറ്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

കാസര്‍ദേവി ക്ഷേത്രം

കാസര്‍ ദേവി

PC:Travelling Slacker
രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കാസര്‍ദേവി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ ഇവിടെ നടക്കുന്ന ഉത്സവം ഏറെ പ്രശസ്തമാണ്. കൂന്നിന്‍ മുകളിലായി ശിവന് സമര്‍പ്പിച്ചിട്ടുള്ള ചെറിയൊരു പ്രതിഷ്ഠയും നിലകൊള്ളുന്നുണ്ട്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പ്രതിഷ്ഠ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കുന്നിലാണ് സ്ഥിതി ചെയ്യുന്നത്.


                 മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന അഞ്ചു പര്‍വ്വത ശിഖരങ്ങളുടെ മനോഹരമായ കാഴ്ച ക്ഷേത്രത്തില്‍ നിന്നു നോക്കിയാല്‍ കാണാന്‍ സാധിക്കും. ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കുന്നവര്‍ പഞ്ചചൂലി എന്നറിയപ്പെടുന്ന ഈ പര്‍വ്വത ശിഖരങ്ങള്‍ കാണാന്‍ മറക്കരുത്.

കാസര്‍ ദേവി.

PC: ramesh Iyanswamy

ഇവിടെ ഒരിക്കലെങ്കിലും വന്ന് ധ്യാനിച്ചിരുന്നവര്‍ക്ക് തീര്‍ത്തും പുതിയൊരാളായി തിരിച്ചു പോകാന്‍ സാധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഒരിക്കല്‍ ഇവിടെ വന്നവര്‍ വീണ്ടും വീണ്ടും വരുന്നതിനു പിന്നിലെ കാരണവും ഇതു തന്നെയാണ്.

Read more about: travel, uttarakhand, temples