Search
  • Follow NativePlanet
Share
» »ബുദ്ധമതം പഠിക്കാൻ ഭാരതത്തിൽ വന്ന യേശു!!

ബുദ്ധമതം പഠിക്കാൻ ഭാരതത്തിൽ വന്ന യേശു!!

ക്രൈസ്തവ വിശ്വാസമനുസരിച്ച് ലോകത്തിന്‌‍റെ രക്ഷയ്ക്കായി ദൈവം വാഗ്ദാനം ചെയ്ത ദൈവപുത്രനാണ് യേശുക്രിസ്തു. യൂദയായിലെ ബേത്ലഹേമിൽ ജനിച്ച് മാതൃകാപരമായ ജീവിതം നയിച്ച് പഴയ നിയമത്തിൽ പറഞ്ഞതനുസരിച്ച് ലോകത്തിൻരെ രക്ഷയ്ക്കായി കുരിശുമരണം പ്രാപിച്ചവനുമാണ്. 33-ാം വയസ്സിലെ യേശുവിന്റെ കുരിശിലെ മരണം മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി നടന്നതാണെന്നാണ് വിശ്വാസം പഠിപ്പിക്കുന്നത്. യേശു തന്റെ പരസ്യ ജീവിതം ആരംഭിക്കുന്ന 30-ാം വയസ്സുവരെ അജ്ഞാതനായിരുന്നുവെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. ആ സമയങ്ങളിൽ യോശു തൻരെ ജീവിതം കൂടുതലും ചിലവഴിച്ചത് ഇന്ത്യയിലായിരുന്നുവത്രെ!!!

എന്നാൽ ഇസ്ലാമിലെ അഹമ്മദീയ പ്രസ്ഥാനം പറയുന്നതനുസരിച്ച് കുരിശിൽ തറയ്ക്കപ്പെട്ടതിനു ശേഷം അവിടെ നിന്നും രക്ഷപെട്ട യേശു പലരാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവസാനം ഭാരതത്തിൽ എത്തി എന്നാണ്. ഭാരതത്തിലെത്തിയ യേശു എവിടെയാണ് ചിലവഴിച്ചത്? എന്താണ് ചെയ്തത്?!!

യേശു ക്രിസ്തു ഭാരതത്തിലോ?

യേശു ക്രിസ്തു ഭാരതത്തിലോ?

വിവിധ വിശ്വാസങ്ങളനുസരിച്ച് യേശു തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിനു മുൻപുള്ള സമയത്തും കുരിശിൽ തറയ്ക്കപ്പെട്ടതിനു ശേഷമുള്ള ജീവിത കാലത്തുമാണ് ഭാരത സന്ദർശനം നടത്തിയത് എന്നാണ്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മറ്റും ഇതുവരെയും ആർക്കും കണ്ടെത്താനായിട്ടില്ല എന്നാണ് കരുതുന്നത്

യേശുവിന്റെ അജ്ഞാത വർഷങ്ങൾ

യേശുവിന്റെ അജ്ഞാത വർഷങ്ങൾ

യേശു പരസ്യജീവിതം ആരംഭിക്കുന്നതിനു മുൻപുള്ള സമയം, അതായത് മുപ്പതു വയസ്സിനു മുന്നേ വരെയുള്ള സമയംബൈബിളിലോ മറ്റു ഗ്രന്ഥങ്ങളിലോ പരാമർശിക്കപ്പെടുന്നില്ല. അജ്ഞാത വർഷങ്ങൾ, അല്ലെങ്കിൽ കാണാതായ വർഷങ്ങൾ എന്നൊക്കെയാണ് ഈ സമയത്തെ പഠനങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ ക്രൈസ്തവരുടെ വിശ്വാസമനുസരിച്ച് അജ്ഞാത വർഷങ്ങൾ എന്നു വിളിക്കപ്പെടുന്ന 12 മുതൽ 30 വയസ്സു വരെയുള്ള കാലഘട്ടത്തിൽ യേശു നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ്.

PC:Edal Anton Lefterov

 ബുദ്ധമതം പഠിക്കുവാൻ ഭാരതത്തിലെത്തിയ യേശു

ബുദ്ധമതം പഠിക്കുവാൻ ഭാരതത്തിലെത്തിയ യേശു

കണ്ണിനു പകരം കണ്ണു, പല്ലിനു പകരം പല്ല്...എന്നിങ്ങനെ യഹൂദമതത്തിൽ നിലനിന്നിരുന്ന നിയമങ്ങൾക്കും കാര്യങ്ങൾക്കും വിരുദ്ധമായി കുറച്ചു കൂടി ശാന്തവും ലളിതവുമായ കാര്യങ്ങളായിരുന്നു യേശു പഠിപ്പിച്ചത്. വലതു കരണത്തടിക്കുന്നവന് ഇടതേ കരണ ംകൂടി കാണിച്ചു കൊടുക്കുവാനും പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയുവാനും ഒക്കെയാണ് യേശു പ്രബോധനം ചെയ്തത്. ഇത്തരം ചിന്താരീതികൾ യേശുവിന് കിട്ടിയത് തന്റെ അജ്ഞാത വാസക്കാലത്ത് ബുദ്ധമതത്തിൽ നിന്നാണെന്നും ഇതിനായി യേശു ഭാരതത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുണ്ട് എന്നുമാണ് ചരിത്രകാരൻമാരടക്കം പലരും വിശ്വസിക്കുന്നത്.

PC:Prashant Ram

പേർഷ്യ വഴി ലഡാക്കിലേക്ക്

പേർഷ്യ വഴി ലഡാക്കിലേക്ക്

തന്റെ അജ്ഞാത കാലത്ത് അന്നത്തെ പേർഷ്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ വഴി ലഡാക്കിലെത്തിയെന്നും പിന്നീട് ടിബറ്റ് സന്ദർശിച്ചു എന്നുമാണ് പറയുന്നത്. .

PC:varun suresh

ലഡാക്ക്

ലഡാക്ക്

ജമ്മു കാശ്മീരിലെ കാർഗിൽ, ലേ എന്നീ ജില്ലകൾ ഉൾക്കൊള്ളുമ്മ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ലഡാക്ക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ടിബറ്റൻ വംശജരും ഇൻഡോ-ആര്യൻ വംശജരുമാണ് ഇവിടുത്തെ പ്രദേശവാസികളിൽ അധികവും. മിക്കവരും ബുദ്ധമത വിശ്വാസികളാണ്.

PC:Koshy Koshy

ലഡാക്കിലെ കാഴ്ചകൾ

ലഡാക്കിലെ കാഴ്ചകൾ

ലഡാക്കിലെത്തുന്ന സ‍ഞ്ചാരികൾ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒരായിരം കാഴ്ചകൾ ഇവിടെയുണ്ട്. സൻസ്കാർ വാലി, പാങ്ഗോങ് സോ ലേക്ക്, കാർഗിൽ, കർദുങ് ലാ പാസ്, നുബ്രാ വാലി, മാഗ്നെറ്റിന് ഹിൽ, ഹെമിസ് ദേശീയോദ്യാനം, ശാന്തി സ്തുപാ, ഹെമിസ് ആശ്രമം തുടങ്ങിയവയാണ് ഇവിടെ തീർച്ചയാും സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

PC:Praveen

നിക്കോളയ് നോട്ടൊവിച്ചും ഹെമിസ് ബുദ്ധാശ്രമവും

നിക്കോളയ് നോട്ടൊവിച്ചും ഹെമിസ് ബുദ്ധാശ്രമവും

നിക്കോളായ് നൊട്ടൊവിച്ച് എന്ന റഷ്യൻ സ‍ഞ്ചാരിയുടെ ദ അണ്‍നോൺ ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന കൃതിയിലാണ് ക്രൈസ്തവ വിശ്വാസങ്ങളെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ വന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ ഇന്ത്യാ യാത്രയ്ക്കിടയിൽ ലഡാക്കിലെ ഹെമിസ് ബുദ്ധാശ്രമത്തിൽ വെച്ചാണ് അദ്ദേഹം യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിയുന്നത്.

PC:Nmangal

ഹിമിസ് ബുദ്ധാശ്രമം

ഹിമിസ് ബുദ്ധാശ്രമം

ലേയിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടിബറ്റൻ ബുദ്ധാശ്രമമാണ് ഹിമിസ് ബുദ്ധാശ്രമം. എന്നാണ് നിർമ്മിക്കപ്പെട്ടത് എന്നറിയില്ലെങ്കിലും 1672 ൽ അന്നത്തെ ലഡാക്ക് രാജാവായിരുന്ന സെൻഗേ നംഗ്യൽ ആശ്രമം പുനരുദ്ധാരണം നടത്തി എന്നതിനു തെളിവുകളുണ്ട്. ദ്രുഗ്പ വംശക്കാരുടെ ആശ്രമമാണിത്,.

PC:Binti islam

ഹെമിസ് ഉത്സവം

ഹെമിസ് ഉത്സവം

ഹെമിസ് ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഹെമിസ് ഉത്സവം. എല്ലാ കൊല്ലവും ഇത് നടക്കാറുണ്ട്.

12 വർഷത്തിലൊരിക്കൽ നടക്കുന്ന മറ്റൊരാഘോൽവും ഉവിടെയുണ്ട്. നരോപാ ഉത്സവം എന്നാണ് ഇതിനു പേര്. 2016 ലാണ് അവസാന നരോപാ ഉത്സവം കഴിഞ്ഞത്. ഇനി 2028 ലാണ് നരോപാ ഇത്സവം നടക്കുക. പൊയ്മുഖ നൃത്തമാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ ചടങ്ങിന്റെ പ്രധാന ആകർഷണം.

PC:Mr. Bhavani

ക്രിസ്ത്യൻ ദലൈലാമ

ക്രിസ്ത്യൻ ദലൈലാമ

ശ്രീ നഗറിൽ നിന്നും ഹിമാലയത്തിനു കുറുകേ സഞ്ചരിച്ച് ലഡാക്കിലേക്ക് നടത്തിയ ഒരു യാത്രയിൽ നിക്കോളയ് നോട്ടൊവി സോജിലാ ചുരത്തിനു സമീപത്തെ ബുദ്ധാശ്രമത്തിൽ എത്തുകയുണ്ടായി. അവിടെ നിന്നാണ് അദ്ദേഹം ക്രിസ്ത്യൻ ദലൈലാമയെക്കുറിച്ച് കേൾക്കുന്നതത്രെ. പിന്നീട് അവിടെ നിന്നും അവിടെ നിന്നും യേശു ഇ ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന വിഹാരവും അവിടെ സൂക്ഷിച്ച എഴുത്തുകളും പ്രബോധനങ്ങളും ഒക്കെ അദ്ദേഹം നേരിൽ കണ്ടു എന്നുമാണ് പുസ്തകത്തിൽ പറയുന്നത്. നിക്കോളയ് നോട്ടൊവിച്ച് പറഞ്ഞ അതേ ബുദ്ധ വിഹാരം സന്ദർശിച്ച മറ്റു പലരും ഇതേ അഭിപ്രായം തന്നെ പറഞ്ഞിട്ടുണ്ടത്രെ.

കുരിശിൽ തറയ്ക്കപ്പെട്ടതിനു ശേഷമെത്തിയ ഇന്ത്യ

കുരിശിൽ തറയ്ക്കപ്പെട്ടതിനു ശേഷമെത്തിയ ഇന്ത്യ

എന്നാൽ ഇസ്ലാമിലെ തന്നെ മറ്റൊരു വിഭാഗമായ അഹമ്മദീയ പ്രസ്ഥാനത്തിന്റെ വിശ്വാസമനുസരിച്ച് കുരിശിൽ നിന്നും രക്ഷപെട്ട് യേശു ഭാരതത്തിലെത്തി എന്നാണ് പറയുന്നത്. 120 വയസ്സു വരെ യേശു ഇവിടെ കാശ്മീരിൽ ജീവിച്ചിരുന്നു എന്നാണ് അഹമ്മദീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിര്‍സ ഗുലാം അഹമ്മദ് പറയുന്നത്.

PC:Mopop

യേശുവിന്റെ കാശ്മീരിലെ ശവകുടീരം

യേശുവിന്റെ കാശ്മീരിലെ ശവകുടീരം

കാശ്മീരിലെ ഡൗൺ ടൗൺ ഏരിയയിലുള്ള കാന്യാർ റീജീയണിലുള്ള റോസാ ബാൽ ശവകൂടീരം യേശുവിൻറെതാണ് എന്നാണ് മിര്‍സ ഗുലാം അഹമ്മദ് പറയുന്നത്.

PC:Cacahuate

ഡൗൺ ടൗൺ

ഡൗൺ ടൗൺ

ഷെഹർ-ഇ-കാസ് എന്നറിയപ്പെടുന്ന ഡൗൺ ടൗൺ ശ്രീനഗറിലെ പ്രധാനപ്പെട്ട ഒരിടമാണ്. ശ്രീനഗറിന്റെ പഴയകാല പെരുമ വിളിച്ചുകാട്ടുന്ന സ്ഥലമാണ്.

ഏകദേശം രണ്ടായിരത്തോളം വർഷങ്ങൾക്കു മുൻപ് രാജാ പ്രവർസേനയാണ് ഈ നഗരം സ്ഥാപിച്ചത് എന്നാണ് വിശ്വാസം.

PC:Owais Khursheed

ക്രിസ്തുമതത്തോളം പഴക്കമുള്ള വാദങ്ങൾ

ക്രിസ്തുമതത്തോളം പഴക്കമുള്ള വാദങ്ങൾ

എന്നാൽ ക്രിസ്തു കുരിശിൽ തൂങ്ങി മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു എന്നു സഭ വിശ്വസിക്കുമ്പോൾ ഒരുകൂട്ടം ആളുകൾ പറയുന്നത് യേശു കുരിശിൽ വെച്ച് മരണമടഞ്ഞില്ല എന്നാണ്. എന്നാൽ ഒരു വാദത്തിനും തെളിവുകൾ ഇല്ല എന്നതും രണ്ടു വിശ്വാസങ്ങൾ മാത്രമാണ് എന്നതുമാണ് യാഥാർഥ്യം.

PC:Francishka

സഭ തള്ളിക്കളയുന്നു

സഭ തള്ളിക്കളയുന്നു

കുരിശിൽ തറയ്ക്കപ്പെട്ട യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു എന്നും പിന്നീട് സ്വർഗ്ഗാരോഹണം ചെയ്തു എന്നുമാണ് ക്രൈസ്തവ സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. അല്ലാത്ത കാര്യങ്ങളൊക്കെയും അബദ്ധ സിദ്ധാന്തങ്ങളു പഠനങ്ങളുമായി ക്രൈസ്തവ സഭ തള്ളിക്കളയുന്നുണ്ട്.

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

അവസാനിക്കാത്ത കാത്തിരിപ്പ്..26 വർഷമായി ക്ഷേത്രം സംരക്ഷിക്കുന്ന ഇസ്ലാം വിശ്വാസികൾ

Read more about: ladakh kashmir epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more