Search
  • Follow NativePlanet
Share
» »ഗുജറാത്ത് ഒരു അത്ഭുതമാണ്

ഗുജറാത്ത് ഒരു അത്ഭുതമാണ്

By Maneesh

രാഷ്ട്രീയ അസഹിഷ്ണതയുടെ പേരില്‍ ദുഷ്‌പേര് കേള്‍ക്കേണ്ടി വന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിലെ വികസനത്തെ കളിയാക്കി കൊണ്ട് നിരവധി പോസ്റ്റുകള്‍ ദിനം പ്രതി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുമ്പോള്‍ അവ നമുക്ക് വെറും തമാശകള്‍ മാത്രമാണ്.

എന്നാല്‍ ഗുജറാത്ത് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസിലായിട്ടുണ്ട്, ശരിക്കും സഞ്ചാരികളുടെ സ്വര്‍ഗം തന്നെയാണ് ഈ സംസ്ഥാനമെന്ന്. ഗുജറാത്ത് വികസനം എന്നത് ശിക്കാരി ശംഭുവിന്റെ കഥപോലെ കാണുന്നവര്‍പ്പോലും ഗുജറാത്തിലെ കാഴ്ചകളില്‍ മയങ്ങിപ്പോകും.

മഹത്തായ ചരിത്ര പാരമ്പര്യം ഉള്ള ഗുജറാത്ത് ഹാരപ്പന്‍ സംസ്‌കാരം മുതല്‍ മുഗള്‍ അതിനിവേശം വരെ കണ്ടറിഞ്ഞ് വളര്‍ന്നതാണ്. ആക്രമണങ്ങളെ അതിജീവിച്ച് ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുമ്പോള്‍ തന്നെ. മുഗള്‍ ഭരണ കാലത്ത് നിര്‍മ്മിച്ച നിരവധി മസ്ജിദുകളും ഇവിടെ നിലകൊള്ളുന്നുണ്ട്. അതിന് ഒരു കല്ലേറു പോലും ഏല്‍ക്കാതെ കാത്ത് സൂക്ഷിക്കുന്ന ആ നാട്ടിലെ ഭരണാധികാരികളെ ഓര്‍ക്കാതെ വയ്യാ.

ഒരു സഞ്ചാരി ആഗ്രഹിക്കുന്ന എന്തും ഗുജറാത്തില്‍ ഉണ്ട്. രുചികരമായ ഭക്ഷണം, പരമ്പരാഗതമായ കലാപ്രകടനങ്ങള്‍, അത്ഭുതപ്പെടുത്ത നിര്‍മ്മാണ വിസ്മയങ്ങള്‍, ഭക്തിയില്‍ നിറയ്ക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ആഹ്ലാദം പ്രവഹിക്കുന്ന ബീച്ചുകള്‍, വിസ്മയം ഒരുക്കുന്ന മരുഭൂമി, അവിസ്മരണീയമായ കാനന കാഴ്ചകള്‍. അങ്ങനെ ഗുജറാത്തില്‍ എത്തുന്ന സഞ്ചാരികളെ ആഹ്ലാദിപ്പിക്കാന്‍ നിരവധിക്കാര്യങ്ങള്‍ ഗുജറാത്തിലുണ്ട്.

ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

ആനന്ദ്

ആനന്ദ്

ഗാന്ധിനഗറില്‍ നിന്ന് 101 കിലോമീറ്റര്‍ അകലെ വഡോദരക്കും, അഹമ്മദാബാദിനും ഇടയിലാണ് ആനന്ദ് സ്ഥിതി ചെയ്യുന്നത്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്നാണ്. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ കേന്ദ്രമായിരുന്നു ആനന്ദ്.

Photo Courtesy: Balajijagadesh

രാജ്കോട്ട്

രാജ്കോട്ട്

അജി, നിരാരി എന്നീ നദികളുടെ തീരത്തായാണ് രാജ്കോട്ട് സ്ഥിതി ചെയ്യുന്നത്. അല്പം വരള്‍ച്ചയാര്‍ന്ന കാലാവസ്ഥയാണ് ഇവിടുത്തേത്.

Photo Courtesy: Apoorvjani

അഹമ്മദാബാദ്

അഹമ്മദാബാദ്

രാജ്യത്തെ ഏറ്റവും വികസിക്കപ്പെടുന്ന നഗരങ്ങളുടെ പട്ടികയില്‍ മുമ്പന്തിയിലാണ് അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമായ അഹമ്മദാബാദ്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ് അഹമ്മദാബാദ്. 1960 മുതല്‍ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റിയെങ്കിലും ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് ഇപ്പോഴും അഹമ്മദാബാദിനെ വിളിക്കാം.

Photo Courtesy: Kalyan Shah

അംബാജി

അംബാജി

പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്‍റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്‍റെ മുകളിലാണ് അംബാജി മാതായുടെ പീഠം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ambaji

അംബാജി

അംബാജി

നവരാത്രി നാളിൽ അംബോജി ക്ഷേത്രത്തിന് മുന്നിൽ അരങ്ങേറിയ ഒരു നൃത്ത പ്രകടനം


Photo Courtesy: anurag agnihotri

ഭാവ് നഗര്‍

ഭാവ് നഗര്‍

നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്റെ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍. ഇവിടത്തെ തുറമുഖം വഴി പരുത്തി ഉല്‍പ്പന്നങ്ങളും രത്നങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം പുറംനാടുകളിലേക്ക് കയറ്റി അയച്ചിരുന്നതായി ചരിത്രം പറയുന്നു. 200 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഗുജറാത്തിലെ പ്രമുഖ കച്ചവടകേന്ദ്രമാണ് ഇവിടം.

Photo Courtesy: Bernard Gagnon

ബുജ്

ബുജ്

കച്ച് ജില്ലയുടെ ആസ്ഥാനമാണ് ഏറെ ചരിത്രപ്രാധാന്യമുള്ള ബുജ്. ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍ സര്‍പ്പത്തിന്റെ ആവാസകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഈ മല നഗരത്തിന്റെ കിഴക്ക് ഭാഗത്താ​ണ്. ഈ കുന്നിന് മുകളില്‍ സര്‍പ്പത്തിനായി ഒരു ക്ഷേത്രവുമുണ്ട്.

Photo Courtesy: Bhargavinf

ബുജ്

ബുജ്

ബുജിലെ സ്വാമിനാരായണൻ ക്ഷേത്രത്തിലെ ശിവ പ്രതിമ.

Photo Courtesy: Bhargavinf

ചമ്പാനര്‍

ചമ്പാനര്‍

ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍ നഗരത്തിന്‍റെ സ്ഥാപകന്‍. തന്‍റെ മന്ത്രിയായ ചമ്പാരാജിന്‍റെ പേരില്‍ ഈ സ്ഥലത്തിന് നാമകരണവും ചെയ്തു. ഇവിടത്തെ ചുട്ടുപൊള്ളുന്ന പാറകള്‍ക്ക് ഛംപക് അഥവാ ചെമ്പകപ്പൂവിന്‍റെ ഇളം മഞ്ഞ നിറത്തോടുള്ള സാദൃശ്യമാണ് ഈ സ്ഥലനാമത്തിന് കാരണമെന്നും ആളുകള്‍ പറയുന്നുണ്ട്.
Photo Courtesy: Anupamg

ചോര്‍വാഡ്

ചോര്‍വാഡ്

ചോര്‍വാഡ് എന്നത് ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനം തൊഴിലാക്കിയവരാണ് ഈ ഗ്രാമത്തിലുള്ളത്. 1930 ല്‍ ജുനഗഢിലെ നവാബായിരുന്ന മുഹമ്മദ് മഹാബത് ഖന്‍ജി 3 റസൂല്‍ ഖന്‍ജി ഒരു വേനല്‍കാല വസതി ഇവിടെ പണിതതതോടെയാണ് ഈ പ്രദേശം അറിയപ്പെട്ടുതുടങ്ങിയത്.
Photo Courtesy: gujarattourism.com

ദാന്ത

ദാന്ത

അഗ്നിവംശരജപുത്രന്‍മാരുടെ പിന്‍മുറക്കാരായ പരമാര രാജവംശം ഭരിച്ചിരുന്ന ദാന്ത അഹമ്മദാബാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനസ്കന്ത ജില്ലയിലെ നഗരമാണ്. നിരവധി പുണ്യക്ഷേത്രങ്ങളുടെ സാന്നിധ്യമുള്ള പില്‍ഗ്രിം ടൂറിസം മാപ്പില്‍ നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന നഗരമാണ്.
Photo Courtesy: gujarattourism.com

ധോളവീര

ധോളവീര

ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം എന്ന നിലയ്‌ക്കാണ്‌ ധോളവീരയുടെ പ്രശസ്‌തി. പ്രധാനപ്പെട്ട സിന്ധൂനദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ പെടുന്ന ധോളവീര റാന്‍ ഓഫ്‌ കച്ചിലെ ഖാദിര്‍ ബെറ്റ്‌ ദ്വീപിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രാദേശികമായി ഇത്‌ ടിമ്പാ പ്രാചീന്‍ മഹാനഗര്‍ കോട്ടഡ എന്ന്‌ അറിയപ്പെടുന്നു. ഇവിടെ നിന്ന്‌ ഉത്‌ഘനനം ചെയ്‌തെടുത്ത ഹാരപ്പന്‍ നഗരം തന്നെയാണ്‌ ധോളവീരയുടെ ഏറ്റവും പ്രധാന ആകര്‍ഷണം.

Photo Courtesy: Rama's Arrow

ദ്വാരക

ദ്വാരക

ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമി ദ്വാരക. സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക.
Photo Courtesy: Scalebelow

ദ്വാരക

ദ്വാരക

ദ്വാരകയിലെ ഒരു കാഴ്ച. രുക്മണി ദേവീ ക്ഷേത്രത്തിന് സമീപത്ത് നിൽക്കുന്ന ഭക്തർ

Photo Courtesy: T.sujatha

ഗാന്ധിനഗര്‍

ഗാന്ധിനഗര്‍

സബര്‍മതീ തീരത്തെ മനോഹരമായ നഗരമാണ് ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ തലസ്ഥാനം കൂടിയാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഗാന്ധിനഗര്‍. പഴയ ബോംബെ വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തുമായി മാറിയപ്പോള്‍ ഗാന്ധിനഗര്‍ ഗുജറാത്ത് സംസഥാനത്തിന്റെ ഭാഗമായും പിന്നീട് തലസ്ഥാനമായും മാറുകയായിരുന്നു.

Photo Courtesy: Harsh4101991

ഗിർവനം

ഗിർവനം

ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസതന്നെയാണ്. ഗുജറാത്തിലെ ഗിര്‍നര്‍ ഹില്‍സ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഗിര്‍ ദേശീയോദ്യാനം കൂടി കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
Photo Courtesy: Mayankvagadiya

ഗിര്‍നർ

ഗിര്‍നർ

ഹിന്ദു- ജൈന മതങ്ങള്‍ക്ക് ഒരുപോലെ പ്രധാനവും വിശുദ്ധവുമായ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍നര്‍. ഗിര്‍നര്‍ ഹില്‍സ് എന്ന പേരിലറിയപ്പെടുന്ന പര്‍വതപ്രദേശമാണ് ഗിര്‍നര്‍. വേദങ്ങളിലും ഇന്‍ഡസ് താഴ്വര സംസ്കാരത്തിന്റെ തെളിവുകളായി ലഭിച്ചിട്ടുള്ള താളിയോലകളിലും ഗിര്‍നറിനെ വിശുദ്ധസ്ഥലമായി പ്രതിപാദിച്ചിട്ടുണ്ട്.
Photo Courtesy: Ashok modhvadia

ഗിര്‍നർ

ഗിര്‍നർ

ഗിർനറിലേക്കുള്ള തീർത്ഥാടക സംഘം
Photo Courtesy: Nileshbandhiya

ഗിര്‍നർ

ഗിര്‍നർ

ഗിർനറിലെ സന്യാസിമാരുടെ സംഘം

Photo Courtesy: Nileshbandhiya

ജാം നഗര്‍

ജാം നഗര്‍

1540 എഡിയില്‍ ജാം രവാലാണ് ജാം നഗര്‍ നിര്‍മിച്ചത്. റാന്‍മാല്‍ തടാകത്തിനു ചുറ്റുമായി രംഗ്മതി, നാഗ്മതി പുഴകളുടെ സംഗമസ്ഥലത്താണ് ഈ നഗരം. പിന്നീട് 1920 ല്‍ മഹാരാജ കുമാര്‍ ശ്രീ രഞ്ജിത സിന്‍ഹ്ജി നഗരം പുതിക്ക് പണിയുകയും ജാംനഗര്‍ അഥവാ ‘ജാമു'കളുടെ നഗരം എന്ന പേരിലറിയപ്പെടുകയും ചെയ്തു. ജാം എന്ന വാക്കിനര്‍ഥം രാജാവ് എന്നാണ്.
Photo Courtesy: gujarattourism.com

ജുനാഗട്ട്

ജുനാഗട്ട്

ഗുജറാത്തിലെ മറ്റൊരു പ്രദേശത്തിനും ജുനാഗട്ടിനോളം സാംസ്ക്കാരിക വൈവിദ്ധ്യങ്ങളില്ല. 320 ബി.സി. യില്‍ മൌര്യവംശ സ്ഥാപകനായ ചന്ദ്രഗുപ്ത മൌര്യന്‍ നിര്‍മ്മിച്ച ജുനാഗട്ട് കോട്ടയുടെ സാന്നിദ്ധ്യമാണ് ഈ സ്ഥലനാമത്തിന് പിന്നില്‍. ഊപര്‍കോട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ ചരിത്രസ്മാരകം ഗിര്‍നര്‍ പര്‍വ്വതനിരയുടെ താഴ്വാരത്തിലാണ്.
Photo Courtesy: Bernard Gagnon

ജുനാഗട്ട്

ജുനാഗട്ട്

ജുനാഗട്ടിലെ ഒരു കാഴ്ച

Photo Courtesy: baksheesh

ഖേഡ

ഖേഡ

പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന്‍ ഹിഡുംബന്‍ എന്ന രാക്ഷസനെ വധിച്ച്‌ ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരുകാലത്ത് ബാബി രാജവംശത്തിന്‍റെ ഭരണത്തിന്‍കീഴിലായിരുന്ന ഖേഡ പിന്നീട് മാറാത്ത രാജാക്കന്മാര്‍ പിടിച്ചടക്കി.
Photo Courtesy: Hirenvbhatt

ഖേഡ

ഖേഡ

ഖേഡ ജില്ലയിൽ നടക്കാറുള്ള ഒരു പരമ്പാഗത കലാരൂപം

Photo Courtesy: Yann Forget

കച്ച്

കച്ച്

1815 ല്‍ തന്ത്രപ്രധാനമായ ഭുജിയോ ദുങ്കര്‍ കുന്ന് ബ്രിട്ടീഷുകാര്‍ അധീനമാക്കിയതോടെ കച്ച് ബ്രിട്ടീഷുകാരുടെ വരുതിയിലുള്ള ജില്ലയായി. പ്രാഗ് മഹല്‍ പാലസ്, രഞ്ജിത് വിലാസ് പാലസ്, മണ്ഡവിയിലെ വിജയ് വിലാസ് പാലസ് എന്നിവ ആംഗലേയ ഭരണകാലത്ത് ഇവിടെ നിര്‍മ്മിച്ചവയാണ്. വികസനോന്മുഖമായ ധാരാളം പദ്ധതികള്‍ ഇന്ത്യയില്‍ ലയിക്കും വരെ കച്ച് മേഖലയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കി.
Photo Courtesy: AroundTheGlobe

കച്ച്

കച്ച്

കച്ച് കാർണിവലിലെ ഒരു ദൃശ്യം

Photo Courtesy: Bhargavinf

മാണ്ഡവി

മാണ്ഡവി

അറേബ്യന്‍ സമുദ്രത്തിലെ മാണ്ഡവി തുറമുഖം ഒരു കാലത്ത് ഗുജറാത്തിലെയും, കച്ചിലെയും പ്രധാന തുറമുഖമായിരുന്നു. മുംബൈ, സൂറത്ത് തുറമുഖങ്ങള്‍ വന്നതോടെ ഈ പ്രതാപം നഷ്ടപ്പെട്ടുപോയി. പഴയകാലത്ത് കിഴക്കന്‍ ആഫ്രിക്ക, പേര്‍ഷ്യന്‍ ഗള്‍ഫ്, മലബാര്‍, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ കപ്പലുകള്‍ വന്നണഞ്ഞിരുന്നത് ഈ തീരത്താണ്.
Photo Courtesy: Shishir Desai

മോര്‍ബി

മോര്‍ബി

മച്ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ബി പാരമ്പര്യ വാസ്തുവിദ്യയും യൂറോപ്യന്‍ വാസ്തുവിദ്യയും സമ്മേളിക്കുന്നതിന്‍റെ ഒരു തികഞ്ഞ ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പടുത്തുയര്‍ത്തിയ ഈ നഗരം ആ കാലഘട്ടത്തിലെ സാങ്കേതികവിദ്യയുടെ മികവിനെ നമുക്ക് മുന്‍പില്‍ വരച്ചുകാട്ടുന്നു. യൂറോപ്യന്‍ വാസ്തുവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഈ നഗരത്തിലേക്കുള്ള മൂന്ന് കവാടങ്ങളിലൂടെയും നഗര സിരാകേന്ദ്രമായ ഗ്രീന്‍ ചൗക്കില്‍ എത്തിച്ചേരാം.

Photo Courtesy: gujarattourism.com

പാലൻപൂർ

പാലൻപൂർ

ഒരു വശത്ത് ആരവല്ലി പര്‍വ്വതനിരകളും മറ്റൊരുഭാഗത്ത് സബര്‍മ്മതി നദിയും അതിരിടുന്ന സ്ഥലമാണ് പാലൻപൂർ. ഏഴ് കവാടങ്ങളുള്ള വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പലന്‍പൂര്‍ നഗരത്തില്‍ കാണാം. ഷിംല ഗേറ്റ്, ദില്ലി ഗേറ്റ്, മീര ഗേറ്റ്, ഗതാമന്‍ ഗേറ്റ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോട്ടയുടെ കവാടങ്ങള്‍ അറിയപ്പെട്ടിരുന്നത്.

Photo Courtesy: Trekkergirl

പഠാന്‍

പഠാന്‍

എട്ടാം നൂറ്റാണ്ടിലെ ചാലൂക്യ രജപുത്രരില്‍ പെട്ട ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയുടെ ഭരണത്തിന്‍ കീഴില്‍ പ്രബലമായ പട്ടണമായിരുന്നു പഠാന്‍‍.

Photo Courtesy: Francisco Anzola

പാവഗഢ്

പാവഗഢ്

ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്‍റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ് മഹാകാളി ക്ഷേത്രം പാവഗഢ്കുന്നിന് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
Photo Courtesy: Ankitipr

പോര്‍ബന്തര്‍

പോര്‍ബന്തര്‍

ഗുജറാത്തിലെ കത്തിയാവാറിലാണ് പോര്‍ബന്തര്‍ എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. എന്നാല്‍ മറ്റേതു വിശേഷണങ്ങള്‍ക്കുമപ്പുറം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് ജന്മം നല്‍കിയ നാട് എന്ന പേരു മാത്രം മതി പോര്‍ബന്തര്‍ എന്ന പേര് ഏതൊരു ഇന്ത്യാക്കാരന്റെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍.
Photo Courtesy: Jethwarp

സപുതാര

സപുതാര

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. ഗുജറാത്തിലെ വടക്കുകിഴക്കന്‍ മുഖവും പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിലെ രണ്ടാമത്തെ വലിയ പീഠഭൂമിയുമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്.
Photo Courtesy: JB Kalola

സര്‍ദാര്‍ സരോവര്‍ ഡാം

സര്‍ദാര്‍ സരോവര്‍ ഡാം

ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടാണ് നര്‍മ്മദ നദിയില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ ഡാം. നര്‍മ്മദ നദിയില്‍ ഒരു അണക്കെട്ട് എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്‌. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ അതികായനായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. 1961ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ അണക്കെട്ടിന്‍റെ പണികള്‍ 1979ല്‍ ആണ് ആരംഭിച്ചത്.

Photo Courtesy: Shahakshay58

സോംനാഥ്

സോംനാഥ്

ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. സൌരാഷ്ട്ര ദ്വീപിന്‍റെ തുരുത്തിലുള്ള തീരപ്രദേശമായ സോംനാഥിന്‍റെ ഒരുവശം അറബിക്കടലാണ്. വടക്ക് 6 കിലോമീറ്ററ്‍ അകലെ വിരാവലും 385 കിലോമീറ്റര്‍ അകലെ അഹമ്മദാബാദും സ്ഥിതി ചെയ്യുന്നു.
Photo Courtesy: Anhilwara

സൂററ്റ്

സൂററ്റ്

ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്. വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന ഒരു ഭൂതകാലവും സൂററ്റിനുണ്ടെന്ന് മനസ്സിലാകും.
Photo Courtesy: Rahulogy

തിതാള്‍

തിതാള്‍

വല്‍സാദ് നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് തിതാള്‍ ബീച്ച്. അറേബ്യന്‍ സമുദ്രത്തോട് തൊട്ടുകിടക്കുന്ന ഈ ബീച്ച് ബ്ലാക്ക് സാന്‍ഡ് ബീച്ച് എന്നും അറിയപ്പെടുന്നു. ഗുജറാത്തിന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വല്‍സാദ് നഗരത്തില്‍ നിന്നും ഓട്ടോറിക്ഷയിലോ, ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസിലോ എത്തിച്ചേരാം.
Photo Courtesy: Pnprince

ഉദ്‍വാധ

ഉദ്‍വാധ

മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്കായാണ് ഉദ്‍വാധ സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഹൈവേ എന്‍.എച്ച് 8 ല്‍ നിന്ന് എട്ടുകിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഗുജറാത്തിലെ പ്രമുഖ നഗരമായ സൂറത്തിനും സമീപത്തായാണ് ഉദ്‍വാധയുടെ സ്ഥാനം. അഹമ്മദാബാദില്‍ നിന്ന് സൂറത്തിലേക്ക് 234 കിലോമീറ്ററുണ്ട്.
Photo Courtesy: gujarattourism.com

വഡോദര

വഡോദര

മദ്ധ്യ ഗുജറാത്തിലെ വിശ്വാമിത്രി നദിക്കരയിലാണ് വഡോദര സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലത്ത് ചെറിയൊരു നീരൊഴുക്ക് മാത്രമെ വിശ്വാമിത്രി നദിയില്‍ കാണാനാവു എന്നത് ഈ പ്രദേശത്തിന്‍റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. മഹിയിലെ തരിശുഭൂമികള്‍ക്കും നര്‍മ്മദ നദിക്കും ഇടയിലുള്ള വഡോദര ഭൂകമ്പ സാധ്യത കൂടിയ പ്രദേശമാണ്.

വല്‍സാദ്

വല്‍സാദ്

വല്‍സാദ് ഗുജറാത്തിലെ ഒരു തീരദേശ ജില്ലയാണ്. വാദ്-സാല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഈ പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം ആൽ മരങ്ങളാല്‍ തടസപ്പെട്ട ഇടം എന്നാണ്. ആൽ മരത്തിന് വാദ് എന്നാണ് പറയുക. ഈ പ്രദേശമാകെ ആൽ മരങ്ങള്‍ വളര്‍ന്ന് നില്ക്കുന്നു.
Photo Courtesy: Dasprevailz

വാങ്കനീർ

വാങ്കനീർ

വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്‍ എന്നതിനര്‍ത്ഥം വെള്ളം എന്നാണ്. ജാല രജപുത്തുകളാണ് വാങ്കനീര്‍ ഭരിച്ചിരുന്നത്. അതിനാല്‍ ജലാവര്‍ എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.

Photo Courtesy:Dmp mech

റാസ് ഗർബ

റാസ് ഗർബ

ഗുജറാത്തിലെ ഒരു പരമ്പാരഗത നൃത്തരൂപമാണ് റാസ് ഗർബ. വിശദമായി വായിക്കാം

Photo Courtesy: jackiembarr

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X