Search
  • Follow NativePlanet
Share
» »നമ്മുടെ കൊച്ചി മെട്രോയിലോ, കൊള്ളാമല്ലോ!! മെട്രോയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളിതാ

നമ്മുടെ കൊച്ചി മെട്രോയിലോ, കൊള്ളാമല്ലോ!! മെട്രോയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളിതാ

കൊച്ചിയുടെ ഗതാഗതരംഗത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരുന്നു കൊച്ചി മെട്രോയുടെ കടന്നു വരവ്.

കൊച്ചിയുടെ ഗതാഗതരംഗത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരുന്നു കൊച്ചി മെട്രോയുടെ കടന്നു വരവ്. കൊച്ചി നഗരത്തിനുള്ളിലും പരിസരത്തുമുള്ള യാത്രകൾ ഏറ്റവും എളുപ്പത്തിൽ നടത്തുവാൻ മെട്രോ തന്നെയാണ് ബെസ്റ്റ്. 2017 ജൂൺ 19 തിങ്കളാഴ്ചയാണ് കൊച്ചി മെട്രോ സർവീസ് അതിന്‍റെ ആദ്യ ഓട്ടം നടത്തിയത്. ഗതാഗതസംവിധാനത്തിൽ മെട്രോയോളം ഊർജം കൊച്ചിയിൽ മറ്റൊന്നിനുമില്ല. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യം മെട്രോ സർവീസ് ഉണ്ടായിരുന്നത്. അത് പിന്നീട് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടി. തുടർന്ന് ഇപ്പോൾ പേട്ട-എസ്.എന്‍. ജങ്ഷന്‍ വരെയാണ് മെട്രോ ഓടുന്നത്. ഇതാ കൊച്ചി മെട്രോയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ

കൊച്ചി മെട്രോ- ഒരു നാള്‍ വഴി

കൊച്ചി മെട്രോ- ഒരു നാള്‍ വഴി

കൊച്ചി മെട്രോയെക്കുറിച്ച് പറയുമ്പോൾ ആദ്യം തുടങ്ങേണ്ടത് അതിന്റെ നാൾ വഴിയിലൂടെയാണ്. ഇന്ത്യയിൽ തന്നെ ആദ്യം ആസൂത്രണം നടത്തിയ മെട്രോ റെയിൽ പദ്ധതികളിൽ ഒന്നായിരുന്നു കൊച്ചി മെട്രോയുടേത്. വിക്കി വീഡിയയിൽ നല്കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് 1999-ൽ ഇ കെ നായനാർ സർക്കാരായിരുന്നു കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത്. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ 2004 ൽ പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ 2007 ൽപദ്ധതിക്ക് അംഗീകാരം നൽകുകയും തുടര്‍ന്ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ കൊച്ചി മെട്രോയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. 2017 ജൂൺ 17 ന് ആണ് കൊച്ചി മെട്രോ ആദ്യ ഘട്ട ഉദ്ഘാടം നടന്നത്. ജൂൺ 19 മുതൽ പൊതുജനങ്ങൾക്കായുള്ള പ്രവർത്തനം ആരംഭിച്ചു.

കൊച്ചി മെട്രോ പാത-ബ്ലൂ ലൈൻ

കൊച്ചി മെട്രോ പാത-ബ്ലൂ ലൈൻ

ബ്ലൂ ലൈനിൽ 24 സ്റ്റേഷനുകളാണുള്ളത്.

ആലുവ - പേട്ട
നിലവിൽ 25 മെട്രോ സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. ആലുവ, പുളിഞ്ചോട്,
കമ്പനിപ്പടി,അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി,പത്തടിപ്പാലം,ഇടപ്പള്ളി,ചങ്ങമ്പുഴ പാർക്ക്,
പാലാരിവട്ടം,JLN സ്റ്റേഡിയം,കലൂർ,ടൗൺ ഹാൾ,
എംജി റോഡ്,മഹാരാജാസ് കോളേജ്,എറണാകുളം സൗത്ത്,കടവന്ത്ര,ഏലംകുളം,വൈറ്റില,തൈക്കൂടം,പേട്ട, അലയൻസ് ജംഗ്ഷൻ, എസ്എൻ ജംഗ്ഷൻ,തൃപ്പൂണിത്തുറ എന്നിവയാണവ. ഈ റൂട്ടിലെ ഓരോ സ്റ്റേഷനും കേരളത്തിന്‍റെ പൈതൃകത്തെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ള തീം ആണ് നല്കിയിരിക്കുന്നത്.

പിങ്ക് ലൈൻ: ഘട്ടം II മെട്രോ റൂട്ട്

പിങ്ക് ലൈൻ: ഘട്ടം II മെട്രോ റൂട്ട്

JLN സ്റ്റേഡിയം - ഇൻഫോപാർക്ക് II
പിങ്ക് ലൈനിലെ സ്റ്റേഷനുകൾ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല,പടമുഗൾ, കാക്കനാട് ജങ്ഷൻ,കൊച്ചിൻ SEZ, ചിറ്റേത്തുകര,കിൻഫ്ര, ഇൻഫോപാർക്ക് 1 / സ്മാർട്ട് സിറ്റി 1,
ഇൻഫോപാർക്ക് 2 / സ്മാർട്ട് സിറ്റി 2. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് ഈ അടുത്താണ് കേന്ദ്ര അംഗീകാരം ലഭിച്ചത്, , ഇതിൽ 11.2 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള 11 സ്റ്റേഷനുകൾ പദ്ധതിയിലുണ്ടാകും.

കൊച്ചി മെട്രോ ട്രെയിൻ

കൊച്ചി മെട്രോ ട്രെയിൻ

അൽസ്റ്റോം മെട്രോപോളിസ് ട്രെയിനുകളാണ് കൊച്ചി മെട്രോ ട്രെയിനായി ഉപയോഗിക്കുന്നത്. മൂന്ന് ബോഗികളാണ് ഇതിനുള്ളത്. ഓരോ ട്രെയിനിനും 975 യാത്രക്കാരെ വഹിക്കാൻ സാധിക്കും. 136 സീറ്റുകളാണ് ആകെയുള്ളത്. ഓരോ ട്രെയിനിനും 66.55 മീറ്റർ നീളമുണ്ട്. കൊച്ചി മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത മെട്രോ ട്രെയിനുകൾ മണിക്കൂറിൽ 80 കിലോമീറ്റർ ആണ്. മെട്രോയുടെ ഭാഗമായി മൊത്തം 25 ട്രെയിനുകൾ ആണുള്ളത്.

കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക്

കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക്

കൊച്ചി നഗരത്തിലൂടെ ഏറ്റവും തിരക്കു കുറഞ്ഞതും തടസ്സമില്ലാത്തതുമായ യാത്രാ സൗകര്യമാണ് കൊച്ചി മെട്രോ ഉറപ്പു നല്കുന്നത്. ബ്ലൂ ലൈനിൽ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും ഏറ്റവും കൂടിയ നിരക്ക് 60 രൂപയുമാണ്. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് JLN സ്റ്റേഡിയം മെട്രോ സ്റ്റേഷനിലും 60 രൂപയ്ക്ക് പേട്ട മെട്രോ സ്റ്റേഷൻ വരെ 40 രൂപയും പേട്ട വരെ 60 രൂപയുമാണ് നിരക്ക്.

കൊച്ചി മെട്രോ സമയം

കൊച്ചി മെട്രോ സമയം

തിങ്കൾ - ശനി ദിവസങ്ങളിൽകൊച്ചി മെട്രോ സമയക്രമം

രാവിലെ 6 മുതൽ രാത്രി 10.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 10.30 വരെയും ആണ് കൊച്ചി മെട്രോ പ്രവർത്തിക്കുന്നത്.
തിങ്കൾ മുതൽ ശനി വരെ ആലുവാ-പേട്ടാ റൂട്ടിലും തിരിച്ചും രാവിലെ 6.00 മുതൽ വൈകിട്ട് 10. 30 വരെയും (യാത്രാ സമയം 21 മിനിറ്റ്), പത്തടിപ്പാലം-പേട്ടാ റൂട്ടിലും തിരിച്ചും രാവിലെ 8.30 മുതൽ രാത്രി 8.15 വരെയും (യാത്രാ സമയം 7 മിനിറ്റ്) പ്രവർത്തിക്കും.

ഞായറാഴ്ചകളിലെ കൊച്ചി മെട്രോ സമയക്രമം

ഞായറാഴ്ചകളിൽ ആലുവാ-പേട്ടാ റൂട്ടിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെയും തിരിച്ചും (യാത്രാ സമയം 21 മിനിറ്റ്), പത്തടിപ്പാലം-പേട്ടാ റൂട്ടിൽ രാവിലെ 11.00 മുതൽ വൈകിട്ട് 7.45 വരെയും പേട്ടാ-പത്തടിപ്പാലം റൂട്ടിൽ രാവിലെ 11.00 മുതൽ വൈകിട്ട് 8.15 വരെയും മെട്രോ പ്രവർത്തിക്കും- (യാത്രാ സമയം 7മിനിറ്റ്)

സംശയങ്ങൾക്കുത്തരം മിക നൽകും

സംശയങ്ങൾക്കുത്തരം മിക നൽകും

അര്‍ബന്‍ മൊബിലിറ്റി കോണ്‍ഫറന്‍സിലെ റോബോട്ട് ആയ മിക കൊച്ചി മെട്രോ സഞ്ചാരികളുടെ സഹായത്തിനെത്തുന്ന പുതിയ ആളാണ്! കൊച്ചി മെട്രോ സ്റ്റേഷനിൽ നിങ്ങൾക്കെന്തു സംശയമുണ്ടെങ്കിലും അത് മിക തീർത്തുതരും. മെട്രോയിൽ ഓരോ സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റ് ചാർജ് മുതൽ എവിടെയാണ് ടിക്കറ്റ് കൗണ്ടർ, ലിഫ്റ്റിൽ കയറാൻ എവിടേക്ക് പോകണം എന്നിങ്ങനെയുള്ള സംശയങ്ങൾക്കെല്ലാം ഉത്തരം ഇവിടെ നിന്നു ലഭിക്കും. പറഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ കൂടെ വന്ന് കാണിച്ചു തരുവാനും മിക റെഡിയാണ്! എന്നാല്‍ ഇപ്പോൾ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് മാത്രമേ മിക ഉത്തരം നല്കൂ. അങ്കമാലിയിലെ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ആണ് മിക എന്ന റോബോർട്ടിനെ രൂപകല്‍പ്പന ചെയ്തത്.

കീശ കാലിയാക്കാതെ കുമ്പളങ്ങിക്ക് പോകാം...50 രൂപയ്ക്ക് ബോട്ടിങ്, ചൂണ്ടയിടല്‍.. കുറഞ്ഞ ചിലവില്‍ കൂടുതല്‍ സന്തോഷംകീശ കാലിയാക്കാതെ കുമ്പളങ്ങിക്ക് പോകാം...50 രൂപയ്ക്ക് ബോട്ടിങ്, ചൂണ്ടയിടല്‍.. കുറഞ്ഞ ചിലവില്‍ കൂടുതല്‍ സന്തോഷം

വേണമെങ്കിൽ വിവാഹഷൂട്ടിങ് വരെ നടത്താം

വേണമെങ്കിൽ വിവാഹഷൂട്ടിങ് വരെ നടത്താം

വിവാഹ ഫോട്ടോഷൂട്ടുകൾക്ക് മെട്രോ ട്രെയിൻ വേണമങ്കിൽ അതും കൊച്ചി മെട്രോ നല്കും. മെട്രോയെ ലാഭത്തിലാക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെട്രോ ട്രെയിനുകളും സ്റ്റേഷനുകളും വാടകയ്ക്ക് നൽകുന്നത്. നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളിലും സഞ്ചരിക്കുന്ന ട്രെയിനുകളിലും ഫോട്ടോ ഷൂട്ട് നടത്താം. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ വേണം ബുക്ക് ചെയ്യുവാൻ. നിശ്ചലമായ ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ 5000 രൂപയാണ് നൽകേണ്ടത്. പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപയാണ് വാടക. . ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി തുക.

മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...

കൊച്ചി മെട്രോ ടിക്കറ്റ് ഇളവുകൾ

കൊച്ചി മെട്രോ ടിക്കറ്റ് ഇളവുകൾ

കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിൽ പലവിധത്തിലുള്ള ഇളവുകൾ നല്കുന്നുണ്ട്,. 75 വയസ്സിനു മുകളിലുള്ള ആളുകൾക്കും അവരുടെ ഒപ്പം യാത്ര ചെയ്യുന്ന ഒരാള്‍ക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നല്കുന്നു. ഇതിനായി മെട്രോ കസ്റ്റമർ കെയർ സെന്‍ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാൽ മതിയാവും. വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ ചില ഇളവുകൾ കൊച്ചി മെട്രോ അനുവദിക്കുന്നുണ്ട്. എന്‍.സി.സി., സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ഇളവുണ്ട്..

Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!

കൊച്ചിയിൽ ചിലവ് കുറഞ്ഞ രാത്രി താമസം, സുരക്ഷിതവും; 'ഷീ ലോഡ്ജിലേക്ക്' വിട്ടോ, പ്രവർത്തനം തുടങ്ങികൊച്ചിയിൽ ചിലവ് കുറഞ്ഞ രാത്രി താമസം, സുരക്ഷിതവും; 'ഷീ ലോഡ്ജിലേക്ക്' വിട്ടോ, പ്രവർത്തനം തുടങ്ങി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X