» »കേരളത്തി‌ന്റെ ഹണിമൂൺ പറുദീസകളിലൂടെ 5 നാൾ; കൊ‌ച്ചി - മൂന്നാർ - തേക്കടി വഴി ആലപ്പുഴയ്ക്ക്

കേരളത്തി‌ന്റെ ഹണിമൂൺ പറുദീസകളിലൂടെ 5 നാൾ; കൊ‌ച്ചി - മൂന്നാർ - തേക്കടി വഴി ആലപ്പുഴയ്ക്ക്

Written By:

കൊ‌ച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ കേരള‌ത്തിൽ ഹണിമൂൺ ആഘോഷിക്കാൻ വരുന്ന സഞ്ചാരികൾ തിരയു‌ന്ന നാല് സ്ഥലങ്ങളാണ് ഇവ. ഒറ്റ യാത്രയിൽ തന്നെ ഈ നാല് സ്ഥലങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു യാത്ര സഹായി ആണ് ഇത്.

യാത്ര ഇങ്ങനെ

മൂന്നാറിലെ ഏറ്റവും പ്രശസ്തമായ 8 റിസോര്‍ട്ടുകള്‍
ഇടുക്കിയിലെ ഹണിമൂൺ പറുദീസകൾ

തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

തേക്കടി‌യിൽ നിന്ന് ഗവിയിലേക്കും കോന്നിയിലേക്കും

കൊച്ചി - മൂന്നർ (130 കി മീ)

കൊച്ചി - മൂന്നർ (130 കി മീ)

കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്ര തന്നെ വളരെ ആകർഷകമാണ്. സുന്ദരമായ വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമൊക്കെ മൂന്നാർ യാത്രയിൽ നിങ്ങൾക്ക് കാണാൻ കഴിയും.

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

മൂന്നാർ ടൗണിൽ എ‌ത്തുന്നതിന് മുൻപ് തന്നെ സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റുന്ന ‌ചില തേയിലത്തോട്ട‌ങ്ങളും സുഗന്ധവ്യജ്ഞനത്തോട്ടങ്ങളുമുണ്ട്. ടീ മ്യൂസിയം, മൂന്നാർ ടൗൺ എന്നി‌വ ആദ്യ ‌ദിവസം തന്നെ സന്ദർശിക്കാം
Photo Courtesy: Bimal K C from Cochin, India

ട്രീ ഹൗസ്

ട്രീ ഹൗസ്

മൂന്നാറിൽ ഹണിമൂൺ ചെലവിടാൻ ആഗ്രഹിക്കുന്നവർക്ക് ട്രീ ഹൗസ് തെരഞ്ഞെടുക്കാവുന്നതാണ്. സഞ്ചാരികളെ കൊതി‌പ്പിക്കുന്ന നി‌രവധി ട്രീ ഹൗസുകൾ മൂന്നാറിൽ കാണാം.

Photo Courtesy: Vanya resorts

മൂന്നാറിൽ ഒരുനാൾ

മൂന്നാറിൽ ഒരുനാൾ

ട്രീ ഹൗസിലെ റോമാന്റിക് രാത്രിക്ക് ശേഷം രണ്ടാം ദിവസം ബ്രേക്ക് ഫാസ്റ്റിന് ‌ശേഷം മൂന്നാറിലെ കാ‌ഴ്ചകൾ കാണാൻ പുറത്തിറങ്ങാം. ഇരവികുളം നാഷണൽ പാർക്ക്, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം എ‌ന്നിവ സന്ദർശിച്ച് തിരി‌കെ ഒരു ഹോട്ടലിലേക്ക്

Photo Courtesy: Koen

തേക്കടിയിലേക്ക്, 90 കി മീ

തേക്കടിയിലേക്ക്, 90 കി മീ

യാത്രയുടെ മൂന്നാം ‌ദിവസം മൂന്നാറിൽ സൂര്യൻ ഉദിക്കുമ്പോഴേക്കും തേക്കടിയി‌ലേക്ക് യാത്ര തിരിക്കണം. സുന്ദരമായ ‌യാത്ര അനു‌ഭവമാണ് മൂന്നാറിൽ നിന്ന് തേക്കടിയിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് ലഭിക്കുന്നത്.

തേക്കടിയിൽ

തേക്കടിയിൽ

പെ‌രിയാർ തടാകത്തിലെ ബോട്ട് യാത്രയാണ് തേക്ക‌ടിലെ ഏറ്റവും ‌സുന്ദരമായ അനുഭവം. പെ‌രിയാർ വന്യാ ജീവി സങ്കേ‌തത്തിലേ‌ക്ക് ചെറിയ ഒരു ട്രെക്കിംഗ് നടത്തി തേക്ക‌ടി‌യിലെ ഹോട്ടലിൽ രാത്രി തങ്ങാം.

Photo Courtesy: SDDEY

ആലപ്പുഴയിലേക്ക്

ആലപ്പുഴയിലേക്ക്

തേക്കടിയിൽ നിന്ന് ബ്രേക്ക് ഫാസ്റ്റിന് ശേഷം ആലപ്പുഴയിലേക്ക് തിരിക്കാം.

ആലപ്പുഴയിൽ

ആലപ്പുഴയിൽ

ഹൗസ് ബോട്ടും കായൽ കാഴ്ചകളുമാണ് ആല‌പ്പു‌ഴയിലെ പ്രധാന കാഴ്ചകൾ. ഇന്ത്യയിൽ തന്നെ ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ പത്ത് സ്ഥലങ്ങളിൽ ഒന്നായിട്ടാണ് ആല‌പ്പുഴയെ കണക്കാക്കുന്നത്.

Photo Courtesy: Tom Maisey