Search
  • Follow NativePlanet
Share
» »കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍

കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനമാണ് കൊച്ചി-മുസരിസ് ബിനാലെ. ഇതിനെക്കുറിച്ച് കൂടുതറിയാനായി വായിക്കാം.

കൊച്ചി-മുസരിസ് ബിനാലെ....ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാസൃഷ്ടികളുയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടു നിർത്തുന്ന ഏറ്റവും വലിയ കലാപ്രദർശം. സമകാലീന കലയുടെ ഏറ്റവും വലിയ പ്രദർശനമായ കൊച്ചി മുസരിസ് ബിനാലെ അതിന്റെ പ്രയാണത്തിന്റെ നാലാം എഡിഷനിലാണ് ഇപ്പോൾ വന്നു നിൽക്കുന്നത്. കലകളുടെ ലോകത്തെ മലയാളികളിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളകളിലൊന്നായ കൊച്ചി മുസരിസ് ബിനാലെയുടെ വിശേഷങ്ങളിലേക്ക്...

ബിനാലെ എന്നാൽ

ബിനാലെ എന്നാൽ

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കലാപ്രദർശനങ്ങളെയാണ് ബിനാലെ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. വിവിധ മാധ്യമങ്ങളിലൂടെയുള്ള കലാസൃഷ്ടികളുടെ പ്രദർശനമാണ് ഇവിടെ നടക്കുന്നത്. സിനിമി, പെയിന്റിംഗ്. ശില്പങ്ങൾ തുടങ്ങി നിരവധി മാധ്യമങ്ങളിലുള്ള പ്രദർശനം ഇവിടെ കാണാം.

PC:KMB FaceBook Page

കൊച്ചി മുസരിസ് ബിനാലെ

കൊച്ചി മുസരിസ് ബിനാലെ

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നായാണ് കൊച്ചി മുസരിസ് ബിനാലെ അറിയപ്പെടുന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് ഇവിടെ ബിനാലെ നടക്കുന്നത്. കൊച്ചി മുസരിസ് ബിനാലെയുടെ ആദ്യ എഡിഷൻ 2012 ഡിസംബർ 12ന് കൊച്ചിയിൽ തുടങ്ങിമൂന്ന് മാസത്തിനു ശേഷം മാസം 2013 മാർച്ച് 17നാണ് അവസാനിച്ചത്.
കൊച്ചി ബിനാലെയുടെ രണ്ടാം എഡിഷൻ 2014 ഡിസംബർ 12 നു തുടങ്ങി 108 ദിവസമാണ് നീണ്ടു നിന്നത്.
കൊച്ചി മുസരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് 2016 ഡിസംബർ 12 ന് തുടങ്ങി 108 ദിവസമാണ് നീണ്ടു നിന്നത്. സുദർശൻ ഷെട്ടി എന്ന കലാകാരനായിരുന്നു മൂന്നാം പതിപ്പിന്‍റെ ക്യുറേറ്റർ.

PC:KMB FaceBook Page

എല്ലാ വഴികളും ഒത്തുചേരുന്നിടം

എല്ലാ വഴികളും ഒത്തുചേരുന്നിടം

എല്ലാ വഴികളും ഒത്തുചേരുന്നിടം എന്നർഥത്തിലാണ് കൊച്ചി മുസരിസ് ബിനാലെയുടെ ലോഗോ ഒരുക്കിയിരിക്കുന്നത്. അഞ്ച് ബാൻഡുകൾ ഒരിടത്ത് കൂടിച്ചേരുന്ന രൂപമാണ് ഇതിന്. മുംബൈയിൽ പിഎച്ച്ഡി വിദ്യാർഥിയായ ഡി. ഉദയകുമാറാണ് ഈ ലോഗോ ഡിസൈൻ ചെയ്തത്.

PC:KMB FaceBook Page

കൊച്ചി മുസരിസ് ബിനാലെ 2018

കൊച്ചി മുസരിസ് ബിനാലെ 2018

കൊച്ചി മുസരിസ് ബിനാലെയുടെ നാലാം പതിപ്പിനാണ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെയും പരിസരങ്ങളിലെയും വിവിധ വേദികളിലായി ഒരുക്കിയിരിക്കുന്നത്. അനിതാ ഡ്യൂബ് ക്യൂറേറ്റ് ചെയ്യുന്ന ഈ എഡിഷൻ 2018 ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണ് നടക്കുന്നത്.

PC:KMB FaceBook Page

അന്യത്വത്തില്‍ നിന്നും അന്യോന്യതയിലേക്ക്

അന്യത്വത്തില്‍ നിന്നും അന്യോന്യതയിലേക്ക്

പ്രളയത്തിൽ നിന്നും ഉയർത്തെണീക്കുന്ന കേരളം സാക്ഷിയാകുന്ന ആദ്യ ബിനാലെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 'അന്യത്വത്തില്‍ നിന്നും അന്യോന്യതയിലേക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പ്രദർശനം. ബിനാലെയില്‍ പുനര്‍കേരളത്തിനായി ‘ആര്‍ട്ട് റൈസ് ഫോര്‍ കേരള' എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

PC:KMB FaceBook Page

138 കലാകാരന്മാർ

138 കലാകാരന്മാർ

മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 138 കലാകാരന്മാരാണ് കൊച്ചി മുസരിസ് ബിനാലെയുടെ നാലാം പതി്പ്പിൽ പങ്കെടുക്കുന്നത്. ഇവർക്കായി ഫോർട്ട് കൊച്ചിയിലും പരിസരങ്ങളിലുമായി 18 വേദികളാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി ബിനാലെയുടെ ചരിത്രത്തിൽ ആദ്യമായി
ഏറ്റവും കൂടുതല്‍ വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിനാലെയുടെ പ്രത്യേകതയാണ്.

PC:KMB FaceBook Page

18 വേദികൾ

18 വേദികൾ

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിലിടങ്ങളിലെ വിവധ വേദികൾ, ദർബാർ ഹാൾ എന്നിവിടങ്ങളിലായാണ് ബിനാലെ നടക്കുന്നത്. ഇവിടുത്തെ പൈതൃക സ്മാരകങ്ങളാണ് വേദികളായി ഉപയോഗിക്കുന്നത്.

PC:KMB FaceBook Page

ആസ്പിൻ വാൾ ഹൗസ്

ആസ്പിൻ വാൾ ഹൗസ്

കൊച്ചി മുസരിസ് ബിനാലെയുടെ ഏറ്റവും വലിയ വേദികളിലൊന്നാണ് ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ ഹൗസ്. 1867 ഇംഗ്ലീഷ് വ്യാപാരിയായിരുന്ന ജോൺ എച്ച്. ആസ്പിൻവാൾ ആണ് ഇത് നിർമ്മിക്കുന്നത്. ആസ്പിൻനാൾ ആൻഡ് കമ്പനി ലിമിറ്റഡിന്‍റെ കീഴിലാണ് ഇതുള്ളത്. വെളിച്ചെണ്ണ, കുരുമുളക്,തടി, പുൽത്തൈലം,ഇഞ്ചി,മഞ്ഞശൾ, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ ഒക്കെയുമാണ് ഇവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നത്. ഓഫീസ് കെട്ടിടങ്ങൾ, താമസിക്കുവാനുള്ള കെട്ടിടങ്ങൾ, പണ്ടകശാലകൾ, ഒക്കെയായി വലിയ കോംപൗണ്ടാണ് ഇതിനുള്ളത്.

PC: Facebook

ആനന്ദ് വെയർഹൗസ്

ആനന്ദ് വെയർഹൗസ്

ചരിത്ര പ്രസിദ്ധമായ കൂനനൻകുരിശു പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന ആനന്ദ് വെയർഹൗസാണ് ബിനാലെയിലെ മറ്റൊരു പ്രധാന പ്രദർശന കേന്ദ്രം. മട്ടാഞ്ചേരി ബസാർ റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത് ഗുജറാത്തി വെയർഹൗസ് എന്നും അറിയപ്പെടുന്നു. ഒരു കാലത്ത് ഗുജറാത്തിൽ നിന്നും വ്യാപാരത്തിനായി ഇവിടെ എത്തിയവരായിരുന്നു ഇതിന്റെ ഉടമകൾ.

PC:kochimuzirisbiennale

കബ്രാൾ യാർഡ്

കബ്രാൾ യാർഡ്

ഫോർട്ട് കൊച്ചിയിൽ കബ്രാൾ യാർഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമാണ് കബ്രാൾ യാർഡ്യ ആസ്പിൻവാൾ ആൻഡ് കമ്പനി 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് കയർ വ്യവസായത്തിന് തുടക്കം കുറിക്കുന്നത്.അങ്ങനെ കമ്പനി 1904 ൽ കയർ നിർമ്മിക്കാനായി ഹൈഡ്രോളിക് പ്രസ് സ്ഥാപിച്ച സ്ഥലമാണ് കബ്രാൾ യാർഡ്. എഡി ൊ500 ൽ കൊച്ചിയിൽ നിന്നും ആദ്യമായി ചരക്ക് കയറ്റിയയച്ച പോർച്ചുഗീസ് നാവികൾ കബ്രാളിൽ നിന്നാണ് ഈ സ്ഥലത്തിനു പേരു ലഭിക്കുന്നത്. 2018 കൊച്ചി മുസരിസ് ബിനാലെയുടെ പവലിയനിയ പ്രവർത്തിക്കുന്ന ഉവിടെയാണ് ബിനാലെയോട് അനുബന്ധിച്ചുള്ള മിക്ക പരിപാടികളും നടക്കുന്നത്.

PC:kochimuzirisbiennale

ഡേവിഡ് ഹാൾ

ഡേവിഡ് ഹാൾ

1695 ൽ ഡച്ചുകാർ നിർമ്മിച്ച ഡേവിഡ് ഹാളാണ് കൊച്ചി മുസരിസ് ബിനാലെയുള്ള മറ്റൊരു പ്രധാന വേദി. ഡേവിഡ് കോദര്‌ എന്ന ജൂത വ്യാപാരിയും കുടുംബവും ഇവിടെ താമസിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഈ കെട്ടിടം ഡേവിഡ് ഹാൾ എന്നറിയപ്പെടാൻ തുടങ്ങിയത്. ഫോർട്ട് കൊച്ചി പരേ‍ഡ് ഗ്രൗണ്ടിന്റെ വടക്കു ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡച്ചുകാർ ഇനിടെ അധിവസിച്ചിരുന്ന സമയത്ത് പട്ടാളക്കാരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ഒരിടമായാണ് ഇതിനെ കരുതുന്നത്.
ഇന്ന് ഒരി ആർട് ഗാലറിയും കഫേയുമായാണ് ഇവിടെ പ്രവർത്തിക്കുന്നത് ഇവിടെ ധാരാളം പ്രദർശനങ്ങളും നടക്കാറുണ്ട്.

PC:kochimuzirisbiennale

ദർബാർ ഹാൾ

ദർബാർ ഹാൾ

കൊച്ചി നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ് ഇവിടുത്തെ ദർബാർ ഹാൾ. എറണാകുളം സിറ്റി റെയിൽവേ സ്റ്റേഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇത് പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കൊച്ചി മഹാരാജാവ് അദ്ദേഹത്തിന്റെ കച്ചേരി അഥവാ കോടതിയായി നിർമ്മിച്ച കെട്ടിടമാണിത്. 150 വർഷത്തോളം പഴക്കം ഇതിനുണ്ട്. കൊച്ചി മുസരിസ് ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾ ഇതിനെ ഒരു ആഗോള മ്യൂസിയത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.

PC:kochimuzirisbiennale

കാശി ആർട് കഫേ

കാശി ആർട് കഫേ

ഒരു പഴയ ഡച്ച് കെട്ടിടം ഒരു കഫേ ആക്കി മാറ്റിയ കഥയാണ് ബിനാലെയുടെ അടുത്ത വേദിയായ കാശി ആർട് കഫേയുടേത്. അനൂപ് സ്കറിയയും ഡോറി യംങറും ചേർന്നാണ് ഇന്നു കാണുന്ന രൂപത്തിൽ കാശി ആർട് കഫേയെയെ മാറ്റിയെടുത്തത്. ഇന്ന് കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ സംമകാലീന കലാ പ്രദർശന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്. ക്രിസ്റ്റീമ മമാക്കോസ്, കെഎസ് രാധാകൃഷ്ണൻ, പ്രദീപ് നായിക്, റിയാസ് കോമു എന്നിവരുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശനം ഇവിടെയുണ്ട്.

PC:kochimuzirisbiennale

 കാശി ടൗൺ ഹൗസ്

കാശി ടൗൺ ഹൗസ്

ഫോർട്ട് കൊച്ചിയുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭവനമാണ് കാശി ടൗൺ ഹൗസ്. ഒരുകാലത്ത് ഒരു കുടുംബമായിരുന്നു ഇവിടെ വസിച്ചിരുന്നത്. പിന്നീട് ഇന്നു കാണുന്ന രീതിയിൽ ഒരു ഗാലറിയാക്കി അതിനെ മാറ്റിയെടുക്കുകയായിരുന്നു.

PC:kochimuzirisbiennale

മാപ് പ്രോജക്ട് സ്പേസ്

മാപ് പ്രോജക്ട് സ്പേസ്

മട്ടാഞ്ചേരി ബസാർ റോഡിൽ നൂറ്റാണ്ടുകൾ പഴക്കത്തിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടമാണ് നാപ് പ്രോജക്ട് സ്പേസ്. ഡച്ചുകാർ കൊച്ചി ഭരിച്ചിരുന്ന കാലത്ത് നിർമ്മിച്ച ഈ കെട്ടിടം സുഗന്ധ വ്യഞ്ജനങ്ങൾ സൂക്ഷിക്കുവാനുള്ള ഒരു പണ്ടകശാലയായാണ് പ്രവർത്തിച്ചിരുന്നത്. കൊച്ചി മുസരിസ് ബിനാലെയുടെ പ്രധാന വേദികളിലൊന്നായ മാപ് പ്രോഡക്ട് സ്പേസിന്റെ ഇന്നത്തെ അവകാശികൾ ബെംഗളുരുവിലെ മ്യൂസിയം ഓഫ് ആർട് ആൻഡ് ഫോട്ടോഗ്രഫിയാണ്.

PC:kochimuzirisbiennale

പെപ്പർ ഹൗസ്

പെപ്പർ ഹൗസ്

ഫോർട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും ഇടയിലെ കൽവാത്തി റോഡിൽ കായലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒരു പൈതൃക കെട്ടിടമാണ് പെപ്പർ ഹൗസ്. തെരുവിലേക്ക് അഭിമുഖമായി നിൽക്കുന്ന ഒരു പണ്ടകശാലയും കായലിലേക്ക് നോക്കി നിൽക്കുന്ന മറ്റൊരു പണ്ടകശാലയും ചേർന്നതാണ് പെപ്പർ ഹൗസ്. രണ്ടു നിലകളിലായുള്ള ഈ കെട്ടടങ്ങൾ ഡച്ച് രീതിയിൽ നിർമ്മിച്ച് ഒരു വലിയ പുൽത്തകിടികൊണ്ട് വിഭജിക്കപ്പെട്ട നിലയിലാണുള്ളത്. തുറമുഖത്തിലേക്ക് ചരക്കുകൾ കയറ്റുന്നതിനു മുൻപ് സൂക്ഷിക്കുന്ന സ്ഥലമായും ഇവിടം പ്രവർത്തിച്ചിട്ടുണ്ട്. പതിനാറായിരം അടി വിസ്തീർണ്ണമുള്ള ഈ കെട്ടിടം പുനരുദ്ധരിക്കുകയും ഇവിടെ കോർട് യാർഡ് കഫേ, വിഷ്വൽ ആർട്സ് ലൈബ്രറി, ഗാലറി, സ്റ്റുഡിയോസ് ഫോർ ആര്‍ട്സ് റെസിഡൻസീസ്, ഇവന്റ് സ്പേസ് ഒക്കെയായാണ് ഇന്ന് ഇത് പ്രവർത്തിക്കുന്നത്.

PC:kochimuzirisbiennale

ടികെഎം വെയർ ഹൗസ്

ടികെഎം വെയർ ഹൗസ്

ഒട്ടേറെ പ്രദർശന മുറികളുമായി സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് ടികെഎം വെയർ ഹൗസ്. ഉരു ആർട് ഹാർബറിന്റെ വേദി കൂടിയാണിത്. ബിനാലെ പ്രദർശനങ്ങളില്ലാത്ത സമയങ്ങളിൽ ചർച്ചകൾ, പ്രദർശനങ്ങള്ഡ, വർക് ഷോപ്പുകൾ ഒക്കെ നടക്കുന്ന ഇടമായി ഇത് പ്രവർത്തിക്കുന്നു.

ബിനാലെ പ്രവേശന സമയം

ബിനാലെ പ്രവേശന സമയം

ഡിസംബർ 12, 2018 മുതൽ 2019 മാർച്ച് 29 വരെയാണ് കൊച്ചി ംുസരിസ് ബിനാലെയുടെ നാലാം ഘട്ടം നീണ്ടു നിൽക്കുക. ബിനാലെയുടെ എല്ലാ വേദികളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 6.00 വരെ പ്രവേശനം അനുവദിക്കും.

PC:Fotokannan

ബിനാലെ ടിക്കറ്റ്

ബിനാലെ ടിക്കറ്റ്

ആസ്പിൻ വാൾ ഹൗസിൽ നിന്നും ഓൺലൈനായും ടിക്കറ്റ് വാങ്ങാം. നൂറു രൂപയാണ് ടിക്കറ്റിന്റെ നിരക്ക്. എല്ലാ തിങ്കളാഴ്ചകളിലും എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

PC:KannanShanmugam,Shanmugam

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വിമാനത്തിൽ
കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് ഫോർട്ട് കൊച്ചി സ്ഥിതി ചെയ്യുന്നത്. 1.5 മണിക്കൂറാണ് ഇവിടേക്കുള്ള യാത്രാ ദൂരം. ഇവിടെ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ടാക്സികളും ബസുകളും ലഭ്യമാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ട്രെയിനിൽ
ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന റെയിൽവേ സ്റ്റേഷനാണ് കൊച്ചിയിലേത്. രണ്ടു പ്രധാന റെയില്‍വ സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. എറണാകുളം ജംങ്ഷൻ(സൗത്ത്), എറണാകുളം ടൗൺ(നോർത്ത്) എന്നിവയാണത്. സൗത്തിൽ നിന്നും 13 കിലോമീറ്ററും നോർത്തിൽ നിന്നും 16 കിലോമീറ്ററുമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ളത്.

ജലമാർഗ്ഗം
ഗോവ, ബോംബെ, ലക്ഷദ്വീപ്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് കപ്പൽ സർവ്വീസുണ്ട്.
എറണാകുളം, വില്ലിങ്ടൺ, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും ബോട്ട് സർവ്വീസുകളുണ്ട്.

ബസിന്
എറണാകുളം ബസ് സ്റ്റാൻഡിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് 15 കിലോമീറ്റർ ദൂരമാണ് ബസിനുള്ളത്.

ഇരുട്ടിലൊളിച്ചെത്തുന്ന ഒടിയനും ഒടിയനെ തളയ്ക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാരും... അറിയാക്കഥകൾ ഇങ്ങനെ... ഇരുട്ടിലൊളിച്ചെത്തുന്ന ഒടിയനും ഒടിയനെ തളയ്ക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാരും... അറിയാക്കഥകൾ ഇങ്ങനെ...

സീതാ ദേവി കുളിക്കാനിറങ്ങിയ മൂന്നാറിലെ തടാകം സീതാ ദേവി കുളിക്കാനിറങ്ങിയ മൂന്നാറിലെ തടാകം

അങ്ങ് വടക്കു കിഴക്കേ അറ്റത്തെ സ്വർഗ്ഗമാണ് ഈ സേനാപതി! അങ്ങ് വടക്കു കിഴക്കേ അറ്റത്തെ സ്വർഗ്ഗമാണ് ഈ സേനാപതി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X