Search
  • Follow NativePlanet
Share
» »സിമ്ലിപ്പാൽ ദേശീയ ഉദ്യാനത്തിന്റെ നാടായ ബാരിപാതയിലേക്ക്

സിമ്ലിപ്പാൽ ദേശീയ ഉദ്യാനത്തിന്റെ നാടായ ബാരിപാതയിലേക്ക്

ബാരിപാത നഗരത്തിൽ ചെന്നെത്തി അവിടുത്തെ ക്ഷേത്രങ്ങളുടെ ചരിത്രപ്രാധാന്യത്തേയും സിമ്ലിപാൽ നാഷണൽ പാർക്കിലെ വൈവിധ്യമാർന്ന വന ജീവിതത്തേയുമൊക്കെ കണ്ടാസ്വദിക്കാം..

കൊൽക്കത്ത നഗരത്തിന്റെ സമീപത്ത് നിലകൊള്ളുന്ന ഈ സുന്ദരമായ നഗരം എല്ലാവിധ സഞ്ചാരികളുടേയും യാത്രീകരുടേയും ഇഷ്ട സ്ഥാനങ്ങളിൽ ഒന്നാണ്. പ്രകൃതി വിസ്മയങ്ങളും ചരിത്ര സ്മാരകങ്ങളുമൊക്കെ തനിമയോടെ നിവർന്നു നിൽക്കുന്ന ഇവിടുത്തെ ഭൂപ്രകൃതി ഈ സ്ഥലത്തെ ഏറ്റവും മികച്ച വാരാന്ത്യ കവാടമാക്കി മാറ്റുന്നു. ഒ‍ഡീഷ സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ബാരിപാതാ കൊൽക്കത്തയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു ലക്ഷൃസ്ഥാനമാണ്. പ്രകൃതിരമണീയമായ കാഴ്ചകളും ചരിത്രപരമായ കലാസൃഷ്ടികളും ഇവിടെ അനവധിയുണ്ട്.

വിസ്മയാവഹമായ ക്ഷേത്രങ്ങളിൽ തുടങ്ങി ചരിത്ര പ്രാധാന്യമേറിയ കൊട്ടാരങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും ദേശീയ ഉദ്യാനങ്ങളും ഒക്കെ നിങ്ങൾക്ക് ബരിപാതയിൽ എത്തിയാൽ കാണാനാവും. അതുകൊണ്ടുതന്നെ, പ്രകൃതി സൗന്ദര്യത്തിന്റെയും ചരിത്ര സത്യങ്ങളുടേയും ഒരു സമ്പൂർണ സങ്കലനം എന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. എങ്കിൽ പിന്നെ ഈ സീസണിൽ ഇങ്ങോട്ടേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമല്ലേ ?

ബാരിപാത സന്ദർശിക്കാൻ അനുയോജ്യമായ സമയം

ബാരിപാത സന്ദർശിക്കാൻ അനുയോജ്യമായ സമയം

മിതമായ കാലാവസ്ഥയാണ് ബരിപാത നഗരത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലും പ്രതിഫലിക്കുന്നത്. അതിനാൽ വർഷം മുഴുവൻ ഇവിടെ സന്ദർശനത്തിന് അനുയോജ്യമാണ്. എന്നിരുന്നാലും, വേനൽക്കാലത്തിൽ ചൂടിന്റെ അസ്വസ്ഥതകളോടു കൂടി ഇവിടം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം

PC: Wiki GSD

കൊൽക്കത്തയിൽനിന്ന് ബാരിപാഡയിലേക്ക് എങ്ങിനെ എത്തിച്ചേരാം

കൊൽക്കത്തയിൽനിന്ന് ബാരിപാഡയിലേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാനമാർഗം : ബരിപാതയ്ക്ക് അടുത്തുള്ള വിമാനത്താവളം കൊൽക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത് ഇവിടെ നിന്ന് 225 കിലോമീറ്ററാണ് അങ്ങോട്ടേക്കുള്ള ദൂരം.

റെയിൽവെ മാർഗ്ഗം: ബരിപാത നഗരം കൊൽക്കത്തയുമായും അവിടെയുള്ള എല്ലാ സമീപ നഗരങ്ങളുമായും റെയിൽമാർഗ്ഗത്തിൽ മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ നിങ്ങൾക്ക് ബരിപാത റെയിൽവേ സ്റ്റേഷനിലേക്ക് നിങ്ങൾക്ക് എളുപ്പത്തിൽ ട്രെയിൻ യാത്ര സാധ്യമാണ്..

റോഡ് മാർഗം : കൊൽക്കത്തയിൽ നിന്ന് 225 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബരിപാത നഗരത്തിലേക്ക് റോഡു മാർഗ്ഗം മുഖേന വളരെ എളുപ്പത്തിൽ എത്തിച്ചേരാം

റൂട്ട് 1: കൊൽക്കത്ത - ഝാർഗ്രാം - ബാരിപാഡ

റൂട്ട് 2: കൊൽക്കത്ത - കേശപുർ - ബാരിപാഡ

റൂട്ട് 2 നെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ യാത്രാസമയം ലാഭിക്കാനാവും റൂട്ട് 1 തിരഞ്ഞെടുക്കുകയാണെങ്കിൽ. ഈ വഴിയിലൂടെ നിങ്ങൾക്ക് ഏതാണ്ട് 5 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. ഈ വീഥിയിലൂടെയുള്ള റോഡുകളും വളരെയധികം നല്ലതാണ്. ബാരിപാതയിലേക്കുള്ള യാത്രയിൽ ഒരു ഇടവേള എടുക്കാൻ നിങ്ങൾക്ക് തോന്നിയാൽ ഝാർഗ്രാമിൽ എത്തുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം. ഇവിടെ നിങ്ങൾക്ക് പര്യവേഷണം ചെയ്യാനായി നിരവധി കാര്യങ്ങളുണ്ട്.

ഝാർഗ്രാം

ഝാർഗ്രാം

ഝാർഗ്രാം കൊൽക്കത്തയിൽ നിന്ന് 173 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ഝർഗ്രാം പാലസ്, ഝാർഗ്രാം ഡീയർ പാർക്ക് എന്നിവിടങ്ങളെല്ലാം സഞ്ചാരികളുടേയും യാത്രീകരുടേയും ഇടയിൽ വളരെയധികം പേരുകേട്ട സ്ഥലമാണ്. പ്രകൃതിസൗന്ദര്യവും ചരിത സൗന്ദര്യവും ഒരുപാടുള്ളതിനാൽ ബരിപാതയിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ഇടവേളയെടുക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. പുരാതന ക്ഷേത്രങ്ങളും ചരിത്ര പ്രാധാന്യമേറിയ കെട്ടിടങ്ങളും കൊണ്ട് സമൃതമാണ് ഈ നഗരം. ഇവിടുത്തെ ആദിവാസി നൃത്തങ്ങളുടേയും വാർഷിക ഉത്സവങ്ങളുടേയും കാർണിവലുകളുടേയും പേരിൽ ഏറെ പ്രശസ്തമാണ് ഝാർഗ്രാം.

PC: Vikramaditya Malladeb

അന്തിമ ഉദ്ദിഷ്ടസ്ഥാനം - ബരിപാഡ

അന്തിമ ഉദ്ദിഷ്ടസ്ഥാനം - ബരിപാഡ

അങ്ങനെ 225 കിലോമീറ്റർ ദൂരം പിന്നിട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ബരിപാതയുടെ മണ്ണിൽ കാലുകുത്താനാവും. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുനഗരമാണ് ബാരിപാത. രാജകീയ പ്രൗഡിക്കും പ്രകൃതിഭംഗിക്കും വളരെയധികം പേരുകേട്ടതാണ് ഈ സ്ഥലം. വെള്ളച്ചാട്ടങ്ങളും ദേശീയ ഉദ്യാനവും ഒക്കെ പ്രകൃതിരമണീയമായി ഇവിടെ നിലകൊള്ളുന്നുണ്ട്.

പച്ചപുതച്ച് നിൽക്കുന്ന പർവ്വതനിരകളും, ശബ്ദതരംഗങ്ങൾ ആഴത്തിൽ പ്രതിധ്വനിക്കുന്ന താഴ്വരകളും ഒക്കെ ബരിപാതയെ ആകർഷകമാക്കുന്നു. നിങ്ങളുടെ കുടുംബത്തോടോ സുഹൃത്തുക്കളോടോ ഒപ്പം ഇവിടെ വന്നെത്തിയാൽ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ കുറച്ച് നല്ല നാളുകൾ നിങ്ങൾക്ക് ചെലവഴിക്കാനാവും. ക്ഷേത്രങ്ങളിൽ തുടങ്ങി മതപരമായ മറ്റു പല സ്ഥലങ്ങളിലേക്കുമുളള യാത്രയിൽ നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ ഇഷ്ടപെടുന്ന പല കാഴ്ചകളും ഇവിടെ കണ്ടെത്താനാകും.

നിങ്ങൾ ബാരിപാത പട്ടണത്തിൽ എത്രത്തോളം സമയം കൂടുതൽ ചിലവഴിക്കുന്നുവോ, അത്രയധികം കാര്യങ്ങൾ ഈ ചരിത്ര നഗരം നിങ്ങൾക്ക് കാണിച്ചു തരും. ഒരിക്കൽ നിങ്ങളിവിടെയെത്തിയാൽ ഇവിടുത്തെ വിസ്മയാവഹമായ കാര്യങ്ങൾ കണ്ടും കേട്ടുമറിയാൻ വളരെയധികം ആകാംക്ഷയുണ്ടാകും. അനശ്വരമായ ഈ നഗരത്തിന്റെ കൃത്യമായ ഉത്ഭവസമയം ഇന്നും ഏവർക്കും അജ്ഞാതമാണെങ്കിലും, നൂറ്റാണ്ടുകളായി ഭൻജ് രാജവംശകാലം മുതൽക്കേ തന്നെ ഈ പ്രദേശം നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.. ബാരിപാത നഗരത്തിന്റെ അതിർത്തിയിൽ എപ്പോഴെങ്കിലും നിങ്ങൾ കാലുകുത്തി കഴിഞ്ഞാൽ ഒരിക്കലും സന്ദർശിക്കാൻ മറന്നു പോകാൻ പാടില്ലാത്ത പ്രധാന സ്ഥലങ്ങൾ താഴെ പറയുന്നവയാണ്.


PC: Jnanaranjan sahu

സിമ്ലിപാൽ ദേശീയ ഉദ്യാനം

സിമ്ലിപാൽ ദേശീയ ഉദ്യാനം

ബാരിപാതയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് സിംലിപാൽ ദേശീയ ഉദ്യാനം. വനാന്തരന്തരീക്ഷ പ്രകൃതിയായ ഇവിടെ നിങ്ങൾക്ക് നിരവധി വന്യമൃഗങ്ങളെയും സസ്യജാലങ്ങളേയും കാണാൻ കഴിയും.. സിമ്ലിപാൽ ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിൽ മനോഹരമായി പ്രവഹിച്ച് ഒഴുകുന്ന ഒരു വെള്ളച്ചാട്ടവും കാണാം. 846 ചതുരശ്ര കിലോമീറ്ററോളം വിശാലമായി പരന്നു കിടക്കുന്ന മനോഹരമായ ഈ നാഷണൽ പാർക്ക് തീർച്ചയായും പ്രകൃതി സ്നേഹികളുടെ ഇഷ്ടപ്പെട്ട സ്ഥാനമാണ്


PC: Byomakesh07

മയൂർബഞ്ച് കോട്ടാരം

മയൂർബഞ്ച് കോട്ടാരം

ബാരിപാതയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് മയൂർഭഞ്ച് കൊട്ടാരം. പത്തൊൻപതാം നൂറ്റാണ്ടിൽ പടുത്തുയരത്തിയ ഈ കൊട്ടാരം മയൂർഭഞ്ജ് രാജാക്കന്മാരുടെ രാജകീയ വസതിയാണ്.. ഒരു കാലഘട്ടം വരേക്കും ഒട്ടേറെ തവണ ഇത് പുനരുദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും കെട്ടിടത്തിന്റെ രൂപത്തിലും ഘടനയിലും യാതൊരു വിധത്തിലുമുള്ള മാറ്റവും വരുത്താതെ കാൽപനികത കാത്തു സൂക്ഷിക്കുന്നു. രണ്ടു നിലകളിലായി നിലകൊള്ളുന്ന ഈ കൊട്ടാരം വിശിഷ്ഠമായ ഇഷ്ടികല്ലുകൾ കൊണ്ട് വാസ്തുവിദ്യാ ശൈലിയിൽ നിർമിക്കപ്പെട്ട ഒന്നാണ്. 125 മുറികളും പടുകൂറ്റൻ ഹാളുകളും ഒക്കെയുള്ള മയൂർഭഞ്ജ് പാലസ്, രാജ്ബാരി എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രദേശത്തെ ഏറ്റവും മനോഹരമായ വാസ്തുവിദ്യയെ ഇവിടെ കയറിച്ചെന്നാൽ നിങ്ങൾക്ക് കാണാനാവുക.

ജ്വാല മുഖീ ക്ഷേത്രം

ബരിപാതയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണീ ക്ഷേത്രം. ഇന്ത്യയിൽ ഏറെയധികം അളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ജ്വാലാദേവിയാണ് . ജ്വാല മുഖീ ക്ഷേത്രത്തിന്റെ പരിസരങ്ങൾ മുഴുവനും മനോഹരമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഈ ക്ഷേത്രത്തിനകത്തെ സ്വർണ്ണ നിറമുള്ള ഗോപുരം ഏറെ പ്രസിദ്ധിയാർജ്ജിച്ചതാണ്. മുഗൾ ചക്രവർത്തിയായ അക്ബർ സമ്മാനിച്ചതാണ് ഇതെന്ന് ചരിത്രം പറയുന്നത്.

PC: Wiki GSD

മറ്റ് സ്ഥലങ്ങൾ

മറ്റ് സ്ഥലങ്ങൾ

മുകളിൽ പറഞ്ഞ സ്ഥലങ്ങളെ മാറ്റി നിർത്തിയാൽ ബാരിപാതയിൽ സന്ദർശിക്കാനായി നിരവധി സ്ഥലങ്ങൾ വേറെയുണ്ട്. അവയൊക്കെ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുകയും ചെയ്യും. ജഗന്നാഥ ക്ഷേത്രം, കിച്ചകേശ്വരി ക്ഷേത്രം, ദേബകുന്ദ, കുച്ചീ, ദേവ്ഗ്രാം എന്നിവയൊക്കെ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ശിലായുഗ കാലഘട്ടം അവസാനിച്ചപ്പോൾ തൊട്ടേ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന ചരിത്രാതീതമായ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് കുച്ചീ. ആരെയും മോഹിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ ഉള്ളതെന്നതിനാൽ ബാരിപാതയിൽ വന്നെത്തി ഇവയൊക്കെ സന്ദർശിക്കേണ്ടത് അനിവാര്യമാണ്

PC: Wiki GSD

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X