
സമ്പന്നമായ സംസ്കാരവും പൈതൃക പാരമ്പര്യവും ഒത്തുചേർന്ന ഒറീസ്സയിലാണ് പുരി സ്ഥിതിചെയ്യുന്നത്.. ജഗന്നാഥ ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രം ഭക്ത ജനങ്ങളുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ്. മഹാവിഷ്ണുവിനെയാണ് ജഗന്നാഥ ഭഗവാൻ എന്ന പേരിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് . വർഷം തോറും ആയിരക്കണക്കിന് ഭക്തർ പുരിയിൽ പ്രാർത്ഥനകൾ അർപ്പിക്കാനും അനുഗ്രഹാശ്ലേഷങ്ങൾ നേടിയെടുക്കാനുമായി വന്നെത്താറുണ്ട്.. മതപരമായ പ്രാധാന്യം കൂടാതെ, പുരി നഗരം അത്യാകർഷകമായ ബീച്ചുകളുടെ പേരിലും പ്രസിദ്ധമാണ്. പുരി ബീച്ച്, ബലിഗൈ ബീച്ച്, ബാലേശ്വർ ബീച്ച് എന്നീ കടലോരങ്ങൾ സൗന്ദര്യത്തിന്റെ അവസാന വാക്കാണ്. ഇവിടുത്തെ കടലോരങ്ങൾ മാത്രം സന്ദർശിക്കാനായി ധാരാളം സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്താറുണ്ട്. കടലോരങ്ങളിൽ വന്നെത്തി സൂര്യോദയത്തിൻറെയും സൂര്യാസ്തമയത്തിന്റെയും അതിമനോഹര ദൃശ്യാനുഭവത്തെ തൊട്ടറിയുന്നത് ഏതൊരാൾക്കും സ്വപ്നതുല്യമായ ഒരു അനുഭവമായിരിക്കും...

പൂരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ പൂരിയിൽ അനുഭവപ്പെടുന്നത്. വേനൽകാലത്തെ ചൂടിന്റെ അന്തരീക്ഷ താപനില 32 ൽ നിന്ന് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതിനാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാല മാസങ്ങളിൽ സന്ദർശനത്തിന് അത്ര സുഖകരമല്ല. സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായത് ശൈത്യ കാലാവസ്ഥയാണ്.. ശൈത്യകാലത്തിൽ താപനില പൊതുവേ കുറഞ്ഞിരിക്കും എന്നതിനാൽ പരിസ്ഥിതി തികച്ചും കുളിർമയേറിയതായിരിക്കുകയും ചെയ്യും. മൺസൂൺ കാലത്ത് മിതമായ അളവിൽ മഴ ലഭിക്കുന്ന പ്രദേശമാണ് പൂരി.
പൂരിയിലേക്ക് എങ്ങിനെ എത്തിച്ചേരാം
വിമാനമാർഗം : പൂരി പട്ടണത്തിന് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഭുവനേശ്വറിലെ ബിജു പട്നായക് എയർപോർട്ടാണ്. എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഇവിടേക്ക് വിമാന സർവ്വീസുകളുണ്ട്. പുരിയിൽ നിന്ന് 58.5 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
റെയിൽ മാർഗം : രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും പൂരി റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ സർവീസ് ലഭ്യമാണ്..
റോഡ് മാർഗ്ഗം : ഇന്ത്യയിലെ എല്ലാ റോഡുകളുമായി നല്ല രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ റോഡുമാർഗ്ഗം രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് നിരന്തരം ബസ്സു സർവീസുകളും കാബുകളും ഉണ്ടായിരിക്കും.
റൂട്ട് 1 : കൊൽക്കത്ത - ഖരഗ്പൂർ - ബാലസോർ - ഭദ്രക് - കട്ടക്ക് - ഭുവനേശ്വർ - പൂരി
റൂട്ട് 2: കൊൽക്കത്ത - ബാലസോർ - ഭദ്രക് - ഭുവനേശ്വർ - പൂരി
ഈ രണ്ട് റൂട്ടുകളേയും താരതമ്യപ്പെടുത്തി കണക്കിലെടുക്കുമ്പോൾ റൂട്ട് 1 മാർഗ്ഗം കൂടുതൽ എളുപ്പമായതും യാത്രാമധ്യേ ആകർഷകമായ നിരവധി സ്ഥലങ്ങളെ കാണിച്ചു തരുന്നതുമാണ്
PC:rjha94

ഖരഗ്പൂർ
കൊൽക്കത്ത നഗരത്തിൽ നിന്നും 139 കിലോമീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന ഖരഗ്പൂർ പ്രദേശം പശ്ചിമ ബംഗാളിലെ പ്രമുഖ വ്യവസായ കേന്ദ്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ റെയിൽവേ സ്റ്റേഷൻ ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഖർഗേശ്വർ ക്ഷേത്രം, കുറുംബറ കോട്ട, ഝർഗ്രാം പാലസ്, ജൊരണ്ട വെള്ളച്ചാട്ടം തുടങ്ങിയവയൊക്കെ ഖരഗ്പൂർ ദേശത്തിലെ പ്രാധ്യന്യമേറിയ ചില വിനോദസഞ്ചാര ആകർഷണങ്ങളിൽ പെട്ടവയാണ് ..

ബാലസോർ
ഭുവനേശ്വറിൽ നിന്ന് 194 കിലോമീറ്റർ അകലെയായാണ് ബാലസോർ സ്ഥിതി ചെയ്യുന്നത്. സമീപകാലത്തിലായി ഇവിടുത്തെ ചന്ദിപ്പൂർ ബീച്ചിന് സഞ്ചാരികളുടെ ഇടയിൽ ഏറെ ജനപ്രീതി കൈവരിച്ചിട്ടുണ്ട്. ചന്ദിപ്പൂർ ബീച്ചിലെ മനോഹാര ദൃശ്യങ്ങളും സുന്ദര സാന്ദ്രമായ തിരമാലകളുടെ ശബ്ദവും ആസ്വദിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ യാത്ര ചെയ്തെത്തുന്നു.
നിങ്ങൾ ബാലസോർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. കുൽദീഹാ വന്യജീവി സങ്കേതം, തത്സരി, ചാന്ദ്ബലി, ഝാദേശ്വര ക്ഷേത്രം, പഞ്ചാലിനിംഘേശ്വർ എന്നിവയൊക്കെയാണ് ബാലസോർ നഗരം കാത്തു വച്ചിരിക്കുന്ന പ്രധാന ആകർഷണങ്ങൾ..
PC: Surjapolleywiki

ഭദ്രക്
ഒഡീഷയിലെ ഒരു ചെറിയ പട്ടണമാണ് ഭദ്രക്. നിരവധി ക്ഷേത്രങ്ങളും മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. കൊൽക്കത്തയിൽ നിന്നും പുരിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് ഭദ്രക്ക് നഗരത്തിൽ വന്നെത്തുമ്പോൾ ആശ്വാസ പൂർണ്ണമായ ഇടവേളകൾ ലഭിക്കും. ഇവിടുത്തെ പ്രശസ്തമായ ഒരു ഭദ്രകാളി ക്ഷേത്രമാണ് അമ്മ ഭദ്രകാളി ക്ഷേത്രം. ഭദ്രകാളിയെ ആരാധിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനുമായി ധാരാളം ഭക്തജനങ്ങൾ ഇവിടെ വന്നെത്തുന്നു.
അതിവിശിഷ്ഠമായ ഈ ക്ഷേത്രത്തെ കൂടാതെ നിങ്ങൾക്ക് ധർമ തുറമുഖവും ഇസ്കോൺ ക്ഷേത്രവും, ബാൻകബാശുലി ക്ഷേത്രവും, ലോകനാഥ ക്ഷേത്രവുമെല്ലാം സന്ദർശിക്കാവുന്നതാണ്.

കട്ടക്ക്
ഒറീസ്സയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന കട്ടക്കാണ് ഈ സംസ്ഥാന ഏറ്റവും വലിയ രണ്ടാമത്തെ നഗരം. ഇന്ത്യയുടെ സിൽവർ സിറ്റി എന്ന പേരിലറിയപ്പെടുന്ന ഈ നഗരം വളരെ പഴക്കം ചെന്ന ഒരു സ്ഥലമാണ്. ഇവിടുത്തെ വിശിഷ്ടമായ കരകൗശല വസ്തുക്കളും, നാടോടി നൃത്തങ്ങളും, പ്രത്യേകതരം ഭക്ഷ്യ വിഭവങ്ങളുമൊക്കെ വ്യത്യസ്തമായ ഇവിടുത്തെ സമ്പന്ന സാംസ്കാരികതയും പൈതൃക പാരമ്പര്യങ്ങളു ഉയർത്തിക്കാട്ടുന്നു. സഞ്ചാരികൾ ഓരോരുത്തർക്കും ഒരേസമയം പ്രകൃതിയുടെ അനന്തഭംഗിയും ചരിത്ര സ്മാരകങ്ങളുടെ മായക്കാഴ്ചകളും ഒരുമിച്ച് കാണിച്ചുകൊടുക്കുന്ന പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കട്ടക്ക് നഗരം
ഭിതാർകണിക വന്യ ജീവി സങ്കേതം, കൽപ്രതിമകളുടെ ശേഖരം, ധബലേശ്വർ ക്ഷേത്രം, ബറാബട്ടി കോട്ട, കട്ടക്ക് ചാന്ദി ക്ഷേത്രം, ഖ്വദാം റസൂൽ പളളി, സിങ്ക്നാഥ ക്ഷേത്രം എന്നിവയൊക്കെയാണ് കട്ടക്കിലെ ചില പ്രധാന ആകർഷണങ്ങൾ.

ഭുവനേശ്വർ
ഭുവനേശ്വരിലെ ക്ഷേത്രങ്ങളുടേയും അവിടുത്തെ വാസ്തുവിദ്യാ ശൈലികളുടേയുമൊക്കെ പ്രത്യേകതകളാൽ വളരെ പ്രശസ്തമാണ് ഈ പട്ടണം. ഒറീസയുടെ തലസ്ഥാന നഗരിയായ ഇവിടെ ശിവഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ നിരവധിയുണ്ട്.. ക്ഷേത്രങ്ങളുടെ നഗരം എന്ന പേരിലാണ് ഭുവനേശ്വർ പട്ടണം എല്ലാവരുടേയുമിടയിൽ അറിയപ്പെടുന്നത്..
ലിംഗാരാജ ക്ഷേത്രം, രാജറാണി ക്ഷേത്രം, പരശുരാമേശ്വര ക്ഷേത്രം, അനന്ത വാസുദേവ ക്ഷേത്രം, ബ്രഹ്മേശ്വര ക്ഷേത്രം എന്നിവയൊക്കെ ഭുവനേശ്വറിലെ പ്രശസ്തമായ ചില ക്ഷേത്രങ്ങളാണ്.

അന്തിമ ലക്ഷ്യസ്ഥാനം - പൂരി
ഹിന്ദുക്കളായ ഭക്തജനങ്ങളുടെ ഏറ്റവും പ്രമുഖ മായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പൂരി നഗരം. ഇവിടുത്തെ ജഗന്നാഥ ക്ഷേത്രമാണ് ഈ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. പരമശിവ ഭഗവാൻ വിശാലമായ ഈ ക്ഷേത്രത്തിൻറെ അങ്കണങ്ങളിൽ വി വിശ്രമിക്കുന്നു എന്നാണ് വിശ്വാസം. ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെട്ട സാംസ്കാരികവും പരമ്പരാഗതവുമായ ചരിത്രസത്യങ്ങളുടെ നേർക്കാഴ്ചകൾ ഇവിടെ നിന്ന് ആരംഭിക്കുന്നു.
ഭക്തജനങ്ങളുടെ ഇടയിൽ ഏറെ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രത്തിന് പുറമേ, ടൂറിസ്റ്റുകളെ ആകർഷിക്കാൻ കെൽപ്പുള്ള നിരവധി മായക്കാഴ്ചകളും ഇവിടെ പൂരിയിൽ കാത്തിരിപ്പുണ്ട്. കൊൽക്കത്തയിൽ നിന്നുള്ള മികച്ച ഒരു വാരാന്ത്യ കവാടമായ പുരിയിൽ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. പൂരി ദേശത്തിനും അതിന്റെ ചുറ്റുവട്ടങ്ങളിലുമായി നിലകൊള്ളുന്ന ആകർഷകമായ സ്ഥലങ്ങളെ നമുക്ക് പരിശോധിക്കാം

ജഗന്നാഥ ക്ഷേത്രം
പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം പുരിയിലെ ഹിന്ദുക്കളായ എല്ലാവരും ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കുന്ന ഒന്നാണ്. ഇന്ദ്രധമണ രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. മഹാവിഷ്ണുവിന്റെ രൂപത്തിൽ ഭൂമിയിലേക്കിറങ്ങി വന്ന ജഗന്നാഥ ഭഗവാന് സമർപ്പിക്കാനായി അദ്ദേഹം പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്ന് പറയപ്പെടുന്നു.
ജഗനാഥ ഭഗവാന്റെ ഈ പടുകൂറ്റൻ ക്ഷേത്രത്തിനുളളിൽ ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെ കൂടാതെ നിരവധി ചെറിയ ചെറിയ ക്ഷേത്രങ്ങളുണ്ട്. മനോഹരമായ കൊത്തുപണികൾ ചേർത്തുവച്ചു കൊണ്ട് പണി കഴിപ്പിച്ചിരിക്കുന്ന ഇതിനകത്തെ ഓരോ ക്ഷേത്രങ്ങളും കലാമൂല്യങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. വർഷത്തിൽ ഉടനീളം ആയിരക്കണക്കിന് സഞ്ചാരികളും ഭക്തന്മാരും ഈ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നു. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹം തേടി ഇവിടെ എത്തുന്ന ഇവർ മനസ്സ് നിറഞ്ഞാണ് മടങ്ങി പോകുന്നത്
പുരിയിൽ നിന്നുള്ള ദൂരം : ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പൂരി പട്ടണത്തിൽ തന്നെയാണ് .

പൂരി ബീച്ച്
കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നാണ് പൂരി ബീച്ച്. ഏവരെയും വശീകരിക്കുന്ന ഇവിടുത്തെ അത്യാകർഷകമായ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും കാഴ്ചകൾ കാണാനായി നിരവധി സഞ്ചാരികളാണ് വർഷംതോറും ഇവിടെ എത്തുന്നത്. ഐതിഹാസിക കഥാപാത്രങ്ങളെയും, ഇതിഹാസ സംഭവങ്ങളെയും കോർത്തിണക്കി ഇവിടെ ചിത്രീകരിച്ചിരിക്കുന്ന മണൽ ശിൽപങ്ങൾ ഏവരുടേയും മനം കവരുന്നതാണ്. ഇവയുടെ സാന്നിധ്യം ഈ സ്ഥലത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാക്കി മാറ്റിയിരിക്കുന്നു. പൂരി നഗരത്തിൻറെ സംസ്കാരികപാരമ്പര്യത്തെയും , കലാ വൈഭവങ്ങളേയും എല്ലാം തന്നെ ഒരുമിച്ച് നേരിട്ട് കണ്ടും കേട്ടും അറിയാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് പൂരി ബീച്ച്. ഇവിടെ നിങ്ങൾക്ക് പ്രത്യേകമായ ചില കരകൗശല വസ്തുക്കളും രുചിയേറുന്ന ഭക്ഷണ വിഭവങ്ങളേയുമൊക്കെ ലഭ്യമാകും
പൂരിയിൽ നിന്നുള്ള ദൂരം : 3.2 കി.മീ
Aleksandr Zykov

ചിലികാ തടാകം
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമാണ് ചിലികാ തടാകം. ഇവിടെ കണ്ടുവരുന്ന വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ സാന്നിധ്യം ഏറെ പ്രശംസനീയമാണ്. ഈ തടാകത്തിന്റെ അങ്കണങ്ങളിൽ നിങ്ങൾക്ക് വിവിധയിനത്തിൽപ്പെട്ട പക്ഷിക്കൂട്ടങ്ങളെയും കാണാനാവും. അരയന്നങ്ങളും സാൻഡ്പിപ്പർ പക്ഷികളും വെളുത്ത നിറമുള്ള കടൽ കഴുകന്മാരുമൊക്കെ അവയിൽ ചിലതാണ്. അതുകൊണ്ടുതന്നെ പക്ഷി നിരീക്ഷകരായ എല്ലാവർക്കും തികച്ചും അനുയോജ്യമായ ഒരു സ്ഥലം കൂടിയാണിത്.. അതുകൂടാതെ ചിൽക തടാകത്തിലെ ജലപരപ്പിൽ നിങ്ങൾക്ക് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇറവാടി ഡോൾഫിനുകളേയും കാണാനാവും
പൂരിയിൽ നിന്നുള്ള ദൂരം : 37 കി.മീ

ബലിഗായ് ബീച്ച്
ഒറീസയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നാണ് ബലിഗൈ ബീച്ച്. ഡിസംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ അപൂർവ ഇനത്തിൽപ്പെട്ട നിരവധി ദേശാടന പക്ഷികളെ ഇവിടുത്തെ പരിസരങ്ങളിൽ കാണാൻ കഴിയും. അതുപോലെതന്നെ കുഞ്ഞൻ ആമകളും ഈ കാലയളവിൽ ഇവിടെ ഈ കടലോരത്തിന്റെ മടിയിൽ അലിഞ്ഞു തിരയാറുണ്ട്. ഈ ബീച്ചിൽ ബോട്ട് റൈഡിനുള്ള സംവിധാനങ്ങളുണ്ട്. ടൂറിസ്റ്റുകള്ക്ക് ശാന്തമായി വിശ്രമിക്കാനും സൂര്യവെളിച്ചത്തിൽ സ്നാനം ചെയ്യാനും സ്വയം ഉന്മേഷവാനാകാനും ഒക്കെ അവസരമുണ്ട്..
പൂരിയിൽ നിന്നുള്ള ദൂരം : 16.7 കി.മീ

മാർക്കണ്ഡേശ്വര ക്ഷേത്രം
ഇവിടുത്തെ മാർക്കണ്ഡേശ്വര ക്ഷേത്രം അതിന്റെ തനതായ വാസ്തുശില്പ ശൈലി കൊണ്ട് സഞ്ചാരികളുടെ ഇടയിൽ വേറിട്ടുനിൽക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിൽ ശിവൻറെ വിവിധ അവതാരങ്ങളുടെ രൂപങ്ങൾ കാണാനാവും. ക്ഷേത്രത്തിന്റെ കവാടത്തിൽ പത്ത് ആയുധങ്ങളുമായി നിലകൊള്ളുന്ന നടരാജ ഭഗവാന്റെ വലിയൊരു പ്രതിരൂപം നിങ്ങളെ ഏവരെയും അത്ഭുതപ്പെടുത്തും. .
പൂരിയിൽ നിന്നുള്ള ദൂരം : 3.2 കിമീ

ബേലെശ്വർ കടലോരം
പുരിയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ബേലേശ്വർ അഥവാ ബാലേശ്വർ ബീച്ച്. പൂരി ബീച്ചിനേക്കാൾ പൊതുവേ ആൾത്തിരക്ക് കുറവായിരിക്കും ഇവിടെ. പുതുതായി വിവാഹം ചെയ്ത ദമ്പതികൾക്ക് പ്രകൃതി സൗന്ദര്യത്തിന്റെ മടിയിൽ ഒരുമിച്ച് ഇരുന്നുകൊണ്ട് കുറച്ച് നല്ല സമയം ചെലവഴിക്കാനായി ഇവിടം മികച്ചതാണ്.. ഇവിടത്തെ പ്രശസ്തമായ ശിവക്ഷേത്രവും നിങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.. ഈ ക്ഷേത്രത്തിൽ എന്നും പൂജകളും പ്രാർത്ഥനകളും നടക്കാറുണ്ട്
പൂരിയിൽ നിന്നുള്ള ദൂരം : 16.7 കി.മീ

കൊണാർക്ക് സൂര്യക്ഷേത്രം
യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നാായ കൊണാർക്ക് സൂര്യ ക്ഷേത്രം സൂര്യ ദേവന് സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഈ സ്ഥലം വർഷം തോറും നിരവധി വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. കലിംഗ യുഗ കാലഘട്ടത്തിലെ ശിൽപ്പചാതുരിയും വാസ്തുവിദ്യയും ഒക്കെ ഈ ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ തെളിഞ്ഞു കാണാനാവും.
ഗംഗ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന നരസിംഹദേവൻ ഒന്നാമന്റെ നിർദ്ദേശപ്രകാരം 12 വർഷം കൊണ്ട് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൻറെ നിർമ്മിതിക്കായി 1200 കലാകാരന്മാർ കഠിനയത്നം നടത്തിയിട്ടുണ്ടെന്ന് ചരിത്രത്താളുകളിൽ പരാമർശിക്കുന്നുണ്ട്. 7 കുതിരകളും 24 ചക്രങ്ങളുമുള്ള ഒരു പടുകൂറ്റൻ രഥത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്
പൂരിയിൽ നിന്നുള്ള ദൂരം : 34.5 കി.മീ