Search
  • Follow NativePlanet
Share
» »നിർമ്മലമായ കടലോരങ്ങളുടെ മടിത്തട്ടിലേക്ക് യാത്ര ചെയ്യാം

നിർമ്മലമായ കടലോരങ്ങളുടെ മടിത്തട്ടിലേക്ക് യാത്ര ചെയ്യാം

ഒരു അവധിയെടുത്ത് കടലോരങ്ങളുടെ നാടായ താജ്പൂർ നഗരത്തിലേക്ക് വന്നെത്തി വെൺമയേറിയ ബീച്ചുകളുടെ വിശ്വസൗന്ദര്യത്തിനും ഏകാന്തതയുടെ അനന്ത സംഗീതത്തിനും സാക്ഷികളാകാം

പ്രകൃതിയുടെ വിശ്വ സംഗീതം കേട്ടുകൊണ്ട് തണുപ്പേറിയ ഇളംകാറ്റിനെ തഴുകി തലോടാൻ കഴിയുന്ന ഒരു അന്തരീക്ഷ ഭൂപ്രകൃതിയിൽ ചെന്നെത്തണമെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ ? ഉണ്ടെങ്കിൽ താജ്പൂർ നിങ്ങൾക്കായുള്ള സ്ഥലമാണ്. പശ്ചിമബംഗാളിൽ സ്ഥിതിചെയ്യുന്ന ഈ ചെറു നഗരത്തിൽ മനോഹരവും നിർമ്മലവുമായ നിരവധി കടലോരങ്ങൾ നിലകൊള്ളുന്നു. പ്രശാന്ത മനോഹരമായ ഇവിടുത്തെ കടൽത്തീരങ്ങളുടെ ആകർഷണാ വൈഭവം ഈ സ്ഥലത്തെ ഏതൊരാളും വന്നെത്താൻ കൊതിക്കുന്ന മികച്ചൊരു വാരാന്ത്യ കവാടമാക്കി മാറ്റുന്നു.

താജ്പൂരിലെത്തുന്ന ഒരാൾക്ക് സന്തോഷിച്ച് ഉല്ലസിക്കാനായി ഏർപ്പെടാവുന്ന നിരവധി ജലകായിക വിനോദങ്ങൾ ഉണ്ടിവിടെ. ഇത്തരത്തിൽ മനോഹരമായ ഒരു സ്ഥലത്തെ നിങ്ങൾക്ക് വേറെയെവിടെയും കണ്ടെത്താനാവില്ല.

എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് തന്നെ ഇങ്ങോട്ട് ഒരു യാത്ര ആസൂത്രണം ചെയ്യുകയല്ലേ.. ? താജ്പൂരിനെക്കുറിച്ച് കൂടുതൽ അറിയാനും അവിടേക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ച് അറിയാനുമായി തുടർന്ന് വായിക്കുക...

താജ്പൂർ സന്ദർശിക്കാൻ അനുയോജ്യമായ കാലയളവ്

താജ്പൂർ സന്ദർശിക്കാൻ അനുയോജ്യമായ കാലയളവ്

യാതൊരു പ്രശ്നവും കൂടാതെ വർഷത്തിലുടനീളം സഞ്ചാരികൾ ഓരോരുത്തർക്കും എളുപ്പത്തിൽ വന്നെത്തി ചേരാൻ കഴിയുന്ന ഒരു ലക്ഷ്യസ്ഥാനമാണ് താജ്പൂർ. വേനൽക്കാലങ്ങളിൽ ഇവിടം സന്ദർശിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ സെപ്റ്റംബർ മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാളുകളിൽ നിങ്ങൾക്ക് ഇങ്ങോട്ടേക്ക് യാത്ര തിരിക്കാം.

PC: 123sarangi

കൊൽക്കത്തയിൽനിന്ന് ഇങ്ങോട്ടേക്ക് എങ്ങനെ എത്തിച്ചേരാം

കൊൽക്കത്തയിൽനിന്ന് ഇങ്ങോട്ടേക്ക് എങ്ങനെ എത്തിച്ചേരാം

വിമാനമാർഗം : ഇവിടെ താജ്പൂർ പട്ടണത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്നത് കൊൽക്കത്തയിലാണ്. ഇവിടെനിന്ന് ഏതാണ്ട് 160 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാൻ

തീവണ്ടി മാർഗം : നിങ്ങൾക്കു വേണമെങ്കിൽ റാം നഗർ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ പിടിക്കാം. അവിടെ നിന്ന് ഒരു ടാക്സി വിളിച്ചു എളുപ്പത്തിൽ താജ്പൂരേക്ക് എത്തിച്ചേരാവുന്നതാണ്. റാം നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് താജ്പൂരേക്ക് 10 കിലോമീറ്റർ ദൂരമേ യാത്ര ചെയ്യേണ്ടതുള്ളൂ. കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്നാണെങ്കിൽ ഇവിടേക്ക് 170 കിലോമീറ്റർ ദൂരമാണുള്ളത്.

റോഡ് മാർഗം : കൊൽക്കത്തയിൽ നിന്ന് റോഡുമാർഗം സഞ്ചരിച്ചാൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന താജ്പൂരേക്ക് അവിടെനിന്നും ഏതാണ്ട് 160 കിലോമീറ്റർ ദൂരമുണ്ട്. അതായത് നിങ്ങൾ ഒരു അഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടതായി വരും

റൂട്ട് 1: കൊൽക്കത്ത - തമ്ലുക്ക് - കണ്ടായ് - താജ്പൂർ

റൂട്ട് 2: കൊൽക്കത്ത - ഫത്തേഹ്പൂർ - കണ്ടായ് - താജ്പൂർ

റൂട്ട് 3: കൊൽക്കത്ത - ദേബ്ര - താജ്പൂർ

നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ റൂട്ട് 1 തിരഞ്ഞെടുക്കാവും ഉത്തമം. താരതമ്യേന നോക്കുമ്പോൾ മറ്റു റൂട്ടുകളേക്കാളും 40 മിനിറ്റ് കുറവു സമയം മതിയാവും നിങ്ങൾ ഈ വഴി പോവുകയാണെങ്കിൽ. റൂട്ട് 1 വഴി യാത്ര ചെയ്താൽ നിങ്ങൾക്ക് ഏതാണ്ട് നാലര മണിക്കൂറുകൊണ്ട് തന്നെ താജ്പൂരിൽ എത്തിച്ചേരാനാകും. അതുപോലെതന്നെ ഈ വഴി യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് പ്രശസ്ത നാടുകളായ താമ്ലുക്കും കൊണ്ടായും കാണാനാകും.

താമ്ലുക്ക്

താമ്ലുക്ക്

താജ്പൂരിൽ നിന്ന് 87 കിലോമീറ്ററിനും കൊൽക്കത്തയിൽ നിന്ന് 92 കിലോമീറ്ററിനും മധ്യേയായി സ്ഥിതിചെയ്യുന്നു പട്ടണമാണ് താമ്ലുക്ക്. രൂപ്നാരായൺ നദിയുടെ തീരങ്ങളിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പശ്ചിമബംഗാളിലെ ഏറ്റവും പഴക്കമേറിയ ഇടങ്ങളിലൊന്നാണിത് ഈ സ്ഥലം. രൂപ്നാരായൺ നദിയുടെ സാന്നിധ്യം ഈ പട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കിയിരിക്കുന്നു. ബോട്ടിംഗിനും നീന്തലും അടക്കമുള്ള നിരവധി ജല വിനോദങ്ങൾ ഇവിടെ ഈ നദിക്കരയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു..
പുരാതനമായ ഒരു പട്ടണമെന്ന നിലയിൽ ഇവിടെയെത്തുന്ന നിങ്ങൾക്ക് കാണാനായി കാലഹരണപ്പെടാത്ത കെട്ടിടസമുച്ചയങ്ങളും ക്ഷേത്രങ്ങളും ഒക്കെ നിരവധിയുണ്ട്. താമ്ലുക്ക് രാജ്ബാരീ, ദേവീ ബാർഗ്ഗാഭീമാ ക്ഷേത്രം, രാഖീ ബാതി എന്നിവയൊക്കെ അതിനുദാഹരണങ്ങളാണ്. ചരിത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പണ്ഡിതന്മാർക്കിടയിൽ തമ്രാളിപ്ത എന്ന പേരിലും ഈ സ്ഥലം അറിയപ്പെട്ടു വരുന്നു.

PC: Aishikmallik

കൊണ്ടായ്

കൊണ്ടായ്

താജ്പൂര് നഗരത്തിന് ഏതാണ്ട് 24 കിലോമീറ്റർ അകലെയായി കിഴക്കുഭാഗത്ത് നിലകൊള്ളുന്ന മിഡ്നാപ്പൂർ ജില്ലയിലാണ് കൊണ്ടായ് കടലോരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്തമായ പൈതൃക ക്ഷേത്രങ്ങളുടെയും മുസ്ലീം പള്ളികളുടെയും പേരിൽ പ്രദേശവാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ് കൊണ്ടായ് കടലോര പ്രദേശം. കപാൽകുണ്ടാല ക്ഷേത്രം, ബസന്തി മന്ദിർ എന്നിവയൊക്കെ കൊണ്ടോയിലെ ഏറ്റവും പ്രധാനമേറിയ ആകർഷണങ്ങളാണ്. ഇവിടുത്തെ പ്രധാന വ്യവസായങ്ങളായ കശുവണ്ടി വ്യവസായവും ഉപ്പു വ്യവസായവും ഒക്കെ ഈ പ്രദേശത്തെ നിരവധി ആളുകളുടെ തൊഴിലും ജീവിതമാർഗ്ഗവുമാണ്

PC: Biswarup Ganguly

അന്തിമ ലക്ഷ്യസ്ഥാനം - താജ്പൂർ

അന്തിമ ലക്ഷ്യസ്ഥാനം - താജ്പൂർ

പശ്ചിമ ബംഗാളിലെ അതിമനോഹരമായ കടലോര കുഗ്രാമങ്ങളിൽ ഒന്നാണ് താജ്പൂർ ദേശം. തിരക്ക് കുറഞ്ഞതും ശുദ്ധവും നിർമ്മലവുമായ കടലോരങ്ങളുടെ പേരിൽ ഏറ്റവുമധികം പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലം കൂടിയാണിത്. പുർബ മെഡിനിപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന താജ്പൂർ നഗരം ദിഘാ, മന്ദർമണി എന്നീ കടൽതീര പ്രദേശങ്ങളുടെ മധ്യേയായി നിലകൊള്ളുന്നു. ഇവിടുത്തെ മത്സ്യ കൃഷിയുടെ പേരിൽ വളരെയധികം പ്രശസ്തി നേടിയ ഒരു സ്ഥലം കൂടിയാണ് താജ്പൂർ.
1400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നിരവധി മത്സ്യക്കുളങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും വിനോദസഞ്ചാര പ്രവർത്തികളുടെ കാര്യം എടുത്തു പറയുകയാണെങ്കിൽ പശ്ചിമബംഗാളിൽ വിനോദത്തിനായി ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമാണ് ഇത്. നിരവധി ബീച്ചുകൾ കൊണ്ട് സമൃദ്ധമായ ഇവിടുത്തെ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി ബംഗാൾ ഗവൺമെൻറ് നിരവധി നടപടികൾ മുന്നോട്ടു കൊണ്ടു വന്നിട്ടുണ്ട്.

PC: Biswarup Ganguly

ഇവിടുത്തെ പ്രശാന്ത ശുദ്ധമായ ബീച്ചുകൾ

ഇവിടുത്തെ പ്രശാന്ത ശുദ്ധമായ ബീച്ചുകൾ

പ്രശാന്ത നിർമ്മലമായ കടലോരങ്ങളുടെ പര്യായമാണ് ഇവിടുത്തെ ബീച്ചുകൾ എന്ന് സംശയിക്കാതെ തന്നെ എടുത്തുപറയാം. എപ്പോഴെങ്കിലും നിങ്ങൾ താജ്പൂർ നഗരത്തിൽ എത്തിച്ചേരുകയാണെങ്കിൽ നിങ്ങൾ ആദ്യമേ ചെയ്യേണ്ട കാര്യം ഇവിടുത്തെ കടലോരങ്ങളെ പര്യവേഷണം ചെയ്യുക എന്നതാണ്. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ ശേഷിയുള്ള തിരമാലകളുടെ ശാന്തസുന്ദര സംഗീതം ഇവിടെയല്ലാതെ മറ്റെവിടെയും നിങ്ങൾക്ക് കേൾക്കാൻ കഴിയുകയില്ല. വേനൽക്കാലമായാൽ താജ്പൂരിലെ ബീച്ചുകളിൽ പ്രദേശവാസികളല്ലാതെ മറ്റാരും കാണുകയില്ല. അതുകൊണ്ടുതന്നെ വിനോദസഞ്ചാരത്തിനു വേണ്ടിയുള്ള മികച്ച വാതിലുകൾ ഇവിടെ നിങ്ങൾക്കായി തുറന്നു വച്ചിരിക്കുന്നു.

സാഹസികതയേറിയ ജല കായിക വിനോദങ്ങൾ

സാഹസികതയേറിയ ജല കായിക വിനോദങ്ങൾ

താജ്പൂർ കടലോരങ്ങളുടെ കന്യകാ സൗന്ദര്യത്തിൽ സ്വയം മറന്ന് വെറുതെ നോക്കിയിരിക്കുവാൻ മാത്രമല്ലാതെ, നിങ്ങൾക്ക് മുന്നോട്ട് പോയി ഒരുപാട് സാഹസിക പ്രവർത്തനങ്ങൾ ഇവിടെ ചെയ്യാനുണ്ട്.. കയാഖിങ്ങ്, സ്നോർക്കെല്ലിംഗ്, പാരാസെയ്ലിംഗ്, ബോട്ടിംഗ്, മീൻപിടിത്തം എന്നിവയൊക്കെ താജ്പൂരിലെത്തുന്ന സഞ്ചാരികളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന സാഹസിക വിനോദങ്ങളാണ്. കുറച്ചു സമയം പ്രശ്നങ്ങളെല്ലാം മറന്ന് സ്വയം സന്തോഷവതിയായിരിക്കാനായി ഈ വാരാന്ത്യത്തിൽ താജ്പൂരിലെക്ക് യാത്രയാരംഭിച്ചാലോ.?

Read more about: kolkata beaches west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X