» »മേഘങ്ങളെ തൊടാന്‍ ലോക്കല്‍ സ്വിറ്റ്‌സര്‍ലന്റിലേക്കൊരു യാത്ര

മേഘങ്ങളെ തൊടാന്‍ ലോക്കല്‍ സ്വിറ്റ്‌സര്‍ലന്റിലേക്കൊരു യാത്ര

Posted By: Elizabath

ഊട്ടിയുടെ വിനോദസഞ്ചാരത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കോട്ടഗിരിയുട ചരിത്രം ഊട്ടിക്കും മുന്‍പേ ആരംഭിച്ചതാണ്. എന്നാല്‍ ഇന്ന് ഊട്ടിയോളം പ്രശസ്തമല്ലെങ്കിലും ഊട്ടിയേക്കാള് സുന്ദരിയാണ് ഈ കുഞ്ഞ് പട്ടണം. സഞ്ചാരികളുടെ തിരക്കേതുമില്ലാതെ സുന്ദരമായ കാഴ്ചകളും മനസ്സിനെ പോലും അലിയിക്കുന്ന തണുപ്പുമായുള്ള ഒരു ടൗണ്‍.

തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ അത്ഭുതം

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ അത്ഭുതം

'ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ അത്ഭുതം' ഇതിലും മികച്ചൊരു വിശേഷണം കോട്ടഗിരിക്ക് നല്കാനില്ല. വളരെ യാദൃശ്ചികമായിട്ടാണ് ഉതൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നത്. പ്രകൃതിയുടെ അത്ഭുതങ്ങള്‍ തിരഞ്ഞിറങ്ങിയ ബ്രിട്ടീഷ് കളക്ടര്‍ ഇവിടെ വിശ്രമത്തിനായി തമ്പടിച്ചതിനു ശേഷമാണ് ഈ സ്ഥലം പുറംലോകമറിഞ്ഞു തുടങ്ങിയത്.

PC:Hari Prasad Sridhar

ഊട്ടിയേക്കാള്‍ മനോഹരം

ഊട്ടിയേക്കാള്‍ മനോഹരം

ഊട്ടിയേക്കാള്‍ മനോഹരം എന്നൊക്കെ കോട്ടഗിരിയെ വിശേഷിപ്പിക്കുന്നത് ഇത്തിരി കടുപ്പമാണോ എന്ന് തോന്നുന്നുണ്ടോ? ഹേയ്! സത്യത്തില്‍ ഊട്ടിയിലെ തണുപ്പില്‍ നിന്നും തിരക്കില്‍ നിന്നും മോചനം ആഗ്രഹിച്ചെത്തുന്നവരാണ് ഇവിടെയെത്തുന്ന ആളുകള്‍. അതിനാല്‍ത്തന്നെ അത്തരക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.

PC:Thomasktg

ഊട്ടിക്കടുത്ത്

ഊട്ടിക്കടുത്ത്

ഊട്ടിയില്‍ നിന്നും വെറും 28 കിലോമീറ്റര്‍ ദൂരെം മാത്രമേ കോട്ടഗിരിയിലേക്കുള്ളൂ. മുന്‍പ് ഊട്ടിയില്‍ പോയിരുന്നവര്‍ പോയിരുന്ന ഒരു കേന്ദ്രം മാത്രമായിരുന്ന കോട്ടഗിരി ഇന്ന് ഊട്ടിയേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ്.

PC:rajaraman sundaram

കോടമഞ്ഞിന്റെ നാട്

കോടമഞ്ഞിന്റെ നാട്

കോട്ടഗിരി എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടാന്‍ കാരണം ഇവിടുത്തെ കോടമഞ്ഞ് ആണെന്നും ഒരു കഥയുണ്ട്. കൂടാതെ കോത്ത എന്നവിഭാഗത്തിലുള്ള ആദിവാസികള്‍ വസിക്കുന്ന സ്ഥലമായതുകൊണ്ട് വന്ന പേരാണ് എന്നൊരു കഥയും ഉണ്ട്.

PC:rajaraman sundaram

ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്

ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിറ്റ്‌സര്‍ലന്‍ഡിനു തുല്യമായ കാലാവസ്ഥ ഇവിടെഅനുഭവപ്പെടുന്നതിനാല്‍ ലോക്കല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നും ഇവിടം അറിയപ്പെടുന്നു.

PC:Prof. Mohamed Shareef

എന്താണ് കാണാന്‍?

എന്താണ് കാണാന്‍?

ഊട്ടിയേക്കാള്‍ മിടുക്കിയാണെന്ന പേരു മാത്രമല്ല കാഴ്ചകളിലും വ്യത്യാസങ്ങള്‍ ഇവിടെയുണ്ട്. ട്രക്കിങ്ങിനായി കിടിലന്‍ റൂട്ടുകള്‍, കൊടുമുടികള്‍, വ്യൂ പോയിന്റുകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ ഇവിടുണ്ട്.

PC:parentless_org

എന്തൊക്കെ കാണണം

എന്തൊക്കെ കാണണം

ഇവിടെ എത്തുന്നവരുടെ ഏറ്റവും വലിയ സംശയങ്ങളിലൊന്നാണ് ഇവിടെ എന്താണ് കാണേണ്ടതെന്ന്.. കോടനാട് വ്യൂ പോയന്റ്, ലോങ്ങ് വുഡ് ഷോല,എല്‍ക് ഫാള്‍സ്,
ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍, നീലഗിരി മ്യൂസിയം, നെഹ്‌റു പാര്‍ക്ക്, സ്‌നോഡെന്‍ പീക്ക്, കാതറിന്‍ വാട്ടര്‍ ഫാള്‍സ്, രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍..

PC:Prateek Rungta

എപ്പോള്‍ കാണണം?

എപ്പോള്‍ കാണണം?

എല്ലാ സമയവും ഇവിടെ സന്ദര്‍ശനത്തിനും പറ്റുമെങ്കിലും കടുത്ത തണുപ്പുള്ള സമയം ഒഴിവാക്കുന്നത് ആരോഗ്യത്തിനു നല്ലതായിരിക്കും. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള സമയത്ത് ഇവിടം സന്ദര്‍ശിക്കാം.

PC:Shareef Taliparamba

ട്രക്കിങ്ങായാലോ..

ട്രക്കിങ്ങായാലോ..

ഊട്ടിയേപ്പോലെ തന്നെ ഇവിടെയും നിരവധി ട്രക്കിങ്ങ് പാതകളുണ്ട്. ട്രക്കിങ്ങിനായി മാത്രം ഇവിടെ ഒട്ടേറെ ആളുകളാണെത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1793 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം അധികമാരും കടന്നുവരാത്ത കുറെയധികം ട്രക്കിങ്ങ് റൂട്ടുകളാണ് ആകര്‍ഷണം.

PC:Sakeeb Sabakka

കോടനാട് വ്യൂ പോയന്റ്

കോടനാട് വ്യൂ പോയന്റ്

കോട്ടഗിരിയില്‍ നിന്നും 19 കിലോമീറ്ററോളം ദൂരെയാണ് കോടനാട് വ്യൂ പോയന്റ് സ്ഥിതി ചെയ്യുന്നത്. മേഘങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഒരനുഭവമാണ് ഇവിടെയുള്ളത്. തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവും മൈസൂര്‍ മലകളുടെ ദൃശ്യങ്ങളും ഒക്കെയാണ് കോടനാട് വ്യൂ പോയന്റിന്റെ പ്രത്യേകത.

PC:Ksanthosh89

രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്

രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്

കോട്ടഗിരി നിവാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്. കോട്ടഗിരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് വരുടെ ദേവനായ രംഗസ്വാമിയെ ആരാധിക്കുന്നത്.

PC: Buvanesh Subramani

കാതറിന്‍ വെള്ളച്ചാട്ടം

കാതറിന്‍ വെള്ളച്ചാട്ടം

കോട്ടഗിരി പ്രദേശത്തെ ആദ്യ താമസക്കാരനെന്ന് വിശ്വസിക്കപ്പെടുന്ന ബ്രിട്ടീഷുകാരനായ
എം.ഡി.കോക്ക് ബര്‍ണിന്റെ ഭാര്യയുടെ പേരിലറിയപ്പെടുന്ന വെള്ളച്ചാട്ടമാണിത്. നീലഗിരി ജില്ലയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണിത്. ഇദ്ദേഹമാണ് ഇവിടെ കോട്ടഗിരി പ്രദേശത്തായി കാപ്പി കൃഷി നടപ്പാക്കിയത്.
കോട്ടഗിരിയില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയാണിത്.
250 അടി ഉയരെ നിന്ന് രണ്ടു തട്ടുകളിലായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മേട്ടുപാളയത്ത് നിന്ന് കോട്ടഗിരിയിലേക്കുള്ള പാതയില്‍ അരവനു എന്ന സ്ഥലത്താണ് ഇതിന്റെ സ്ഥാനം.

PC:Sandip Bhattacharya

ലോങ്ങ് വുഡ് ഷോലെ

ലോങ്ങ് വുഡ് ഷോലെ

പ്രകൃതി സ്‌നേഹികളെ കോട്ടഗിരിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ലോങ്ങ് വുഡ് ഷോലെ. ഇവിടുത്തെ നിത്യഹരിത വനമാണിത്. അപൂര്‍വ്വ ഇനത്തില്‍പെട്ട പലജീവികളുടെയും വാസസ്ഥാനമാണിത്. ദൊഡ്ഡ് ഷോലെ എന്നാണ് ഇവിടം പ്രാദേശികമായി അറിയപ്പെടുന്നത്. ഇവിടുത്തെ വനംവകുപ്പ് ഓഫീസില്‍ നിന്നുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ പ്രവേശനം സാധ്യമാകൂ.

PC:D momaya

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...