കുമരകവും ആലപ്പുഴയും.. എത്ര കണ്ടാലും മതിവരാത്ത കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങൾ. യാത്രാ ചിലവ് പോക്കറ്റിൽ ഒതുങ്ങുമോ എന്ന സംശയം മുതൽ എവിടെയൊക്കെ കാണമെന്ന അങ്കലാപ്പ് വരെ കാരണമുണ്ട് ഇനിയും ഒരു ആലപ്പുഴ കുമരകം യാത്ര പോകാത്തതിന്.. എങ്കിലിതാ, ഈ ഈ ആശങ്കകളും സംശയങ്ങളും മാറ്റിവെച്ച്, കീശ കാലിയാക്കാതെ ഒരു യാത്ര പോകാം... അതും നമ്മുടെ കെഎസ്ആർടിസിയ്ക്കൊപ്പം. കൊല്ലം കെഎസ്ആർടിസി ഒരുക്കുന്ന ആലപ്പുഴ കുമരകം യാത്രയെക്കുറിച്ച് വിശദമായി വായിക്കാം...
കൊല്ലം-ആലപ്പുഴ-കുമരകം യാത്ര
കുമരകം
രാവിലെ 6.00 മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെട്ട് മുഹമ്മ, തണ്ണീർമുക്കം വഴി 10.30 ന് കുമരകത്തെത്തി 11 മണി മുതൽ 4 മണി വരെ ഹൗസ്ബോട്ടിൽ സമയം ചിലവഴിക്കാം. കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാൽ ആണ് ഈ വിശേഷണമുള്ളത്.
വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങിൽ ഈ നാട്ടിലെ ജീവിതം എങ്ങനെയാമെന്നും എല്ലാം മനസ്സിലാക്കാം
കിടിലൻ ഭക്ഷണം
യാത്രയിലെ അടുത്ത ആകർഷണം ഉച്ചഭക്ഷണം തന്നെയാണ്
കുമരകത്തെ കരിമീന്‍ ഊൺ എന്നു കേൾക്കുമ്പോൾ തന്നെ ഭക്ഷണപ്രിയരുടെ വായിലൂടെ കപ്പലോടും. ഹൗസ് ബോട്ടിൽ കയറുമ്പോഴുള്ള വെൽകം ഡ്രിങ്കും കരിമീൻ ഫ്രൈ, ചിക്കൻകറി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണവും ഉണ്ട്. വൈകിട്ട് ചായയും ചെറുകടിയും കൂടി യാത്ര ചിലവിന്റെ ഭാഗമാണ്.
ആലപ്പുഴ ബീച്ച്
ഹൗസ് ബോട്ടിൽ നിന്നിറങ്ങി നേരെ പോകുന്നത് ആലപ്പുഴ ബീച്ചിലേക്കാണ്. സൂര്യാസ്തമയവും കണ്ട് കുറച്ചധികം നേരം ഇവിടെ ചിലവഴിക്കാം. ബീച്ചിലൂടെ നടന്നും കടല കൊറിച്ചും ഫോട്ടോയെടുത്തും കടലിലിറങ്ങിയും നിങ്ങളുടെ ഇഷ്ടമനുസരിച്ച് 7 മണിവരെ ഇവിടെയിരിക്കാം. ഏഴു മണിയോടു കൂടി തിരികെ മടങ്ങും. 9.30ന് കൊല്ലം ഡിപ്പോയിൽ എത്തിച്ചേരുന്നതോടു കൂടി യാത്ര സമാപിക്കും



Click it and Unblock the Notifications













