Search
  • Follow NativePlanet
Share
» »കെഎസ്ആര്‍‌ടിസിയു‌ടെ പഴനി തീര്‍ത്ഥാടനം, 1200 രൂപയ്ക്ക് പോയി വരാം

കെഎസ്ആര്‍‌ടിസിയു‌ടെ പഴനി തീര്‍ത്ഥാടനം, 1200 രൂപയ്ക്ക് പോയി വരാം

കെ എസ് ആർ ടി സി ഹരിപ്പാട് യൂണിറ്റിൽ നിന്ന് പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് തീർത്ഥാടന യാത്ര ഭക്തർക്കായി ഒരുക്കുകയാണ്

പഴനിയിലേക്കൊരു തീര‍ത്ഥയാത്ര ജീവിതത്തിലൊരിക്കലെങ്കിലും ആഗ്രഹിക്കാത്ത വിശ്വാസികളുണ്ടാവില്ല. ഒട്ടേറെ വിശ്വാസങ്ങളും ഐതിഹ്യങ്ങളുമായി നില്‍ക്കുന്ന ഈ ക്ഷേത്രത്തോളം മലയാളികള്‍ക്ക് ആത്മീയ ബന്ധമുള്ള ക്ഷേത്രങ്ങള്‍ വളരെ ചുരുക്കമാണ്. മലയാളികളു‌‌ടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന പഴനി ദണ്ഡായുധപാണി ക്ഷേത്രം തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലാണുള്ളത്.
കെ എസ് ആർ ടി സി ഹരിപ്പാട് യൂണിറ്റിൽ നിന്നും,ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻറെ നേതൃത്വത്തിൽ പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം അഥവാ പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് ഒരു തീർത്ഥാടന യാത്ര ഭക്തർക്കായി ഒരുക്കുകയാണ്. യാത്രയെക്കുറിച്ചും ക‌ടന്നു പോകുന്ന സ്ഥലങ്ങളെക്കുറിച്ചും തീര്‍ത്ഥാടന സ്ഥാനങ്ങളെക്കുറിച്ചും വിശദമായി വായിക്കാം...

ദണ്ഡായുധപാണി ക്ഷേത്രം

ദണ്ഡായുധപാണി ക്ഷേത്രം

ചേരമാന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെ‌ട്ട ദണ്ഡായുധപാണി ക്ഷേത്രം രാജ്യത്തെത്തന്നെ ഏറ്റവും പ്രധാനപ്പെ‌ട്ട മുരുക ക്ഷേത്രങ്ങളിലൊന്നാണ്. പഴനി മുരുകൻ ക്ഷേത്രം എന്നും ഇത് അറിയപ്പെ‌ടുന്നു. പഴനി ആണ്ടവൻ എന്നാണ് ഇവി‌ടുത്തെ മുരുകനെ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത്. നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടിലാണ് ഇവി‌ടുത്തെ വിഗ്രഹം ഭോഗമഹര്‍ഷി നിര്‍മ്മിച്ചിരിക്കുന്നത്. അറിവിന്റെ പഴമെന്ന അർഥമുള്ള ജ്ഞാനപ്പഴം എന്നവാക്കിൽ നിന്നാണ് പഴനി എന്ന സ്ഥലനാമം വന്നതെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ‌

PC:Ranjithsiji

ദുരിതങ്ങള്‍ അകലുവാന്‍

ദുരിതങ്ങള്‍ അകലുവാന്‍

ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം നിര്‍മ്മിച്ച നവപാഷാണങ്ങൾക്ക് പ്രത്യേക ഫലങ്ങള്‍ നല്കുവാന്‍ സാധിക്കും എന്നാണ് വിശ്വാസം. ഇതില്‍ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സർവരോഗ ശമനിയായാണ് വിശ്വാസികള്‍ കരുതുന്നത്. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം. കൗപീനം മാത്രം ധരിച്ച് കയ്യില്‍ ദണ്ഡും വേലും പിടിച്ചിരിക്കുന്ന ബാലനായാണ് മുരുകന്‍ ഇവിടെയുള്ളത്.

PC:Rejeesh Irinave

കേരളത്തിന് അനുഗ്രഹം നല്കുന്ന ക്ഷേത്രം

കേരളത്തിന് അനുഗ്രഹം നല്കുന്ന ക്ഷേത്രം

ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ്നാ‌ട്ടിലാണെങ്കിലും മുരുകന്റെ അനുഗ്രഹം കേരളത്തിലേക്കാണ് എന്നൊരു വിശ്വാസം ഇവി‌ടെയുണ്ട്. കേരളത്തിന് അഭിമുഖമായാണ് ക്ഷേത്രം നില്‍ക്കുന്നത്. ചേരമാന്‍ പെരുമാള്‍ ക്ഷേത്രം പുനസ്ഥാപിച്ച സമയത്ത് അന്നത്തെ കേരളം പടിഞ്ഞാറു ദിശയിലേക്കാണ് നീണ്ടു കിടക്കുന്നത്. അങ്ങനെ ക്ഷേത്രത്തിന്റെ നന്മ കേരളത്തിലേക്കും എത്തുക എന്ന ലക്ഷ്യത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. കേരളത്തില്‍ നിന്നുമെത്തുന്നവരോ‌ട് ഭഗവാന്‍ പ്രത്യേക സ്നേഹവും വാത്സല്യവും കരുതലും പ്രകടിപ്പിക്കാറുണ്ട് എന്നും വിശ്വസിക്കപ്പെ‌ടുന്നു.

PC:Rejeesh Irinave

മലമുകളിലെ ക്ഷേത്രം

മലമുകളിലെ ക്ഷേത്രം

ഡിണ്ടിഗലില്‍ ഒറ്റപ്പെട്ട രണ്ടു മലകള്‍ക്കിടയിലായാണ് പഴനിമല മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. .693 പടികളാണ് ഇവിടെ കയറുവാനുള്ളത്.നടന്നു കയറാന്‍ പറ്റാത്തവര്‍ക്കായി റോപ് വേയും റോപ് കാറും ഒരുക്കിയിട്ടുണ്ട്. 2. 4 കിലോമീറ്റര്‍ ദൂരമാണ് മുകളിലേക്ക് കയറുവാനുള്ളത്.

PC:ravindraboopathi

തീര്‍ത്ഥാ‌ടനം പോകാം

തീര്‍ത്ഥാ‌ടനം പോകാം

കെ എസ് ആർ ടി സി ഹരിപ്പാട് യൂണിറ്റിന്റെ ,ബഡ്ജ്ജറ്റ് ടൂറിസം സെല്‍ ആണ് പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് തീർത്ഥാടന യാത്ര സംഘ‌ടിപ്പിക്കുന്നത്. സെപ്റ്റംബര്‍ മൂന്നാം തിയതി ഹരിപ്പാട് മണ്ണാറശ്ശാല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര ഹരിപ്പാട് മണ്ണാറശ്ശാല ക്ഷേത്രം, ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രം,ചക്കുളത്തുക്കാവ് ക്ഷേത്രം,ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം,
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി എരുമേലിയിൽ നിന്നും കമ്പം, തേനി വഴി പളനിയിലേക്ക് യാത്ര തു‌ടരുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പളനിയിലെത്തി ദര്‍ശനത്തിനു ശേഷം സെപ്റ്റംബർ 04 നു തിരികെ കമ്പം തേനി വഴി ഹരിപ്പാടെക്ക്
എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലേക്ക് ദര്‍ശനമുള്ള തമിഴ്‌നാടന്‍ ക്ഷേത്രം!!കേരളത്തിലേക്ക് ദര്‍ശനമുള്ള തമിഴ്‌നാടന്‍ ക്ഷേത്രം!!

 ‌ടിക്കറ്റ് നിരക്ക്

‌ടിക്കറ്റ് നിരക്ക്

ഹരിപ്പാ‌ട് നിന്നും ആരംഭിക്കുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 1200 രൂപ വീതമാണ്. ഭക്ഷണവും, വഴിപാട് നിരക്കും സ്വന്തം ചിലവിൽ ആണ് എടുക്കേണ്ടത്.

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും ഹരിപ്പാ‌ട് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂർസ് സെല്ലുമായി ബന്ധപ്പെടാം.
ഫോൺ:98464 75874, 9947812214, 9447975789

പഴനി ക്ഷേത്രം പൂജാ സമയം

പഴനി ക്ഷേത്രം പൂജാ സമയം

രാവിലെ 5. 40 ന് വിശ്വരൂപ ദർശനത്തോടെയാണ് പഴനി ക്ഷേത്രത്തിലെ പൂജകൾ ആരംഭിക്കുന്നത്. .വിശ്വാസികള്‍ക്ക് ദർശന സമയം രാവിലെ 6.00 മണി മുതൽ വൈകീട്ട് 8.45 വരെയാണ്. രാത്രി 9 മണിയോടെ നട അടയ്ക്കും. ഉത്സവദിനങ്ങളിൽ രാവിലെ 4:30 ന് നടതുറക്കും.

വിശ്വരൂപ ദർശനം (രാവിലെ 5.40) ദർശനം (6 മുതൽ 6.50 വരെ)

വിഴാ പൂജ (രാവിലെ 6:50 മുതൽ 7.15) ദർശനം (7.15- 8 വരെ)

സിരുകാല പൂജ (രാവിലെ 8-8:25) ദർശനം (8.25-9 വരെ)

കാലശാന്തി (രാവിലെ 9:00-9.25) ദർശനം (9.25- ഉച്ചക്ക് 12 വരെ)

ഉച്ചികാല പൂജ (ഉച്ചക്ക് 12:00-12.25) ദർശനം (12.30- വൈകിട്ട് 5.30 വരെ)

സായരക്ഷ പൂജ അഥവാ രാജാലങ്കാരം (വൈകീട്ട് 5:30-5.55) ദർശനം (6-രാത്രി 8 വരെ)

രാക്കാല പൂജ (8:00-8.25) ദർശനം (8.30-8.45 വരെ)

നട അടയ്ക്കൽ (രാത്രി 9 മണി) തങ്ക രഥം (വൈകീട്ട് 6:30) എന്നിങ്ങനെയാണ് ഇവിടുത്തെ പൂജാ സമയവും ദര്‍ശനവും.

PC:Ranjithsiji

പഴനി ക്ഷേത്രത്തിന് തുല്യം ഈ ക്ഷേത്രം മാത്രംപഴനി ക്ഷേത്രത്തിന് തുല്യം ഈ ക്ഷേത്രം മാത്രം

കേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാംകേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാം

Read more about: ksrtc pilgrimage budget travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X