Search
  • Follow NativePlanet
Share
» »പോക്കറ്റ് കീറാതെ, പ്രണയദിനം കെഎസ്ആർടിസിക്കൊപ്പം, ആഘോഷം കുമരകത്ത്

പോക്കറ്റ് കീറാതെ, പ്രണയദിനം കെഎസ്ആർടിസിക്കൊപ്പം, ആഘോഷം കുമരകത്ത്

നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ആലപ്പുഴയുടെയും കുമരകത്തിന്റെയും വശ്യമനോഹരമായ കാഴ്ചകളിലേക്ക് പോകുവാൻ താല്പര്യമുണ്ടെങ്കിൽ ഇതാണ് ഏറ്റവും മികച്ച അവസരം.

പ്രണയിക്കുന്നവരുടെ ദിവസമാണ് ഫെബ്രുവരി 14. മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർ തുറന്നു പറയുവാനും ആഘോഷിക്കുവാനും തിരഞ്ഞെടുക്കുന്ന ദിവസം. ഈ ദിവസം എങ്ങനെ മനോഹരമാക്കാമെന്നും ആഘോഷിക്കാം എന്നുമെല്ലാം ആളുകൾ ആലോചന തുടങ്ങിയിട്ടുണ്ടാവും. ഈ പ്രണയദിനം ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എന്നാൽ ഒരുപാട് ഓർമ്മകൾ നല്കുന്ന രീതിയിൽ ആഘോഷിക്കുവാൻ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കിൽ അതിനു പറ്റിയ ഒരു പാക്കേജ് കെഎസ്ആർടിസി ഒരുക്കുന്നു. അതും കേരളത്തിലെ ഏറ്റവും റൊമാന്‍റിക് ഇടങ്ങളിലൊന്നായ ആലപ്പുഴയിലേക്കാണ് യാത്ര.

KSRTC Valentines Day 2023- Kumarakom-Alappuzha-Pathiramanal Vega Boat

PC:Igor Rodrigues/ Unsplash

നെയ്യാറ്റിൻകര കെ എസ് ആർ ടി സിയുടെ നേതൃത്വത്തിൽ ആണ് ബജറ്റ് ടൂറിസം സെൽ ആലപ്പുഴ - പാതിരാമണൽ - കുമരകം വേഗ ബോട്ടിംഗ് കായൽ യാത്ര ഒരുക്കുന്നത്. ഫെബ്രുവരി 14-ാം തിയതി നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ആലപ്പുഴയുടെയും കുമരകത്തിന്റെയും വശ്യമനോഹരമായ കാഴ്ചകളിലേക്ക് പോകുവാൻ താല്പര്യമുണ്ടെങ്കിൽ ഇതാണ് ഏറ്റവും മികച്ച അവസരം.

ആദ്യം ബുക്ക് ചെയ്യുന്ന 45 പേർക്ക് മാത്രമാണ് യാത്രയിൽ പങ്കെടുക്കുവാൻ അവസരമുണ്ടായിരിക്കുക. ആയിരം രൂപ ആണ് പ്രണയ ദിന സ്പെഷ്യൽ നിരക്ക്. പുലർച്ചെ നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെടുന്ന യാത്ര രാത്രിയോടെ മടങ്ങിയെത്തും.

സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ വേഗ ബോട്ടിൽ ആലപ്പുഴയിൽ നിന്നും കയറി പുന്നമട - വേമ്പനാട് കായല്‍ ‍- മുഹമ്മ - പാതിരാമണല്‍ - കുമരകം - ആര്‍ ബ്ലോക്ക് -മാര്‍ത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര പോകുന്നത്. ഏകദേശം നാലു മണിക്കൂർ സമയമാണ് യാത്ര നീണ്ടുനിൽക്കും. പാതിരാമണൽ ദ്വീപിൽ 15 മിനിറ്റ് സമയം നിർത്തും.

പാതിരാമണൽ

വേമ്പനാട്ട് കായലിനു നടുവിലെ പച്ചത്തുരുത്താണ് പാതിരാമണൽ. 19.6 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്ന പാതിരാമണൽ സവിശേഷമായ ജൈവവൈവിധ്യത്തിനും അപൂർവ്വമായ ആവാസവ്യവസ്ഥയ്ക്കും പ്രസിദ്ധമാണ്. അപൂർവ്വങ്ങളായ ധാരാളം പക്ഷികൾ ഇവിടെ വസിക്കുന്നു. പക്ഷിനിരീക്ഷകർക്ക് പറ്റിയ ഒരിടം കൂടിയാണിത്. നൂറുകണക്കിന് ദേശാടന പക്ഷികൾ സീസണുകളിൽ ഇവിടേക്ക് വരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്,മീന്‍ കൊത്തി, ചൂളന്‍ എരണ്ട, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, തുടങ്ങി ധാരാളം പക്ഷികളെ ഇവിടെ കാണാം. വിവിധ ഇനം കണ്ടൽക്കാടുകളും ഇവിടെയുണ്ട്.

മുഹമ്മ പഞ്ചായത്തിന്‍റെ ഭാഗമായ പാതിരാമണൽ നേരത്തെ അനന്തപത്മനാഭൻ തോപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് ഒന്നര മണിക്കൂറാണ് ഇവിടേക്ക് ബോട്ട് യാത്രയ്ക്ക് വേണ്ടി വരുന്ന സമയം. കുമരകം യാത്രകളിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്.

ഫെബ്രുവരി മാസത്തിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി വേറെയും നിരവധി ബജറ്റ് യാത്രകൾ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 18, 19 തീയതികളിൽ ദ്വിദിന വാഗമൺ പാക്കേജ്, ഫെബ്രുവരി 6,24 തീയതികളിൽ ഗവി യാത്ര, ഫെബ്രുവരി 28 ന് നെഫർറ്റിറ്റി കപ്പൽ യാത്ര, ഫെബ്രുവരി 15, 16, 17 തീയതികളിൽ മൂകാംബിക, ഉഡുപ്പി തീർത്ഥാടന യാത്ര, ഫെബ്രുവരി 23, 24, 25 തീയതികളിൽ മൂന്നാർ പാക്കേജ്, ഫെബ്രുവരി 22, 23, 24, 25 തീയതികളിൽ വയനാട് ചതുർദിന യാത്ര എന്നിവയും നെയ്യാറ്റിൻകരയിൽ നിന്ന് ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ താല്പര്യം അനുസരിച്ച് ഗ്രൂപ്പ് ടൂറുകളും സംഘടിപ്പിക്കും. വിശദവിവരങ്ങൾക്കും ബുക്കിംഗിനും 98460 67232, 9744067232 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാ

അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാംഅസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X