പ്രാഥമിക അറിവ്
ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലമാണ് കുടജാദ്രിയിലെ ട്രെക്കിംഗ് കാലം. ബാംഗ്ലൂരിൽ നിന്ന് 326 കിലോമീറ്ററും കാസർകോട് നിന്ന് 216 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: editor CrazyYatra
ഇടത്താവളങ്ങൾ
വിദൂരത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് കുടജാദ്രിയിൽ നിന്ന് 37 കിലോമീറ്റർ അകലെയുള്ള കൊല്ലൂരോ 75 കിലോമീറ്റർ അകലെയായുള്ള കുന്ദാപുരയിലോ തങ്ങാവുന്നതാണ്. സഞ്ചാരികൾക്ക് തങ്ങാനുള്ള അവസാന സ്ഥലം വാളൂർ ആണ്. ട്രെക്കിംഗിന് ഒരുങ്ങുന്നവർ ഇവിടെ നിന്ന് ഭക്ഷണം കരുതാൻ മറക്കരുത്.
Photo Courtesy: editor CrazyYatra
മൂന്ന് അറിവുകൾ
നിട്ടൂർ അല്ലെങ്കിൽ നഗോഡി ഗ്രാമത്തിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത് ഇവിടെയാണ് ബെയ്സ് ക്യാമ്പ്. വനംവകുപ്പിന്റെ അനുമതിയോടെ സഞ്ചാരികൾക്ക് മലമുകളിൽ ക്യാമ്പ് ചെയ്യാം. ട്രക്കിംഗിന് മൂന്ന് വഴികളാണ് ഇവിടെയുള്ളത്. നിട്ടൂരിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ മൺപാതയിലൂടെയുള്ള യാത്രയാണ് ഇത്. ജീപ്പ് സഫാരിക്കും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: editor CrazyYatra
ഹീണ്ട്‌ളുമനെ
ഹീണ്ട്ലുമനെ വെള്ളച്ചാട്ടത്തിന്റെ ( Hindlumane Falls) സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയാണ് രണ്ടാമത്തേത്. ഇതിനായി നിട്ടൂരിൽ നിന്ന് മറാകുട്കയിലേക്ക് (Marakutka) എത്തിച്ചേരണം. ഇവിടെ ചെറിയ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. ഇവിടെ നിന്ന് ഹീണ്ട്ലുമനെ വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് ട്രെക്കിംഗ് നടത്താം.
Photo Courtesy: editor CrazyYatra
ജീപ്പ് സാഫാരി
ജീപ്പ് സാഫാരി വേണമെങ്കിൽ അതിനും സൗകര്യമുണ്ട്. മഴക്കാലത്ത് ഇതിലൂടെ യാത്ര ചെയ്യുന്നത് വളരെ അപകടകരമാണ്. ചവിട്ടുമ്പോൾ വഴുതി പോകുന്ന ഉരുളൻ കല്ലുകളാണ് വഴി നീളെ ഉണ്ടാവുക. അതിനാൽ യാത്ര ചെയ്യുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണ്.
Photo Courtesy: alexrudd
കുടജാദ്രി കരക്കട്ടെ ട്രെക്കിംഗ്
കുടജാദ്രി കരക്കട്ടെ ട്രെക്കിംഗ് ആണ് മൂന്നമത്തേത്. നിട്ടൂരിൽ നിന്ന് ആറുകിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്ക്. ആവശ്യമാണെങ്കിൽ ജീപ്പ് സഫാരിയും ഉണ്ട്. തുടർന്ന് കുടജാദ്രി കുന്നിലേക്ക് മലകയറണം. കുന്ന് കയറി എത്തിയാൽ കാണാവുന്ന ഏറ്റവും വിസ്മയകരമായ കാഴ്ച അരിശനഗുണ്ടി വെള്ളച്ചാട്ടമാണ്.
Photo Courtesy: alexrudd
അട്ടശല്ല്യം
വെള്ളച്ചാട്ടം കാണാൻ മലകയറുന്നവർ പോകുന്ന വഴിയേക്കുറിച്ച് നല്ല ധാരണ വയ്ക്കുന്നത് നല്ലതായിരിക്കും. മഴക്കാലത്ത് അട്ടകളുടെ ശല്യം രൂക്ഷമായിരിക്കും.
Photo Courtesy: alexrudd
മുങ്ങിക്കുളി
പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള കുടജാദ്രി ട്രെക്കിംഗിൽ നിങ്ങൾക്ക് അവിടുത്തെ ഗ്രാമഭംഗി ആസ്വദിക്കുകയും ഗ്രാമീണരുടെ വീടുകൾ കാണുകയും ചെയ്യാം. താല്പര്യമുള്ളവർക്ക് ഹീണ്ട്ലുമനെ വെള്ളച്ചാട്ടത്തിൽ നിന്ന് നല്ല ഒരു മുങ്ങി കുളിയും പാസാക്കാം.
Photo Courtesy: editor CrazyYatra
കാൽചുവട്ടിൽ ഒരു ലോകം
പക്ഷെ ലോകം നിങ്ങളുടെ കാൽചുവട്ടിലാണെന്ന് തോന്നണമെങ്കിൽ 18 കിലോമീറ്റർ മലകയറണം. കുടജാദ്രി മലയുടെ നെറുകെയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ നിങ്ങൾക്ക് തോന്നും ലോകം നിങ്ങളുടെ കാൽക്കീഴിൽ ആണെന്ന്.
Photo Courtesy: editor CrazyYatra
ശ്രദ്ധിക്കുക
ട്രെക്കിംഗിന് വരുമ്പോൾ ഉപകരണങ്ങളൊക്കെ നിങ്ങൾ തന്നെ കരുതണം. മഴക്കാലത്ത് ആണ് ട്രെക്കിംഗിന് പോകുന്നതെങ്കിൽ അതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കണം. അട്ടയുടെ ഉപദ്രവം ഉണ്ടാകുന്നതിനാൽ അതിനുള്ള മുൻ കരുതൽ എടുക്കണം.
Photo Courtesy: Vijay S
കൊല്ലൂർ
ഇവിടെ നിന്ന് 37 കിലോമീറ്റർ അകലെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ട്രെക്കിംഗിന് ശേഷം അവിടേയ്ക്കും ഒന്ന് സന്ദർശിക്കാം.
Photo Courtesy: editor CrazyYatra