Search
  • Follow NativePlanet
Share
» »കുമാരപര്‍വത ട്രെക്കിംഗ് - ഫോട്ടോ ഫീച്ചര്‍

കുമാരപര്‍വത ട്രെക്കിംഗ് - ഫോട്ടോ ഫീച്ചര്‍

By Maneesh

സാഹസികരായ വിനോദ സഞ്ചാരികള്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ണാടകയിലെ ഒരു കൊടുമുടിയാണ് കുമാരപര്‍വത. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കുമാരപര്‍വത സ്ഥിതി ചെയ്യുന്നത്. കൂര്‍ഗ് ജില്ലയിലെ തടിയന്റമോള്‍ കൊടുമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് കുമാരപര്‍വത.

വേഗമാകട്ടേ, ഫ്ലൈറ്റ് ബുക്ക് ചെയ്ത് 5000 രൂപ ഓഫ് നേടു!

എവിടെയാണ് കുമാരപര്‍വത?

ബാംഗ്ലൂരില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 1712 മീറ്റര്‍ ഉയരത്തിലാണ് കുമാരപര്‍വത സ്ഥിതി ചെയ്യുന്നത്. കൂര്‍ഗ് ജില്ലയില്‍ ദക്ഷിണകന്നഡ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പഗിരി വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ കൊടുമുടിയുടെ സ്ഥാനം.

കുമാരപര്‍വത ട്രെക്കിംഗ്

ദക്ഷിണ കന്നഡയിലെ പ്രശസ്തമായ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. മംഗലപുരത്ത് നിന്നും മൈസൂരില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ ബസുകളുണ്ട്.

കുക്കേ സുബ്രഹ്മണ്യത്തെക്കുറിച്ച് വായിക്കാം

കുമാരപര്‍വത ട്രെക്കിംഗിനെക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം

കഠിനമായ യാത്ര

കഠിനമായ യാത്ര

തെക്കേ ഇന്ത്യയിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് പാതയാണ് കുമാരപർവതയിലേക്കുള്ളതെന്നാണ് പറയപ്പെടുന്നത്. വളരെ പ്രയാസപ്പെട്ട് നിങ്ങൾ കുമാരപർവതയുടെ നെറുകയിൽ കയറുമ്പോൾ മനസിലാകും ഈ യാത്ര ഒരിക്കലും നഷ്ടമാകില്ലെന്ന് ട്രെക്കിംഗിന്റെ വിശദ വിവരണം അടുത്ത സ്ലൈഡുകളിൽ

Photo Courtesy: Vivekvaibhavroy

ട്രെക്കിംഗ് പാതകൾ

ട്രെക്കിംഗ് പാതകൾ

കുക്കെ സുബ്രമണ്യയിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് നാലുഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒന്നാംഘട്ടം കുക്കേ ക്ഷേത്രം മുതൽ ബട്ടാര മന വരെയാണ്. ബട്ടാര മനെ മുതൽ കല്ലുമണ്ഡപ വരെയുള്ള സ്ഥലത്തെ രണ്ടാം ഘട്ടമായി കണക്കാക്കാം. മൂന്നാംഘട്ടം കല്ലുമണ്ഡപ മുതൽ ശേഷപർവത വരെ നീളുന്നതാണ്. ശേഷപർവതയിൽ നിന്ന് കുമാര പർവതയിലേക്കുള്ള യാത്രയാണ് അവസാനഘട്ടം.

Photo Courtesy: karthick siva

ട്രെക്കിംഗിന് അനുമതി?

ട്രെക്കിംഗിന് അനുമതി?

കുമാര പർവതയിൽ ട്രെക്കിംഗ് നടത്താൻ വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങണം. ട്രെക്കിംഗ് പാതയിലെ വനംവകുപ്പ് ഓഫീസിൽ നിങ്ങളുടെ അഡ്രസും ഫോൺ നമ്പറും ട്രെക്കിംഗ് ഫീസും നൽകിയാൽ മതി. ബട്ടാരെ മനയിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് വനംവകുപ്പ് ഓഫീസ്.

Photo Courtesy: Palachandra

പാതയേക്കുറിച്ച്

പാതയേക്കുറിച്ച്

ആദ്യഘട്ടയാത്ര വളരെ എളുപ്പമുള്ളതാണ് ടാർ റോഡിലൂടെയാണ് യാത്ര. രണ്ടാമത്തെ ഘട്ടം വനത്തിന് സമീപത്തൂടെയുള്ള യാത്രയാണ്. ഈ യാത്രയിലാണ് മലകയറ്റം തുടങ്ങുന്നത്. എന്നാൽ കുറച്ച് കഴിയുമ്പോൾ യാത്ര എളുപ്പമായി തുടങ്ങും. രണ്ടാം ഘട്ടം ആരംഭിക്കുന്ന ബട്ടാരെ മന മുതൽ ഫോറസ്റ്റ് ഓഫീസ് വരെയുള്ള യാത്ര വളരെ എളുപ്പമാണ് എന്നാൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് കല്ലുമണ്ഡപ വരെയുള്ള യാത്ര നിങ്ങളെ വളരെ ക്ഷീണിപ്പിച്ചേക്കും. കല്ലുമണ്ഡപ മുതൽ കുമാരപർവത വരെയുള്ള യാത്ര വളരെ കഠിനമായിരിക്കും.
Photo Courtesy: karthick siva

ട്രെക്കിംഗ് പാതയുടെ ദൂരം

ട്രെക്കിംഗ് പാതയുടെ ദൂരം

സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഒന്നരകിലോമീറ്റർ യാത്ര ചെയ്താൽ വനമായി. വനത്തിലൂടെ രണ്ടര കിലോമീറ്റർ യാത്ര ചെയ്താൽ ബട്ടാരെമന എത്തിച്ചേരും. അവിടെ നിന്ന് അരകിലോമീറ്റർ അകലെയാണ് വനംവകുപ്പ് ഓഫീസ്. അവിടെ നിന്ന് രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ കല്ലുമണ്ഡപ എത്തിച്ചേരാം. കല്ലുമണ്ഡപയിൽ നിന്ന് 5 കിലോമീറ്റർ യാത്രയുണ്ട് കുമാരപർവതയിൽ എത്താൻ. മൊത്തം യാത്ര ഏകദേശം 13 കിലോമീറ്റർ വരും.

Photo Courtesy: Sujay Kulkarni

യാത്രയ്ക്ക് വേണ്ട സമയം

യാത്രയ്ക്ക് വേണ്ട സമയം

സ്റ്റാർട്ടിംഗ് പോയന്റിൽ നിന്ന് വനപാത വരെ ഏകദേശം അരമണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാം. വനപാതയിലൂടെ രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ബട്ടാരമനെയിൽ എത്തിച്ചേരാം. അവിടെ നിന്ന് അരമണിക്കൂർ യാത്ര ചെയ്ത വനംവകു‌പ്പ് ഓഫീസിൽ എത്തിച്ചേരുന്നു. വനംവകുപ്പ് ഓഫീസിൽ നിന്ന് അഞ്ച് മണിക്കൂർ യാത്ര ചെയ്യണം കുമാരപർവതയിൽ എത്താൻ. വിശ്രമം അടക്കം ഏകദേശം പത്ത് മണിക്കൂർ യാത്രയുണ്ട്.

Photo Courtesy: Sujay Kulkarni

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

വർഷത്തിൽ ഏതുകാലാവസ്ഥയിലും കുമാരപർവതയിൽ ട്രെക്കിംഗ് നടത്താം. എന്നാൽ മഴക്കാലത്തിന് ശേഷമുള്ള ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം മാർച്ച് മുതൽ മെയ്‌മാസം വരെയാണ് നിങ്ങൾ ട്രെക്കിംഗ് പ്ലാൻ ചെയ്യുന്നതെങ്കിൽ അത് കൂടുതൽ ദുഷ്കരമാക്കുമെന്നേ പറയാൻ കഴിയു. സമ്മറിലെ ട്രെക്കിംഗ് രാവിലെ ആറുമണിയോടെ തുടങ്ങുന്നതാണ് നല്ലത്. കനത്തമഴയുള്ളപ്പോൾ ട്രെക്കിംഗ് ഒഴിവാക്കാൻ ശ്രമിക്കുമല്ലോ?

Photo Courtesy: Sujay Kulkarni

ട്രെക്കിംഗ് പാത ഘട്ടം ഘട്ടമായി നോക്കാം

ട്രെക്കിംഗ് പാത ഘട്ടം ഘട്ടമായി നോക്കാം

കുമാരപർവത ട്രെക്കിംഗ് പാതയെ നാലുഘട്ടമായി നമ്മൾ നേരത്തെ തിരിച്ചുവല്ലോ? ഇനി ഓരോഘട്ടത്തിലുമുള്ള വിശേഷങ്ങൾ അറിയാം.

Photo Courtesy: Sujay Kulkarni

ഒന്നാംഘട്ടം

ഒന്നാംഘട്ടം

കുക്കേ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. വളരെ എളുപ്പത്തി‌ൽ യാത്ര തുടങ്ങുന്ന ഈ ട്രെക്ക് അരമണിക്കൂർ യാത്ര കഴിഞ്ഞാൽ വനത്തിലൂടെയാണ് യാത്ര തുടരേണ്ടത്.
Photo Courtesy: karthick siva

ഒന്നാം ഘട്ടം - വനത്തിലൂടെ

ഒന്നാം ഘട്ടം - വനത്തിലൂടെ

വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ എവിടെ നിന്നും വെള്ളം കിട്ടില്ല. അതിനാൽ നിങ്ങളുടെ കയ്യിൽ വെള്ളം കരുതണം. വനാതിർത്തിവരെ വളഞ്ഞ് പുളഞ്ഞുള്ള വഴിയിലൂടെ ആയിരിക്കും നിങ്ങളുടെ യാത്ര

Photo Courtesy: Naveenkumar Avalakki sure

ഒന്നാംഘട്ടം - ബട്ടാരെമനേയിലേക്ക്

ഒന്നാംഘട്ടം - ബട്ടാരെമനേയിലേക്ക്

വനത്തിലൂടെയുള്ള യാത്ര കഴിഞ്ഞാൽ ബട്ടാരെ മനേ വരെയുള്ള യാത്ര താരതമ്യേന എളുപ്പമുള്ളതായിരിക്കും. ഒന്നാംഘട്ട യാത്രയുടെ ദൈർഘ്യം അഞ്ചര കിലോമീറ്റർ ഉണ്ട്. മൂന്ന് മുതൽ നാലുമണിക്കൂർ വരെ സമയമെടുക്കും ഈ യാത്ര പൂർത്തിയാക്കാൻ.

Photo Courtesy: Shashidharus

ഇനിയൽപ്പം വിശ്രമം

ഇനിയൽപ്പം വിശ്രമം

ബാട്ടാരെ മനേയിൽ അൽപ്പം വിശ്രമിച്ചതിന് ശേഷമാകാം അടുത്ത ഘട്ടം യാത്ര തുടങ്ങേണ്ടത്. കയ്യിലുള്ള ഭക്ഷണപൊതിയിൽ നിന്ന് അൽപ്പമെടുത്ത് ഭക്ഷിക്കാം. ഒന്നും രണ്ടും സാധിക്കണമെങ്കിൽ അതിനും സൗകര്യമുണ്ട്. ഇവിടം വിട്ടാൽ ഇതിനൊന്നും പ്രത്യേക സൗകര്യമൊന്നും ഇല്ലാ.

Photo Courtesy: karthick siva

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രണ്ടാം ഘട്ട യാത്ര കല്ലുമണ്ഡപയിലേക്കാണ്. യാത്രയുടെ തുടക്കം വളരെ എളുപ്പമാണ്. ബട്ടാരെമനെ പിന്നിടുമ്പോൾ സുന്ദരമായ ഒരു വ്യൂ പോയിന്റ് ഉണ്ട്. ഇവിടെ കാഴ്ചകൾ കണ്ട് കുറച്ച് നേരം വിശ്രമിക്കാം. ഈ വ്യൂ പോയന്റ് പിന്നിട്ടാൽ വനംവകുപ്പിന്റെ ഓഫീസ് കാണാം. ഇവിടെ നിന്ന് ഒരാൾക്ക് 200 രൂപ ഫീസ് അടച്ച് ട്രെക്കിംഗിനുള്ള അനുമത് വാങ്ങണം ഇത് അത്ര പ്രയാസമുള്ള കാര്യമല്ല.
Photo Courtesy: Sujay Kulkarni

രണ്ടാം ഘട്ടം - കല്ലുമണ്ഡപയിലേക്ക്

രണ്ടാം ഘട്ടം - കല്ലുമണ്ഡപയിലേക്ക്

വനംവകുപ്പിന്റെ ഓഫീസിൽ നിന്ന് നിങ്ങളുടെ കുപ്പിയിൽ വെള്ളം നിറച്ച് വീണ്ടും യാത്ര തുടരുക. യാത്രയിൽ ഒരൽപ്പം കുന്നുകയറേണ്ടി വരും. രണ്ടരകിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിലൂടെ ഒന്നരമുതൽ രണ്ടരമണിക്കൂർ വരെ യാത്ര ചെയ്യേണ്ടതുണ്ട്. കല്ലുമണ്ഡപയാണ് നമ്മുടെ ലക്ഷ്യകേന്ദ്രം.
Photo Courtesy: karthick siva

രണ്ടാം ഘട്ടം - കല്ലുമണ്ഡപ

രണ്ടാം ഘട്ടം - കല്ലുമണ്ഡപ

കല്ലുമണ്ഡപയിലാണ് രണ്ടാംഘട്ട യാത്ര അവസാനിക്കുന്നത്. ഇവിടെ വെള്ളം കുടിക്കാൻ സൗകര്യമുണ്ട്. മാത്രമല്ല ക്യാമ്പിംഗിനുള്ള സൗകര്യവും ഇവിടെയുണ്ട്.
Photo Courtesy: karthick siva

ക്യാംപിംഗ്

ക്യാംപിംഗ്

കല്ലുമണ്ഡപയിൽ വൈകുന്നേരം നാലുമണിയോടെയാണ് എത്തിച്ചേരാൻ കഴിയുക. തുടർന്ന് ഇവിടെ ക്യാമ്പ് ചെയ്യുന്നതാണ് നല്ലത്. ഇവിടെ അരുവികൾക്ക് സമീപം നിങ്ങൾക്ക് ക്യാംപ് ചെയ്യാൻ ധാരളം സ്ഥലമുണ്ട്.

Photo Courtesy: Sujay Kulkarni

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

പിറ്റേദിവസം പുലർച്ചെയാണ് മൂന്നാംഘട്ട ട്രെക്കിംഗ് ആരംഭിക്കുന്നത്. ചെങ്കുത്തായ മലകയറലാണ് ഈ ട്രെക്കിംഗ് അതിനാൽ. വളരെ ദുഷ്കരമായിരിക്കും ഈ യാത്ര. മൂന്ന് കിലോമീറ്റർ ആണ് ഈ യാത്ര. ഏകദേശ രണ്ടര മുതൽ മൂന്നരമണിക്കൂർ ഈ യാത്രയ്ക്ക് വേണം. ശേഷ പർവതയിലാണ് നിങ്ങൾ എത്തിച്ചേരുന്നത്.

Photo Courtesy: Sujay Kulkarni

നാലാംഘട്ടം

നാലാംഘട്ടം

മൂന്നാംഘട്ടത്തെ അപേക്ഷിച്ച് എളുപ്പമാണ് നാലാംഘട്ടം. വനത്തിലൂടെ അല്പം കുന്നിറങ്ങി പോകേണ്ടതുണ്ടത്.
Photo Courtesy: karthick siva

നാലാംഘട്ടം - വെള്ളച്ചാട്ടം

നാലാംഘട്ടം - വെള്ളച്ചാട്ടം

കുമാരപർവതയിലേക്കുള്ള യാത്രയിൽ നിങ്ങലുടെ മനസ് തളിപ്പിക്കുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും കാണാൻ കഴിയും. ഡിസംബർ ജനുവരിയോടെ ഈ വെള്ളച്ചാട്ടം നിലയ്ക്കും.
Photo Courtesy: karthick siva

നാലാംഘട്ടം - യാത്ര അവസാനിക്കുന്നു

നാലാംഘട്ടം - യാത്ര അവസാനിക്കുന്നു

കുമാരപർവതയിൽ എത്താനാകുമ്പോഴേക്കും നിങ്ങൾ കൂടുതൽ ആവേശഭരിതരാകും.

Photo Courtesy: karthick siva

നാലാംഘട്ടം - കുമരാപർവത

നാലാംഘട്ടം - കുമരാപർവത

ശേഷപർവതയിൽ നിന്ന് കുമാരപർവതയിലേക്ക് രണ്ട് കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഒരുമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെയാണ് യാത്ര സമയം.

Photo Courtesy: karthick siva

കുമാരപർവതത്തിന്റെ നെറുകയിൽ

കുമാരപർവതത്തിന്റെ നെറുകയിൽ

കുമാരപർവതയുടെ നെറുകയിൽ എത്തിയ സഞ്ചാരികൾ.

Photo Courtesy: karthick siva

സൂര്യ അസ്തമയം

സൂര്യ അസ്തമയം

കുമാരപർവതയിലെ അസ്തമയ കാഴ്ച
Photo Courtesy: Sujay Kulkarni

കൂടുതൽ ട്രെക്കിംഗ് സ്ഥലങ്ങൾ

കൂടുതൽ ട്രെക്കിംഗ് സ്ഥലങ്ങൾ

ഇന്ത്യയിൽ ട്രെക്കിംഗ് നടത്താൻ പറ്റിയ കൂടുതൽ സ്ഥലങ്ങൾ പരിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X