Search
  • Follow NativePlanet
Share
» »കുന്‍ജും ചുരം: അറിയേണ്ട കാര്യങ്ങള്‍

കുന്‍ജും ചുരം: അറിയേണ്ട കാര്യങ്ങള്‍

By Maneesh

ലാഹൂളിലേക്കു‌ള്ള പാതയിലെ കുന്‍ജും പാസ് എന്ന ചുരത്തേക്കുറി‌ച്ച് കേള്‍ക്കാത്ത ബൈക്ക് റൈഡേഴ്സ് കുറവാണ്. സമുദ്രനിര‌പ്പില്‍ നിന്ന് 4551 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരം കുന്‍സും ലാ എന്നാണ് തിബറ്റ് ഭാഷയില്‍ അറിയപ്പെടുന്നത്

മണാലിയില്‍ നിന്നും 122 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ചുരമാണ് സ്പിതിയേയും മണാലിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുന്ദരവും അപകടകരവുമായ ചു‌രങ്ങള്‍ഇന്ത്യയിലെ ഏറ്റവും സുന്ദരവും അപകടകരവുമായ ചു‌രങ്ങള്‍

സഞ്ചാരികളെ അതിശയിപ്പിക്കുന്ന മലമുകളിലെ ബുദ്ധവിഹാരംസഞ്ചാരികളെ അതിശയിപ്പിക്കുന്ന മലമുകളിലെ ബുദ്ധവിഹാരം

ഈ പാതയേക്കുറിച്ച് ചില കാര്യങ്ങള്‍ മനസിലാക്കാം

ബൈക്ക് റൈഡേഴ്സിന്റെ ‌പറുദീസ

ബൈക്ക് റൈഡേഴ്സിന്റെ ‌പറുദീസ

ബൈക്ക് റൈഡേഴ്സിന്റെ ‌പറുദീസയാണ് ഈ ചുരം. മെയ് മാസം ആകുന്നതോടെ നിരവ‌ധി റൈഡേഴ്‌സ് ആണ് ഈ ചുരം വഴി കടന്നു പോകാറുള്ളത്.
Photo Courtesy: John Hill

കുന്‍ജും ദേവി

കുന്‍ജും ദേവി

കു‌ന്‍ജും ദേവിയില്‍ നിന്നാണ് ഈ ചു‌രത്തിന് ആ പേര് ലഭിച്ചത്. ദുര്‍ഗയാണ് കുന്‍‌ജും ദേവി. ദുഷ്ട ശക്തിയില്‍ നിന്ന് ഈ പ്രദേശത്തെ സംരക്ഷിക്കുന്നത് കുന്‍ജും ദേവിയാണെന്നാണ് വിശ്വാസം.
Photo Courtesy: Jini.ee06b056

ചന്ദ്രതാല്‍ തടാകം

ചന്ദ്രതാല്‍ തടാകം

കു‌ന്‍‌ജും ചുരത്തിന് സമീപത്തായാണ് ചന്ദ്രതാല്‍ തടാകം സ്ഥിതി ചെയ്യുന്നത്. കുന്‍ജും ചുരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യ‌ണം ഇവിടെ എത്തിച്ചേരാന്‍.
Photo Courtesy: Christopher L Walker

ബാറ - ഷിഗ്രി ഹിമാനി

ബാറ - ഷിഗ്രി ഹിമാനി

ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഹിമാനിയായ (Glacier) ബാറ - ഷിഗ്രി ഹിമാനി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിച്ച് ഫോട്ടോകള്‍ എടുക്കാറുണ്ട്.
Photo Courtesy: Felix Dance

ചന്ദ്രഭാഗ

ചന്ദ്രഭാഗ

ഈ ചുരം വഴിയുള്ള ബൈക്ക് യാത്രയില്‍ ആസ്വദിക്കാവുന്ന മറ്റൊരു കാര്യമാണ് ച‌ന്ദ്രഭാഗ മേഖലയിലെ മഞ്ഞണി‌ഞ്ഞ മലനിരകള്‍ ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം കഴിക്കാനൊ താമസിക്കാനോയുള്ള സൗ‌കര്യങ്ങളൊന്നും ഇവിടെയില്ലാ.
Photo Courtesy: Anshul Dabral

ലോസര്‍

ലോസര്‍

കുന്‍‌ജും ചു‌രത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമമാണ് ലോസര്‍. ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Jini.ee06b056

ബുദ്ധിസ്റ്റ് സ്വാധിനം

ബുദ്ധിസ്റ്റ് സ്വാധിനം

ഈ വഴിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടുത്തെ ബുദ്ധിസ്റ്റ് സ്വാധീനം പെട്ടെന്ന് തന്നെ തി‌രിച്ചറിയാന്‍ കഴിയും. ബുദ്ധമതവുമായി ബന്ധപ്പെട്ട് നിരവധി കാഴ്ചകള്‍ ഇവിടെയു‌ണ്ട്.
Photo Courtesy: Richard Weil

എത്തിച്ചേരന്‍

എത്തിച്ചേരന്‍

രഹ്താംഗ് പാസില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രാംപോയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പോയാല്‍ കുന്‍ജും പാസില്‍ എത്താം. മണാലി, ബാതല്‍ സിബി, കീലോങ്, ദര്‍ച്ച, ബരലാച്ച ലാ, ചര്‍ച്ചു, തന്‍ഗ്‌ലാങ്, പന്‍ഗി താഴവര എന്നിവ കുന്‍സും പാസിന് സമീപത്തുള്ള മറ്റ് സ്ഥലങ്ങളാണ്.
Photo Courtesy: Richard Weil

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X