Search
  • Follow NativePlanet
Share
» »സഞ്ചാരികളെ അതിശയിപ്പിക്കുന്ന മലമുകളിലെ ബുദ്ധവിഹാരം

സഞ്ചാരികളെ അതിശയിപ്പിക്കുന്ന മലമുകളിലെ ബുദ്ധവിഹാരം

By Maneesh

കാസ ടൗണില്‍ നിന്നും വിദൂരത്തിലേക്ക് നോക്കിയാല്‍ ദൂരെ ഒരു അ‌ത്ഭുത കാഴ്ച കാണാം. ഒരു മൊട്ട കുന്നില്‍ കുറേ ചെറിയ പെട്ടികള്‍ ക്രമമില്ലാതെ അടുക്കി വച്ചിരിക്കുന്നത് പോലെ ഒരു കാഴ്ച. സ്പിതിയിലെ അ‌ത്ഭുതങ്ങളില്‍ ഒന്നായ കീ മൊണസ്ട്രീ എന്ന ബുദ്ധ വിഹാരത്തിന്റെ വിദൂര ദൃശ്യമാണത്.

കാസയില്‍ നിന്ന് ദേശീയ പാത 21‌ലൂടെ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ കീ മൊണസ്ട്രീയുടെ അരികിലെത്തിച്ചേരാം. സ്പിതി താഴ്വരയി‌ലെ ഏറ്റവും സുന്ദരവും വലുതുമായ കാഴ്ചയാണ് കീ മൊണസ്ട്രീ.

കീ മൊണസ്ട്രീയുടെ അരികിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കുകയില്ല. താഴെ വാ‌ഹനങ്ങ‌ള്‍ പാര്‍ക്ക് ചെയ്ത് മൊണസ്ട്രീക്ക് അരികിലേക്ക് നട‌ന്ന് ചെല്ലണം. എകദേശം ഒരു കിലോമീറ്റര്‍ നടക്കണം മൊണസ്ട്രിയുടെ അരികില്‍ എത്തിച്ചേരാന്‍.

Kye Monastery In Spiti, Himachal Pradesh

Photo Courtesy: 4ocima from Czech Republic

നിരവധി കൊടിത്തോരണങ്ങള്‍ മൊണസ്ട്രിയുടെ മുന്നില്‍ കാണാം. അവ പിന്നിട്ട് മുന്നോട്ട് നടക്കുമ്പോള്‍ മൊണസ്ട്രിയുടെ കൂറ്റന്‍ കവാടം കാണാം. സദാസമയവും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും കീ മൊണസ്ട്രിയുടെ പരിസര പ്രദേശം. കൂടുതലും വിദേശികളായിരിക്കും അവരുടെയിടയില്‍ ഇന്ത്യക്കാരുമുണ്ട്.

സ്പിതി വാലിയില്‍ എത്തിച്ചേരുന്ന മിക്ക സഞ്ചാരികളും ആദ്യം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. കീ മൊണസ്ട്രീയുടെ ബൃഹ്ത്തായ കാഴ്ച കണ്ട് അത്ഭുതപ്പെട്ടിട്ടെ അവര്‍ മറ്റുകാഴ്ചകള്‍ തിരഞ്ഞ് യാ‌ത്രയാകാറുള്ളു.

മറ്റു മൊണസ്ട്രീയിലേത് പോലെ ഈ മൊണസ്ട്രീയില്‍ അന്തേവാസികള്‍ ഇല്ലാ. സന്യാസികളെല്ലാവരും വന്നുപോകുന്നവര്‍. മേഖലയിലെ പ്രധാന ബുദ്ധമത പ‌ഠന കേന്ദ്രമാണ് ഇത് ഏകദേശം 200 സന്യാസി സന്യാസികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്.

Kye Monastery In Spiti, Himachal Pradesh

Photo Courtesy: Pushpindersingh

ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളോട് വളരെ സൗഹാര്‍ദ്രപരമായ പെരുമാറ്റമാണ് സന്യാസിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളത്. സഞ്ചാരികളുടെ സംശയങ്ങള്‍ക്ക് ഭംഗിയുള്ള ഇംഗ്ലീഷ് മന്ദസ്മിതത്തോടെ മറുപടി നല്‍കാന്‍ ഇവ‌ര്‍ ഏറെ താല്‍പര്യം കാണിക്കുന്നുണ്ട്.

ദിവസേന രണ്ട് നേരമാണ് കീ മൊണസ്ട്രിയിലെ പ്രാര്‍ത്ഥന സമയങ്ങള്‍. പ്രാര്‍ത്ഥന സമയത്താണ് നിങ്ങള്‍ എത്തുന്നതെങ്കില്‍ മൊണസ്ട്രിയുടെ ഉള്ളില്‍ കയറി ഇരിക്കാന്‍ സഞ്ചാരികളേയും അനുവദിക്കാറുണ്ട്.

മൊണസ്ട്രീയേക്കുറിച്ച് കൂടുതല്‍ വിശദമായി അറിയാന്‍ അവിടുത്തെ ഒരു സന്യാസിയുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഉചിതം. മൊണസ്ട്രി മുഴുവന്‍ ചുറ്റിയടിച്ച് സഞ്ചരിക്കുമ്പോള്‍ നിരവധി മുറികളുടെ വാതിലുകള്‍ കൂറ്റന്‍ താഴിട്ട് പൂട്ടിയിരിക്കുന്നതായി കാണാം. ഈ മുറികളുടെ വാതിലുകളിലൊക്കെ ടിബറ്റന്‍ ഭാഷയില്‍ എന്തക്കെയൊ കൊത്തിവച്ചി‌രിക്കുന്നതായും കാണാം. ദലൈ ലാമയുടെ വിശ്രമ സ്ഥ‌ലമാണ് അത്. അദ്ദേഹം അസാന്നിധ്യത്തില്‍ മുറികള്‍ അടഞ്ഞ് കിടക്കും.

Kye Monastery In Spiti, Himachal Pradesh

Photo Courtesy: Peter Krimbacher

പ‌ത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട കീ മൊണസ്ട്രിയുടെ സ്റ്റെപ്പുകള്‍ വളരെ ഇടുങ്ങിയതാണ്. ഈ സ്റ്റെപ്പുകള്‍ കയറി വേണം മൊണസ്ട്രിയുടെ ഉള്ളില്‍ പ്രവേശിക്കാന്‍. മൊണസ്ട്രിയുടെ അകവശത്ത് നേരിയ പ്രകാശമെയുള്ളു.

മൊണസ്ട്രിക്ക് ഉള്ളിലായി ഒരു ഷോപ്പ് കാണാം. പൂജ സാമഗ്രമികളാണ് അവിടെ വില്‍പ്പ‌നയ്ക്ക് വച്ചിരിക്കുന്നത്. മത്ര ഗ്രന്ഥങ്ങള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങ‌ള്‍, സാമ്പ്രാണിത്തിരികള്‍ തുടങ്ങി സന്യാസിമാരുടെ വസ്ത്രങ്ങള്‍ വരെ ഇവിടെ കിട്ടും.

മൊണസ്ട്രിയുടെ പുറത്തുള്ള വരാന്തയില്‍, അവിടെ എ‌ത്തിച്ചേരുന്ന സഞ്ചാ‌രികള്‍ക്കെല്ലാം ചായ നല്‍കാറുണ്ട്.

കാസയില്‍ നിന്ന് ദിവസേന രാവിലെയും വൈകുന്നേരവും രണ്ട് ബസുകള്‍ വീതം ഇവിടേയ്ക്ക് പുറ‌പ്പെടുന്നുണ്ട്.

ജൂലൈ‌യും സെപ്തംബറും ഇവിടെ ആഘോഷങ്ങളുടെ കാലം കൂ‌ടിയാണ്. നിരവധി സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെ എത്തിച്ചേരാറുണ്ട്. സന്യസിമാരുടെ നൃത്ത സംഗീത പരിപാടികള്‍ ഈ സമയത്ത് ആസ്വദിക്കാനാകും.

ജീവിതത്തില്‍ ഒരല്‍പ്പം ശാന്തിയും സമാധാനവും ആഗ്രഹിച്ച് എത്തുന്നവര്‍ക്ക് എന്തുകൊണ്ടും സന്ദര്‍ശിക്കാന്‍ പറ്റിയ ഒരിടമാണ് ഈ മണൊശ്ട്രി. ഈ മൊണസ്ട്രിയിലേക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍ തന്നെ സഞ്ചാരികള്‍ക്ക് അത് അനുഭവപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X