Search
  • Follow NativePlanet
Share
» »മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!

മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!

വിന്‍റർ സീസണിൽ ലഡാക്കിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ. ഫെബ്രുവരി 1 മുതൽ 5 വരെ നീണ്ടു നിൽക്കുന്ന ഈ ആഘോഷം നാലാമത്തെ വർഷത്തിലേക്കാണ് പ്രവേശിക്കുന്നത്

ഒരു നീണ്ട വാരാന്ത്യമോ യാത്ര ചെയ്യുവാൻ പറ്റിയ കൂട്ടുകാരെ ലഭിക്കുമ്പോഴോ ഒക്കെ ആദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്ന് ലഡാക്ക് ആണ്. പലർക്കും ലഡാക്ക് എന്ന ലക്ഷ്യത്തിലേക്ക് യാത്ര പോകുവാൻ ഒരു കാരണം പോലും വേണ്ടിവരില്ല. ഒരു യാത്ര പോകുന്നുണ്ടെങ്കിൽ അത് ലഡാക്കിലേക്കു തന്നെയെന്ന് ഉറപ്പിച്ചിരിക്കുന്നവരും നമ്മുടെ കൂടെയുണ്ട്. എന്നാൽ ലഡാക്കിലേക്ക് പോകുവാൻ ഒരു കാരണം കാത്തിരിക്കുകയാണെങ്കിൽ അതൊട്ടും വൈകിപ്പിക്കേണ്ട! ഒരു പക്ഷേ, സാധാരണ ഒരു ലഡാക്ക് യാത്ര പോകുന്നതിനേക്കാൾ കുറച്ചധികം രസകരമാക്കുവാനുള്ള ചില കാര്യങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്!

Ladakh Ice Climbing Festival Leh 2023

PC:Joshua Sukoff/Unsplash

ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ

വിന്‍റർ സീസണിൽ ലഡാക്കിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ. ഫെബ്രുവരി 1 മുതൽ 5 വരെ നീണ്ടു നിൽക്കുന്ന ഈ ആഘോഷം നാലാമത്തെ വർഷത്തിലേക്കാണ് പ്രവേശിക്കുന്നത്. ലേയിലെ ഗാംഗിൾസ് ഗ്രാമത്തിലാണ് ഐസ് ക്ലൈംബിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. ലഡാക്ക് മൗണ്ടൻ ഗൈഡ് അസോസിയേഷൻ ഗാംഗിൾസ് ഗ്രാമത്തില്‍ ഐസ് ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ലഡാക്കിലും പരിസരങ്ങളിലും നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്.

ധൈര്യവും സാഹസികതയുമുണ്ടോ? പോരെ!

തണുത്ത കാറ്റിന്റെ പശ്ചാത്തലം, വിന്‍റർ സീസണിന്‍റെ കാര്യവും മ‍ഞ്ഞുവീഴ്ചയും പ്രത്യേകം പറയേണ്ടതില്ലല്ലോ... അതിനിടയിൽ മഞ്ഞുപാളികളുടെ മലയിലേക്ക് കയറുക എന്നത് ഒട്ടും എളുപ്പമായിട്ടുള്ള ഒരു കാര്യമായേക്കില്ല. ഇപ്പോൾ ഒരു താല്പര്യം തോന്നുന്നുണ്ടെങ്കിൽ ഒരുക്കങ്ങൾ ആരംഭിക്കാം. നിങ്ങളുടെ ഐസ് കോടാലികളും (ice axes) ക്രാമ്പണുകളും (crampons)മിനുക്കിയെടുക്കേണ്ട സമയമാണിത്.

ആവേശം മാത്രം കൈമുതലാക്കി വന്നാൽ പണി കിട്ടുവാനുള്ള സാധ്യതകൾ വളരെയധികമുണ്ട്. ആരോഗ്യവും ധൈര്യവും ഒപ്പം ഒരാൾക്കുണ്ടായാൽ മാത്രമേ, തീർത്തും പ്രതികൂലമായ കാലാവസ്ഥയിൽ ഇതിൽ പങ്കെടുക്കുവാനും പൂർത്തിയാക്കുവാനും സാധിക്കുകയുള്ളൂ.

എന്തൊക്കെ കാണാം

ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവിൽ മഞ്ഞുമല കയറ്റം മാത്രമല്ല ഉള്ളത്. .. മഞ്ഞുമായി ബന്ധപ്പെട്ട നിരവധി ആഘോഷങ്ങളും മത്സരങ്ങളും എല്ലാം സംഘാടകർ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതിനാവശ്യമായ ഉപകരണങ്ങളും സംഘാടകർ തന്നെ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റൊന്ന്, ഒരു തുടക്കക്കാരനാണെന്ന നിലയിൽ നിങ്ങൾ മാറിനിൽക്കേണ്ട ആവശ്യം ഇല്ല എന്നതാണ്. ഏതു തലത്തിൽ കഴിവുള്ള ആളുകൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഐസ് ക്ലൈംബിംഗ് സൗജന്യവും എല്ലാവർക്കും സൗജന്യമാണ്. പർവ്വതങ്ങൾ നിങ്ങളെ വിളിക്കുന്നുണ്ടെങ്കിൽ, ആ വിളി കേൾക്കുവാൻ ഏറ്റവും പറ്റിയ സമയം ഇതാണ്.

ശീതകാല വിനോദസഞ്ചാരത്തിനും സാഹസിക കായിക വിനോദങ്ങൾക്കും ഇന്ത്യയിലെ എണ്ണപ്പെട്ട ലക്ഷ്യസ്ഥാനമായി ലഡാക്കിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പരിപാടി ഇവിടെ സംഘടിപ്പിക്കുന്നത്. കൂടാതെ, ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും അറിവും പ്രചരിപ്പിക്കാനും ഫെസ്റ്റ് ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.

മഞ്ഞുമൂടിക്കിടുന്ന മലയിൽ നിങ്ങളുടെ ജീവിതത്തിലെ വളരെ കുറച്ച് ദിവസങ്ങൾ ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം കൂടിയാണിത്. എത്രയും പെട്ടന്നുതന്നെ യാത്രയ്ക്കായി പ്ലാൻ ചെയ്യാം. ശൈത്യകാല ലക്ഷ്യസ്ഥാനമായ ലഡാക്കും പരിസരവും ഇപ്പോൾ സഞ്ചാരികളാൽ നിറഞ്ഞിരിക്കുകയാണ്. ഫെസ്റ്റിവൽ ആരംഭിക്കുന്നതോടു കൂടി കൂടുതൽ ആളുകളെ ഇവിടേക്ക് പ്രതീക്ഷിക്കുന്നുണ്ട്.

എന്താണ് ഐസ് ക്ലൈംബിങ്?

റോക്ക് ക്ലൈംബിങ്ങിനോട് സാദൃശ്യമുള്ള മറ്റൊരു സാഹസിക വിനോദമാണ് ഐസ് ക്ലൈംബിങ്. റോക്ക് ക്ലൈംബിങ്ങിൽ പാറക്കെട്ടുകളിൽ പിടിച്ചു കയറുമ്പോൾ ഇതിൽ ഐസിലൂടെയാണ് മുന്നോട്ട് പോകേണ്ടത്. ഇതിനായി ക്രാമ്പൺസ്, പിക്കുകൾ, കയറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നു. വളരെ ശ്രമകരവും ആരോഗ്യം വേണ്ടുമായ ഒരു വിനോദമാണിത്. തണുത്തുറഞ്ഞ താപനിലയിൽ ദീർഘനേരം വെളിയിൽ ചെലവഴിക്കേണ്ടി വരുന്നതിനാൽ നിങ്ങൾ ആരോഗ്യവാന്മാരാമെന്ന് ഉറപ്പു വരുത്തണം.

മഞ്ഞുപൊഴിയുന്ന മണാലിയിലേക്ക് വണ്ടിയെടുക്കാം... പോകാം...അടിപൊളി വഴികൾ ഇതാ!മഞ്ഞുപൊഴിയുന്ന മണാലിയിലേക്ക് വണ്ടിയെടുക്കാം... പോകാം...അടിപൊളി വഴികൾ ഇതാ!

മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X