ഒരു ജീവിതം മുഴുവനെടുത്താലും കണ്ടുതീരാത്ത കാഴ്ചകളാണ് ഹിമാലയത്തിനുള്ളത്. എത്ര പറഞ്ഞാലും വാക്കുകൾകൊണ്ട് വിവരിച്ചു തീര്‍ക്കുവാൻ പറ്റാത്തത്രയും ഭംഗിയും ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും വരുവാൻ തോന്നിപ്പിക്കുന്ന ആകർഷണവും ഹിമാലയത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നു പറഞ്ഞതു പോലെ ഹിമാലയത്തിലേക്കുള്ള യാത്രകളെ സാധൂകരിക്കുവാൻ കാരണങ്ങൾ നൂറായിരമുണ്ട്. യാത്ര കുറച്ചധികം ബുദ്ധിമുട്ടായിരിക്കുമെങ്കിലും ഇവിടെ എത്തിച്ചേരുക എന്ന ലക്ഷ്യത്തിൽ അതെല്ലാം മറക്കാൻ സഞ്ചാരികൾ തയ്യാറാണ്.
കൊതിപ്പിക്കുന്ന ഹിമാലയൻ കാഴ്ചകളിൽ ഏറെ വ്യത്യസ്തമായ ഒന്നാണ് സ്പിതി വാലിയിലെ ജീവിക്കുന്ന മമ്മിയുടെ ക്ഷേത്രം. മമ്മിയൊക്കെ അങ്ങ് ഈജിപ്തിലല്ലേ എന്നു തിരിച്ചു ചോദിക്കുന്നതിനു മുന്നേ ഇതാ സ്പിതിയിലെ മമ്മിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
ജീവനുള്ള മമ്മി
ബുദ്ധ പാരമ്പര്യത്തിലെ ഏറ്റവും പഴയ മമ്മി
പുറത്തുവരുന്നത് 1975 ൽ
തേളുകളെ ഒഴിപ്പിക്കാൻ
പഴക്കം 500 കൊല്ലത്തിലധികം
ഇപ്പോൾഇവിടെ തൊട്ടടുത്തുള്ള ഒരു ആശ്രമത്തിലാണ് ഈ രൂപം സൂക്ഷിച്ചിരിക്കുന്നത്. വയസ്സായ ഒരു മനുഷ്യൻ കാലു മടക്കി കുനിഞ്ഞിരിക്കുന്ന രൂപത്തിലാണ് ഈ മമ്മിയുള്ളത്. പല്ലുകളും അതുപോലെ തന്നെയിരിക്കുന്നു. അന്ന് മണ്ണിനടിയിൽ നിന്നും പുറത്തു വന്നപ്പോൾ ഈ മ്മിക്ക് മുടിയും നഖങ്ങളും ഉണ്ടായിരുന്നുവത്രെ.രക്തം കണ്ടിരുന്നു എന്നും ചിലർ പറയുന്നു. അങ്ങനെയാണ് ഇതിനെ ചിലർ ജീവനുള്ള മമ്മി എന്നു വിശേഷിപ്പിക്കുന്നത്.
എത്തിച്ചേരുവാൻ
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.



Click it and Unblock the Notifications













