എവിടെയാണ് ഈ അപൂര്‍വ്വ ക്ഷേത്രം?
ആസാമിലെ ഗുവാഹത്തിക്ക് സമീപമുള്ള നീലാചല്‍ എന്നു പേരായ മലയുടെ മുകളിലാണ് പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുവാഹട്ടിയില്‍ നിന്നും 9.8 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
51 ശക്തിപീഠങ്ങളിലൊന്ന്
പ്രാചീനമായ ദുര്‍ഗ്ഗാദേവിയുടം 51 ശക്തിപീഠങ്ങളിലൊന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ദൂര്‍ഗ്ഗാ ദേവിയുടെ പത്ത് താന്ത്രിക രൂപങ്ങളെയും ഇവിടെ ആരാധിക്കുന്നു.
മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവരാണവര്‍.
PC:Dhruvnarang21
അതിവിചിത്രമായ പ്രതിഷ്ഠ
കല്‍ഫലകത്തില്‍ കൊത്തിവെച്ച നിലയിലുള്ള സതീദേവിയുടെ യോനിയാണ് ആ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഷ്ണുവിന്റെ സുദര്‍ശന ചക്രപ്രയോഗത്തില്‍ സേതീദേവിയുടെ ശരീരം 108 കഷ്ണങ്ങളായി ചിതറിയത്രെ. ഇതില്‍ യോനീഭാഗം വീണ സ്ഥലത്താണ് കാമാഖ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിശക്തിയുടെ ഭഗവതി സങ്കല്പത്തെയാണ് കാമാഖ്യാ ദേവിയായി ആരാധിക്കുന്നത്.
PC: Subhashish Panigrahi
ദേവിക്കായി ആണ്‍മൃഗ ബലി
കാമാഖ്യാ ദേവിയെ പ്രീതിപ്പെടുത്താനായി ആണ്‍മൃഗങ്ങളെയാണ് ഇവിടെ ബലി നല്കുന്നത്. കൂടാതെ പെണ്‍മൃഗങ്ങളെ ദേവിക്ക് ബലി നല്കുന്നത് ഇവിടെ നിരോധിച്ചിട്ടുമുണ്ട്. എല്ലാ ദിവസവും ഇവിടെ ആണാടുകളെ ബലി നല്കാറുണ്ട്.
PC: Deeporaj
താന്ത്രിക ആരാധന
ഇന്ത്യയില്‍ താന്ത്രിക ആരാധന നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായാണ് കാമാഖ്യ ക്ഷേത്രം അറിയപ്പെടുന്നത്.
PC:Q4233718
ചുവന്ന ആരാധന
ഇവിടെ ആരാധനയ്ക്കുപയോഗിക്കുന്ന വസ്തുക്കളിലെല്ലാം ഒരു ചുവപ്പു മയം കാണാന്‍ സാധിക്കും. ചുവന്ന പൂക്കള്‍, ചുവന്ന തുണിക്കഷ്ണങ്ങള്‍, ചുവന്ന ചാന്ത് എന്നിവയൊക്കെയാണ് ഇവിടെ ആരാധന്യക്കുപയോഗിക്കുന്നത്.
PC: Raymond Bucko, SJ
ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുമ്പോള്‍
ലോകത്തുതന്നെ അപൂര്‍വ്വമായ ആചാരങ്ങള്‍ നടക്കുന്ന ക്ഷേത്രമാണിത്. ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുമ്പോള്‍ ഇവിടെ ഒരു ക്ഷേത്രത്തില്‍ ദേവിയുടെ ആര്‍ത്തവകാലം ആഘോഷിക്കുന്ന അപൂര്‍വ്വതയാണ് കാണാന്‍ സാധിക്കുന്നത്.
PC: Raymond Bucko, SJ
ആര്‍ത്തവ കാലത്ത് അടച്ചിടുന്ന ക്ഷേത്രം
ദേവിയുടെ ആര്‍ത്തവം മൂന്നു ദിവസമാണ് ഇവിടെ ആചരിക്കുന്നത്. അപ്പോള്‍ കാണുന്ന വിചിത്രമായ സംഗതി എന്താണെന്നു വെച്ചാല്‍ ആ സമയം ക്ഷേത്രം അടച്ചിടും എന്നതാണ്. ആ സമയത്ത് ക്ഷേത്രത്തിനു പുറത്താണ് ആരാധനകളും പ്രാര്‍ഥനകളും നടക്കുക.
PC: Kunal Dalui
മൂന്നൂ ദിവസത്തെ ആഘോഷങ്ങള്‍
ദേവിയുടെ ആര്‍ത്തവം പ്രമാണിച്ച് മൂന്ന് ദിവസം ക്ഷേത്രം അടച്ചിടും. ഉള്ളില്‍ പൂജകളും ആ സമയം നടത്തില്ല. അതേസമയം പുറത്ത് വലിയ ആഘോഷങ്ങല്‍ അരങ്ങു തകര്‍ക്കുകയായിരിക്കും. ജൂണിലാണ് ഈ ഈഖോഷം ഉണ്ടാവുക. അമ്പുമ്പാച്ചി മേള എന്നാണ് ഇത് അറിയപ്പെടുന്നത്.
PC: Vikramjit Kakati
അമ്പുമ്പാച്ചി മേള
ദേവിയുടെ ആര്‍ത്തവ നാളുകള്‍ ആഘോഷിക്കുന്ന മേളയാണ് അമ്പുമ്പാച്ചി മേള എന്നറിയപ്പെടുന്നത്. ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊട്ടടുത്ത നേപ്പാള്‍, കാഠ്മണ്ഡു, മ്യാന്‍മാര്‍ ഭൂട്ടാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ധാരാളം വിശ്വാസികളും ഇവിടെ എത്തിച്ചേരും.
PC: Vikramjit Kakati
നാലാം ദിവസം തുറക്കുന്ന വാതിലുകള്‍
ദേവി രജസ്വലയാകുന്നു എന്നു വിശ്വസിക്കുന്ന ദിനങ്ങളിലും ക്ഷേത്രത്തിന്റെ വാതിലുകള്‍ അടച്ചിടുകയാണ് പതിവ്. പിന്നീട് നാലാം നാള്‍ ആഘോഷമായി വാതിലുകള്‍ തുറക്കുന്നു. പിന്നീട് പതിവുപോലെ പൂജകള്‍ ആരംഭിക്കുകയും ചെയ്യും.
PC: Subhashish Panigrahi
ചുവന്നതുണി
നാലാം ദിവസം ക്ഷേത്രം തുറക്കുമ്പോള്‍ രജസ്വലയായ ദേവിയുടെ അടയാളമായി വിശ്വാസികള്‍ക്ക് പുരോഹിതന്‍ ചുവന്ന തുണികള്‍ നല്കുമത്രെ. ദേവിയുടെ ആര്‍ത്തവ രക്തം പുരണ്ടതുണി ആണിതെന്നാണ് വിശ്വാസം.
PC: Ankur Jyoti Das
ചുവന്ന പൂക്കള്‍
ഇവിടെ ദേവിയെ ആരാധിക്കാന്‍ ചുവന്ന പൂക്കളാണ് അര്‍പ്പിക്കുന്നത്.
PC: Deeporaj
ബ്രഹ്മപുത്ര ചുവക്കുമ്പോള്‍
ദേവി രജസ്വലയാകുന്ന മൂന്നു ദിവസങ്ങളിലും ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന ബ്രഹ്മപുത്ര നദി ചുവക്കും എന്നാണ് പറയപ്പെടുന്നത്
PC: Deepraj
ഐശ്വര്യം വരുന്ന ചുവന്ന തുണി
പുരോഹിതന്‍ നല്കുന്ന ദേവിയുടെ ആര്‍ത്തവ രക്തം പുരണ്ടു എന്നു കരുതുന്ന തുണി കൊണ്ടുപോയി സൂക്ഷിച്ചാല്‍ ഐശ്വര്യവും അഭിവൃദ്ധിയും വരും എന്നാണ് വിശ്വാസം.
PC: Ankur Jyoti Das
ആര്‍ത്തവ സ്ത്രീകള്‍ പുറത്ത്
രജസ്വലയായ ദേവിയെയാണ് ഇവിടെ ആരാധിക്കുന്നതെങ്കിലും വിരോധാഭാസം പറയാതെ വയ്യ. ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലെന്നപോലെ ഇവിടെയും ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
PC: Wikipedia
മുഖ്യപൂജ യോനിക്ക്
കാമാഖ്യ ക്ഷേത്രത്തിലെ സതീദേവിയുടെ യോനി എന്നു കരുതുന്ന ചെറിയൊരു കല്ലിനെയാണ് ഇവിടെ ആരാധിക്കുന്നത്. മറ്റു വിഗ്രഹങ്ങളും പ്രതിഷ്ഠകളും ഇവിടെയില്ല.