» »നഷ്ടനഗരങ്ങള്‍ തേടിയൊരു യാത്ര

നഷ്ടനഗരങ്ങള്‍ തേടിയൊരു യാത്ര

Written By: Elizabath

നഗരങ്ങളും ഒരു തരത്തില്‍ മനുഷ്യരെപ്പൊലെയാണ്. ജനനവും വളര്‍ച്ചയും ഒടുവില്‍ മരണവും അവയ്ക്കുണ്ടാകുന്നു. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണുവാന്‍ സാധിക്കും. നഷ്ട്ടപ്പെട്ടതും നശിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ നഗരങ്ങള്‍ പല രൂപത്തിലും പലഭാവത്തിലും ഇവിടെയുണ്ട്.
നിഗൂഡമാണെങ്കിലും വല്ലാത്തൊരു സൗന്ദര്യം ഇത്തരം സ്ഥലങ്ങളില്‍ കാണാം. നശിപ്പിക്കപ്പെട്ടതിന്റെ ബാക്കിഭംഗി നമ്മുടെ സങ്കല്‍പ്പത്തിനും ഭാവനയ്ക്കും വിട്ടുതന്നുകൊണ്ട് പൂരിപ്പിക്കാനാവശ്യപ്പെടുന്ന ഇന്ത്യയിലെ നഷ്ടനഗരങ്ങളെ പരിചയപ്പെടാം.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?


മുസരിസ്

മുസരിസ്

കേരളത്തില്‍ ഇന്ന് കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പൗരാണിക വാണിജ്യ തുറമുഖമാണ് മുസരിസ് എന്നറിയപ്പെടുന്നത്.
ഒന്നാം നൂറ്റാണ്ട് മുതല്‍ പ്രമുഖ തുറമുഖമായിരുന്ന ഇവിടെ ഈജിപ്തുകാര്‍, ഗ്രീക്കുകാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍തുടങ്ങിയവര്‍ കച്ചവടത്തിനായി എത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു.

PC: Offical Site

മുസരിസ് പൈതൃകസംരക്ഷണ പദ്ധതി

മുസരിസ് പൈതൃകസംരക്ഷണ പദ്ധതി

ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസരിസ് പൈതൃകസംരക്ഷണ പദ്ധതി. എറണാകുളം പറവൂര്‍ മുതല്‍ തൃശൂരിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള സ്ഥലങ്ങളാണ് ഇതിന്റെ കീഴില്‍ വരുന്നത്.

PC:Navaneeth Krishnan S

 ധോളാവീര

ധോളാവീര

ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ധോളാവീര. പുരാതന ഇന്ത്യന്‍ സംസ്‌കാരമായ ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കാരത്തിന്‍രെ അവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

PC: Rahul Zota

ഇഷ്ടികയും കല്ലും

ഇഷ്ടികയും കല്ലും

ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കാരത്തിന്റെ ധാരാളം അവശിഷ്ടങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. ജലസേചനത്തിനായി ഹാരപ്പന്‍ ജനത ഉപയോഗിച്ചിരുന്ന രീതികളും കമാനങ്ങളും കിണറുകളും ചവിട്ടുപടികളുമൊക്കെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

PC:Nagarjun Kandukuru

വാസൈ-മഹാരാഷ്ട്ര

വാസൈ-മഹാരാഷ്ട്ര

പോര്‍ച്ചുഗീസുകാര്‍ ബാസിയാം എന്നും മറാത്തികള്‍ ബാജിപൂര്‍ എന്നും ബ്രിട്ടീഷുകാര്‍ വാസിയന്‍ എന്നും പേരിട്ടുവിളിച്ച സ്ഥലമാണ് മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രനഗരമായ വാസൈ.
പോര്‍ച്ചുഗീസുകാരുടെ വരവോടെ അവരുടെ കീഴിലായ ഇവിടം ഒരു കോട്ടയാക്കി മാറ്റിയെടുത്ത് രണ്ടു നൂറ്റാണ്ടോളം കാലം അവരാണ് ഇവിടം ഭരിച്ചിരുന്നത്. ബഹാദൂര്‍ ഷായുടെ കൈക്കല്‍ നിന്നാണ് അവര്‍ ഇവിടം പിടിച്ചെടുത്തത്.
ഇവിടെ പുരാതന ദേവാലയങ്ങളുടെയും മുസ്ലീം പള്ളികളുടെയും ചെറിയ കുടിലുകളുടെയും ഒക്കെ അവശിഷ്ടങ്ങള്‍ കാണുവാന്‍ സാധിക്കും.

PC: Gladson777

ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷന്‍

ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷന്‍

മുംബൈയുമായി ഏരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടം വളരെ പെട്ടന്നാണ് ഒരു ഷൂട്ടിങ് ലൊക്കേഷനായി മാറിയത്. ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളും ഇംഗ്ലീഷ് ആല്‍ബങ്ങളും ഇവിടെ വെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

PC:Abhishekgharat

കലിബന്‍ഗാന്‍

കലിബന്‍ഗാന്‍

ഇന്‍ഡസ് വാലി സംസാകരത്തിന്‍രെ ബാക്കിപത്രമായ കലിബന്‍ഗാന്‍ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. കറുത്ത വളകള്‍ എന്നര്‍ഥമുള്ള ഇവിടം ഘാഗ്ഗര്‍ നദിയുടെ കരയിലാണ്. നിലമുഴുത് കൃഷി ചെയ്തിരുന്നതിന്റെ സൂചനകള്‍ ഇവിടെ നിന്നും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ പര്യവേക്ഷണത്തിന്റെ സമയത്ത് അഗ്നിയെ ആരാധിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു.

PC: Offical Site

പട്ടടക്കല്‍, കര്‍ണ്ണാടക

പട്ടടക്കല്‍, കര്‍ണ്ണാടക

നഗര, ദ്രാവിഡിയന്‍ വാസ്തുവിദ്യകളുടെ മികച്ച സങ്കലനമായ കര്‍ണ്ണാടകയിലെ പട്ടടക്കല്‍ യുനസ്‌കോയുടെ പൈതൃക പദവിയിലുള്ള സ്ഥലമാണ്. മലപ്രഭാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ നിര്‍മ്മിതികള്‍ അക്കാലത്തെ കലയുടെ അനന്തസാധ്യതകളിലേക്കാണ് വെളിച്ചം വീശുന്നത്.
ക്ഷേത്രസമുച്ചയങ്ങളുള്ള ഇവിടെ ധാരാളം ശിവക്ഷേത്രങ്ങലും ജെയ്ന്‍ ആരാധനാലയവും കാണുവാന്‍ സാധിക്കും.

PC: Mukul Banerjee

പൂംപുഹാര്‍, തമിഴ്‌നാട്

പൂംപുഹാര്‍, തമിഴ്‌നാട്

ഒരിക്കല്‍ ഏറെ വളര്‍ന്ന തമിഴ് ഗ്രാമമായിരുന്നു കാവേരി പൂംപട്ടിനം എന്നറിയപ്പെട്ടിരുന്ന പൂംപുഹാര്‍. കൊല്ലങ്ങളോളം ചോള വംശത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു ഈ നഗരം. സിലപ്പതികാരത്തിലും മണിമേഖലയിലും ഈ നഗരത്തെപ്പറ്റിയും ഇവിടുത്തെ ജീവിതരീതികളെപ്പറ്റിയും ഒക്കെ പ്രതിപാദിക്കുന്നുണ്ട്.

കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം എഡി 500ലെ സുനാമിയില്‍പെട്ട് നശിക്കുകയാണുണ്ടായത്. പിന്നീട് 2006ലാണ് ഇവിടെ ഗവേഷണങ്ങള്‍ നടത്തുന്നത്.

PC: Offical Site

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...