» »പെരുന്തച്ചന്‍ പണിതീര്‍ത്ത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

പെരുന്തച്ചന്‍ പണിതീര്‍ത്ത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

Written By: Elizabath

പ്രത്യേകതകള്‍ ഒരുപാടുണ്ട് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രത്തിന്.  അയ്യപ്പ‌ൻ മഹിഷിയെ നിഗ്ര‌ഹിച്ച എരുമേലി

മഹാതച്ചനായിരുന്ന പെരുന്തച്ചന്‍ പണിത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന അറിയപ്പെടുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രത്തിന് ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്ന കഥയാണ് പറയുവാനുള്ളത്.

ബുദ്ധക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറിയ കഥ

ബുദ്ധക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറിയ കഥ

അതിപുരാതനമായ വാഴപ്പള്ളി മഹാദേവക്ഷേത്രം ആദ്യകാലങ്ങളില്‍ ദ്രാവിഡ ക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നുവത്രെ. പിന്നീട് ബുദ്ധമതത്തിന് കേരളത്തിലെ സ്വാധീനം കുറഞ്ഞപ്പോള്‍ ചേരവംശ കുലശേഖര പെരുമാള്‍ക്കന്‍മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമായി മാറുന്നത്.

PC: RajeshUnuppally

നീലംപേരൂരില്‍ നിന്നെത്തിയ ശിവലിംഗം

നീലംപേരൂരില്‍ നിന്നെത്തിയ ശിവലിംഗം

ചരിത്രരേഖകള്‍ പറയുന്നതനുസരിച്ച് നീലംപേരൂര്‍ ശിവക്ഷേത്രത്തിലെ ശിവലിംഗമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രത്തിലുള്ളത്. പണ്ട് നീലംപേരൂര്‍ ക്ഷേത്രം ബുദ്ധക്ഷേത്രമാക്കാന്‍ പള്ളിബാണപ്പെരുമാളിന്റെ ഭരണകാലത്ത് തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് അവിടുത്തെ പത്ത് ബ്രാഹ്മണ കുടുംബങ്ങള്‍ ചേര്‍ന്ന് ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ വാഴപ്പള്ളിയില്‍ കൊണ്ടുവന്നുവത്രെ. പിന്നീട് അവിടെ മുന്‍പുണ്ടായിരുന്ന ക്ഷേത്രത്തില്‍ ലയിപ്പിച്ച് കുടിയിരുത്തി എന്നാണ് വിശ്വാസം.

PC: RajeshUnuppally

പരശുരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗം

പരശുരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗം

നീലംപേരൂരില്‍നിന്നു കൊണ്ടുവന്ന ശിവലിംഗം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്ത് ആദ്യം പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാന്‍ നോക്കിയെങ്കിലും പറ്റാതെ വന്നതിനാല്‍ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങള്‍ക്ക് പരശുരാമന്‍ പ്രത്യക്ഷപ്പെട്ട് താന്‍ പൂജിച്ചിരുന്ന ശിവലിംഗം നല്‍കുകയും, അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയുവാന്‍ ഉപദേശിക്കുകയും ചെയ്തു.
പിന്നീട് ഒരിക്കല്‍ കലശ സമയത്ത്
ക്ഷേത്രത്തിനുള്ളില്‍ തന്ത്രിക്ക് കടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആ സമയം പരശുരാമന്‍ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം.

PC: RajeshUnuppally

വലിയമ്പലം

വലിയമ്പലം

വാഴപ്പള്ളി മഹാശിവക്ഷേത്രം അറിയപ്പെടുന്നത് വലിയമ്പലം എന്നാണ്. ക്ഷേത്രത്തിന്റെ വലുപ്പവും വിസ്തീര്‍ണ്ണവും കൂടാതെ നിര്‍മ്മാണ വൈവിധ്യവുമാണ് ക്ഷേത്രത്തിന് ഈ പേരു നല്കിയത്.

PC: RajeshUnuppally

പഴക്കംതിട്ടപ്പെടുത്താത്ത ശ്രീകോവില്‍

പഴക്കംതിട്ടപ്പെടുത്താത്ത ശ്രീകോവില്‍

150 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിന്റെ പഴക്കം ഇതുവരെയും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ത്തുളാകൃതിയില്‍ കരിങ്കല്ലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള വട്ടശ്രീകോവിലും നമസ്‌കാരമണ്ഡപങ്ങളും പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണ് എന്നാണ് വിശ്വാസം.
കോവിലിന്റെ പുറംചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് പ്ലാവിന്‍ തടിയിലുള്ള കൊത്തുപണികളാലാണ്.

PC: RajeshUnuppally

കുക്കുടാകൃതിയിലുള്ള നമസ്‌കാരമണ്ഡപം

കുക്കുടാകൃതിയിലുള്ള നമസ്‌കാരമണ്ഡപം

ക്ഷേത്രത്തിലെ നാലമ്പലങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നമസ്‌കാര മണ്ഡപങ്ങള്‍ പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണ് എന്നാണ് വിശ്വാസം. കുക്കുടാകൃതിയില്‍ പണിതീര്‍ത്തിരിക്കുന്ന ഈ മണ്ഡപങ്ങള്‍ വാഴപ്പള്ളിലപ്പന്റെ നടയിലും പാര്‍വ്വതി ദേവി നടയിലുമായാണ് തീര്‍ത്തിരിക്കുന്നത്.
വാഴപ്പള്ളിലപ്പന്റെ നടയിലെ കരിങ്കല്‍ത്തൂണുകള്‍ ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ധാരാളം കൊത്തുപണികളാലും ശില്പങ്ങളാലും സമ്പന്നമാണ്.

PC: RajeshUnuppally

ശിവനോടൊപ്പം ഗണപതിക്കും കൊടിമരം

ശിവനോടൊപ്പം ഗണപതിക്കും കൊടിമരം

പരമശിവനോടൊപ്പം ഗണപതിക്കും കൊടിമരമുള്ള വാഴപ്പള്ളി ക്ഷേത്രം രണ്ടുകൊടിമരങ്ങളുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ്. നന്തിയെ ശിരസിലേറ്റി നില്‍ക്കുന്ന കൊടിമരവും മൂഷികനെ ശിരസ്സിലേറ്റുന്ന കൊടിമരവുമാണ് ഇവിടെയുള്ളത്.

PC: RajeshUnuppally

 പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലുള്ള മുടിയെടുപ്പ്

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലുള്ള മുടിയെടുപ്പ്

വാഴപ്പള്ളി മഹാശിവക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് മുടിയേറ്റ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കല്‍ക്കുളത്തുകാവിലമ്മ ദാരികനിഗ്രഹത്തിനായി വരുന്നതാണ് ഇതിന്റെ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മുടിയെടുപ്പ് അവസാനമായി നടന്നത് 2009ലാണ്.

PC: RajeshUnuppally

വാഴപ്പള്ളി ഗണപതിയപ്പം

വാഴപ്പള്ളി ഗണപതിയപ്പം

വാഴപ്പള്ളി മഹാശിവക്ഷേത്രത്തില്‍ എന്നുമുള്ള പ്രധാന നിവേദ്യമാണ് വാഴപ്പള്ളി ഗണപതിയപ്പം. വാഴപ്പള്ളി ഒറ്റയപ്പം എന്നറിയപ്പെടുന്ന ഈ അപ്പമാണ് ഗണപതിയുടെ സ്വയംഭൂ പ്രതിഷ്ഠയ്ക്കു മുന്നില്‍ ആദ്യം സമര്‍പ്പിച്ചതെന്നാണ് വിശ്വാസം.

PC: RajeshUnuppally

വാഴപ്പള്ളി ശാസനം

വാഴപ്പള്ളി ശാസനം

കേരളത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളതില്‍ ഏറ്റവും പഴയ ശാസനമാണ് വാഴപ്പള്ളി ശാസനം. അതിനാല്‍ത്തന്നെ ചരിത്രപരമായും സാംസ്‌കാരികമായും ഒട്ടേറെ മുന്‍പിലാണ് ക്ഷേത്രം നില്‍ക്കുന്നത്.
മഹോദയപുരം കുലശേഖരരാജാവ് രാജശേഖര വര്‍മ്മന്റെ കാലത്ത് എ.ഡി. 832-ല്‍ വാഴപ്പള്ളി ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് ഇത് എഴുതിയതെന്ന് കരുതപ്പെടുന്നു.

തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം.

PC :RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിന് ഏറെ അടുത്തായാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്നും രണ്ടരപ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

കോട്ടയത്തെത്തിയാല്‍..

കോട്ടയത്തെത്തിയാല്‍..

കോട്ടയത്ത് മറക്കാതെ പോകേണ്ടയിടങ്ങള്‍

PC: arunpnair

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...