സത്യമംഗലം കാടുകള്‍...പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മീശപിരിച്ചു തോക്കും ചീണ്ടി നില്‍ക്കുന്ന വീരപ്പനാണ്. ഒരു കാലത്ത് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വീരപ്പനും സത്യമംഗലം കാടുകളും നമ്മില്‍ പലരുടെയും കുട്ടിക്കാലത്തെ പേടിപ്പിച്ചിരുന്ന ഓര്‍മ്മയായിരുന്നു എന്നത് സത്യമാണ്. ഒരിക്കലെങ്കിലും അതുവഴി ഒന്ന് പോകണമെന്ന് ആഗ്രഹിക്കാത്തവരും നമ്മളില്‍ കുറവായിരിക്കും.
വീരപ്പനില്ലാത്ത സത്യമംഗലം കാട് ഇപ്പോള്‍ എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ അതുവഴി ഒരു യാത്ര ആയാലോ.... കോഴിക്കോടിന്റെ തെളിമയില്‍ നിന്നും സത്യമംഗലത്തിന്റെ വന്യതയിലേക്ക് ഒരു കിടിലന്‍യാത്ര...
കോഴിക്കോട് നിന്നും
കോഴിക്കോട് നിന്നും പെരിന്തല്‍മണ്ണയിലേക്ക്
അടുത്തവഴി എന്നത് കോഴിക്കോട് നിന്നും ചേലാരി-തിരൂരങ്ങാടി- കടുങ്ങപുരം-വൈലോങ്കര വഴി പെരിന്തല്‍മണ്ണയിലെത്തുന്നതാണ്. 74 കിലോമീറ്ററാണ് ഈ വഴി പോകേണ്ടത്.
എന്നാല്‍ കോഴിക്കോട് നിന്നും മലപ്പുറത്തേയ്ക്ക് ഏറ്റവും എളുപ്പത്തില്‍ പോകുവാന്‍ മറ്റൊരു വഴിയുണ്ട്. കരിപ്പൂര്‍-പൂക്കോട്ടൂര്‍-തിരൂര്‍ക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തുന്നതാണിത്. കോഴിക്കോട്-മലപ്പുറം-പാലക്കാട് ഹൈവേയാണിത്. ഈ വഴി 63 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.
പെരിന്തല്‍മണ്ണയില്‍ നിന്നും കോയമ്പത്തൂര്‍
പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട്-അട്ടപ്പാടി-അഗളി-ആനകെട്ടി വഴി കോയമ്പത്തൂരിലെത്തുന്നതാണ് ആദ്യവഴി.
111 കിലോമീറ്റര്‍ ദൂരമേ ഈ വഴി സഞ്ചരിക്കേണ്ടതുള്ളൂ എങ്കിലും മൂന്നര് മണിക്കൂര്‍സമയത്തിലധികം വേണം ഇവിടെ എത്താന്‍.
രണ്ടാമത്തെ വഴിയാണ് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്നും ചെര്‍പ്പുളശ്ശേരി-പെരിങ്ങോട്-പാലക്കാട്-കഞ്ചിക്കോട്-വാളയാര്‍ വഴി കോയമ്പത്തൂരിലെത്താം. നല്ല രീതിയിലുള്ള റോഡായതുകാരണം ഈ 112 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയും.
കോയമ്പത്തൂരില്‍ നിന്നും സത്യമംഗലം
കോയമ്പത്തൂരില്‍ നിന്നും ഗണപതിപുതൂര്‍-കുറുമ്പപാളയം-ഗണേശപുരം-കരിയാംപാളയം-അന്നൂര്‍-പുളിയാമ്പെട്ടി-അരിയപ്പംപാളയം വഴിയാണ് സത്യമംഗലത്തെത്തുന്നത്. 68 കിലോമീറ്റര്‍ ദൂരമുള്ള ഈ യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിട്ടുമാണ് സാധാരണയായി എടുക്കുക. മറ്റുവഴികളേക്കാള്‍ എന്തുകൊണ്ടും ഈ വഴി പോകുന്നതാണ് നല്ലത്.
സത്യമംഗലം
സത്യമംഗലം കാടുകള്‍
സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി
നീലഗിരി ബയോസ്ഫിയറിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള വന്യജീവി ഇടനാഴി എന്നു ഇവിടം അറിയപ്പടുന്നുണ്ട്. തമിഴ്‌നാട്ടിലെ നാലാമത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്.
2008ലാണ് ഇവിടം വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നത്. ഏകദേശം 48 കടുവകള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പശ്ചിമഘട്ടത്തെയും പൂര്‍വ്വഘട്ടത്തെയും ബന്ധിപ്പിക്കുന്ന ഇടം
ബന്ധിപ്പിക്കുന്ന ഇടം എന്ന പേരില്‍ ഇവിടം പ്രകൃതി സ്‌നേഹികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ സ്ഥലം കൂടിയാണ്. അതുകൊണ്ടുതന്നെ തീര്‍ത്തും വ്യത്യസ്തമായ ഒട്ടേറെ ചെടികളെയും ഇതിന്റെ രണ്ടു ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും.
411 ആദിവാസി കുടുംബങ്ങള്‍
ബിലിദിരംഗാ ഹില്‍സ്
ഭവാനിസാഗര്‍ ഡാം



Click it and Unblock the Notifications













