» »കാപ്പിപ്പൂവിന്റെ ഗന്ധമുള്ള മടിക്കേരി

കാപ്പിപ്പൂവിന്റെ ഗന്ധമുള്ള മടിക്കേരി

Written By: Elizabath

ഇടയ്ക്കിടെ കാറ്റില്‍ അലിയുന്ന കാപ്പിപ്പൂവിന്റെ ഗന്ധവും മൂടല്‍മഞ്ഞും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പുല്‍മേടുകളും ഒക്കെച്ചേര്‍ന്ന് ഇന്ത്യയിലെ സ്‌കോട്‌ലന്റാക്കുന്ന ഒരു സ്ഥലമുണ്ട്.
കര്‍ണ്ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മടിക്കേരിയെ എത്ര വിശേഷിപ്പിച്ചാലും മതിവരില്ല എന്ന് ഒരിക്കല്‍ അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം.
കൊടകു ജില്ലയുടെ ഭാഗമായ ഇവിടം ആരും ശല്യപ്പെടുത്താതെ, ബഹളങ്ങളൊന്നുമില്ലാതെ അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ്.
ചരിത്രവും പ്രകൃതിഭംഗിയും വിനോദസഞ്ചാര കേന്ദ്രങ്ങളും ചേര്‍ന്ന ഇവിടം ഒരിക്കല്‍ വന്നിട്ടുള്ളവരെ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യയിലെ സ്‌കോട്‌ലന്റ്

ഇന്ത്യയിലെ സ്‌കോട്‌ലന്റ്

കര്‍ണ്ണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുടകിന്റെ ആസ്ഥാനമാണ് മടിക്കേരി. സമുദ്രനിരപ്പില്‍ നിന്നും 1170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയുടെ സ്‌കോട്‌ലന്റ് എന്നാണ് അറിയപ്പെടുന്നത്. തണുപ്പും പുല്‍മേടുകളും ചേര്‍ന്ന ഭൂപ്രകൃതിയാണ് സ്‌കോട്‌ലന്റിനോട് മടിക്കേരിയെ സാമ്യപ്പെടുത്തുന്നത്.

PC:Nandishsg

ട്രക്കേഴ്‌സിനു പറ്റിയ ഇടം

ട്രക്കേഴ്‌സിനു പറ്റിയ ഇടം

എല്ലാത്തരം യാത്രകരും തിരഞ്ഞെടുക്കുന്ന സ്ഥലമാണെങ്കിലും ഇവിടം ഏറ്റവും യോജിച്ചത് ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്കാണ്. ഇവിടെ നിന്നും ധാരാളം ട്രക്കിങ്ങ് റൂട്ടുകളുണ്ട്.

PC:Ayan Mukherjee

രാജാ സീറ്റ്

രാജാ സീറ്റ്

മടിക്കേരിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ രാജാ സീറ്റ് എന്നറിയപ്പെടുന്ന സ്ഥലം. രാജാ സീറ്റ് എന്നാല്‍ രാജാലിന്റെ ഇരിപ്പിടം എന്നാണ് അര്‍ഥം. പണ്ട് രാജഭരണം ഉണ്ടായിരുന്നപ്പോള്‍ രാജാവും രാജകുടുംബാംഗങ്ങളും സൂര്യാസ്തമയം കാണാനും ഭംഗി ആസ്വദിക്കാനും ഇവിടെ എത്തുമായിരുന്നത്രെ. അങ്ങനെയാണ് ഈ സ്ഥലത്തിന് രാജാ സീറ്റ് എന്ന പേരു ലഭിക്കുന്നത്. രാത്രിയില്‍ തെളിയുന്ന മ്യൂസിക് ഫൗണ്ടെന്‍ മറ്റൊരാകര്‍ഷണമാണ്.

PC:Dvellakat

മടിക്കേരി കോട്ട

മടിക്കേരി കോട്ട

മടിക്കേരി യാത്രയില്‍ മറക്കാതെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് മടിക്കേരി കോട്ട. ഈ കോട്ടയ്ക്കു ചുറ്റുമായാണ് മടിക്കേരി പട്ടണം സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ മണ്ണുകൊണ്ട് പണിത ആ കോട്ട പിന്നീട് ടിപ്പു സുല്‍ത്താന്റെ നേതൃത്വത്തിലാണ് ഇന്നു കാണുന്ന രീതിയില്‍ കരിങ്കല്ലുകൊണ്ട് കോട്ട ബലപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് വാസ്തുശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Vijayakumarblathur

മണ്ഡല്‍പെട്ടി

മണ്ഡല്‍പെട്ടി

മടിക്കേരിയില്‍ നിന്നും എളുപ്പത്തില്‍ പോയി വരാന്‍ പറ്റിയ സ്ഥലമാണ് മണ്ഡല്‍പെട്ടി. സാഹസിക സഞ്ചാരികളും റൈഡേഴ്‌സുമാണ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍. സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് മാത്രമേ ഈ ഹില്‍സ്റ്റേഷന്റെ മുകളിലെത്താന്‍ സാധിക്കൂ.

PC: Leelavathy B.M

മഞ്ഞില്‍ കുളിക്കാം

മഞ്ഞില്‍ കുളിക്കാം

മണ്ഡല്‍പെട്ടിയിലേക്ക് പുലര്‍ച്ചെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്ന സമയം. കനത്ത മഞ്ഞു വീഴ്ചയുള്ള ഇടം കൂടിയാണ് ഇത്. മടിക്കേരിയില്‍ നിന്നും കലൂരു റോഡ് വഴി 21 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Ansuman1994

തലക്കാവേരി

തലക്കാവേരി

മടിക്കേരിയില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരി സ്ഥിതി ചെയ്യുന്നത്. വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രം കൂടിയാണിത്.

PC:Vinayaraj

ഓംകാരേശ്വര ക്ഷേത്രം

ഓംകാരേശ്വര ക്ഷേത്രം

വിശ്വനാഥനായി മടിക്കേരിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഓംകാരേശ്വര ക്ഷേത്രം. ഒട്ടേറെ വിശ്വാസികള്‍ എത്തുന്ന ഇവിടം മുസ്ലീം വാസ്തുവിദ്യയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

PC:ritesh-the creatographer

അബ്ബി വെള്ളച്ചാട്ടം

അബ്ബി വെള്ളച്ചാട്ടം

മടിക്കേരിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അബ്ബി വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കാടിനു നടുവിലൂടെ പോയാല്‍ എത്തിച്ചേരുന്ന സ്ഥലത്തു നിന്നും കാണുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്. ഏഴു നിലകളിലായാണ് ഇത് പതഞ്ഞൊഴുകുന്നത്.

PC:EanPaerKarthik

നിസ്സര്‍ഗ്ഗധാം

നിസ്സര്‍ഗ്ഗധാം

മടിക്കേരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നിസ്സര്‍ഗ്ഗധാം കാവേരി നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. ആനസവാരിക്ക് പേരുകേട്ടയിടം കൂടിയാണിത്.

PC:Dvellakat

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...