Search
  • Follow NativePlanet
Share
» »കൈവിഷം അകറ്റി ഐശ്വര്യം നേടാൻ തിരുവിഴ ക്ഷേത്രം!

കൈവിഷം അകറ്റി ഐശ്വര്യം നേടാൻ തിരുവിഴ ക്ഷേത്രം!

By Elizabath Joseph

ക്ഷേത്രങ്ങൾ കൊണ്ട് കഥയെഴുതിയ നാടാണ് ആലപ്പുഴ. പൗരാണികവും അപൂർവ്വമുമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ചില ക്ഷേത്രങ്ങൾ അത്ഭുതകരവും അതിശകരവുമായ കാര്യങ്ങൾ കൊണ്ട് ലോക പ്രശസ്തമാണ്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് ചേർത്തലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുവിഴ മഹാദേവ ക്ഷേത്രം.

കൈവിഷബാധ കളഞ്ഞു മനസ്സിനെ തെളിയിക്കുന്ന കാര്യത്തിൽ ഏറെ പ്രശസ്തമാണ് ഇവിടം. ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന തിരുവിഴ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം...

കൈവിഷം കളയുവാൻ

കൈവിഷം കളയുവാൻ

കൈവിഷം കളഞ്ഞു മനസ്സിനെ ശുദ്ധമാക്കാനുള്ള ചടങ്ങുകളാണ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ചടങ്ങ്.

ആളുകളെ നശിപ്പിക്കാനോ വശീകരിക്കുവാനോ ഉള്ള തന്ത്രങ്ങൾക്കു വിധേയരായിട്ടുള്ളവരും മാനസീക രോഗികളും ഒക്കെയാണ് ഇവിടം ഫലസിദ്ധിക്കായി എത്തുന്നത്. മാത്രമല്ല, മാറാരോഗങ്ങൾ ഇവിടെ എത്തി പ്രാർഥിച്ചാൽ മാറും എന്നും ഒരു വിശ്വാസമുണ്ട്.

ക്ഷേത്രത്തിൽ നിന്നും നല്കുന്ന പ്രത്യേക ഔഷധം സേവിച്ച് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ രോഗി വിഷം ശർദ്ദീച്ച് രോഗവിമുക്തനാകുന്നു എന്നാണ് വിശ്വാസം.

PC:thiruvizhatemple.blogspot

ചടങ്ങുകൾ

ചടങ്ങുകൾ

പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും. ഇതിനായി വരുന്നവർ തലേ ദിവസത്ത ദീപാരാധനയ്ക്കു മുൻപായി ക്ഷേത്രത്തിൽ എത്തേണ്ടതാണ്. ദീപാരാധനയ്ക്ക് ശേഷം നാഗയക്ഷി കുരുതി നടത്തി പ്രസാദം കഴിച്ച ശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ. പിറ്റേദിവസം രാവിലെ നടക്കുന്ന പന്തീരടി പൂജയ്ക്ക് ശേഷമാണ് മരുന്നു സേവിക്കാനായി നല്കുക. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാണ് രോഗിക്ക് മരുന്നു നല്കുവാനുള്ള ഉത്തരവാദിത്വം. ഛർദ്ദിച്ച ശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ.

ആദ്യം മരുന്ന് പാലില്‍ കലർത്തുമ്പോൾ പച്ച നിറവുപം പിന്നീട് നീല നിറവും അവസാനം ചുവന്ന നിറവുമായി മാറുകയും ചെയ്യുമത്രെ.

PC: thiruvizhatemple.blogspot

മരുന്നു കഴിക്കുമ്പോൾ

മരുന്നു കഴിക്കുമ്പോൾ

ക്ഷേത്രത്തിനകത്തു മാത്രം വളരുന്നഒരു പ്രത്യേകതരം ചെടിയിൽ നിന്നാണ് കൈവിഷം കളയാനുള്ള മരുന്ന് തയ്യാറാക്കുന്നത്. ചെടിയുടെ നീര് മഹാദേവനു നേദിച്ച പാലുമായി ചേർത്താണ് മരുന്ന് തയ്യാറാക്കുന്നത്.

ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, രോഗികൾ തുടങ്ങിയവർ ഈ മരുന്ന് കഴിക്കാൻ പാടില്ല. മാത്രമല്ല, ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ക്ഷേത്രത്തിലെത്തുന്നതിന് മൂന്നു ദിവസം മുൻപു ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

PC:thiruvizhatemple.blogspot

ഭൂനിരപ്പിൽ നിന്നും താഴെയുള്ള ശ്രീകോവിൽ

ഭൂനിരപ്പിൽ നിന്നും താഴെയുള്ള ശ്രീകോവിൽ

ക്ഷേത്രത്തിന്റെ ചടങ്ങുകളിൽ മാത്രമല്ല, ഇതിന്റെ നിർമ്മാണത്തിലും ഏറെ വ്യത്യസ്തത കാണുവാൻ സാധിക്കും. ഇവിടുത്തെ പ്രധാന ശ്രീകോവിൽ ഭൂനിരപ്പിൽ നിന്നും താഴെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഒരു മഴ പെയ്താൽ പോലും ക്ഷേത്രത്തിനുള്ളിൽ വെള്ളം കയറും എന്ന കാര്യത്തിൽ സംശയം വേണ്ട. ക്ഷേത്രത്തിന്റെ ഐതിഹ്യം അനുസരിച്ച് കുളം നികത്തി പണിതതിനാലാണ് ഈ പ്രത്യേകത എന്നാണ് പറയപ്പെടുന്നത്.

ഇവിടെ ഭൂനിരപ്പിൽ നിന്നും മൂന്നു നട താഴെയാണ് ശ്രീകോവിലുള്ളത്.

PC:thiruvizhatemple.blogspot

ക്ഷേത്രത്തിന്റെ ഐതിഹ്യം

ക്ഷേത്രത്തിന്റെ ഐതിഹ്യം

അറക്കൽ പണിക്കർ എന്ന പ്രസിദ്ധമായ നായർ കുടുംബത്തിന്റെ കൈവശമായിരുന്നുവത്രെ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലം ഉണ്ടായിരുന്നത്. കാടുമൂടിക്കിടക്കുന്ന ഈ പറമ്പിൽ ഒരു കുളവും അതിൽ ധാരാളം ആമകളും വസിച്ചിരുന്നു. ഇവിടെ എത്തി ആമകളെ പിടിക്കുന്നത് സമീപത്ത് വസിച്ചിരുന്ന ഉള്ളാട വിഭാഗക്കാരുടെ പ്രധാന പണികളിലൊന്നായിരുന്നു. ഒരിക്കൽ ആമയെ തേടിയെത്തിയ സ്ത്രീ തന്റെ കയ്യിലുള്ള വടി കൊണ്ട് ആമയുടെ സാന്നിധ്യം കുളത്തിൽ കുത്തി നോക്കുകയായിരുന്നു. പെട്ടന്ന് വടിയുടെ അറ്റവം എവിടെയോ ചെന്നുകൊണ്ട് രക്തം വരാൻ തുടങ്ങി. പരിഭ്രാന്തയായ അവർ ഇത് അറക്കൽ കുടുംബത്തിൽ ചെന്നു പറയുകയും അവർ വന്ന് നോക്കിയപ്പോൾ കുളം മുഴുവൻ രക്തം നിറഞ്ഞിരിക്കുന്നത് കാണുകയും ചെയ്തു. പിന്നീട് അവിടെ എത്തിച്ചേർന്ന യോഗിയായ ഒരാളുടെ നിർദ്ദേശ പ്രകാരം അവർ കുട്ടിനോക്കിയ ശില ദേവസാന്നിധ്യം ഉള്ളതാണെന്ന് തെളിയുകയും ശില കണ്ടെത്തിയ സ്ഥാനത്ത് ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. അതാണ് ഈ തിരവിഴ മഹാദേവ ക്ഷേത്രത്തിന്റെ കഥ.

PC:thiruvizhatemple.blogspot

എവിടെയാണിത്?

എവിടെയാണിത്?

പൗരാണിക ക്ഷേത്രങ്ങൾ കൊണ്ടു പ്രസിദ്ധമായ ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് സമീപമാണ് തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേർത്തല-ആലപ്പുഴ റൂട്ടിൽ തിരുവിഴ ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ക്ഷേത്രം ഉള്ളത്. ചേർത്തല തെക്ക് പഞ്ചായത്തിലാണ് ക്ഷേത്രം ഉൾപ്പെടുന്നത്.

ചേർത്തലയിൽ നിന്നും ഏഴു കിലോമീറ്ററും എറണാകുത്തു നിന്നും 40 കിലോമീറ്ററും ആണുള്ളത്.

ട്രെയിനിനു വരുന്നവർക്ക് ചേർത്തലയും ലോക്കൽ വണ്ടികൾക്ക് വരുന്നവർക്ക് തിരുവിഴയുമാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

മണ്ണാറശാല നാഗരാജ ക്ഷേത്രം

മണ്ണാറശാല നാഗരാജ ക്ഷേത്രം

ആലപ്പുഴയിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ഒട്ടേറെ ആളുകള്‍ വരുന്ന തീർഥാടന കേന്ദ്രമായ നാഗക്ഷേത്രങ്ങളിലൊന്നുകൂടിയാണ് ഇത്. ഒട്ടേറെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തന്റെ പ്രതിഷ്ഠയുമുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തുലാമാസത്തിലെ ആയില്യം നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം. മണ്ണാറശാല ആയില്യമെന്നാണ് ഇത് അറിയപ്പെടുന്നത്. നാഗരാജാവിന്റെ വിഗ്രഹവുമായി വലിയമ്മയെന്ന് വിളിയ്ക്കുന്ന സ്ത്രീ നടത്തുന്ന പ്രദക്ഷിണമാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഹരിപ്പാട്ടുനിന്നും മൂന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സന്താനഭാഗ്യത്തിനായി ഇവിടെ നടത്തുന്ന ഉരുളി കമഴ്ത്തല്‍ വഴിപാട് ഏറെ പ്രശസ്തമാണ്.

PC: Vibitha vijay

മുല്ലക്കൽ ക്ഷേത്രം

മുല്ലക്കൽ ക്ഷേത്രം

മേൽക്കൂരയില്ലാത്ത ക്ഷേത്രം എന്ന പേരുകൊണ്ട് ഏറെ പ്രസിദ്ധമാണ് ആലപ്പുഴ ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രം അഥവാ മുല്ലക്കല്‍ ഭഗവതി ക്ഷേത്രം.

തെക്കുംകൂറില്‍ നിന്നും നാടുകടത്തപ്പെട്ട സൈനികര്‍ തങ്ങള്‍ ആരാധിക്കുന്ന ദേവിയുടെ വിഗ്രഹവുമായി ഇവിടെ എത്തിയത്രെ. ഇവിടെ കണ്ട മുല്ലപ്പടര്‍പ്പിനുള്ളില്‍ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങിയ അവര്‍ കാലക്രമത്തില്‍ മുല്ലത്തോട്ടത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചു. ചെമ്പകശ്ശേരി ദേവനാരായണ രാജാവിന്റെ കീഴിലായിരുന്നു അന്ന് ഈ ക്ഷേത്രം എന്നും പറയപ്പെടുന്നു.ക്ഷേത്രത്തിനു ചുറ്റും മുല്ലപ്പൂക്കളും ചെടികളും ധാരാളം കാണപ്പെടുന്നതിനാലാണത്രെ ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത്.

വൃശ്ചികം ഒന്നു മുതല്‍ 41 ദിവസമാണ് മുല്ലക്കല്‍ ചിറപ്പ് നടക്കുക.ഡിസംഹര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയിലെ ചിറപ്പിന് നേതൃത്വം നല്കുന്നത് സ്ത്രീകള്‍ മാത്രമാണെന്ന പ്രത്യേകതയും ഉണ്ട്.

PC:Ajeshunnithan

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

സുബ്രഹ്മണ്യസ്വാമിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ പളനി എന്നും ദക്ഷിണ പളനി എന്നും അറിയപ്പെടുന്നു. പ്രശസ്തികൊണ്ടും വലുപ്പംകൊണ്ടും ദാരുശില്പങ്ങള്‍ കൊണ്ടും നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ഹരിപ്പാട് ക്ഷേത്രം.

മുന്‍പ് പരശുരാമന്‍ പൂജിച്ചിരുന്ന ചതുര്‍ബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. കൂടാതെ ക്ഷേത്രപ്രതിഷ്ഠയുടെ സമയത്ത് വിഗ്രഹത്തില്‍ ജീവകലശാഭിഷേകം നടത്തിയത് പരശുരാമനാണെന്നുമാണ് കരുതുന്നത്. അതിനാല്‍ത്തന്നെ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ കാലുകുത്തിയ സ്ഥലം എന്ന അര്‍ഥത്തില്‍ ഹരിപ്പാദപുരം എന്നും കാലക്രമേണ അത് ലോപിച്ച് ഹരിപ്പാട് ആയി എന്നുമാണ് കരുതുന്നത്.

PC:RajeshUnuppally

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more