» »സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഒരുക്കി കൂനൂര്‍!!

സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഒരുക്കി കൂനൂര്‍!!

Written By: Elizabath Joseph

സഞ്ചാരികളുടെ സ്വര്‍ഗ്ഗം...കാലാവസ്ഥ കൊണ്ടും കാഴ്ചകള്‍ കൊണ്ടും തമിഴ്‌നാട്ടില്‍ മലയാളികളെ ഇത്രയും കൊതിപ്പിച്ച മറ്റൊരു സ്ഥലം ഇല്ല എന്നുതന്നെ പറയാം. ഒരിക്കല്‍ വന്നെത്തുന്നവരെ വീണ്ടും വീണ്ടും വരാന്‍ കൊതിപ്പിക്കുന്ന കൂനൂര്‍ മഞ്ഞിന്റെ മാറാപ്പുമായാണ് കാത്തിരിക്കുന്നത്. ഉറങ്ങാത്ത താഴ് വര എന്നറിയപ്പെടുന്ന കൂനൂരിന്റെ അടിപൊളി വിശേഷങ്ങള്‍...

എവിടെയാണിത്...

എവിടെയാണിത്...

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് കൂനൂര്‍. നീലഗിരിയിലെ മൂന്ന് ഹില്‍സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണിത്. ഊട്ടിയേപ്പോലെ അല്ലെങ്കില്‍ ഊട്ടിയേക്കാള്‍ മനോഹരമായ ഈ ഹില്‍സ്‌റ്റേഷന്‍ സമുദ്രനിരപ്പില്‍ നിന്നും 1850 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളും പ്ലാന്റേഷനുകളും പൗരാണിക മാതൃകയിലുള്ള കെട്ടിടങ്ങളും മനോഹരമാ ഭൂപ്രകൃതിയും ഒക്കെ ചേര്‍ന്നതാണ് കൂനൂര്‍.

PC: Thangaraj Kumaravel

ടൂറിസ്റ്റുകള്‍ സ്ഥിരതാമസമാക്കിയ ഇടം

ടൂറിസ്റ്റുകള്‍ സ്ഥിരതാമസമാക്കിയ ഇടം

കൂനൂരിന്‍രെ ചരിത്രം പരിശോധിച്ചാല്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്ന ആളുകള്‍ ഇവിടുത്തുകാര്‍ അല്ല എന്നു മനസ്സിലാക്കാന്‍ സാധിക്കും. പണ്ട് എപ്പോഴോ ഇവിടെ സന്ദര്‍ശിക്കാന്തെതിയ ആളുകള്‍ വിവിധ കാരഘട്ടങ്ങളിലായി ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നുവത്രെ. അങ്ങനെ ടൂറിസ്റ്റുകള്‍ സ്ഥിരതാമസമാക്കിയ സ്ഥലമായാണ് കൂനൂര്‍ അറിയപ്പെടുന്നത്.

PC: Thangaraj Kumaravel

നീലഗിരി ചായ

നീലഗിരി ചായ

ഇന്ത്യയില്‍ ലഭിക്കുന്ന വളരെ വിശിഷ്ടമായ ചായകളില്‍ ഒന്നാണ് നീലഗിരി ചായ. നീലഗിരിയിലെ ഹില്‍ സ്റ്റേഷനായ കൂനൂരില്‍ പാകമാകുന്ന തേയിലച്ചെടികളില്‍ നിന്നാണ് നീലഗിരി ചായ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന ഒരു കാര്യം കൂടിയാണ് നീലഗിരിച്ചായ എന്നുള്ളത്. ഇനിടെയാണ് ഇത് പ്രധാനമായും ഉദ്പാദിപ്പിക്കുന്നതും.

PC: Thangaraj Kumaravel

 നീലഗിരി മൗണ്ടന്‍ റെയില്‍വേ

നീലഗിരി മൗണ്ടന്‍ റെയില്‍വേ

ഇന്ത്യയില്‍ യുനസ്‌കോയുടെ അംഗീകാരം കിട്ടിയ പൈതൃക റെയില്‍ യാത്രകളില്‍ ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. മീറ്റര്‍ ഗേജ് പാളങ്ങളിലൂടെ ഇപ്പോഴും സഞ്ചരിക്കുന്ന അപൂര്‍വ്വം ട്രെയിനാണ് ഇവിടെയുള്ളത്. കൂടാതെ ഇപ്പോഴും കല്‍ക്കരിയിലാണ് സഞ്ചരിക്കുക എന്നതും ഇതിന്റെ പ്രത്യേകതയാണ്. യുനസ്‌കോയുടെ പൈതൃക സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണിത്.

pc: AHEMSLTD

വേനല്‍ക്കാലം സുഖകരം

വേനല്‍ക്കാലം സുഖകരം

വേനല്‍ക്കാലത്ത് ഏറെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ ഉള്ളത്. അതുകൊണ്ടുതന്നെ ചൂടുതുടങ്ങുമ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കും തുടങ്ങാറുണ്ട്. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ ഇവിടെ മറ്റൊരിടത്തുമില്ലാത്ത തിരക്കും അനുഭവപ്പെടാറുണ്ട്. എന്നാല്‍ മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കാതിരിക്കുന്നതായിരിക്കും നല്ലത്.

PC: Aanya1mehta

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

നീലഗിരി എന്നത് ട്രക്കേഴ്‌സിനു ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ കുന്നുകളിലൂടെ ട്രക്കിങ് നടത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് ലരെ പങ്കെടുക്കാന്‍ സാധിക്കുന്ന ലഘുവും കഠിനവും ആയിട്ടുള്ള ധാരാളം ട്രക്കിങ് റൂട്ടുകള്‍ ഇവിടെ കാണാന്‍ സാധിക്കും.

Edward Crompton

ഡോള്‍ഫിന്‍ നോസ്

ഡോള്‍ഫിന്‍ നോസ്

കൂനുരില്‍ എത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഡോള്‍ഫിന്‍ നോസ്. പ്രശസ്തമായ ഈ വ്യൂ പോയന്റ് കൂനൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മലയടെ അറ്റത്തുള്ള പാറയ്ക്ക് ഡോള്‍ഫിന്റെ മൂക്കുമായിട്ടുള്ള സാദൃശ്യമാണ് ഈ പേരുവരാനുള്ള കാരണം.

PC:KARTY JazZ

ലാംസ് റോക്ക്

ലാംസ് റോക്ക്

കൂനൂരില്‍ മിസ് ചെയ്യാന്‍ പാടില്ലാത്ത മറ്റൊരു കാഴ്ചയാണ് ലാംസ് റോക്ക് എന്ന വ്യൂ പോയന്റ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC:Abhiram k99

കാതറിന്‍ വെള്ളച്ചാട്ടം

കാതറിന്‍ വെള്ളച്ചാട്ടം

കോത്തഗിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാതറിന്‍ വെള്ളച്ചാട്ടമാണ് കൂനൂരിന്റെ മറ്റൊരു ആകര്‍ഷമം. ഡോള്‍ഫിന്‍ നോസ് വ്യൂ പോയിന്റില്‍ നിന്നും ഇതിന്റെ വളരെ മനോഹരമായ ദൃശ്യം നമുക്ക് കാണുവാന്‍ സാധിക്കും.

PC: Sandip Bhattacharya

 ഹണിമൂണ്‍

ഹണിമൂണ്‍

ബഹളങ്ങളില്ലാതെ, ആരും ശല്യപ്പെടുത്താന്‍ ഇല്ലാത്ത ഇവിടുത്തഎ അന്തരീക്ഷം കൂനൂരിവെ പ്രശസ്തമായ ഒരു ഹണിമൂണ്‍ കേന്ദ്രമാക്കി മാറ്റുന്നുണ്ട്. വിവിധ കമ്പനികളും ട്രാവല്‍ ഏജന്‍സികളുെ ഇത്തരത്തില്‍ ഇവിടെ എത്താനായി ധാരാളം പാക്കേജുകള്‍ നടപ്പിലാക്കുന്നുണ്ട്.

Edward Crompton

ചോക്ലേറ്റുകളും പുഷ്പകൃഷിയും

ചോക്ലേറ്റുകളും പുഷ്പകൃഷിയും

ഇവിടുത്തെ മറ്റു രണ്ട് പ്രധാന ആകര്‍ഷണങ്ങളാണ് ഹോം മേയ്ഡ് ചോക്ലേറ്റും പുഷ്പകൃഷിയും. ഇതു രണ്ടും ഇവിടുത്തെ താമസക്കാര്‍ ചെയ്യുന്നതാണ് എന്നതാണ് പ്രത്യേകത.

PC:Thangaraj Kumaravel

സിംസ് പാര്‍ക്ക്

സിംസ് പാര്‍ക്ക്

കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യം പോകാനിഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് സിംസ് പാര്‍ക്ക്. നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിക്കപ്പെട്ട ബൊട്ടാണിക്കല്‍ ഗാര്‍ഡനോടു കൂടിയ ഈ പാര്‍ക്കില്‍ ആയിരത്തോളം വ്യത്യസ്തമായതും അപൂര്‍വ്വമായതുമായ സസ്യങ്ങളുടെ ശേഖരമുണ്ട്. ജപ്പാനീസ് രീതിയില്‍ വികസിപ്പിച്ചെടുത്ത ഈ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം എല്ലാ വര്‍ഷവും മേയ് മാസത്തിലുള്ള ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ഷോയാണ്.

PC: PJeganathan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രണ്ടു തരത്തില്‍ ഇവിടെ എത്താന്‍ സാധിക്കും. ബസിനും മൗണ്ടന്‍ റെയില്‍വേയ്ക്കും.
കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ് സ്റ്റാന്റില്‍ നിന്ന് മേട്ടുപ്പാളയത്ത് വന്നിറങ്ങി നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ ട്രെയിനില്‍ കയറാം. ഗാന്ധിപുരത്ത് നിന്ന് ഊട്ടിയിലേക്കുള്ള ബസില്‍ കയറി കൂന്നൂരിലിറങ്ങുകയും ചെയ്യാവുന്നതാണ്. കോയമ്പത്തൂരില്‍ നിന്ന് കൂന്നൂരിലേക്കുള്ള യാത്ര മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...