Search
  • Follow NativePlanet
Share
» »ചെന്നൈയിലെ ഗുരുവായൂരപ്പനും അയ്യപ്പനും

ചെന്നൈയിലെ ഗുരുവായൂരപ്പനും അയ്യപ്പനും

മലയാളികൾ ഒരിക്കലും കൈവിടാനാഗ്രഹിക്കാത്ത വിശ്വാസത്തിന്റെ അടയാളങ്ങളാണ് ചെന്നൈയിലെ ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രം.

By Elizabath Joseph

ലോകത്തിന്റെ ഏതു കോണുകളിലാണെങ്കിലും ടിപ്പിക്കൽ മലയാളി കാത്തുസൂക്ഷിക്കുന്ന, അല്ലെങ്കിൽ കൈവിടാനാഗ്രഹിക്കാത്ത കുറച്ചു കാര്യങ്ങളുണ്ട്. മോരുകറിയും മുളക് വറുത്തതും ചമ്മന്തിയും ഒക്കെ കൂട്ടിയുള്ള ഊണും ഓണവും വിഷുവും പോലുള്ള ആഘോഷങ്ങളും കൂടാതെ യേശുദാസിന്റെ പാട്ടും മോഹൻലാലിന്റെ സിനിമയും ഒക്കെ മലയാളികൾ എവിടെ പോയാലും കൂടെ കൂട്ടുന്നതാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും കൈവിടാതെ കയ്യിൽ ചേർത്തുവയ്ക്കുന്നവ. വിശ്വാസികളാണെങ്കിൽ ഗുരുവായൂരപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും അയ്യപ്പനും ഒക്കെ എന്നും ചുണ്ടിൽ കാണുകയും ചെയ്യും. മലയാളികളുടെ വിശ്വാസങ്ങൾക്കൊപ്പം ലോകം മുഴുവൻ ഇങ്ങനെ സഞ്ചരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. ഇന്ത്യയ്ക്ക് വെളിയിൽ പോയാൽ ഇതാണ് അവസ്ഥ എങ്കിൽ കേരളത്തിനു പുറത്തുള്ളവരുടെ കാര്യം പിന്നെ പറയേണ്ടല്ലോ.. മലയാളികൾ നിർമ്മിച്ച ക്ഷേത്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുവാനുള്ള കാരണം ഈ നൊസ്റ്റാൾജിയ തന്നെയാണ്. അതുകൊണ്ടാണ് ദാ തൊട്ടടുത്തുള്ള ചെന്നൈയിൽ നമുക്ക് അയ്യപ്പനെയും ഗുരുവായൂരപ്പനെയും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം കാണാൻ കഴിയുന്നതും...

അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം

അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം

തമിഴ്നാട്ടാലെ ചെന്നൈയ്ക്ക് സമീപത്തുള്ള മഹാലിംഗപുരത്താണ് ഏറെ പ്രസിദ്ധമായ തീർഥാടകർക്കിടയിൽ ഏറെ പ്രശസ്തമായ ശ്രീ അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന് തമിഴ്നാട്ടിൽ പ്രത്യേകിച്ച് ചെന്നൈയിൽ ഒട്ടേറെ ഭക്തരുണ്ട്. വർഷാവർഷം ശബരി മലയിലേക്ക് മാസയിട്ട് ദർശനത്തിനു വരുന്നവരിൽ ഏറിയ പങ്കും തമിഴ്നാട്ടിൽ നിന്നാണ്.

നാലു പതിറ്റാണ്ട് മുൻപ്!

നാലു പതിറ്റാണ്ട് മുൻപ്!

ചെന്നൈയിലെ അയ്യപ്പ ഭക്തർക്ക് ഒത്തു കൂടുവാനും ശബരിമലയിൽ പോകുമ്പോള്‍ കെട്ടുനിറ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരുമിച്ചിരിക്കാൻ ഒരിടം വേണമെന്ന ആലോചനയിൽ നിന്നുമാണ് ക്ഷേത്രം രൂപം കൊള്ളുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരും മലയാളികളും ഒക്കെ ചേർന്നാണ് ക്ഷേത്രം നിർമ്മിച്ചത്.

ഒരു മേൽക്കൂരയിലെ അയ്യപ്പനും ഗുരുവായൂരപ്പനും

ഒരു മേൽക്കൂരയിലെ അയ്യപ്പനും ഗുരുവായൂരപ്പനും

അയ്യപ്പനും ഗുരുവായൂരപ്പനും തുല്യപ്രാധാന്യത്തോടെ വസിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. 1974 ലാണ്
ക്ഷേത്രത്തിൽ അയ്യപ്പ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. ചെങ്ങന്നൂരിൽ നിന്നും നിർമ്മിച്ച പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പന്നീട് 1990 ൽ ആണ് ഗുരുവായൂരപ്പനെ ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഗുരുവായൂരിൽ നിന്നും കൊണ്ടുവന്ന കൃഷ്ണശില ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

സാധാരണ ക്ഷേത്രങ്ങളിലേതു പോലുള്ള പൂജയും മറ്റ കാര്യങ്ങളുമാണ് ഇവിടെ നടക്കുന്നത്. എന്നും രാവിലെ 3.30 ന് പള്ളി ഉയർത്തൽ, 4.45 ന് ഗണപതി ഹോമം, ഏഴു മണിക്ക് ഉഷപൂജ, 7.15 ന് ശ്രീ ബലി, 10.30 ഉച്ചപൂജ,11 മണിക്ക് ക്ഷേത്രം അടക്കും. പിന്നീട് വൈകിട്ട് അഞ്ചു
മണിക്കാണ് ക്ഷേത്രം തുറക്കുന്നത്. 6.30ന് ദീപാരാധന, 8.30 ന് അ്തതാഴപൂജ, 8.45ന് ശ്രീ ബലി, അത് കഴിഞ്ഞ് രാത്രി 9.00 ന് ക്ഷേത്രം അടയ്ക്കും.
ധനുമാസത്തിലെ മകയിരം നാളിലാണ് ഇവിടുത്തെ ഉത്സവത്തിന് കൊടിയേറുന്നത്. ക്ഷേത്രത്തിലെ പൂജാരികളും മലയാളികളാണ്.

PC:yyappantemplesabs.org

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെന്നൈയിൽ നുങ്കമ്പാക്കത്തിനു സമീപമുള്ള മഹാലിംഗപുരം എന്ന സ്ഥലത്താണ് അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും 7.6 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രമുള്ളത്. ചെന്നൈ-വില്ലുപുരം-ട്രിച്ചി-കന്യാകുമാരി റോഡ് വഴിയാണ് ഇവിടെ എത്തിച്ചേരേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X